Wednesday, 2 November 2016

അഖണ്ഡ ഭാ­രതത്തി­ന്റെ­ മൂ­ല്യാ­ധി­ഷ്ടി­ത ചി­കി­ത്സാ­രീ­തി­യു­ടെ­ മഹത്വം

അഖണ്ഡ ഭാ­രതത്തി­ന്റെ­ മൂ­ല്യാ­ധി­ഷ്ടി­ത ചി­കി­ത്സാ­രീ­തി­യു­ടെ­ മഹത്വം
വൈവിധ്യം നിറഞ്ഞ സംസ്ക്കാരങ്ങളാലും ഭാഷകളാലും വേഷവിധാനങ്ങളാലും സന്പൽസമൃദ്ധമായ ഭാരതം ലോകത്തിന്റെ മുഴുവൻ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന രാജ്യം കൂടിയാണ്. ലോകജനതയുടെ ഏതു വിഷയങ്ങളുടേയും അറിവിന്റെ സ്രോതസ്സ് എന്നും ഇന്ത്യ തന്നെയാണ്. അതിപ്രാചീന ഭാരതത്തിലെ ‘ശാസ്ത്രം’ വിശാലമായ വലിയൊരു ശാഖയാണ്. സക്ഷാൽ പരമശിവന്റെ തേജസ്സുറ്റ മുഖഭാവങ്ങളെ നാലു മഹർഷിമാർ ഉദ്ധരിച്ച വചനങ്ങൾ ആണ് പിന്നീട് പല ശാസ്ത്രങ്ങളായത് എന്ന് പറയപ്പെടുന്നു. ലോഹതന്ത്രവും ആരോഗ്യശാസ്ത്രവും ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും ലോകത്തിനു ഭാരതം നൽകിയ സംഭാവനകളാണ്. അതിലൊരു വലിയ സംഭാവനയാണ് 51 ശാഖകളുള്ള ‘അഥർവ്വവേദം’. ഇതിൽ മനുഷ്യർക്ക് ഉണ്ടാകാനിടയുള്ള രോഗങ്ങളും രോഗസാധ്യതകളും അവയുടെ ചികിത്സാ സന്പ്രദായങ്ങളും ഔഷധങ്ങളും ഔഷധങ്ങൾ കൊടുക്കുന്പോൾ ചൊല്ലേണ്ട മന്ത്രങ്ങളും എല്ലാം വിശദായി പരാമർശിച്ചിട്ടുണ്ട്. അഥർവ്വവേദങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ആയുർവ്വേദം. ആയുർവ്വേദം എന്ന പദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകൾ എന്നാൽ മാരീച കശ്യപൻ, അത്രേയ പുനർവസു ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്. മഹർഷി പരന്പരകളിലൂടെ ആയുർവ്വേദം ഇന്നും ലോകത്തിൽ വളരെ പ്രചാരത്തോടെ നിലനിൽക്കുന്നു. അദ്ഭുതകരമായ ഈ ശാഖകൾ അന്യംനിന്നു പോകാതിരിക്കാൻ ഇന്നു കാര്യമായ ശ്രമങ്ങൾ നടന്നു വരുന്നുണ്ട്.
കേരളത്തിൽ വാഗ്‌ഭടന്റെ അഷ്ടാംഗഹൃദയവും ഉത്തരേന്ത്യയിൽ സുശ്രൂതന്റേയും ചരകന്റേയും ആയുർവ്വേദ ഗ്രന്ഥങ്ങളാണ് കൂടുതലായും പ്രചാരത്തിലുള്ളത്. ആധുനിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്, Hippocrates (The father of Western Medicine) ചരകന്റേയും ശുശ്രുതന്റേയും പുസ്തകങ്ങളിൽ നിന്നാണ് ഔഷധശാസ്ത്രം പഠിച്ചതെന്ന് തന്റെ (ഗന്ഥത്തിൽ പലയിടത്തായി പറഞ്ഞിട്ടുണ്ട്. ചികിത്സക്കായി ശരീരവും മനസ്സും ഒരുമിച്ചു ചേർക്കണമെന്ന് ആദ്യമായി പറഞ്ഞത് ശുശ്രുതനാണ്. അദ്ദേഹം BC 700−ൽ പറഞ്ഞു വെച്ച, ശരീരത്തിനേൽക്കുന്ന ഏതൊരാഘാതവും മനസ്സിനേയും മനസ്സിനേൽക്കുന്ന ഏതൊരാഘാതവും ശരീരത്തേയും ബാധിക്കുമെന്ന ഈ അറിവിനെ പഠനവിഷയമാക്കിയാണ് Dr.Deepak Chopra, ‘Quantum Healing’, (Mind Body Medicine) എന്ന ചികിത്സാരീതി കണ്ടെത്തിയതും മെഡിറ്റേഷൻ, പ്രാർത്ഥന, മ്യൂസിക് തെറാപ്പി എന്നിവയിലൂടെ കാൻസർ, എയ്ഡസ് രോഗികളിൽ അദ്ഭുതകരമായ മാറ്റങ്ങൾ നിരീക്ഷിച്ചതും. പുരാണങ്ങളിലെ പല അദ്ഭുതങ്ങളും നമുക്കവിശ്വസനീയമാകാറുണ്ട്. എന്നാൽ ശ്രീ നാരായണഗുരു തന്റെ തപഃശക്തിയിലൂടെ പാറ ഉരുക്കി പ്രതിഷ്ഠ നടത്തിയത് അത്ര വിദൂരമല്ല!. വർഷങ്ങളോളം തപസ്സു ചെയ്യുന്ന യോഗികൾ മനസ്സിനേയും ആന്തരിക−ശാരീരിക പ്രക്രിയകളേയും ബന്ധിക്കാനും ആവശ്യാനുസൃതം ബന്ധം വിച്ഛേദിക്കാനും പ്രാപ്തരാണ്. പ്രാണ, ആത്മാവ്, ബ്രഹ്മം, മന്ത്രം ഒക്കെ ഓരോ മനുഷ്യനേയും സ്പർശിക്കുന്നത്, തന്നിൽ തന്നെ പ്രാണനൊപ്പമുള്ള ‘ഓംകാര’ മന്ത്രമുള്ളത് കൊണ്ടാണ്. ബ്രെയിൻ പ്രവർത്തിപ്പിക്കാൻ മെഡിറ്റേഷൻ പോലെ മറ്റൊന്നില്ലെന്ന് ലോകം അംഗീകരിച്ചു. 70−കളിലെ അരുതെന്നു മുതിർന്നവർ പറഞ്ഞതിനെ എല്ലാം 80−കളിൽ യുക്തി വാദത്തിന്റെ പേരിൽ നിഷേധിച്ചപ്പോൾ നമുക്കു നഷ്ടപ്പെട്ടുന്നത് എന്തൊക്കെയെന്ന് കണക്കാക്കാൻ പറ്റാതെയുമായി.
ആയുർവ്വേദം
തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുർവ്വേദം. ആയുസ്സിനെ കുറിച്ചുള്ള വേദം എന്നാണ് പദത്തിനർത്ഥം. ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സന്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവ്വേദം. 5000 വർഷങ്ങൾക്കു മുന്പേ ജനിച്ച ആയുർവ്വേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവ്വേദ സിദ്ധാന്തം. ത്രിദോഷങ്ങളിൽ ഏതെങ്കിലും ഒന്നൊ, രണ്ടോ, അല്ലെങ്കിൽ മൂന്നോ, അതിൽ കൂടുകയോ കുറയുകയോ ചെയ്താൽ ഉണ്ടാകുന്ന അവസ്ഥയാണ് രോഗം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം. ആയുർവ്വേദത്തിൽ രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ഈ ത്രിദോഷങ്ങൾ തന്നെയാണ്. സമഗ്രമായ ഒരു ചികിത്സാ സന്പ്രദായമാണ് ആയുർവ്വേദം. രോഗം വന്നിട്ടു ചികിൽസിക്കുന്നതിനേക്കാൾ നല്ലത്, രോഗം വരാതെ സൂക്ഷിക്കലാണ് എന്ന് ആയിരക്കണക്കിനു വർഷങ്ങൾ മുൻപേ പ്രഖ്യാപിച്ച ശാസ്ത്രം. അതുകൊണ്ടു തന്നെ, ആയുർവ്വേദത്തിന് രണ്ടു പ്രധാനശാഖകൾ ഉണ്ട്. അവയാണ് സ്വസ്ഥവൃത്തവും, ആതുരവൃത്തവും. രോഗമില്ലാത്തയാളുടെ ആരോഗ്യം ഉയർന്ന നിലവാരത്തിൽ കാത്തു സൂക്ഷിക്കുന്നതിനും, രോഗം വരാതെ കാക്കുന്നതിനും വേണ്ട എല്ലാ നിർദ്ദേശങ്ങളും അടങ്ങിയ ശാഖയെ സ്വസ്ഥവൃത്തം എന്നു വിളിക്കുന്നു. രോഗം വന്നാൽ ചികിൽസിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്ന ശാഖയെ ആതുരവൃത്തം എന്നും വിളിക്കുന്നു.
ആയുസ്സ് എന്നാൽ ജനനം മുതൽ മരണം വരെയുള്ള ജീവിതമാണ്‌. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. പഞ്ചഭൂത നിർമ്മിതമായ പ്രകൃതിയിൽ, പഞ്ചഭൂതനിർമ്മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങൾ ഉപയോഗിച്ചു തന്നെ ചികിൽസിക്കുക എന്നതാണ് ആയുർവേദത്തിന്റെ തത്ത്വം. ഓരോ ഭൂതങ്ങളും ഓരോ വ്യവസ്ഥയെയാണ് കുറിക്കുന്നത്. ഉദാഹരണത്തിന് ആകാശം കോശവളർച്ചക്ക് ആവശ്യമായ സൗകര്യത്തെയും, ജലം പോഷണവുമായി ബന്ധപ്പെട്ടവയെയും കുറിക്കുന്നു. ഇങ്ങനെ ഓരോന്നിനും ഓരോ പ്രവൃത്തി വിശേഷമുണ്ട്.
ഭാരതത്തിൽ വിഷചികിത്സ, ബാലചികിത്സ, മർമ്മചികിത്സ, നാഡീചികിത്സ തുടങ്ങിയ ചികിത്സാമുറകളിലൊക്കെത്തന്നെ ആയുർവേദത്തിന്റെ അടിസ്ഥാന ആശയങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ക്രമേണ പലതും ദുരുപയോഗം ചെയ്യപ്പെട്ടു.
നാട്ടുവൈദ്യം
അനുഭവജ്ഞാനത്തിൽ അധിഷ്ഠിതമായതും നാട്ടറിവുകളും പരന്പരാഗത ചികിത്സാരീതികളും സമന്വയിപ്പിക്കുന്നതുമായ ഒരു വൈദ്യവിജ്ഞാനീയമാണ് നാട്ടുവൈദ്യം. നാട്ടുവൈദ്യന്മാർ എന്നറിയപ്പെടുന്ന ഭിഷഗ്വരന്മാരാണ് നാട്ടുവൈദ്യത്തിന്റെ പ്രണേതാക്കൾ. തലമുറകളിൽനിന്നു തലമുറകളിലേയ്ക്കു വാമൊഴിയിലൂടെ വിനിമയം ചെയ്യപ്പെട്ട രഹസ്യവിധികളാണ് നാട്ടുവൈദ്യത്തിന്റെ കാതൽ. നാട്ടിൻപുറങ്ങളിൽ പ്രചാരത്തിലുള്ള ഒറ്റമൂലി പ്രയോഗവും മറ്റും നാട്ടുവൈദ്യത്തിന്റെ വഴികളാണ്. ശാസ്ത്രീയ വൈദ്യത്തിലേയ്ക്ക് സ്വാംശീകരിക്കാൻ കഴിയുന്ന ധാരാളം അറിവുകൾ നാട്ടുവൈദ്യങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. അജ്ഞത മൂലവും, എഴുതിസൂക്ഷിക്കുന്ന പതിവ് കുറവായിരുന്നതിനാലും കൈമാറാനുള്ള വിമുഖത മൂലവും നാട്ടുവൈദ്യത്തിലെ പല അറിവുകളും നഷ്ടപ്പെടുന്നു.
പരന്പരാഗതവൈദ്യമായ നാട്ടുവൈദ്യത്തിൽ പ്രാദേശികഭേദങ്ങൾ വളരെ കൂടുതലായിരിക്കും. ഒരേ നാട്ടിൽത്തന്നെ രണ്ടുപേർ ഉപയോഗിക്കുന്ന രീതികൾ രണ്ടുതരമായിരിക്കും. ഇതിന്റെ ഒരു വലിയ പ്രത്യേകത, അതാതു സ്ഥലങ്ങളിൽ എളുപ്പത്തിലും ചെലവുകുറവായും ലഭ്യമാകുന്ന സാമഗ്രികൾ ആയിരിക്കും ചികിത്സാർത്ഥം ഉപയോഗിക്കപ്പെടുക എന്നതാണ്. എല്ലാരാജ്യത്തും നാട്ടുവൈദ്യത്തിൽ, സസ്യങ്ങൾക്കും സസ്യഭാഗങ്ങൾക്കും ഇത്ര പ്രാധാന്യം ലഭിക്കാനിടയാകുന്നത് ഇതിനാലാണ്. വീട്ടുമുറ്റത്തും പറന്പിലും നാട്ടുവഴികളിലും ലഭ്യമായ പച്ചിലകൾ കൊണ്ടും മൂലികകൾകൊണ്ടും പല രോഗങ്ങളും ചികിത്സിക്കാനും പ്രതിരോധിക്കാനും കഴിയുമെന്ന അറിവ് നമുക്ക് തന്നത് നാട്ടുവൈദ്യന്മാരാണ്. സ്വാനുഭവത്തിന്റെ അടിസ്ഥാനത്തിൽ, കൈമാറിവന്ന ലഘുചികിത്സകളിൽ പലതും ഇന്ന് അന്യം നിന്നുപോയിരിക്കുന്നു. ആധുനിക ചികിത്സാശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ ഈ ഒറ്റമൂലി സന്പ്രദായങ്ങൾ പലതും അശാസ്ത്രീയമെന്ന് മുദ്രകുത്തപ്പെട്ടിട്ടുണ്ടെങ്കിലും കാലവും ദേശവും ദേഹസ്ഥിതിയും കണക്കിലെടുത്തായിരുന്നു ഈ ഔഷധങ്ങൾ പ്രയോഗിച്ചിരുന്നത്.
പ്രകൃതി-ചികിത്സ
ആരോഗ്യം സംരക്ഷിക്കുവാനും അസുഖങ്ങൾ വന്നാൽ അതിനെ ഇല്ലാതാക്കുവാനുള്ള കഴിവ് ശരീരത്തിനുണ്ടെന്നും അതിന് അവസരമൊരുക്കുക എന്നതാണ് ഈ ചികിത്സയുടെ ധർ‍മ്മം. ജലം, മണ്ണ്, സൂര്യപ്രകാശം എന്നിവ ഉപയോഗിച്ചുള്ള ചികിത്സ രീതികൾ മസാജ്, അക്യൂപാക്ചർ‍, ഉപവാസ ചികിത്സ, ഭക്ഷണക്രമീകരണം, വിവിധതരത്തിലുള്ള യോഗാസനങ്ങൾ ക്രിയകൾ, പ്രാണായാമങ്ങൾ, ധ്യാനമുറകൾ ഇവയെല്ലാം ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. വിനാശകരങ്ങളായ ഔഷധപ്രയോഗങ്ങളോ ശസ്ത്രക്രിയകളോ ഇല്ലാതെ തന്നെ രോഗങ്ങളെ മാറ്റുവാൻ‍ കഴിയുന്നു. പനി ബാധിച്ച നൂറിലേറെപേർ‍ കേരളത്തിൽ മരിച്ചപ്പോൾ മറ്റ് ചികിത്സാശാസ്ത്രങ്ങളെല്ലാം പരീക്ഷിച്ച് പരാജയപ്പെട്ട് ആയിരക്കണക്കിന് പനിബാധിതർ കഷ്ടപ്പെട്ടപ്പോഴും തങ്ങളുടെ അടുത്തുവന്ന് ഏതാണ്ട് എല്ലാ പനിബാധിതരേയും അത് ഏതുതരം പനിയാണെങ്കിലും ശമിപ്പിക്കുവാൻ‍ പ്രകൃതി ചികിത്സകൾ‍ക്കായിട്ടുണ്ട്. വൃക്ക രോഗങ്ങൾ‍ക്കുള്ള പ്രതിവിധികൾ‍ പ്രകൃതിചികിത്സയിൽ ലഭ്യമാകും.
സിദ്ധവൈദ്യം
പൗരാണിക ഭാരതീയ ആതുരചികിത്സാസന്പ്രദായമാണ്‌ സിദ്ധവൈദ്യം. സിദ്ധവൈദ്യം ആയുർവ്വേദത്തേക്കാൾ പഴക്കമുള്ളതാണ്‌. സിദ്ധവൈദ്യം അവാച്യവും അനിർവ്വചനീയവും അനന്തവുമായ ഒന്നാണ്. ഇതൊരു തപസ്യപോലെയാണ്. വൈദഗ്ദ്ധ്യം നേടിയ സിദ്ധൻമാർ (ആശാൻ) അപൂർവ്വമായേ ഉള്ളൂ. നിർഭാഗ്യവശാൽ മലയാള ഗ്രന്ധങ്ങളിൽ എവിടേയും യഥാർത്ഥ സിദ്ധവൈദ്യത്തെപ്പറ്റി പരാമർശിക്കപ്പെട്ടില്ല. സിദ്ധവൈദ്യത്തെപ്പറ്റിയുള്ള മൂലഗ്രന്ധങ്ങളെല്ലാം തന്നെ തമിഴിലാണ് ഉള്ളത്. ആരോഗ്യകരമായ ഒരു ശരീരമുണ്ടങ്കിലേ പരമാത്മാവിലെക്കെത്തിച്ചേരാൻ കഴിയുകയുള്ളുവെന്നു സിദ്ധന്മാർ വിശ്വസിക്കുന്നു. അതുകൊണ്ട് അവർ ആത്മീയതയോടൊപ്പം വൈദ്യത്തിനും പ്രാധാന്യം കൊടുത്തു. ഒരാളുടെ ബോധവും വ്യക്തിത്വവും ഉൾക്കൊള്ളുന്ന, മനസ്, ആത്മം എന്നീ ആശയങ്ങളുമായി സാമ്യമുള്ള ഒന്നാണ് ആത്മാവ് എന്നാണ് സങ്കൽപ്പം. ഭൗതിക മരണത്തിനു ശേഷവും ആത്മാവ് നിലനിൽക്കും എന്നാണ് പൊതുവെ വിശ്വാസം. മനുഷ്യേതര ജീവികൾക്കും ആത്മാവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആത്മാവ് അനശ്വരമാണ്. ജീവിതത്തെ ഭൗതികം, ആത്മീയം എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ശരീരത്തിന്റെ ആവശ്യങ്ങളെ ഭൗതികം എന്നും മനസ്സിന്റെ ആശയങ്ങളെ ആത്മീയം എന്നും വിശേഷിപ്പിക്കുന്നു. ആത്മാവ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന അന്വേഷണത്തിൽ നിന്നാണ് മനുഷ്യന്റെ മാനസിക കഴിവുകളുടെ ശാരീരിക ഉറവിടം കണ്ടെത്തുവാനുള്ള ശ്രമം ആരംഭിച്ചത്. ആശയങ്ങളുടെയും ചിന്തയുടെയും ആലയം ആത്മാവാണെന്നാണ് ആദ്യകാലത്ത് കരുതപ്പെട്ടിരുന്നത്. മസ്തിഷ്കമാണ് നാഡീവ്യൂഹത്തിന്റെ കേന്ദ്രമെന്നും, സംവേദനം, ചിന്ത, ചലനം തുടങ്ങിയ കാര്യങ്ങൾ അതാണ് നിയന്ത്രിക്കുന്നതെന്നും പിന്നീട് തെളിയിക്കപ്പെട്ടു. ഗൗരവതരമായ രോഗ ശാന്തിക്കായി നീണ്ട വർഷങ്ങളോളം പരക്കം പായുന്നതിനിടയിൽ കണ്ടെത്തിയ ശാസ്ത്രജ്ഞനായ Dr.Surej− സിദ്ധവൈദ്യന്റെ കണിശമായ രോഗനിർണ്ണയത്തിലും മർമ്മ ചികിത്സയിലുമാണ് രോഗമുക്തമായ അവസ്ഥ എനിക്കുണ്ടായത്.
മർമ്മചികിത്സ
ശരീരത്തിൽ ജീവൻ, അല്ലെങ്കിൽ ശ്വാസം അല്ലെങ്കിൽ പ്രാണവായു തങ്ങി നിൽക്കുന്ന ഇടങ്ങളാണ് മർമ്മങ്ങൾ. മർമ്മചികിത്സയിലൂടെ മാറ്റാൻ പറ്റാത്തതായ അസുഖങ്ങളില്ല. ഉത്തമനായ ശിഷ്യന് മാത്രമേ ഗുരുക്കന്മാർ ഈ വിദ്യ നൽകിയിരിക്കുന്നുള്ളൂ. മർമ്മചികിത്സയെ സംബന്ധിച്ചിടത്തോളം പ്രശസ്തമായ പാരന്പര്യ ചികിത്സാകേന്ദ്രങ്ങൾ ഇപ്പോഴും നിലവിലുണ്ട്. നാഡീ സംബന്ധമായ ഏതൊരു അസുഖത്തിനും അത്യുത്തമം മർമ്മ വൈദ്യം തന്നെ. മുഴുവൻ സമയവും ഒരു യന്ത്രം പോലെ പ്രവർത്തിക്കുന്ന നമ്മുടെ ശരീരത്തിൽ 108 ആണ് സാധാരണ പറയുന്ന മർമ്മങ്ങളുടെ എണ്ണം. യഥാർത്ഥത്തിൽ 1000−ത്തോളം മർമ്മസ്ഥാനങ്ങളുണ്ട്. ആ മർമ്മകേന്ദ്രങ്ങളെ കുറിച്ചുള്ള അറിവാണ് ഈ ചികിത്സക്കുള്ള ആധാരം. ഓരോ മർമ്മത്തിനും നമ്മുടെ ബോധതലത്തേയും മനസ്സിനേയും ശരീരത്തേയും ഏകീകരിക്കാനുമാവും. മർമ്മവൈദ്യരാണ് മർമ്മസ്ഥാനത്തെ പ്രവർത്തനക്ഷമമാക്കുന്നതും ശുദ്ധി വരുത്തുന്നതും. എല്ലുകളുടെ ഒടിവുകളും ചതവും ഞൊടിയിടകൊണ്ട് മർമ്മ വിദഗദ്ധർ സുഖപ്പെടുത്തുന്നതും ആധുനിക വൈദ്യം പരാജയപ്പെടുന്നിടത്തു പോലും മർമ്മ−സിദ്ധ വൈദ്യം വിജയിക്കുന്ന ഒട്ടനവധി നേർകാഴ്ചകളുണ്ട്. ചികിത്സക്കുള്ള മനസ്സും സമയവും ആർജ്ജിക്കേണ്ടിയിരിക്കുന്നു. ആ ഗുരുമുഖത്തെ അറിവ് അവർണ്ണനീയം തന്നെ.
നാഡീപരീക്ഷ
ആയുർവ്വേദത്തിലെ അതിപ്രാചീനകാലത്തുണ്ടായ ഒരു രോഗനിർണ്ണയ ശൈലിയാണിത്. ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള ആത്മാവും മനസ്സും കുടികൊള്ളുന്നു. സ്പന്ദിക്കുന്ന നാഡിയെ സ്പർശ്ശിച്ച് പ്രകൃത്യാ ഏകീകൃതമായ ശരീരത്തിന്റെയും മനസ്സിന്റെയും സംതുലിതാവസ്ഥയേയും മാനസിക−ശാരീരിക ദോഷവശങ്ങളേയും രോഗാവസ്ഥയേയും കണിശമായി നിർണ്ണയിക്കുന്ന ഈ നാഡീ പരീക്ഷണം ലോകമെന്പാടും പ്രചരിക്കപ്പെടുന്നത് അത്യന്തം ആശാവഹമാണ്. മനുഷ്യ ശരീരത്തിലടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങളുടെ (കുത്തിവെപ്പ്, ആന്റിബയോടിക്, മരുന്ന്, ഭക്ഷണം തുടങ്ങിയവ വഴി ശരീരത്തിലെത്തുന്ന), അളവറിയാനും പരിഹരിക്കാനും, വരാൻ സാധ്യതയുള്ള അസുഖങ്ങളെ കുറിച്ചു പോലും മുന്നറിയിപ്പു തരാനും പറ്റുന്ന അതി വിശിഷ്ടമായ ചികിത്സാരീതിയാണിത്. രോഗം നിർണ്ണയിക്കപ്പെട്ടാൽ ആഹാരത്തിൽ വരുത്തേണ്ടുന്ന കൃത്യനിഷ്ഠയിലൂടെയും ആവശ്യമെങ്കിൽ‍, ആയുർവ്വേദ ഗുളികകളിലൂടെയുമാണ് രോഗം പരിഹരിക്കപ്പെടുന്നത്. ഈ നാഡീ പരീക്ഷണത്തിനു മൂന്നു മണിക്കൂർ പിന്നിട്ട നിരാഹാരം നിർബന്ധമാണ്.
പത്ത് വർഷം മുന്നെ ഒരു ജർമ്മൻ നാഡീരോഗവിദഗ്ദ്ധ, ദുബായിൽ വെച്ച് നാഡീസ്പന്ദനം നിരീക്ഷിച്ച് ആധുനിക രീതിയിൽ കന്പ്യൂട്ടറുമായി ബന്ധപ്പെടുത്തി, വിശദീകരിച്ച് തരുന്പോൾ അദ്ഭുതത്തോടെ കേട്ടു നിന്നിട്ടുണ്ട്. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിൽ കെമിക്കലിന്റെ അളവു എത്രത്തോളം അടങ്ങിയിട്ടുണ്ടെന്ന് കാണിക്കുകയും അലൂമിനിയം, നോൺസ്റ്റിക്, മൈക്രോവേവ് ഓവൻ തുടങ്ങിയവ ഉപേക്ഷിക്കേണ്ടതിന്റെ ഗൗരവം മനസ്സിലാക്കി തരുകയും, ഒപ്പം നമ്മുടെ വെളിച്ചെണ്ണയുടെ മഹത്വത്തെ കുറിച്ചുള്ള പരിജ്ഞാനം പങ്കു വെയ്ക്കുകയുമുണ്ടായി.
ഇന്ന് ആയുർവ്വേദത്തേയും നാഡീ പരീക്ഷയേയും പുനരുജ്ജീവിപ്പിക്കുന്നതിൽ ശ്രീശ്രീ ആയുർവ്വേദം വലിയ പങ്കു വഹിക്കുന്നുണ്ട്. ഓരോ വർഷവും 100 ഓളം പ്രത്യേകമായി തെരെഞ്ഞെടുത്ത വിദഗ്ദ്ധരെ, പരിശീലിപ്പിച്ച് മികച്ച സേവനം ലോകമെന്പാടും ലഭ്യമാക്കാൻ ശ്രീശ്രീ−യുടെ നേതൃത്ത്വത്തിൽ‍ വർഷങ്ങളായി നടന്നു വരുന്നു. Dr.Abhishek Kumar Oman ബഹ്റിനിൽ നാഡി−മർമ്മ ചികിത്സയുമായി ബന്ധപ്പെട്ട് സന്ദർശനം നടത്തി വരുന്നുണ്ട്.
‘ആയുർ’ ജീവിതത്തേയും ‘വേദം’ ശാസ്ത്രത്തേയും സൂചിപ്പിക്കുന്നു. അങ്ങനെ, ‘Science of Life’, എന്നറിയപ്പെടുന്ന ആയുർവ്വേദത്തിന്റെ മുഖ്യധർമ്മം ശരീരവും മനസ്സും ആത്മാവും ഒരേ താളത്തിൽ സ്പന്ദിപ്പിക്കുക എന്നതാണ്. ആയുർവ്വേദ ഔഷധങ്ങൾ രോഗശമനത്തിനു മാത്രമല്ല രോഗം തടയാനും ആരോഗ്യം അഭിവൃദ്ധിപ്പെടുത്താനുമുള്ളതാണ്. ഈ ഔഷധങ്ങൾ തൊണ്ണൂറു− ശതമാനത്തോളം ഇന്ത്യൻ ഭവനങ്ങളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. അടുക്കളയിലെ രാജ്ഞിയായി അറിയപ്പെടുന്ന മഞ്ഞളും ഇഞ്ചി, മല്ലി, ജീരകം, കുരുമുളക്, ഗ്രാന്പൂ, പട്ട, കശുവണ്ടി, ഉള്ളി, വെളുത്തുള്ളി തുടങ്ങി പലതും ഔഷധഗുണളുള്ളവയാണ്. വിദദ്ധരുടേയും മരുന്നുകളുടേയും ലഭ്യതകുറവ് പരിഹിക്കപ്പെട്ടാൽ ഈ ചികിത്സകളെല്ലാം ജനകീയമാക്കാം. ശ്രീ നാരായണ ഗുരുവിനെ പോലെ അനേകം ഗുരുക്കൻമാരെ കണ്ടും കേട്ടും വളർന്നിട്ടും എന്തുകൊണ്ടോ സമൂഹം ആത്മീയതയെ തള്ളി, അന്തമായ ഭൗതികതയിലേയ്ക്ക് കൂപ്പ് കുത്തിയപ്പോ നഷ്ടപ്പടുത്തുന്നത് പ്രകൃതിയേയും ജീവജാലങ്ങളേയും ആവാസവ്യവസ്ഥയേയും ആണ്. പ്രപഞ്ച സത്യങ്ങളെ തൊട്ടറിഞ്ഞ മഹത്തായ ഒരു സംസ്കാരത്തിന്‍റെ ഉറവിടമാണ് ഭാരതം. 5000 വർഷങ്ങൾക്കു മുന്നെ മഹർഷിമാർ പറഞ്ഞു വെച്ച ഇന്ത്യൻ മൂല്യങ്ങളെ തിരിച്ചറിയുക. സന്പുഷ്ടമായ ഭാരതീയ ആഹാരരീതിയെ മറികടന്ന് വിദേശികളുടെ പാത പിന്തുടരാതിരിക്കുക. നമ്മുടെ മഹത്തായ പാരന്പര്യത്തെ നിലനിർത്താൻ, ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ അണിചേരാം ഒറ്റകെട്ടായി.

Wednesday, 12 October 2016

സഹോദരന് അയ്യപ്പനെ നാടുകടത്താന് നിവേദനവുമായി പോയവര് കെട്ടിടം പണിയുന്നതിന് മരവുമായി തിരിച്ചുവന്ന രസകരമായ കഥ


കൊല്ല വര്ഷം 1092-ലാണ് കേരളത്തെ പിടിച്ചുകുലുക്കിയ ആ സംഭവം നടന്നത് – ചെറായിലെ മിശ്രഭോജനം. യാഥാസ്ഥിതികരായ ഈഴവര് ഇളകിവശായി, കേരളം ആകെ ഒന്നു ചലിച്ചു. മിശ്രഭോജനത്തെത്തുടര്ന്നു സഹോദരന്റെ നേരെ അഴിച്ചുവിടപ്പെട്ട പീഡനങ്ങള് ഇന്നു ചരിത്രവസ്തുതകളായി കഴിഞ്ഞിരിക്കുന്നു. അവ ഞാന് വിസ്തരിക്കുന്നില്ല.
gawreeswara-temple-cherai-1
ചെറായി ഗൗരീശ്വരക്ഷേത്രം
എന്നാല് സഹോദരനെ നാടുകടത്താനുള്ള ഒരു ശ്രമം നടന്നത് അത്ര പ്രസിദ്ധമാണെന്നു തോന്നുന്നില്ല. ചേന്ദമംഗലം, വടക്കുംപുറം, പറവൂര്, പെരിങ്ങോട്ടുകര, അരൂര്, താണിശ്ശേരി തുടങ്ങിയ സ്ഥലങ്ങളില് ഈഴവര് ആര്ക്കും വഴിമാറികൊടുക്കുകയോ, ആരെയും വഴിമാറ്റുകയോ ചെയ്യില്ലെന്നു നിശ്ചയിക്കുകയും അതിനനുസരിച്ച് പ്രവര്ത്തിക്കുകയും ചെയ്തിരുന്ന കാലമായിരുന്നു അത്. ഇതു ജാതിഹിന്ദുക്കളും ഈഴവരും തമ്മിലുള്ള സംഘട്ടനങ്ങള്ക്കു വഴിവെച്ചുകൊണ്ടിരുന്നു. ചെറായിലെ യാഥാസ്ഥിതികരായ ഈഴവരും അവര്ക്ക് ഉപദേശം നല്കിക്കൊണ്ടിരുന്ന ചില ജാതിഹിന്ദുക്കളും ഈ അവസരം അയ്യപ്പനെതിരായി ഉപയോഗിക്കാന് നിശ്ചയിച്ചു. കുഴപ്പങ്ങളുടെയെല്ലാം ഉത്തരവാദിത്വം അയ്യപ്പനാണെന്നു രാജാവിനെ ധരിപ്പിച്ച് അയ്യപ്പനെ നാടുകടത്താമെന്നവര് ആലോചിച്ചുറച്ചു.
ചെറായി വിജ്ഞാനവര്ദ്ധിനി സഭയിലെ അന്നത്തെ പ്രമാണികള് സഭാകമ്മിറ്റിയുടെ നേതൃത്വത്തില് അയ്യപ്പനെ നാടുകടത്തണമെന്നുള്ള പ്രാര്ത്ഥനയുമായി അന്നത്തെ മഹാരാജാവു സന്നിധിയില് നിവേദനം നടത്താനെത്തി.
gawreeswara-temple-cherai-2
ചെറായി ഗൗരീശ്വരക്ഷേത്രം
അവര്ക്കുവേണ്ട ഒത്താശകള് അന്നത്തെ സര്വ്വാധികാര്യക്കാര് ചെയ്തുകൊടുക്കുകയും ചെയ്തു. അന്നത്തെ മഹാരാജാവായിരുന്ന ശ്രീരാമവര്മ്മ പരിഷ്കൃതാശയനായിരുന്നു. അദ്ദേഹത്തിന്റെ പത്നി ആധുനികചിന്താഗതിയുള്ള വടക്കേ കുറുപ്പത്തെ പാറുകുട്ടി നൈത്യാരമ്മയായിരുന്നു.
ചെറായില്നിന്നും നിവേദനം നടത്താനായി ചെന്നിരുന്നവര് നല്ല വസ്ത്രധാരികളും കാഴ്ചക്കു യോഗ്യന്മാരുമായിരുന്നു. ഇവരെ മഹാരാജാവു കനകക്കുന്നു കൊട്ടാരത്തിലെ മഹാരാജാവു ഇരുന്നിരുന്നതിന്റെ അടുത്ത മുറിയില് വിളിച്ചുവരുത്തിയാണ് സ്വീകരിച്ചത്. മഹാരാജാവിന്റെ കല്പനപ്രകാരമാണ് അവര് അവിടേയ്ക്കു വിളിക്കപ്പെട്ടത്. അതുവരെ അവിടെ കയറുന്ന കാര്യം ഈഴവരാദി സമുദായങ്ങള്ക്ക് സ്മരിക്കാന് പോലും സാധിച്ചിരുന്നില്ലെന്നുള്ളതും ഈ സന്ദര്ഭത്തില് ഓര്ക്കേണ്ടതുണ്ട്.
ചെറായി ഗൗരീശ്വരക്ഷേത്രമഹോത്സവത്തിന്റെ ദൃശ്യം
നിവേദകരെ കണ്ട ഉടനെ മഹാരാജാവു ധരിച്ചത്, ജാതിമൂലമുള്ള ബുദ്ധിമുട്ടുകള് ഒഴിവാക്കാന്വേണ്ടി നിവേദനം നടത്താനായി ചെന്നിരിക്കുന്നുവെന്നാണ്. ആ ധാരണയില് മുഴുകിയിരുന്ന അദ്ദേഹം അവരെ കണ്ടമാത്രയില് ഇങ്ങനെ സംഭാഷണം ആരംഭിച്ചു: ”ജാതി അനാചാരമാണ്, അതിനു വളരെ പഴക്കമുണ്ട്. അതുമൂലം നിങ്ങള് അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള് ഞാന് മനസ്സിലാക്കാതിരിക്കുന്നില്ല. അതുപോകേണ്ടതുമാണ്. പബ്ളിക് റോഡുകളില് എല്ലാ ജാതിക്കാര്ക്കും ഒരു പോലെ സഞ്ചാരസ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നുള്ള വാദം ശരിയാണ്. ശരിയായ ഒരു കാര്യവും നടപ്പില് വരുത്തുന്നതിന് ഗവണ്മെന്റിനു ചില പ്രയാസങ്ങളുണ്ട്. ഗവണ്മെന്റ് എന്നു പറയുന്നത് ഞാന് മാത്രമല്ലെന്നുള്ള കാര്യവും നിങ്ങള് അറിയണം. വളരെ പഴക്കം ചെന്ന ഒരു ദുരാചാരമാണ് തീണ്ടല്. അതിന്നെതിരായി ഗവണ്മെന്റ് നീങ്ങണമെങ്കില് അതിന്നനുകൂലമായ പൊതുജനാഭിപ്രായം ശക്തിപ്പെടണം. അതിനുള്ള വേലകള് അയ്യപ്പനെന്നൊരുത്തന് തുടങ്ങിയിട്ടുണ്ടല്ലോ. അതു ശക്തിപ്പെടുമ്പോള് ജാതി സംബന്ധമായി നിങ്ങളനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളില്ലാതാക്കാന് ഗവണ്മെന്റും നിര്ബന്ധിതമാകും. അതുവരെ നിങ്ങള് ക്ഷമിക്കുകതന്നെ വേണം.” ഇത്രയുമാണദ്ദേഹം ആമുഖമായി പറഞ്ഞതെന്നാണ് നിവേദകസംഘത്തിലെ പ്രമാണിയായിരുന്ന എന്റെ ഇളയച്ഛനും സഹോദരനയ്യപ്പന്റെ അമ്മാവന്റെ മകളുടെ ഭര്ത്താവുമായ തറമല് ശങ്കരനയ്യപ്പന് സഹോദരസംഘവുമായുണ്ടായിരുന്ന വഴക്കുകള് അവസാനിപ്പിച്ചപ്പോള് എന്നോടു പറഞ്ഞത്.
20-ല് ഏറെ ഗജവീരന്മാര് ഒന്നിച്ച് അണിനിരക്കുന്ന ചെറായി ഗൗരീശ്വരക്ഷേത്ര മഹോത്സവത്തിന്റെ ദൃശ്യം
അന്നേവരെ നിവേദകസംഘത്തിലെ അംഗങ്ങള് മേല്പ്പറഞ്ഞ വിവരം പുറത്തുവിട്ടിരുന്നുമില്ല. മഹാരാജാവില് നിന്നുണ്ടായ മേല്പ്പറഞ്ഞ വചനങ്ങള് ആമുഖമായി കേട്ടതോടുകൂടി നിവേദകസംഘം തമ്മില് ചൊറിഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു: അടിയങ്ങളുടെ അമ്പലത്തിന്റെ പണി പൂര്ത്തിയായിട്ടില്ല. മാത്രമല്ല, അതോടനുബന്ധിച്ച് ഒരു ഹൈ സ്ക്കൂളും സ്ഥാപിക്കണമെന്നുണ്ട”്. അതിനാവശ്യമായ മരം ഗവണ്മെന്റില് നിന്നു തരുമാറാകണം” എന്ന്. അതിനവര്ക്കനുകൂലമായ മറുപടിയും മഹാരാജാവില്നിന്നു ലഭിച്ചു. അങ്ങിനെ സഹോദരനെ നാടുകടത്താന് പോയവര് സ്ക്കൂളിന്നു മരവുമായി തിരിച്ചുപോന്നു.
(വിവേകോദയം മാസിക 1968 – മാര്ച്ച്)
gawreeswara-temple-cherai-3
ചെറായി ഗൗരീശ്വരക്ഷേത്രം
ശ്രീ ശാന്തം സ്ട്രസ്സ് ഫ്രീ ലൈഫ് ഗൈഡ്‌-4
സാഹോദര്യം സര്വ്വത്ര
സഹോദരസമ്മേളനത്തിന്റെ ഉദ്ബുദ്ധരായ പ്രവര്ത്തകന്മാര് ആലുവ അദ്വൈതാശ്രമത്തില് വച്ച് അവരുടെ സമാജത്തിന്റെ വാര്ഷികം ആഘോഷിക്കുവാനായി വിശ്വസാഹോദര്യത്തെ ലക്ഷ്യമാക്കുന്ന ഒരു വാര്ഷികസമ്മേളനം കൊണ്ടാടുവാന് തീരുമാനിച്ചു. അദ്വൈതാശ്രമത്തിന്റെ ചരിത്രത്തില് തങ്കരേഖയില് ആലേഖ്യം ചെയ്യപ്പെട്ട ഒരു ദിവസമാണത്. സമ്മേളനത്തിന് തെരഞ്ഞെടുത്ത സ്ഥലം ഗുരു സ്ഥാപിച്ച അദ്വൈതാശ്രമ സംസ്കൃതപാഠശാലയായിരുന്നു. സമയം സായാഹ്നം. (ഗുരുദേവന് തന്നെ അഹര്ന്നിശം പ്രയത്നിച്ചുണ്ടാക്കിയ ആ സംസ്കൃതപാഠശാല പിന്തലമുറക്കാര് ഉപേക്ഷിച്ചു കളഞ്ഞതിന് ഒരിക്കല് നിശ്ചയമായും അവര് പശ്ചാത്തപിക്കേണ്ടിവരും.) യോഗത്തിന്റെ ആവശ്യത്തിനായി ഒരു വിശാലമായ പന്തല് പണി കഴിപ്പിച്ചിരുന്നു. പത്രപ്രസ്തവനയൊന്നുമില്ലായിരുന്നെങ്കിലും ഗുരു സമ്മേളനത്തില് പങ്കെടുക്കുമെന്ന് ഏവരും സ്വാഭാവികമായിത്തന്നെ പ്രതീക്ഷിച്ചു.
യോഗത്തില് പങ്കു കൊള്ളുവാനായി പ്രഭാതം മുതല് വന്ന സന്ദര്ശകര് വടക്കും തെക്കും നിന്നു വന്നുകൊണ്ടിരുന്ന തീവണ്ടികളില് നിന്ന് സംഘം സംഘമായി ആശ്രമത്തിലേക്ക് പ്രവഹിക്കുന്നുണ്ടായിരുന്നു. അവരെല്ലാം തന്നെ ഗുരുവിനെ ദര്ശിക്കുന്നതിനു മുമ്പായി നദിയിലിറങ്ങി കുളി കഴിഞ്ഞ് ശുഭ്രവസ്ത്രം ധരിച്ച് പവിത്രഭാവനയോടെയാണ് ഗുരുചരണം തേടിയത്. ബ്രാഹ്മമുഹൂര്ത്തത്തില് തന്നെ ഉണര്ന്ന് പ്രക്ഷാളനാദികള് കഴിഞ്ഞ് സന്ദര്ശകരായ ഭക്തന്മാരെ അമൃതവാണി കൊണ്ട് അനുഗ്രഹിക്കാനും അവരുടെ സംശയങ്ങള് നിവര്ത്തിക്കാനും ഗുരു കാത്തിരിക്കുന്നുണ്ടായിരുന്നു. സാമൂഹ്യമായ പ്രശ്നങ്ങള്ക്കും വ്യക്തിഗതമായ പ്രശ്നങ്ങള്ക്കും സമാധാനം നല്കുവാന് ഗുരുവിന്റെ സരളവും ഫലിത സമ്പൂര്ണ്ണവുമായ മിതഭാഷണം എത്രയോ സമര്ത്ഥമായിരുന്നു.
aluva_sanskrit_padasala-1
ആ സുപ്രഭാതത്തില് ഗുരുവിന്റെ മുമ്പില് ബദ്ധാഞ്ജലികളായി നിന്നിരുന്നവരുടെ കൂട്ടത്തില് സാമൂഹ്യപ്രവര്ത്തനത്തില് അഭിവാഞ്ഛയുള്ള ഒരു ശുഭാപ്തിവിശ്വാസിയുമുണ്ടായിരുന്നു. ഗുരു ആ യുവാവില് ധന്യത നിറഞ്ഞ ദൃഷ്ടി പതിപ്പിച്ച് മൃദുവായ സ്വരത്തില് ചോദിച്ചു. ”ഇപ്രകാരം വലിയ സമ്മേളനങ്ങള് വിളിച്ചുകൂട്ടുന്നതുകൊണ്ട് പ്രയോജനമുണ്ടോ?”
”ഉണ്ട്?”
ആ യുവാവ് അസന്ദിഗ്ദ്ധമായി പറഞ്ഞു. ”ആശയങ്ങള് വിശകലനം ചെയ്യുവാന് ഏറ്റവും പറ്റിയ മാര്ഗ്ഗമാണ് സമ്മേളനങ്ങള്.”
aluva_sanskrit_padasala-2
ഗുരു’: ”എന്നാല് സമ്മേളനങ്ങളില് കേള്ക്കാറുള്ള ശബ്ദം അധികവും അതില് നിന്നുണ്ടായിക്കാണുന്ന പ്രയോജനം തുച്ഛവുമായിരിക്കുന്നല്ലോ? യോഗത്തില് പങ്കുകൊള്ളാനായി ആളുകള് വളരെ ഉത്സാഹത്തോടുകൂടി കൂട്ടം കൂട്ടമായി വരുന്നു. അവര് ഉച്ചത്തില് സംസാരിക്കുകയും വികാരങ്ങളെ ഉണര്ത്തുകയും ചെയ്യുന്നു. ലോകം മുഴുവന് ഉദ്ധരിക്കുമെന്നു അവര് തീരുമാനം ചെയ്യും. ശ്രോതാക്കള് കൈകൊട്ടുകയും പ്രമേയങ്ങളെ എല്ലാം പിന്താങ്ങുകയും ചെയ്യും. അതിനിടയ്ക്ക് പ്രസംഗം നിറുത്തി തന്റെ സഞ്ചിയുമായി സ്ഥലം വിടും. മിക്ക യോഗങ്ങളുടെയും ദുരന്തമിങ്ങനെയാണ്. അതുകൊണ്ട് യോഗങ്ങള് തീരെ അനാവശ്യമെന്നു പറഞ്ഞുകൂടാ. അവ നല്ലതുതന്നെ; മനുഷ്യരുടെ ഉത്തരവാദിത്വബോധത്തെയും മനഃസാക്ഷിയേയും ഉണര്ത്താന് ചിലപ്പോഴെല്ലാം യോഗങ്ങള് നല്ലതു തന്നെയാണ്. നിങ്ങള്ക്കു സംസാരിക്കാമോ?” ഗുരു ചോദിച്ചു.
”ഞാന് ശ്രമിക്കാം.” യുവാവ് വിനീതമായി പറഞ്ഞു.
aluva_sanskrit_padasala-3
ഗുരു: ”അതു കൊള്ളാം. മനുഷ്യരുടെ അത്യധികമായ ലോഭത്തെപ്പറ്റി അവരെ പറഞ്ഞു മനസ്സിലാക്കുന്നത് നന്നായിരിക്കും. ഈ വിഷയത്തില് മനുഷ്യമൃഗം മറ്റെല്ലാ മൃഗങ്ങളെക്കാള് മോശമാണെന്ന് തോന്നുന്നില്ലേ? വനാന്തരങ്ങളില് ജീവിക്കുന്ന മൃഗങ്ങളെ അവയുടെ സഹജമായ വാസനകള് തന്നെ അതിരുകടന്ന ശാരീരികാവശ്യങ്ങളില് നിന്നും ഒഴിച്ചുനിര്ത്തുന്നു. ആന തടിച്ചു ശക്തിയുള്ളതായിരിക്കുന്നത് ആസവാരിഷ്ടങ്ങളൊന്നും സേവിച്ചിട്ടല്ല. കുറുനരി പകല് മുഴുവന് ചുരുണ്ടു കൂടി വല്ല കുണ്ടിലും മൗനമായി കിടക്കുന്നു. എല്ലാവരും ഉറക്കമായതിനുശേഷമേ അവന് പുറത്തുവരുന്നുള്ളു. രണ്ടു ഞണ്ടും തിന്നു ചന്ദ്രികയില് തെളിഞ്ഞൊഴുകുന്ന കാട്ടരുവിയില് നിന്നല്പം വെള്ളവും കുടിച്ചു കഴിഞ്ഞാല് അവന് സന്തുഷ്ടനായി പാട്ടുപാടി രാത്രി കഴിച്ചുകൊള്ളും. അതുകൊണ്ട് കുറുനരിയ്ക്കൊരു ദോഷവും വരുന്നില്ല. അവന്റെ കഴുത്ത് തലയിണ പോലെ വീര്ത്തിരിക്കുകയും രോമങ്ങള് എണ്ണയിട്ടതുപോലെ മിനിങ്ങുകയും ചെയ്യുന്നു. ഒടുങ്ങാത്ത ആവശ്യങ്ങള് മനുഷ്യര്ക്കല്ലാതെ വേറൊരു മൃഗത്തിനുമില്ല. പോകുന്നിടത്തെല്ലാം ശൂന്യതയുടെ കരിനിഴല് പരത്തുന്നു. മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നു. പച്ച നിറഞ്ഞ പ്രകൃതിയെ വികൃതമാക്കി ശൂന്യതയിലാഴ്ത്തുന്നു. അതിനു പകരം വൃത്തികെട്ട പുകനിറഞ്ഞ പട്ടണങ്ങള് മെനഞ്ഞു കൂട്ടുന്നു. കടിഞ്ഞാണില്ലാത്ത അവന്റെ ലോഭത്തിന് ഇതെല്ലാം അനിവാര്യമാണ്. ഭൂമുഖം കൊണ്ടു മാത്രം അവന് തൃപ്തനാകുന്നില്ല. ഭൂഗര്ഭത്തിലേക്ക് തുരന്നുകയറി ഈ ഗോളത്തിന്റെ കെട്ടുറപ്പ് തകര്ത്തുകളയുന്നു. നോക്കുന്നിടത്തെല്ലാം കല്ക്കരിയും ഇരുമ്പും തന്നെ. അവനൊരു വ്യവസ്ഥയുമില്ല. മനുഷ്യന്റെ നന്മയില് താത്പര്യമുണ്ടെന്നു പറയുന്ന രാഷ്ട്രം ഒരു കുഷ്ഠരോഗി ദുരിതം സഹിക്കുവാനാകാതെ മരിച്ചുകളയുവാന് ശ്രമിച്ചാല് അതു മനുഷ്യത്വത്തിന്റെ പേരില് തടയും. അതേസമയം ഒരു മനുഷ്യസമൂഹത്തെ ഒന്നായി തുലച്ചുകളയുവാന് സമൂഹനന്മയുടേയോ മതത്തിന്റെയോ പേരില് തീരുമാനിക്കുകയും ചെയ്യും. മറ്റുള്ള മൃഗങ്ങളേക്കാള് അധികം ബുദ്ധിമാനെന്നഹങ്കരിക്കുന്ന മനുഷ്യന് അവന് സ്വയം എന്തു ചെയ്യുന്നു എന്നറിഞ്ഞുകൂടാ. ഹോ! മനുഷ്യന്! അവനെല്ലാം നശിപ്പിക്കും. അതുകൊണ്ടേ അവന് തൃപ്തി വരികയുള്ളു.”
ഗുരു ‘ഹോ മനുഷ്യന്’ എന്നു പറയുമ്പോള് ആ ശബ്ദത്തില് കൃപാര്ദ്രമായ ഒരു വേദനയുടെ സ്വരം പ്രകടമായിരുന്നു. ആ വന്ദ്യന്റെ മുഖഭാവത്തിലും ആ വേദന പ്രതിഫലിച്ചിരുന്നു.
aluva-vaidika-madam-1
”മനുഷ്യനറിഞ്ഞുകൂടാ, അവനെന്താണ് ചെയ്യുന്നതെന്ന്.” ഗുരു പിന്നെയും ഇങ്ങനെ ആവര്ത്തിച്ച് പറഞ്ഞിട്ട് കുറെനേരം മൗനമായിരുന്നു. അദ്ദേഹം തുടര്ന്നു. ”അവന്റെ ചെയ്തികളുടെ ദാരുണഫലം മനുഷ്യവര്ഗ്ഗത്തെ മാത്രം ബാധിക്കുന്നതായിരുന്നെങ്കില് തരക്കേടില്ലായിരുന്നു. വനത്തിലെ വാനരന്മാര്ക്കും പക്ഷികള്ക്കും മനുഷ്യര് കാരണം സൈ്വരതയില്ലാതായിത്തീര്ന്നു.
മനുഷ്യര് തനിക്ക് വരുത്തിക്കൂട്ടുന്ന വംശനാശത്തില് മറ്റുള്ള ജീവികളെക്കൂടിപ്പെടുത്താതെ നിശ്ശേഷം നശിച്ചു വെണ്ണീറായിപ്പോയിരുന്നെങ്കില് മറ്റു ജീവികള് അതൊരനുഗ്രഹമായിക്കരുതുമായിരുന്നു. അവര്ക്ക് അവരുടെ ജന്മാവകാശമായ ശാന്തി അനുഭവിക്കാമായിരുന്നല്ലോ!”
ഈ വാക്കുകള് ആ യുവാവിന് വേണ്ടത്ര പ്രചോദനം നല്കുന്നതായിരുന്നു. അതിനിടയ്ക്ക് പിന്നെയും അധികം പേര്വന്നു. ഗുരുവിന്റെ വചോമാധുരി അനുഭവിച്ചുകൊണ്ട് ആദരാഞ്ജലികളോടു കൂടി അവിടെ നില്ക്കുന്നുണ്ടായിരുന്നു. ഒരു ശരത്കാലമേഘശകലം പോലെ ഗുരു അത്യന്തം സാവധാനത്തില് അവിടെ നിന്നും എഴുന്നേറ്റ് യോഗത്തിന് തയ്യാര് ചെയ്തുകൊണ്ടിരുന്ന സ്ഥലത്തേക്ക് പോയി. വന്നുചേര്ന്ന് സന്ദര്ശകരെല്ലാം അന്ന് ആ ആശ്രമത്തിലെ അതിഥികളായിരുന്നു. അവര്ക്ക് ഉച്ചഭക്ഷണം കൊടുക്കുന്നതിനായി ആശ്രമത്തിലെ ബ്രഹ്മചാരികള് ചോറും കറികളും തയ്യാറാക്കുന്നുണ്ടായിരുന്നു. പന്തലെല്ലാം കുരുത്തോലയും മറ്റും കൊണ്ട് നല്ലപോലെ അലങ്കരിച്ചിരുന്നു.
aluva-vaidika-madam-2
ഗുരു അതെല്ലാം ചുറ്റിനടന്നു കണ്ടു സന്തോഷിച്ചതിനുശേഷം പാഠശാലയുടെ വരാന്തയില് പോയിരുന്നു. വീണ്ടും യുവാക്കന്മാരും പ്രായം ചെന്നവരുമെല്ലാം ഗുരുവിന്റെ ചുറ്റും വന്നു കൂടി. അവരോടു ഗുരു പറഞ്ഞു. ”തന്റെ അഭിപ്രായമാണ് ഏറ്റവും വലിയ സത്യമെന്നുറപ്പിച്ചുപറയുന്നത് കേവലം അഹന്തയാലാണ്. ആനയെക്കാണാന് പോയ അന്ധരെപ്പോലെ തന്നെ ഓരോരുത്തരും പറയും, അവരുടെ മതമാണ് ഏറ്റവും നല്ലതെന്ന്. അതുകൊണ്ട് വൃഥാ ശബ്ദമുണ്ടാക്കി ശ്വാസം മുട്ടിപ്പോകും എന്നല്ലാതെ യാതൊരു പ്രയോജനവുമില്ല. ഒരഭിപ്രായം മാത്രം എന്നും നിലനില്ക്കുക എന്നത് പ്രകൃതിയുടെ വ്യവസ്ഥയ്ക്ക് ഒരിക്കലും അനുയോജ്യമല്ല. ഇതറിയാതെയും മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളെ ഒട്ടും മാനിക്കാതെയും വെറും വാക്കുകള് അംഗീകരിച്ചുകിട്ടുന്നതിനായി മനുഷ്യന് ചേരി തിരിഞ്ഞ് പടവെട്ടുന്നു. പ്രസംഗങ്ങളുടെ ഉദ്ദേശ്യം പ്രതിപക്ഷധ്വം സനവും വിരോധവുമല്ല. അറിയുവാനും അറിയിക്കുവാനും മാത്രമായിട്ടുള്ളതായിരിക്കണമത്. ഓരോ മനുഷ്യന്റെയും മതം അവനു സിദ്ധിച്ചിരിക്കുന്ന ആന്തരികമായ വിശ്വാസത്തില് രൂഢമായിട്ടുള്ളതാണ്. അത് ഓരോരുത്തരുടെയും പരിണാമവികാസമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ആ നിലയില് നോക്കിയാല് എത്ര മനുഷ്യരുണ്ടോ അത്രയും മതങ്ങളുമുണ്ടെന്നും പറയാം. രണ്ടുപേര്ക്ക് ഒരേ മതം തന്നെയുണ്ടായിരിക്കുക അസാദ്ധ്യമാണ്. എന്നാല് ഒരു കാര്യത്തില് മതങ്ങളെല്ലാം യോജിക്കും. അതിന്റെ ഏറ്റവും മൗലികമായ ഉദ്ദേശ്യത്തെ – സത്യവും ധര്മ്മവും – എല്ലാ മതങ്ങളും അനുശാസിക്കുന്നു. ഒരു പൊതുലക്ഷ്യമാണ് ഏവരും ഉന്നം വയ്ക്കുന്നത്. മനുഷ്യര് എന്തിനാണ് വിശ്വാസത്തിന്റെ പേരില് അന്യോന്യം പൊരുതുന്നത്? അത് ബുദ്ധിയുള്ളവരുടെ ലക്ഷണമല്ല. എല്ലാവരും ആത്മസുഖത്തിനായി മാത്രമാണ് സദാ ശ്രമിക്കുന്നതെന്നറിഞ്ഞ് അവരവരുടെ അകതാരടക്കി ശാന്തമായി കഴിയണം. മനുഷ്യര് വേഷത്തില് ഭിന്നതയുള്ളവരാണ്. ചിലര്ക്കു താടിവെയ്ക്കുന്നതിഷ്ടമാണ്. മറ്റു ചിലര് മുണ്ഡികളായി നടക്കുന്നു. വിവരമുള്ളവര് ഇതിനുവേണ്ടിയൊന്നും ശണ്ഠ കൂടാറില്ല. ഭാഷകളിലും വ്യത്യാസമുണ്ട്. അതുകൊണ്ട് മനുഷ്യര് ഭിന്ന ജാതികളില്പ്പെടുന്നതാണെന്നു തെളിയുന്നില്ല. പിന്നെയെന്തിനാണ് മനുഷ്യര് ഭിന്നത വളര്ത്തി കലഹിക്കുന്നത്? എല്ലാം വെറുതെ. പോരാട്ടങ്ങള് കൊണ്ട് നാശമേ ഉണ്ടാവുകയുള്ളുവെന്നു മനുഷ്യന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അത്രയും അറിഞ്ഞാല് അവര് സമാധാനമുള്ളവനായിത്തീരും.
aluva_sanskrit_padasala-4
ഒരു വാഗ്മിയുടെ സാമര്ത്ഥ്യമില്ലായിരുന്നുവെങ്കിലും ഗുരുവിന്റെ സത്യമായ വാക്കുകള് അവിടെക്കൂടിയിരുന്ന ശുദ്ധമാനസരായ സാധാരണക്കാരുടെ ഹൃദയങ്ങളെ അത്യന്തം സ്പര്ശിക്കുന്നവയായിരുന്നു. വളരെക്കാലമായി ആ മനുഷ്യസ്നേഹിയുടെ ഹൃദയത്തില് തളം കെട്ടിക്കിടന്നിരുന്ന ആശയങ്ങള് ഇടയ്ക്കിടയ്ക്ക് മൗനത്തില് ലയിച്ചുപോകുന്ന ചെറിയ വാചകങ്ങള് വഴി അങ്ങനെ ജനഹൃദയങ്ങളിലേക്കു ഒഴുകിച്ചെന്ന് അവരെ ഉദ്ബുദ്ധരാക്കുന്ന അനുഗ്രഹങ്ങള് ചൊരിഞ്ഞു. മനുഷ്യന് സ്വന്തം ആപത്തിനായി മെനഞ്ഞുകിട്ടിയ എല്ലാ സാങ്കല്പികങ്ങളായ വിഭാഗങ്ങളേയും മറകളേയും ഗുരു അസന്ദിഗ്ധമായി നിഷേധിച്ചു. ഇന്ത്യയിലെ പൈശാചികമായ ജാതിപ്രശ്നത്തിനു ഒരു മറുമരുന്നായി ഗുരുവിന്റെ സ്വന്തം കൈകൊണ്ടെഴുതിയ ഒരു സന്ദേശം യുവാക്കന്മാരായ അനുയായികള് അച്ചടിപ്പിച്ച് അന്നത്തെ യോഗത്തില് വിതരണം ചെയ്തു. അതിപ്രകാരമാണ്.
”മനുഷ്യരുടെ വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല.”
നാരായണഗുരു
aluva-vaidika-madam-3
മനുഷ്യന് അവനു സ്വയമേ വരുത്തിവെയ്ക്കുന്ന എണ്ണമറ്റ വിനകളെപ്പറ്റി ഗുരു അനുതാപപൂര്വ്വം പിന്നെയും പറഞ്ഞുകൊണ്ടിരുന്നു. ഗുരു ഇപ്രകാരം സംസാരിച്ചുകൊണ്ടിക്കുമ്പോള് അദ്ദേഹത്തെ ഒരു വൃദ്ധന് ഭക്തിപൂര്വ്വം വീശുന്നുണ്ടായിരുന്നു. ആ പഴമയുടെ പ്രതിനിധി സമത്വവാദികളായ യുവാക്കന്മാരുടെ ബദ്ധശത്രുവും യാഥാസ്ഥിതികതയെ അരയും തലയും മുറുക്കി നിന്നു രക്ഷിച്ചുപോരുന്ന ആളുമായിരുന്നു. ആ വൃദ്ധന്റെ ഉഗ്രമായ കോപത്തിനു പാത്രമായ യുവാക്കന്മാര് തന്നെയായിരുന്നു ഗുരുവിന്റെ മുമ്പില് പഞ്ചപുച്ഛമടക്കി വിനയാന്വിതരായി ദത്തശ്രദ്ധരായി നിന്നിരുന്നത്. ഗുരു എപ്രകാരമാണ് ഈ വൈരുദ്ധ്യം നിറഞ്ഞ വിപ്ലവമനോഭാവക്കാരേയും യാഥാസ്ഥിതികരെയും ഒരുപോലെ ആകര്ഷിച്ചു ”സമന്വയി”ച്ചതെന്നും പറയാനാവില്ല. തമ്മില് പൊരുതുന്ന ആ രണ്ടു സംഘങ്ങളുടെയും മദ്ധ്യത്തില് നിന്നിരുന്ന ഗുരുവിന്റെ ദര്ശനമാത്രയില് തന്നെ അവര് വൈരം മറന്ന് ഒരുപോലെ ഗുരുവില് അനുരക്തരായിത്തീര്ന്നു. അങ്ങനെ ഗുരു തന്നെ എന്നും അത്ഭുതാവഹമായ ഒരു സമന്വയരഹസ്യമായി പ്രകാശിക്കുന്നു. പ്രേമം കൊണ്ടു മാത്രം അദ്ദേഹം ഏവരുടെയും സമാധാനദൂതനായിത്തീര്ന്നു. എന്നാല് താത്ത്വികമായ ദൃഢനിശ്ചയത്തില് നിന്ന് ഗുരുവിനെ ഒരിക്കലെങ്കിലും വ്യതിചലിപ്പിക്കുവാന് ആര്ക്കും കഴിഞ്ഞിട്ടില്ല.
aluva_sanskrit_padasala-5
മദ്ധ്യാഹ്നമായി. ഗുരു സാവധാനം എണീറ്റു. നദീതീരത്തുള്ള തന്റെ ആശ്രമത്തിലേക്കു പോയി. ചില ബാലന്മാര് പന്തലിന്റെ പ്രവേശനദ്വാരം അലങ്കരിക്കുന്നതു കണ്ടു ഗുരു തിരിഞ്ഞുനിന്നു അവരോടു പറഞ്ഞു. ”ഒരാനത്തലയുടെ അത്രയും വലുപ്പത്തില് ‘ഓം’ എന്നെഴുതി ആര്ച്ചിന്റെ മുകളില് വയ്ക്കണം. അതിന്റെ കീഴില് ‘സാഹോദര്യം സര്വ്വത്ര’ എന്നും എഴുതണം.

Tuesday, 11 October 2016

ആലുവ അദ്വൈതാശ്രമത്തില് 1921 മെയ് 15-ന് ശ്രീനാരായണ ഗുരുദേവന്റെ അദ്ധ്യക്ഷതയില് നടന്ന സമസ്തകേരള സഹോദര സമ്മേളനവും പോലീസ് റിപ്പോര്ട്ടുകളും

മിശ്രഭോജന സന്ദേശം
ജാതീയമായ വ്യത്യാസങ്ങള് ഇല്ലാതാക്കുന്നതിലേക്ക് സഹോദരന് അയ്യപ്പന്റെ നേതൃത്വത്തില് രൂപീകൃതമായ സമസ്തകേരള സഹോദരസംഘം വിപ്ലവകരമായ സാമൂഹിക പരിവര്ത്തനങ്ങള്ക്ക് നാന്ദി കുറിച്ചു. ജാതിക്കെതിരായ പോരാട്ടത്തില് സഹോദരസംഘത്തിന്റെ മുഖ്യകര്മ്മപരിപാടി നാടിന്റെ വിവിധ ഭാഗങ്ങളില് മിശ്രഭോജനം സംഘടിപ്പിക്കുക എന്നതായിരുന്നു. 1917 മെയ്മാസം 29-ാം തീയതി തന്റെ ജന്മനാടായ ചെറായിയില്വെച്ച് സഹോദരന് അയ്യപ്പന് മിശ്രഭോജനത്തിന് തുടക്കം കുറിച്ചു. ജാതിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള സഹോദരസംഘത്തിന്റെ ഈ കര്മ്മപരിപാടികള് യാഥാസ്ഥിതികരുടെ ഭാഗത്തുനിന്നും ശക്തമായ എതിര്പ്പിന് കാരണമായി. പക്ഷേ എതിര്പ്പുകളേയും അതു മൂലമുണ്ടായ തിക്താനുഭവങ്ങളെയും ഗണ്യമാക്കാതെ സഹോദരസംഘം പ്രവര്ത്തനപരിപാടികളുമായി മുന്നോട്ടുപോയി. ഇരുവിഭാഗക്കാരും തമ്മിലുള്ള ഈ പ്രശ്നം രൂക്ഷമായപ്പോള് ഇരുകൂട്ടരും ഇക്കാര്യത്തില് അവരവര്ക്കുള്ള പരാതികളും ആവലാതികളും ഗുരുദേവ സന്നിധിയില് ബോധിപ്പിച്ചു. ഈ സന്ദര്ഭത്തില് അവിടുന്നു തൃക്കൈകൊണ്ട് തന്നെ എഴുതി സഹോദരന് അയ്യപ്പനെ ഏല്പ്പിച്ച ചരിത്രപ്രസിദ്ധമായ മിശ്രഭോജന സന്ദേശം ഇതാണ്.
sahodaran-ayyappante-janma-griham-1
”മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയായിരുന്നാലും അവരുടെ ജാതി ഒന്നാ യതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല.”
-നാരായണഗുരു
sahodaran-ayyappan
ആലുവ അദ്വൈതാശ്രമത്തിന്റെ ഭാഗമായിരുന്ന സംസ്കൃതപാഠശാലാങ്കണത്തില്വെച്ച് (ഇന്നത്തെ ആലുവ എസ്.എന്.ഡി.പി. സ്കൂള്) 1921 മെയ് 15ന് വിളിച്ചുചേര്ത്തതായ സമസ്ത കേരള സഹോദരസംഘത്തിന്റെ വാര്ഷികസമ്മേളനത്തില് ഈ സന്ദേശം വിളംബരം ചെയ്യപ്പെട്ടു.
sahodaran-ayyappante-janma-griham-2
‘മഹാസന്ദേശം’ എന്ന പേരില് ഗുരുദേവന്റെ വര്ണ്ണചിത്രം ആലേഖനം ചെയ്ത 12 പേജ് വരുന്ന ഒരു കൊച്ചുപുസ്തകരൂപത്തിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഉള്ളില് ഗുരുദേവന്റെ കൈയ്യക്ഷരത്തിലുള്ള സന്ദേശവും അതിന്റെ ചെറിയ വ്യാഖ്യാനവും ചേര്ത്തിരുന്ന ഈ ലഘുഗ്രന്ഥം സൗജന്യമായാണ് എല്ലാവര്ക്കും വിതരണം ചെയ്തത്.
സമസ്തകേരള സഹോദര സമ്മേളനം സംഘടിപ്പിക്കുന്നതിനായി സഹോദരന് അയ്യപ്പന് അയച്ചതായ ക്ഷണക്കത്ത്.
aluva_sanskrit_padasala-1
സഹോദരസംഘം ഓഫീസ് പള്ളിപ്പോര്ട്ട് 1096 മേടം 15-ാം തീയതി
1096 എടവം 2-ാം തീയതി (1921 മെയ് 15-ാം തീയതി) ഞായറാഴ്ച ഒരു മണിക്ക് ആലുവ സംസ്കൃതപാഠശാല കെട്ടിടത്തിന്റെ മുന്ഭാഗത്ത് വിശാലമായി കെട്ടിയിട്ടുള്ള കെട്ടിടത്തില്വെച്ചു ഒരു സമസ്തകേരള സഹോദരസമ്മേളനം നടക്കുന്നതാകയാല് അതിന്നു നിങ്ങളുടെ സാന്നിദ്ധ്യത്തെക്കൂടി സവിനയം അര്ത്ഥിച്ചുകൊള്ളുന്നു. ബ്രഹ്മശ്രീ നാരായണഗുരുസ്വാമി തൃപ്പാദങ്ങള് അദ്ധ്യക്ഷ്യം വഹിക്കാമെന്നു സദയം സമ്മതിച്ചിട്ടുണ്ട്. കേവലം സാമുദായികവും മതസംബന്ധവുമായ കാര്യങ്ങളല്ലാതെ രാഷ്ട്രീയമായി യാതൊന്നും സഭയില് പ്രതിപാദിക്കുന്നതല്ല. കേരളത്തിന്റെ നാനാഭാഗങ്ങളില് നിന്നും പല മാന്യന്മാരും സഭയ്ക്കു സന്നിഹിതരാകുന്നതും പല യോഗ്യന്മാരുടെ പ്രസംഗങ്ങള് ഉണ്ടായിരിക്കുന്നതുമാണ്.
എന്ന്,
വിധേയന്
കെ. അയ്യപ്പന് (ഒപ്പ്)
സെക്രട്ടറി
(കേരള ആര്ക്കൈവ്സ് ന്യൂസ്ലെറ്റ് ത്രൈമാസിക 1976 മാര്ച്ച്, ജൂണ് ലക്കം)
sahodaran-ayyappante-janma-griham-3
മെയ് 15-ന് നടന്ന ഈ സമ്മേളനത്തെക്കുറിച്ച് തിരുവിതാംകൂര് പോലീസ് കമ്മീഷണര്ക്ക് വ്യത്യസ്തരായ രണ്ട് പോലീസ് ഉദ്യോഗസ്ഥര് തികച്ചും വ്യത്യസ്തങ്ങളായ രണ്ട് രൂപത്തിലുള്ള റിപ്പോര്ട്ടുകള് തയ്യാറാക്കി അയച്ചിരുന്നതായി കാണുന്നുണ്ട്. ആ റിപ്പോര്ട്ടുകള് താഴെ കൊടുക്കുന്നു.
aluva_sanskrit_padasala-2
1. കോട്ടയം ഡി.എസ്.പി. തയ്യാറാക്കി അയച്ച റിപ്പോര്ട്ട്
കമ്മീഷണര്ക്ക്,
1921 മെയ് 15ന് ഈഴവപ്രസ്ഥാനത്തിന്റെ ആസ്ഥാനമായ ആലുവ അദ്വൈതാശ്രമം ഗ്രൗണ്ടില് ചേര്ന്ന അതിപ്രധാനമായ ഒരു യോഗത്തിന്റെ വിവരണം ഇതുസഹിതം അയക്കുന്നു. ഈഴവരുടെ ആദ്ധ്യാത്മിക നേതാവായ ശ്രീനാരായണഗുരു തന്നെയാണ് യോഗത്തില് അദ്ധ്യക്ഷത വഹിച്ചത്. വളരെ പ്രാധാന്യമുള്ള ഒരു പ്രഖ്യാപനം അവിടെ അദ്ദേഹം നടത്തി. എല്ലാ മനുഷ്യരും ഒരു ജാതിയില് നിന്നു പിറന്നവരാകയാല് മിശ്രഭോജനത്തിനും മിശ്രവിവാഹത്തിനും യാതൊരു തടസ്സവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘മഹത്തായ സന്ദേശം’ എന്ന ശീര്ഷകത്തില്, ഗുരുവിന്റെ സ്വന്തം കൈപ്പടയില്, അച്ചടിച്ചിട്ടുള്ള ഈ പ്രഖ്യാപനം അടങ്ങുന്ന ഒരു ലഘുലേഖ യോഗത്തില് വിതരണം ചെയ്യപ്പെടുകയുണ്ടായി. ഈ സിദ്ധാന്തം വിശദീകരിക്കുന്ന, ഗുരുവിന്റെ ചിത്രത്തോടുകൂടിയ ഒരു ചെറുപുസ്തകവും വിതരണം ചെയ്തു. ഹൈന്ദവ സാമൂഹ്യസമ്പ്രദായത്തിന്റെ എല്ലാ അടിസ്ഥാനതത്ത്വങ്ങള്ക്കും വിരുദ്ധമാണ് ഈ പുതിയ സിദ്ധാന്തം. ഹൈന്ദവ സാമൂഹ്യ സമ്പ്രദായങ്ങള് നിര്മ്മാര്ജ്ജനം ചെയ്യുന്നതിലേക്ക് ഈഴവര് ഒരു സംഘടിത സമരം നടത്താന് പോകുന്നുവെന്നത്രേ ഈ പ്രഖ്യാപനത്തില് അന്തര്ഭവിച്ചിട്ടുള്ള പ്രാധാന്യം. ഈഴവര് തിങ്ങിപ്പാര്ക്കുന്ന ചേര്ത്തല, വൈക്കം താലൂക്കുകളില് ഈ സിദ്ധാന്തം പ്രചരിപ്പിക്കുന്നതിന്റെ ആഘാതം എന്തായിരിക്കുമെന്ന് അങ്ങേക്ക് നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്. പ്രക്ഷോഭണം തുടരുകയാണെങ്കില് ഈ രണ്ടു താലൂക്കുകളിലും കരുതല്നടപടി എന്ന നിലയില് സുശക്തമായ പോലീസ് സേനയെ നിര്ത്തേണ്ടതും അതിനുവേണ്ടി വരുന്ന ചെലവ് എല്ലാ ജാതിക്കാരില് നിന്നും ഈടാക്കേണ്ടതുമാണെന്ന് ഞാന് വിശ്വസിക്കുന്നു.
ഡി.എസ്.പി. കോട്ടയം
(ഗ്രന്ഥം: സഹോദന് അയ്യപ്പന് ഗ്രന്ഥകാരന്: സി. കെ. ഗംഗാധരന് )
aluva_sanskrit_padasala-3
2. ആലുവ പൊലിസ് ഇന്സ്പെക്ടര് തയ്യാറാക്കി അയച്ച റിപ്പോര്ട്ട്
കമ്മീഷണര്ക്ക്.
ഈഴവ സമുദായം വകയായുള്ള അദ്വൈതാശ്രമം സംസ്കൃതവിദ്യാലയം വളപ്പില് 1096 ഇടവം രണ്ടാം തീയതി (1921 മെയ് 15) ഉച്ചതിരിഞ്ഞ് പള്ളിപ്പുറം ‘സഹോദരസംഘ’ത്തിന്റെ ആഭിമുഖ്യത്തില് പൊതുസമ്മേളനം കൂടുകയുണ്ടായി എന്ന വിവരം ഇതിനാല് സമക്ഷത്തിലേക്ക് റിപ്പോര്ട്ട് ചെയ്തുകൊള്ളുന്നു. ആദ്യം ശ്രീനാരായണ ഗുരു സ്വാമിയും അതില്പ്പിന്നെ, കൊച്ചിയില് ഒരു മുന്സിഫ് ആയ മി. അയ്യാക്കുട്ടിയും അദ്ധ്യക്ഷം വഹിച്ച ഒരു പൊതുയോഗമായിരുന്നു അത്. സദസ്യരില് അധികഭാഗവും തിരുവിതാംകൂറിലേയും കൊച്ചിയിലേയും മലബാറിലേയും വിവിധ ഭാഗങ്ങളില് നിന്നെത്തിച്ചേര്ന്ന ഈഴവരായിരുന്നു. തലവടിയിലെ അയ്യപ്പന്പിള്ള കേരള കൗമുദി പത്രത്തിന്റെ പത്രാധിപരായ, കൊല്ലത്തെ സി.വി. കുഞ്ഞുരാമന്, മൈസൂരിലെ ഡോ. പല്പ്പുവിന്റെ മകനായ നടരാജന്, ദേശാഭിമാനി പത്രത്തിന്റെ മാനേജര് കെ. പത്മനാഭന്, എറണാകുളത്തെ ഒരു വക്കീലായ എം.കെ. രാമന് എന്നിവരും വടകര രുക്മിണി എന്നു പേരായ ഒരു സ്ത്രീയും ആയിരുന്നു പ്രാസംഗികര്. ഹിന്ദുമതത്തെക്കുറിച്ചും അധഃകൃതവര്ഗ്ഗങ്ങളുടെ ഉദ്ധാരണത്തെപ്പറ്റിയും മിശ്രവിവാഹങ്ങളുടെയും മിശ്രഭോജനങ്ങളുടെയും ആവശ്യത്തെ സംബന്ധിച്ചും അവര് സംസാരിച്ചു. ജാതിസമ്പ്രദായം ആചരിക്കാതിരിക്കേണ്ട കാര്യവും അവര് ഊന്നിപ്പറഞ്ഞു. മി.സി.വി. കുഞ്ഞുരാമന് പ്രസംഗമദ്ധ്യേ മി. ഗാന്ധിയുടെ പ്രസ്ഥാനത്തെ ഒന്നു സ്പര്ശിക്കുകയുണ്ടായി. പക്ഷേ, സഹോദരസംഘം സെക്രട്ടറി മി. കെ. അയ്യപ്പന് ഉടന്തന്നെ സ്വീകാര്യമായി അദ്ദേഹത്തെ വിലക്കി. മി. ഗാന്ധി ഉദ്ദിഷ്ടഫലം നേടുന്നുവെങ്കില് അതു എല്ലാവര്ക്കുമൊരു അനുഗ്രഹമായിരിക്കും എന്നാണ് സി.വി. പറഞ്ഞത്. അദ്ദേഹം ഉടനെ വിഷയം മാറ്റി. പ്രാധാന്യമുള്ള മറ്റൊന്നും ശ്രദ്ധിക്കത്തക്കതായുമില്ല.
സമക്ഷം സമര്പ്പിച്ചുകൊള്ളുന്നു.
ഒപ്പ്
03.101096
(ആലുവ ഇന്സ്പെക്ടര് ഓഫ് പൊലീസ്)

Saturday, 8 October 2016

മരിച്ചുപോയ കുഞ്ഞിനെ ഭഗവാന് ജീവിപ്പിക്കുന്നു........ശ്രീ സുന്ദരേശ്വര ക്ഷേത്രവും ശ്രീനാരായണഗുരുദേവന്റെ ഈശ്വരഭാവവും,

മഹാത്മാക്കള്ക്ക് ആരിലും ശക്തി പ്രദാനം ചെയ്യാം
വടക്കേ മലബാറില് കണ്ണൂര് എന്ന സ്ഥലത്ത് ഗുരുദേവന് സ്ഥാപിച്ച ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ ഷഡാധാര പ്രതിഷ്ഠ 1910 ല് നടന്നു. അതിവിപുലമായി ആഘോഷപൂര്വ്വം കൊണ്ടാടിയ ആ ആഘോഷങ്ങളില് പങ്കുകൊള്ളാനായി സ്ഥലം വിട്ടു മദ്രാസിലും മറ്റു വിദേശങ്ങളിലും താമസിച്ചിരുന്ന അന്നാട്ടുകാരായ പ്രസിദ്ധ വ്യക്തികളെല്ലാം ആ ചടങ്ങില് വന്നു സംബന്ധിച്ചിരുന്നു. അന്നത്തെ ക്ഷേത്രം പ്രസിഡന്റ് കോഴിക്കോട് മുന്സിപ്പല് ചെയര്മാനായിരുന്ന ശ്രീ. ഒയറ്റി കൃഷ്ണന് വക്കീലായിരുന്നു. അനേകായിരം ജനങ്ങളുടെ സാന്നിദ്ധ്യത്തില് പ്രതിഷ്ഠാകര്മ്മം ഗുരുദേവന് നിര്വ്വഹിച്ചു. പ്രസിഡന്റിന്റെ വീട് ക്ഷേത്രത്തിന് ഒന്നര ഫര്ലോങ്ങ് തെക്കായിരുന്നു. പ്രതിഷ്ഠ കഴിഞ്ഞതിനുശേഷം പ്രസിഡന്റിന്റെ വീട്ടുമുറ്റത്തു ഒരുക്കിയിരുന്ന ഇരിപ്പിടത്തില് ഗുരുദേവന് പോയി ആസനസ്ഥനായി. ഗുരുദേവന് അവിടെ വിശ്രമിച്ചതുകൊണ്ടു സ്ഥലത്തെ പ്രമാണിമാരും വിദേശത്തുനിന്നും എത്തിയ പ്രസിദ്ധ വ്യക്തികളുമെല്ലാം ഗുരുദേവന്റെ ചുറ്റുമായി ചെന്നുകൂടി. അന്നു സ്വാമി ശിവപ്രസാദ് ഗുരുദേവനില് അതിരറ്റ ഭക്തിവിശ്വാസമുള്ള അരോഗദൃഢഗാത്രനായ ഒരു യുവസന്യാസിയായി കഴിയുകയായിരുന്നു. അദ്ദേഹം ഒരു വാചാലനും കൂടിയായിരുന്നു. രാത്രി 9 മണിയായപ്പോള് ”ശിവപ്രസാദ് എവിടെ” എന്ന് ഗുരുദേവന് ചോദിച്ചു. ഈ ലേഖകനും അടുത്തുണ്ടായിരുന്നു. ക്ഷേത്രത്തിലാണെന്ന് പറഞ്ഞ ഉടനെ ആള് പോയി കൂട്ടിക്കൊണ്ടു വന്നു.
kannur-gurudeva-mandhiram
കണ്ണൂര് ഗുരുദേവ മന്ദിരം
ആവശ്യപ്പെട്ടതെന്തിനെന്നറിവാനായി ബദ്ധപ്പെട്ടു ഗുരുദേവന്റെ അടുത്തുചെന്നപ്പോള് ”ഇവിടെ ജനങ്ങള് ഇരുന്നു മുഷിയുന്നുസംസാരിക്കുക” എന്നു കല്പിച്ചനുഗ്രഹിച്ചു. കല്പനകേട്ട ഉടനെ ഒരു നിമിഷവും പാഴാക്കാതെ ഗുരുദേവനെ പ്രാര്ത്ഥിച്ചുകൊണ്ടു പ്രസംഗം തുടങ്ങി. ഏതു വിഷയത്തെപ്പറ്റി പ്രസംഗിക്കണമെന്നുള്ള ആലോചനയ്ക്കുകൂടി സമയമെടുക്കാതെ ”ക്ഷേത്രവും പ്രതിഷ്ഠയും, അതുകളോടു നമുക്കുള്ള ബന്ധവും പ്രയോജനവും” എന്നുള്ളതായിരുന്നു പെട്ടെന്നു പ്രതിപാദ്യവിഷയമായെടുത്തത്. നല്ല ഭംഗിയും അര്ത്ഥപുഷ്ടിയുമുള്ള പ്രൗഢസുന്ദര പദാവലികള് കോര്ത്തുപ്രയോഗിച്ചും വിഷയത്തില് നിന്നും വ്യതിചലിക്കാതെ ഇടതടവില്ലാതെ അടുക്കടുക്കായും വിവിധ വിജ്ഞാനശാഖകളെ ആസ്പദമാക്കിയും ശ്രുതിമധുരമായി പ്രവഹിച്ചുകൊണ്ടിരുന്ന ആ ഗംഭീര പ്രസംഗത്തില് ജനങ്ങള് ഒന്നടങ്കം വിസ്മയാകുലരായിത്തീര്ന്നു. ഒരു മനുഷ്യന് ഇമ്മാതിരി സംസാരിക്കാന് സാധിച്ചതില് ഈ ലേഖകന് വളരെ അദ്ഭുതപ്പെട്ടു. ഈ പ്രസംഗം കേട്ടപ്പോള്, സ്വാമി വിവേകാനന്ദന് അമേരിക്ക, യൂറോപ്പ് മുതലായ രാജ്യങ്ങളെ പ്രസംഗങ്ങള് കൊണ്ട് ഇളക്കിമറിച്ചു എന്നു കേട്ടതില് തീരെ അതിശയോക്തി ഇല്ലെന്നു തോന്നി, ഇതെഴുതുന്ന ആള്ക്കുമാത്രം വൃഥാ അങ്ങനെ തോന്നിയതായിരിക്കുമോ എന്നു സംശയിച്ചു. പ്രസംഗം തീര്ന്നപ്പോള് മദ്രാസില്നിന്നും വന്ന ഒരു കോളേജ് പ്രൊഫസര് താഴെ പറയും പ്രകാരം ഒരു അഭിപ്രായം പറഞ്ഞു. ആ സഭ ആരുടേയും അഭിപ്രായം പ്രതീക്ഷിച്ചിട്ടുള്ളതല്ലായിരുന്നു എന്നിട്ടും അത്ഭുതകരമായ ആ പ്രസംഗം കേട്ടപ്പോള് അദ്ദേഹത്തിന്റെ ഹൃദയത്തില് കവിഞ്ഞൊഴുകിയ വികാരപ്രവാഹത്തെ തടഞ്ഞുനിര്ത്താന് കഴിയാതെ എണീറ്റു നിന്നു ഇപ്രകാരം പ്രസ്താവിച്ചു. ”ഞാന് വളരെ വര്ഷങ്ങളായി മദ്രാസില് സ്ഥിരമായി താമസിക്കുന്നു. വടക്കെ ഇന്ത്യയില് നിന്നും വരുന്ന ഗോപാലകൃഷ്ണ ഗോഖലെ മുതലായ അനേകം വാഗ്മികളുടെ പ്രസംഗങ്ങള് ഞാന് 20 കൊല്ലങ്ങളായി കേട്ടുകൊണ്ടിരിക്കുന്നു. ഇത്ര വളരെ ഗംഭീരവും സാരഗര്ഭവുമായ ഒരു പ്രസംഗം ഇന്ന് ആദ്യമായി കേള്ക്കുകയാണ്. ഇതെല്ലാം സ്വാമി തൃപ്പാദങ്ങളുടെ അനുഗ്രഹത്താല് സിദ്ധിച്ചതാണെന്നും ഞങ്ങള് വിശ്വസിക്കുന്നു.” ഇതേ അഭിപ്രായം തന്നെ വേറെ ഒരു മാന്യനും എണീറ്റുനിന്നു പറയുകയുണ്ടായി. അപ്പോള് ഈ ലേഖകനുണ്ടായ തോന്നല് തെറ്റിപ്പോയതല്ലെന്നു നല്ല ബോധ്യമായി. അതിനുശേഷം ശിവപ്രസാദ് സ്വാമികള് പല ക്ഷേത്രങ്ങളിലും വച്ച് നിരവധി പ്രസംഗങ്ങള് നടത്തിയിട്ടുള്ളത് കേട്ടിട്ടുണ്ട്. അന്നത്തെപ്പോലൊരു പ്രസംഗം ചെയ്യാന് അദ്ദേഹത്തിന്റെ ജീവാവസാനം വരെ കഴിഞ്ഞിട്ടില്ല. ഗുരുദേവന്റെ അനുഗ്രഹവിശേഷത്താലാണ് അമ്മാതിരി ഒരു പ്രസംഗം ചെയ്യാന് കഴിവുണ്ടായത് എന്നുള്ളതില് സംശയമില്ല. മഹാത്മക്കള്ക്ക് ഏതു തരത്തിലുള്ള ശക്തിയും ഒരാളില് പ്രസരിപ്പിച്ചു കൊടുക്കുവാന് കഴിയുമെന്നുള്ളതിനു ഇതൊരു അനുഭവമാണ്.
മരിച്ചുപോയ കുഞ്ഞിനെ ഭഗവാന് ജീവിപ്പിക്കുന്നു
kannur-gurudeva-mandhiram-2
കണ്ണൂര് ഗുരുദേവ മന്ദിരം
1908ലോ 1909ലോ വടക്കെ മലബാറില് കണ്ണൂര് എന്ന സ്ഥലത്തെ പൗരപ്രമാണിമാര് ചേര്ന്നു ശിവഗിരിയില് പോയി ഗുരുദേവനെ കൂട്ടിക്കൊണ്ടുവരുന്നതിനു മൂന്നുനാലു പ്രതിനിധികളെ തിരഞ്ഞെടുത്തയച്ചു. അവരില് പ്രധാനി ചാമക്കാലി കണ്ണന് മേസ്ത്രിയായിരുന്നു. ഇവര് ശിവഗിരിക്കു യാത്രതിരിച്ചതിനുശേഷം കണ്ണന് മേസ്ത്രിയുടെ കുട്ടിക്കു ഒരു ആപത്ത് സംഭവിച്ചു. ഒരു വയസ്സിനു താഴെ പ്രായമുള്ള ശ്രീനിവാസന് എന്നു പേര് വിളിച്ച ഒരു കുട്ടിയെ വീട്ടിലെ വേലക്കാരി തോളില് ഇട്ടു മുറ്റത്ത് നടന്നുകൊണ്ടിരുന്നപ്പോള് തോളില് നിന്നും കുട്ടി വഴുതി പിറകില് കൂടി നിലത്തു തലകുത്തി വീണു. മുറ്റം നല്ല ചരല്കല്ലും ചെമ്മണ്ണും ചേര്ന്നു ഉറച്ചുകട്ടപിടിച്ചു കിടക്കുന്നതുകൊണ്ട് വീഴ്ചയില് കുട്ടിയുടെ തല പിളര്ന്നുപോയി, പ്രജ്ഞയുമില്ല, കരച്ചിലുമില്ല, കുട്ടി അപകടനിലയിലെത്തി. ഗുരുദേവനെ ക്ഷണിക്കാനയച്ചവരില് പ്രധാനിയുടെ കുട്ടിക്കു തന്നെ ഇങ്ങനെ ഒരത്യാഹിതം നേരിട്ടതുകൊണ്ടു പ്രമാണിമാരെല്ലാം ചേര്ന്നു അവിടത്തെ സിവില് സര്ജ്ജനെയും ഡോക്ടര്മാരെയും വൈ ദ്യന്മാരേയും കണ്ടു വേണ്ടതെല്ലാം അന്വേഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു. ഫലമൊന്നും കണ്ടില്ല. ഗുരുദേവനും പാര്ട്ടിയും കണ്ണൂര് റെയില്വേ സ്റ്റേഷനില് വന്നെത്തി. ഗുരുവിനെ എതിരേറ്റ് കൊണ്ടുപോകാനായി ഒരു വലിയ ജനസമൂഹം സ്റ്റേഷനില് ഹാജരായിരുന്നു. കാഴ്ചക്കാരായും വന്നിരുന്നവര്ക്കു കണക്കില്ല. ട്രെയിനില് നിന്നും ഇറങ്ങിയ ഉടനെ മേസ്ത്രിക്കു ഒന്നാമതായി കിട്ടിയ വാര്ത്ത തന്റെ പ്രിയപ്പെട്ട കുഞ്ഞിന് നേരിട്ട ആപത്തിനെപ്പറ്റിയാണ്. വിവരമറിഞ്ഞ മേസ്ത്രി ജനക്കൂട്ടത്തിനിടയ്ക്കു ഗുരുദേവന്റെ മുമ്പില് നിന്നു പൊട്ടിക്കരഞ്ഞു. ഗുരുദേവന് വിവരം മനസ്സിലാക്കി. ”ഒന്നുമില്ല, നമുക്കാദ്യമായി ആ കുട്ടിയെ പോയി നോക്കാം” എന്നു പറഞ്ഞിട്ടു ഗുരുദേവന് ആ കുട്ടി കിടന്ന സ്ഥലത്തേക്കുപോയി. ഗുരുദേവന് ചില പച്ചമരുന്നുകള് എടുപ്പിച്ചു തയ്യാറാക്കിച്ചു. ഗുരുദേവന് തന്നെ ആ കുട്ടിയുടെ തലയിലുള്ള പിളര്പ്പില് വെച്ചു. കുറച്ചു കഴിഞ്ഞപ്പോള് അതു കരയാനും പാലുകുടിക്കാനും തുടങ്ങി. മുറിവ് വേഗം വേഗം ഭേദപ്പെട്ടുകൊണ്ടിരുന്നു. ആ കുട്ടി ക്ഷണത്തില് പൂര്ണ്ണ സുഖം പ്രാപിച്ചു. കുട്ടി പെട്ടെന്നു സുഖപ്പെട്ടുകണ്ടതില് ഡോക്ടര്മാര്ക്കെല്ലാം വിസ്മയം തോന്നി. ആത്മീയ പുരുഷന്മാരുടെ കൈ തൊട്ടാല് എല്ലാം ക്ഷേമത്തില് തന്നെ എത്തിച്ചേരും.
(ഗ്രന്ഥം : ശ്രീനാരായണപരമഹംസദേവന്)

ക്ഷേത്രത്തിന്റെ ആവിര്‍ഭാവ ചരിത്രത്തിന് ഒരു ആമുഖം
ഭക്തിസംവര്‍ദ്ധിനി യോഗത്തിന്റെയും ക്ഷേത്രത്തിന്റെയും ചരിത്രം മലബാറിലെ ഒരു സമൂഹത്തിന്റെ മുഴുവന്‍ നവോത്ഥാന ചരിത്രത്തിന്റെ കൂടി ഭാഗമാണ്. മലബാറിലെ ഈ നവോത്ഥാനം സംഭവിച്ചത്, ഭൗതിക ഐശ്വര്യത്തിന്റെയും ആത്മീയ പുരോഗതിയുടെയും വസന്തം ഇവിടെ വിരിഞ്ഞത്, മുഖ്യമായും ഗുരുദേവന്‍ സംസ്ഥാപനം ചെയ്തുതന്ന തലശ്ശേരി ശ്രീ ജഗന്നാഥക്ഷേത്രം, കോഴിക്കോട് ശ്രീകണ്‌ഠേശ്വരക്ഷേത്രം, കണ്ണൂര്‍ ശ്രീ സുന്ദരേശ്വരക്ഷേത്രം എന്നീ മൂന്ന് മഹാക്ഷേത്രങ്ങളോട് അനുബന്ധമായാണ്.
aruvipuram-siva-prathishta
അരുവിപ്പുറം ശിവ പ്രതിഷ്ഠ
മലബാറിലെ ഈ നവോത്ഥാനമാകട്ടെ 1888 ല്‍ ഗുരുദേവന്‍ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ തുടക്കം കുറിച്ച കേരള നവോത്ഥാനത്തിന്റെ തന്നെ ഭാഗവുമായിരുന്നു. അതിനാല്‍ തന്നെ ശ്രീ സുന്ദരേശ്വരക്ഷേത്രത്തിന്റെയും ശ്രീ ഭക്തി സംവര്‍ദ്ധിനി യോഗത്തിന്റെയും ചരിത്രം അതിമഹത്തായ കേരള നവോത്ഥാനത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു എന്ന വസ്തുത പ്രത്യേകം നാം ഓര്‍മ്മിച്ചിരിക്കേണ്ടതാണ്.
ഈ മൂന്നു ക്ഷേത്രങ്ങളുടേയും അനുബന്ധമായി നടന്ന നവോത്ഥാന പ്രക്രിയകളുടെയും സത്ഫലം ഇന്ന് അനുഭവിക്കുന്ന മലബാറിലെ ജനസമൂഹം ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ശ്രീനാരായണഗുരുദേവനോടു തന്നെ. എന്നാല്‍ ശ്രീനാരായണഗുരുദേവന്‍ കഴിഞ്ഞാല്‍  പിന്നെ ആ കടപ്പാട് ഈ സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ സമര്‍പ്പണ ചേതസ്സുകളായിരിക്കുന്ന നിസ്വാര്‍ത്ഥമതികളായ ഗുരുദേവന്റെ ഒരു വലിയ അനുയായിവൃന്ദത്തോടും ഉണ്ട്. അനുയായി വൃന്ദത്തില്‍ ഈ മൂന്ന് ക്ഷേത്രങ്ങളുടേയും കേരളത്തിനു വെളിയിലുള്ള കര്‍ണ്ണാടകത്തിലെ മംഗലാപുരത്തെ ഗോകര്‍ണ്ണനാഥ ക്ഷേത്രത്തിന്റെയും ആവിര്‍ഭാവ സംസ്ഥാപനചരിത്രങ്ങളില്‍ ഒരു പോലെ നിറഞ്ഞുനിന്ന രണ്ട് വ്യക്തിത്വങ്ങളെ എടുത്തു പറയാതെ വയ്യ. ഒന്നാമതായി ഗുരുവിന്റെ സന്യാസി ശിഷ്യനായ ദിവ്യശ്രീ ശ്രീനാരായണ ചൈതന്യസ്വാമികള്‍. രണ്ടാമതായി ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യനായ വരുതൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണന്‍.
sree-narayana-chaithanya-swamy
ശ്രീനാരായണ ചൈതന്യസ്വാമികള്
വരുതൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണന് ഈ ചരിത്രഗതിയിലുള്ള സ്ഥാനം ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ശ്രീനാരായണ ഗുരുദേവനെ കേരളത്തിന്റെ തെക്കേ അറ്റത്ത് വര്‍ക്കല ശിവഗിരിയില്‍ പോയി ദര്‍ശിച്ച് മലബാറിലേക്ക് ക്ഷണിച്ചു കൂട്ടികൊണ്ടു വന്നുവെന്നതും ഈ ക്ഷേത്രങ്ങളുടെ സംസ്ഥാപനത്തിനാവശ്യമായ പ്രവര്‍ത്തകരെ സംഘടിപ്പിക്കല്‍, ധനസമാഹരണം എന്നിങ്ങനെയുള്ള ആരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റയാള്‍ പട്ടാളമായി മുന്നിട്ടിറങ്ങി എന്നതുമാണ.് എന്നാല്‍ ശ്രീനാരായണ ചൈതന്യ സ്വാമികളാണ് ഗുരുദേവാജ്ഞപ്രകാരം ഗുരുദേവന്റെ പ്രതിനിധിയായി ഇവിടെ നിന്ന് ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചതും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നതും.
മലബാറില്‍ നിന്നുള്ള ആദ്യത്തെ ആരാധകന്‍ ഗുരുദേവസന്നിധിയിലേക്ക്
ചെമ്പഴന്തിയില്‍ അവതീര്‍ണ്ണനായി യൗവ്വനാരംഭത്തില്‍ തന്നെ വീട് വിട്ടിറങ്ങി മരുത്വാമലയിലെ പിള്ളത്തടം ഗുഹയില്‍ തപസ്സ് ചെയ്തു. അരുവിപ്പുറത്ത് ക്ഷേത്ര വും മഠവും സ്ഥാപിച്ചു. 1904 ല്‍ ശിവഗിരിക്കുന്നില്‍ വന്നു ഗുരുദേവന്‍ വിശ്രമിക്കുവാന്‍ ആരംഭിച്ചു. ഏകദേശം 1905 കാലഘട്ടത്തിലാണ് ശ്രീനാരായണഗുരുദേവനെ കാണുവാന്‍ വരുതൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണന്‍ ശിവഗിരിയില്‍ എത്തുന്നത്.  പ്രഥമദര്‍ശനവേളയില്‍ തന്നെ കുഞ്ഞിക്കണ്ണന് തന്റെ പരമദൈവമായ ഗുരുദേവനില്‍ നിന്നും സിദ്ധിച്ച ഉപദേശാനുസരണം തലശ്ശരിയിലും കോഴിക്കോടും ജനങ്ങളില്‍ ക്ഷേത്ര നിര്‍മ്മണത്തിന് അവബോധം ഉണര്‍ത്തുകയും സഭകള്‍ അഥവാ സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്ത ശേഷം കുഞ്ഞിക്കണ്ണന്‍ തുടര്‍ന്ന് ക്ഷേത്രസ്ഥാപനാര്‍ത്ഥം കണ്ണൂരെത്തുന്നു. ആ ചരിത്രഭാഗം കുഞ്ഞിക്കണ്ണന്റെ ജീവചരിത്ര ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരിക്കുന്നു.
”1907 ഫെബ്രുവരി 15ന് കഥാപുരുഷന്‍ കണ്ണൂരിലേക്ക് പോയി. ക്ഷേത്രകാര്യത്തെക്കുറിച്ച് പ്രചാരവേല ചെയ്യുകയായിരുന്നു മുഖ്യ ഉദ്ദേശ്യം. കണ്ണൂരില്‍ തന്റെ മരുന്നുഷോപ്പില്‍ ചെന്നപ്പോള്‍ അവിടുത്തെ ഒരു പൗരപ്രധാനിയായ മാധവന്‍ മാസ്റ്റര്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. കാണുവാന്‍ ഉദ്ദേശിച്ച ആള്‍ അവിചാരിതമായി പ്രത്യക്ഷപ്പെട്ടതില്‍ നമ്മുടെ കഥാനായകനു വളരെ സന്തോഷമുണ്ടായി. ക്ഷേത്ര സ്ഥാപനത്തെക്കുറിച്ചു അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ ചോയി ബട്ട്‌ളറെ ചെന്നു കണ്ടാല്‍ കാര്യത്തിനു സൗകര്യം കൂടുമെന്നു പറഞ്ഞു. അപ്രകാരം ശ്രീ കുഞ്ഞിക്കണ്ണന്‍ അവര്‍കള്‍ ചോയി ബട്ട്‌ളരുടെ വീട്ടിലേക്ക് പോയി. അവിടെ ചെല്ലുമ്പോള്‍ ബട്ട്‌ളര്‍ സ്വസ്ഥനായി ഇരിക്കുന്നുണ്ടായിരുന്നു. ചോയി ബട്ട്‌ളറോട് കഥാനായകന്‍ തലശ്ശേരിയിലെ ക്ഷേത്ര പ്രതിഷ്ഠയെപ്പറ്റിയും കണ്ണൂരിലെ സ്വസമുദായാംഗങ്ങള്‍ക്ക് ഒരു ക്ഷേത്രം വേണ്ടതിനെക്കുറിച്ചും സവിസ്തരം പറഞ്ഞു. ബട്ട്‌ളര്‍ അതിനു ഇങ്ങിനെ മറുപടി പറഞ്ഞു.
‘സമുദായത്തിനു ഒരു ക്ഷേത്രം ഇവിടെ അത്യാവശ്യമാണ്. സ്വാമികളുടെ തൃക്കൈകൊണ്ടുതന്നെ അത് പ്രതിഷ്ഠിച്ചു കാണുവാനാണ് നമുക്കെല്ലാം ആഗ്രഹം. എന്തു ചെയ്യാനാണ്, എനിക്ക് പ്രായവും വളരെഅധികമായി ഇപ്പോള്‍ ഒന്നിനും സാധിക്കുന്നില്ല, നിങ്ങള്‍ക്കിവിടെ ധാരാളം സ്‌നേഹിതന്‍മാരുണ്ടല്ലോ, എല്ലാവരേയും വിളിച്ചു ഒരു സഭകൂടി കാര്യം തീര്‍ച്ചയാക്കി എന്നെ വിവരം അറിയിച്ചാല്‍ എന്നാല്‍ കഴിയുന്ന സഹായവും ഞാന്‍ ചെയ്യാം. ‘
ബട്ട്‌ളര്‍ ഇങ്ങനെപറഞ്ഞപ്പോള്‍ നമ്മുടെ കഥാനായകനു വളരെ ഉന്മേഷവും ഉത്സാഹവും ഉണ്ടായി. അവിടെ നിന്നു പുറപ്പെട്ടു പോരുമ്പോള്‍ കാര്യന്‍ ഗോവിന്ദന്‍ ഗുരുക്കള്‍ അഭിമുഖമായി വരുന്നതു കണ്ടു. ഗുരുക്കളോടു കാര്യങ്ങളെല്ലാം പറയുമ്പോഴെക്കും മാണിക്കോത്തു ഗോവിന്ദന്‍ ഭാഗവതര്‍, ചാമക്കാലി കണ്ണന്‍ മേസ്തിരി, പൂവ്വാടന്‍ കൃഷ്ണന്‍, ചന്ദ്രോത്ത് അനന്തന്‍ മേസ്ത്രി എന്നിവരെല്ലാം ആ വഴി വന്നുചേര്‍ന്നു. കണ്ണൂരിലെ പൗര മുഖ്യന്മാരെല്ലാം ഇങ്ങനെ ആകസ്മികമായി വന്നുചേര്‍ന്നതു കൊണ്ടുതന്നെ കാര്യത്തിന്റെ ശുഭപര്യവസായിത്വം ഏതാണ്ട് നിശ്ചിതമായിരുന്നു.
അവരെല്ലാം കൂടി ആലോചിച്ചതിനു ശേഷം രണ്ടാമതും ഒന്ന് ചോയി ബട്ട്‌ളരെ കാണാമെന്നു തീര്‍ച്ചയാക്കി. അവരെല്ലാം കൂടി ബട്ട്‌ളറുടെ വീട്ടിലേക്കു ചെന്നു. കണ്ടുകൂടുമ്പോള്‍ തന്നെ എന്താ എല്ലാവരും കൂടി ഇങ്ങട്ടു വന്നിരിക്കുന്നുവെന്നു ബട്ട്‌ളര്‍ ചോദിച്ചു. അതിനു നമ്മുടെ കഥാപുരുഷന്‍ രണ്ടാമതും ക്ഷേത്രകാര്യം മുഴുവന്‍ ഉപന്യസിച്ച ശേഷം നിങ്ങളുടെ അഭിപ്രായം അറിയാന്‍ വേണ്ടിയാണ് ഞങ്ങളെല്ലാം വന്നത് എന്ന് പിന്നെയും ആവര്‍ത്തിച്ചു. നിങ്ങള്‍ സഭകൂടി തീര്‍ച്ചപ്പെടുത്തിയാല്‍ വേണ്ടതെല്ലാം ഞാനും ചെയ്യാമെന്നു ബട്ട്‌ളര്‍ സമ്മതിച്ചു.
മറ്റന്നാള്‍ വൈകുന്നേരം ഒരു സഭകൂടാന്‍ ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടെന്നും അതു കഴിഞ്ഞാല്‍ അതിലെ തീര്‍പ്പുകള്‍ നിങ്ങളെ അറിയിക്കാമെന്നും പറഞ്ഞു അവരെല്ലാം മടങ്ങി. മടങ്ങിപ്പോരും വഴിയില്‍വച്ചുതന്നെ പ്രചാരവേലയും തുടങ്ങി. മാര്‍ഗ്ഗമദ്ധ്യേ കാണുന്നവരോടെല്ലാം സഭയില്‍ ഹാജരാവാന്‍ പറഞ്ഞുകൊണ്ടിരിന്നു. ചായക്കടകളിലെല്ലാം കയറി വിവരം പറഞ്ഞുകൊണ്ടും നടന്നു. വീടുകള്‍തോറും നടന്നു ക്ഷേത്രകാര്യാര്‍ത്ഥമായി ചേരുന്നയോഗത്തില്‍ സന്നിഹിതരാവാന്‍ ജനങ്ങളോടഭ്യര്‍ത്ഥിച്ചു. ഒടുവില്‍ സഭ കൂടേണ്ട ദിവസവും എത്തി.
വലിയ വളപ്പില്‍ കാവിന്റെ മുറ്റത്തു ഒന്നാമത്തെ ക്ഷേത്രകാര്യാലോചനയോഗവും കൂടി. വളരെ ആളുകള്‍ അവിടെ സന്നിഹിതരായിരുന്നു. സഭയില്‍ വെച്ചു എല്ലാവരും ക്ഷേത്രം അത്യന്താപേക്ഷിതമാണെന്നും അതിനു അവരാല്‍ കഴിയുന്ന സഹായസഹകരണങ്ങള്‍ ചെയ്തു കൊടുക്കാമെന്നും ഐക്യകണ്‌ഠേന സമ്മതിച്ചു. അടുത്ത സഭ കാനത്തൂര്‍ കാവില്‍ വെച്ചു ചേരുവാനും നിശ്ചയിച്ചു യോഗം പിരിഞ്ഞു. വിവരങ്ങളെല്ലാം ചോയി ബട്ട്‌ളരെ അറിയിക്കുകയും ചെയ്തു. അന്നത്തെ പൗരമുഖ്യന്മാരില്‍ അതിപ്രധാനിയായിരുന്ന ഒയിറ്റി കൃഷ്ണന്‍ വക്കീല്‍ കോഴിക്കോട്ടായിരുന്നതിനാല്‍ സഭയുടെ തീര്‍പ്പുകള്‍ എല്ലാം അദ്ദേഹത്തെ അറിയിക്കുവാനും ഏര്‍പ്പാട് ചെയ്തു. സഭയില്‍ വെച്ചു ചോയി ബട്ട്‌ളരെ പ്രസിഡന്റായും റയില്‍വേ കോണ്‍ട്രാക്ടര്‍ ചാമക്കാലി കണ്ണന്‍ മേസ്തിരിയെ കാര്യദര്‍ശിയായും നിശ്ചയിച്ചുകൊണ്ടു നിര്‍വ്വാഹകസമിതിയേയും രൂപവല്‍ക്കരിച്ചു. ശേഷം കാര്യങ്ങള്‍ തല്‍ക്കാലം ഈ കമ്മിറ്റിയെ ഭാരമേല്പിച്ചതിനു ശേഷം നമ്മുടെ കഥാനായകന്‍ തലശ്ശേരിക്കു തന്നെ മടങ്ങി”.
അവലംബം: വരുതൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണന്‍ (ജീവചരിത്ര ഗ്രന്ഥം)
ശ്രീനാരായണഗുരുസ്വാമികള്‍ കണ്ണൂരില്‍
guru_g4_2
ശ്രീനാരായണ ഗുരുദേവന്‍
1907ല്‍ ശ്രീനാരായണ ഗുരുദേവന്‍ കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശ്രീ രാരിച്ചന്‍ മൂപ്പര്‍ അവര്‍കളുടെ വസതിയില്‍ എഴുന്നള്ളി വിശ്രമിക്കുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ കണ്ണൂരിലെ പൗരപ്രധാനിയായ ശ്രീ ചാമക്കാലി കണ്ണന്‍ അവര്‍കള്‍ സ്വാമി തൃപ്പാദങ്ങളോട് കണ്ണൂര്‍ സന്ദര്‍ശിക്കുവാന്‍ അപേക്ഷിച്ചു. ഇത് പ്രകാരം ശ്രീനാരായണഗുരുദേവന്‍ കണ്ണൂരില്‍ വരികയും ശ്രീ. കൊറ്റിയത്ത് ചോയി അവര്‍കളുടെ വീട്ടില്‍ വിശ്രമിക്കുകയും ചെയ്തു. ശ്രീനാരായണഗുരുദേവനെ ദര്‍ശിക്കുവാനായി ധാരാളം ഭക്തജനങ്ങള്‍ അവിടെ വന്നു ചേര്‍ന്നിരുന്നു. അന്നവിടെ കൂടിയ കണ്ണൂര്‍ നിവാസികളുടെ ഭക്തിയും താല്പര്യവും മനസ്സിലാക്കിയിട്ട് ‘കണ്ണൂരില്‍ നമുക്ക് ഒരു ക്ഷേത്രം സ്ഥാപിച്ചുകൂടേയോ’ എന്ന് ഗുരുദേവന്‍ ആരായുകയുണ്ടായത്രെ.
ശ്രീ ഭക്തിസംവര്‍ദ്ധിനിയോഗം രൂപം കൊള്ളുന്നു
kannur-sudhareswara-temple-2
കണ്ണൂര് ശ്രീ സുന്ദരേശ്വരക്ഷേത്രം
ശ്രീനാരയണഗുരുദേവന്‍ കണ്ണൂരില്‍ നിന്നും മടങ്ങിപ്പോകുന്നതിന് മുമ്പ് തന്നെ ചില ഭക്തന്‍മാര്‍ ചേര്‍ന്ന് ശ്രീ ചെറുവാരി കരുണാകരന്‍ തഹസില്‍ദാര്‍ അവര്‍കള്‍ പ്രസിഡന്റായും ശ്രീ ചാമക്കാലി കണ്ണന്‍അവര്‍കള്‍ സെക്രട്ടറിയായും ഒരു കമ്മിറ്റിക്കു രൂപം നല്‍കിയിട്ടുള്ളതായി ചരിത്രഭാഗങ്ങളില്‍ രേഖപ്പെടുത്തിക്കാണുന്നു. ഇപ്രകാരം രുപീകരിക്കപ്പെട്ട കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ ധനശേഖരണത്തിനായി ഒരു പദ്ധതി തയ്യാറാക്കി. അതിന്റെ ഭാഗമായി 1083 മകരം 28-ാം (10.02.1908) തീയ്യതി വച്ചുകൊണ്ട് 1083 കുംഭം നാലിന് (16.02.1908) ഞായറാഴ്ച ഒരു യോഗം വിളിച്ചുചേര്‍ക്കേണ്ട തിലേക്ക് ഒരു നോട്ടീസ് അച്ചടിച്ച് പ്രസിദ്ധികരിച്ചതായി കാണുന്നു. (യോഗത്തില്‍ ലഭ്യമായ ആധികാരിക ചരിത്രരേഖകള്‍ പ്രകാരം ശ്രീ ചെറുവാരി കരുണാകരന്‍ തഹസീല്‍ദാര്‍ ആണ് യോഗത്തിന്റെ ഒന്നാമത്തെ പ്രസിഡന്റ്. 1915 മുതല്‍ 04.06.1919 വരെ പ്രസിഡന്റായി ശ്രീ. കൊറ്റിയത്ത് ചോയി അവര്‍കള്‍ പദവി അലങ്കരിച്ചിട്ടുണ്ട്. മാത്രമല്ല ക്ഷേത്ര സ്ഥാപനാര്‍ത്ഥം ആദ്യകാലഘട്ടത്തില്‍ തന്നെ അദ്ദേഹം നിര്‍ലോഭമായ പ്രോത്സാഹനവും സഹായവും ചെയ്തിട്ടുണ്ട്. ശ്രീ വരതൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണന്‍ കണ്ണൂരില്‍ വന്ന് ചേര്‍ന്നത് 1907 ഫെബ്രുവരി 15 എന്നും ചില രേഖകളില്‍ 1908 ഫെബ്രുവരി 15 എന്നും കാണുന്നു.) മുന്‍ പറഞ്ഞ നോട്ടീസിലെ ഉള്ളടക്കം താഴെ ചേര്‍ക്കുന്നു.
കണ്ണൂര് 1083 മകരം 28 (10.02.1908)
ബ്രഹ്മശ്രീ നാരായണഗുരുസ്വാമി അവര്‍കള്‍ കണ്ണൂരിലും എഴുന്നള്ളിയ ഭാഗ്യാതിരേകത്താല്‍ നമ്മുടെ ജനസമുദായത്തിനുവേണ്ടി ക്ഷേത്രനിര്‍മ്മാണം ചെയ്യാന്‍ സ്വാമി അവര്‍കള്‍ മുഖേന ഈയിടെ കൂടിയ സഭയില്‍വെച്ചു ധനസഹായം ചെയ്യാന്‍ നിശ്ചയിച്ചവരില്‍ നിന്ന് ആയതു വസൂല്‍ ചെയ്യാനും അതു സംബന്ധമായി വേണ്ടപ്പെട്ട നിവൃത്തിമാര്‍ഗ്ഗങ്ങള്‍ ചിന്തിപ്പാനും മറ്റും വീണ്ടും ഒരു യോഗം ചേരണമെന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നതുകൊണ്ട് ഈ കുംഭം 4 ന് ഞായറാഴ്ച (16.02.1908) വൈകുന്നേരം 3 മണിക്ക് പിള്ളയാര്‍കോവിലിന് സമീപം മാട്ടാങ്കോട്ട് എന്ന വീട്ടില്‍ നിങ്ങള്‍ സ്‌നേഹജനസമേതം വന്നുചേരാനപേക്ഷിക്കുന്നു.
എന്ന്,
  1. ശ്രീ കൊറ്റിയത്ത് ചോയി
  2. ശ്രീ ചാമക്കാലി കണ്ണന്‍
  3. ശ്രീ ചെവിടിച്ചി ചിരുകണ്ഠന്‍
  4. ശ്രീ കാമനാട്ട് രാമന്‍
  5. ശ്രീ മാണിക്കോത്ത് തോലന്‍
  6. ശ്രീ കനോത്ത് കണ്ണന്‍
  7. ശ്രീ ഒയറ്റി കണ്ണന്‍
  8. ശ്രീ മന്ദമ്പേത്ത് പടിയത്ത് കോരന്‍
  9. ശ്രീ തയ്യില്‍ കെ. അച്ചുതന്‍
  10. ശ്രീ കാര്യന്‍ കുങ്കാട്ടി ഗോവിന്ദന്‍
  11. ശ്രീ മൂളിയില്‍ കൊമ്പ്ര കണ്ണന്‍
(മ.ര.ശ്രീ. മടക്കര കിഴക്കേ പുരയില്‍ പുതിയാണ്ടത്തില്‍ കുഞ്ഞമ്പു അവര്‍കള്‍ എഴുതിയതാണെന്ന് കാണുന്നു.)
ഈ നോട്ടീസ് പ്രകാരം 16.02.1908ന് ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ വച്ച് ഔപചാരികമായി ശ്രീ ഭഗവല്‍ ഭക്തി പ്രദീപയോഗം സ്ഥാപിക്കപ്പെട്ടതായി വേണം കരുതുവാന്‍. പിന്നീട് ഈ സംഘടന 1913ല്‍ ശ്രീ ഭക്തിസംവര്‍ദ്ധിനി യോഗം എന്ന പേരില്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ടു.
16.02.1908 ലെ യോഗത്തിനെത്തുടര്‍ന്ന് ശ്രീ. ചാമക്കാലി കണ്ണന്‍, ശ്രീ. കൊമ്പ്രകണ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ കോഴിക്കോട്ട് പോയി സ്വാമികളെ കണ്ട് വീണ്ടും കണ്ണൂരിലേക്ക് ആനയിച്ചു. ആ അവസരത്തില്‍ ഗുരുവിന്റെ ശിഷ്യനും മലബാറില്‍ ശ്രീ നാരായണ ധര്‍മ്മ പ്രചാരണത്തിനായി ഗുരുവിന്റെ പ്രതിനിധിയായി അനുഗ്രഹപൂര്‍വ്വം ഗുരുദേവന്‍ നിയോഗിച്ച ദിവ്യശ്രീ ചൈതന്യസ്വാമികളും കൂടെ ഉണ്ടായിരുന്നു. കണ്ണൂര്‍ പിള്ളയാര്‍ കോവിലിന് സമീപമുള്ള മാട്ടാങ്കോട്ട് ഭവനത്തിലാണ് സ്വാമികള്‍ അത്തവണ വിശ്രമിച്ചിരുന്നത്.
ക്ഷേത്രസ്ഥല നിര്‍ണ്ണയവും  സ്ഥലം സമ്പാദനവും ക്ഷേത്ര നിര്‍മ്മാണത്തിനുവേണ്ടി
കണ്ട മൂന്നു സ്ഥലങ്ങള്‍ പരിശോധിച്ചതിനുശേഷം തളാപ്പില്‍ ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഗുരുദേവന്‍ എത്തിചേര്‍ന്നപ്പോള്‍ ”ഇവിടെ കൊള്ളാമല്ലോ ഉത്തമ സ്ഥലം, ക്ഷേത്ര സ്ഥലം തന്നെയാണല്ലോ” എന്ന് അരുളികൊണ്ട് സ്ഥലം നിര്‍ണ്ണയിക്കുകയും ചെയ്തു. (ക്ഷേത്രത്തിനു പറ്റിയ സ്ഥലം തന്നെയാണല്ലോ എന്ന് ഗുരുദേവന്‍ അരുളിയത് ഉചിതമായ സ്ഥലം എന്ന ഉദ്ദേശത്തോടുകൂടിയാണെന്നാണ് ഭക്തജനങ്ങള്‍ കരുതിയത്.) എന്നാല്‍ പണ്ട് ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലം എന്നാണ് ആ വാക്കിന്റെ പൊരുള്‍ എന്ന് ക്ഷേത്രകുളത്തിന്റെ നിര്‍മ്മാണം നടക്കുമ്പോള്‍ വ്യാസം കുറഞ്ഞ ഒരു കിണറും, പുരാതനമായ ഒരു ക്ഷേത്രത്തിന്റെ പൂജകള്‍ക്കുള്ള ഉപകരണങ്ങളും കണ്ട് കിട്ടുകവഴി ഭക്തജനങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ സാധിച്ചു. സ്ഥല നിര്‍ണ്ണയത്തിനുശേഷം പ്രസ്തുത സ്ഥലം അതിന്റെ ഉടമകളില്‍ നിന്നും വിലക്കുവാങ്ങിക്കുവാന്‍ വേണ്ട പ്രവര്‍ത്തനം നടത്തുകയും ചിറക്കല്‍ താലൂക്ക് പുഴാതി അംശം ചാലാട് ദേശത്തില്‍ തളാപ്പില്‍ നിടുമ്പ്രം പറമ്പ് 2000രുപ ജന്മവില നല്‍കി യോഗത്തിന്റെ പേരില്‍ വാങ്ങുവാന്‍ തീരുമാനിച്ചു. അതിലെ കുടിയാന്മാരെ കുഴിക്കൂര്‍ വിലയായ 448 ക. റൊക്കം കൊടുത്തു അവരെ ഒഴിവാക്കി ബാക്കി 1552 ക. നിര്‍ത്തിവെച്ചു അന്നത്തെ ശ്രീ ഭഗവല്‍ ഭക്തി പ്രദീപയോഗം പ്രസിഡന്റ് ഒയറ്റി കൃഷ്ണന്‍ വക്കീല്‍ അവര്‍കള്‍ക്ക് ചിറക്കല്‍ താലൂക്ക് പുഴാതി അംശം ചാലാട് ദേശത്തിലെ തളാപ്പില്‍ താമസിക്കുന്ന (1) ഒയറ്റി ദേവകി (2) ഒയറ്റി നാരായണി (3) ഒയറ്റി ഗോവിന്ദന്‍ (4) ഒയറ്റി ലക്ഷ്മിയമ്മ (5) ഒയറ്റി കല്ല്യാണി അമ്മ മുതലായവര്‍ സ.റ. ഓഫീസിലെ 11.07.1908 ലെ 1628-ാം  ജന്മാധാരപ്രകാരം മേല്പടി സ്ഥലം കൈവിട്ട് ഒഴിഞ്ഞുകൊടുത്തു.
ജന്മവില 2000 ക.യില്‍ 448/- ക റൊക്കം കൊടുത്തു. ബാക്കിയുള്ള 1552/- ക നിശ്ചിത സമയത്ത്‌കൊടുക്കുവാന്‍ കഴിയാതെ വന്നതിനാല്‍ ആ തുകയ്ക്ക് കണ്ണൂര്‍ സ.റ.ഓഫീസിലെ 29.10.1908 ലെ 2350 -ാം നമ്പറായി രജിസ്റ്റര്‍ ചെയ്ത പണയാധാരപ്രകാരം തളാപ്പില്‍ താമസിക്കുന്ന (1) ഒയറ്റി ദേവകി അമ്മ (2) ഒയറ്റി നാരായണി അമ്മ എന്നിവര്‍ക്ക് അന്നത്തെ യോഗം പ്രസിഡന്റ് ഒയറ്റി കൃഷ്ണന്‍ വക്കീല്‍ അവര്‍കള്‍ പ്രസ്തുത ക്ഷേത്രത്തിനു വേണ്ടി വാങ്ങിയ സ്ഥലം വീണ്ടും പണയപ്പെടുത്തേണ്ടി വന്നു.
ജന്മവിലയില്‍ പിന്നീട് കൊടുത്തു തീര്‍ക്കാന്‍ ബാക്കിയുള്ള 1000/- ക. കൊടുത്തുതീര്‍ക്കുന്നതിന് വേണ്ടി വീണ്ടും 1000/-ക യ്ക്ക് ചിറക്കല്‍ താലൂക്ക് പൂഴാതി അംശം തുളിച്ചേരി ദേശത്തിലെ കണ്ടോത്താങ്കണ്ടി പന്ന്യന്‍ രാമന്‍ എന്നവര്‍ക്ക് മുന്‍ ഭഗവല്‍ ഭക്തി പ്രദീപയോഗം എന്നത് മാറ്റി ശ്രീ ഭക്തിസംവര്‍ദ്ധിനിയോഗം എന്ന് പുതിയ പേരിട്ട യോഗം പ്രസിഡന്റ് ഒയറ്റി കൃഷ്ണന്‍ വക്കീല്‍ അവര്‍കളും, വൈസ് പ്രസിഡന്റ് പൂത്തട്ട പുതിയ പുരയില്‍ കുഞ്ഞിരാമന്‍ എന്നിവരും സെക്രട്ടറി ചാമക്കാലി കണ്ണന്‍ മേസ്തിരിയും കൂടി കണ്ണൂര്‍ സ.റ. ഓഫീസിലെ 27.10.1913 ത്തെ 2383-ാം നമ്പര്‍ പണയാധാരപ്രകാരം ക്ഷേത്രത്തിനുവേണ്ടി വാങ്ങിയ സ്ഥലം വീണ്ടും പണയപ്പെടുത്തേണ്ടി വന്നു. (1628-ാം നമ്പറായി 1908ല്‍ 11.07.1908 ലെ ആധാരവും 2383 നമ്പറായി 1913ല്‍ 27.10.1913 ലെ പണയാധാരവും ഈ വിവരങ്ങള്‍ക്ക് അവലംബമായി എടുത്തു.) ക്ഷേത്രപ്പറമ്പ് ഒയറ്റിത്തറവാട്ടില്‍ നിന്നു ജന്മം വാങ്ങാനുണ്ടായ കടമോചനത്തിന് 1000 ക 5 കൊല്ലത്തെ അവധിക്ക് പലിശയില്ലാതെ നല്കി അന്നു സഹായിക്കുകയും പിന്നീട് പ്രസ്തുത സംഖ്യ സംഭാവനയായി മാറ്റുകയും ക്ഷേത്ര നിര്‍മ്മാണച്ചിലവിലേക്കായി 500 രൂപയും പ്രതിഷ്ഠ ബിംബവും മറ്റും സംഭവന നല്കുകയും ചെയ്തു കണ്ടത്താങ്കണ്ടി പന്ന്യന്‍ രാമന്‍ ഗുമസ്തന്‍ ക്ഷേത്ര ചരിത്ര ത്തില്‍ ബഹുമാന്യസ്ഥാനം അര്‍ഹിക്കുന്നു.
ക്ഷേത്ര കുറ്റിയടിയുംനിര്‍മ്മാണ പ്രവര്‍ത്തനവും
kannur-sudhareswara-temple-3
കണ്ണൂര് ശ്രീ സുന്ദരേശ്വരക്ഷേത്രം
സ്ഥല സമ്പാദനത്തിനുശേഷം 1084 മകരം 4ന് ഞായറാഴ്ച (17.01.1909) (തെക്കന്‍ കേരളത്തില്‍ മകരം 5) ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള കുറ്റി തറച്ചു. 1084 മകരം 11ന് ഞായറാഴ്ച (24.01.1909) (തെക്കന്‍ കേരളത്തില്‍ മകരം 12) ഗുരു തൃപ്പാദങ്ങള്‍ തന്നെ മുഹൂര്‍ത്തകല്ല് വെയ്ക്കു കയും ചെയ്തു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാനകണ്ണിയായി പ്രവര്‍ത്തിച്ച ദിവ്യശ്രീ ചൈതന്യ സ്വാമികള്‍ക്ക് നല്‍കുകയും ചെയ്തു. 1085 മകരം 9ന് (22.02.1910) ശനിയാഴ്ച ഷഡാധാര പ്രതിഷ്ഠ കഴിച്ചു. 1085 കര്‍ക്കിടകം 25ന് (10.08.1910) ബുധനാഴ്ച (തെക്കന്‍ കേരളത്തില്‍ കര്‍ക്കിടകം 26) ദിവ്യശ്രി ചൈതന്യസ്വാമികള്‍ ക്ഷേത്രത്തിനു കട്ടില വെയ്പ്പു നടത്തി. അക്കാലം കമ്മറ്റിയുടെ പ്രസിഡന്റ് റാവു ബഹദൂര്‍ ഒയറ്റി കൃഷ്ണന്‍ വക്കീലും, സെക്രട്ടറി ശ്രീ ചാമക്കാലി കണ്ണന്‍ അവര്‍കളും ആയിരുന്നു. കണ്ണൂരിലെ നിരവധി ഭക്തജനങ്ങളുടെ സഹായ സഹകരണത്തോടെ ക്ഷേത്രനിര്‍മ്മാണം പതുക്കെ പുരോഗമിച്ചു വന്നു. അക്കാലത്ത് ക്ഷേത്ര നിര്‍മ്മാണവുമായി സഹകരിച്ചു പ്രവര്‍ത്തിച്ച പല ഗുരു ഭക്തന്‍മാരുടെ പേരുകളും അവര്‍ നല്‍കിയ സേവനകളും സംഭാവനകളും എന്തെന്ന് പ്രതിപാദിക്കുന്ന വ്യക്തമായ രേഖകള്‍ ഒന്നും തന്നെ ലഭ്യമല്ലാത്തതിനാല്‍ ആയതിലേക്ക് കടക്കുവാന്‍ സാധിച്ചിട്ടില്ല. എങ്കിലും ലഭ്യമായ ചില കാര്യങ്ങള്‍ മാത്രം ചുവടെ ചേര്‍ക്കുന്നു.
ശ്രീകോവിലിന്റെ മേല്‍ക്കൂര നിര്‍മ്മിച്ചുതന്നത് റാവു ബഹദൂര്‍ ഒയറ്റി കൃഷ്ണന്‍ വക്കീലും നമസ്‌കാര മണ്ഡപം നിര്‍മ്മിച്ചുതന്നത് ശ്രീ ചാമക്കാലി കണ്ണനും തിരുമുറ്റത്ത് തീര്‍ത്ഥ കിണര്‍ (മണിക്കിണര്‍) നിര്‍മ്മിച്ചു 1914 സെപ്തംബര്‍ 10 ന് വ്യാഴാഴ്ച സംഭാവന തന്നത് ഒയറ്റി കോരന്‍ മേസ്തിരിയുടെ ഭാര്യ ശ്രീമതി നാരായണിയമ്മയും അന്നത്തെ തിരുമുറ്റത്തിന് കന്മതില്‍ നിര്‍മ്മിച്ചു തന്നത് ശ്രീ ചിമ്മിണിയന്‍ രാമുണ്ണിയുമായിരുന്നു.
പ്രതിഷ്ഠാ കര്‍മ്മം
kannur-sudhareswara-temple-sreekovil
കണ്ണൂര് ശ്രീ സുന്ദരേശ്വരക്ഷേത്രം ശ്രീകോവില്‍
ക്ഷേത്രപ്രതിഷ്ഠ നടത്തുവാന്‍ പാകമായ വിധത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയായി കഴിഞ്ഞതിനെതുടര്‍ന്ന് ശ്രീനാരായണഗുരു തൃപ്പാദങ്ങളുടെ തൃക്കരങ്ങള്‍കൊണ്ട് ക്ഷേത്രപ്രതിഷ്ഠ നടത്തുവാന്‍ കമ്മറ്റി തീരുമാനിക്കുകയും ആയതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു.
പന്ന്യന്‍ രാമന്‍ അവര്‍കളുടെ വകയായി മുന്‍ക്ഷേത്രയോഗം പ്രസിഡന്റ് ഒയറ്റി കൃഷ്ണന്‍ അവര്‍കളുടെ ഭവനത്തില്‍ പണിത്‌വെച്ചിരുന്ന ശിവലിംഗം ജലപ്രവേശം ചെയ്യിക്കേണ്ടതിന് പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ 1091 മീനം 27ന് (09.04.1916) ഞായറാഴ്ച വൈകുന്നേരം ആഘോഷപൂര്‍വ്വം സമുദ്രക്കരയിലേക്കെഴുന്നള്ളിച്ച കാഴ്ച കണ്ണൂര്‍ പ്രദേശം അതുവരെ കണ്ടിട്ടില്ലാത്തവിധം മഹനീയമായിരുന്നു. ജലപ്രവേശത്തിന് ശേഷം 1916 ഏപ്രില്‍ 11ന് (1091 മീനം 29ന്) ചൊവ്വാഴ്ച പൂയ്യം നക്ഷത്രത്തില്‍ പുലര്‍ച്ചെ 3 മണിക്കും 3,20 നും മദ്ധ്യേയുള്ള ശുഭമഹൂര്‍ത്തത്തില്‍ ശിഷ്യന്മാരുടേയും, വൈദീകന്മാരുടേയും അനേകായിരം ഭക്തജനങ്ങളുടേയും സാന്നിദ്ധ്യത്തില്‍ നമഃശിവായ മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ ഗുരുതൃപ്പാദങ്ങള്‍ തന്നെ ശിവലിംഗ പ്രതിഷ്ഠ നിര്‍വഹിച്ചു. ഈ അവസരം ശ്രീകോവിലില്‍ സ്വാമികളോടൊപ്പം ദിവ്യശ്രീ ചൈതന്യസ്വാമികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അറിയുന്നു. പ്രതിഷ്ഠ കഴിഞ്ഞ് പുറത്തുവന്ന സ്വാമികള്‍ ”സുന്ദരമായ സ്ഥലം, കണ്ണൂരിലെ ജനങ്ങള്‍, സൗന്ദര്യമുള്ളവര്‍, ക്ഷേത്രത്തിലെ കൊത്തുപണിയും സുന്ദരം” എന്നരുളിച്ചെയ്തുകൊണ്ട് ശ്രീ സുന്ദരേശ്വരക്ഷേത്രം എന്ന് നാമകരണം ചെയ്തു.

Tuesday, 27 September 2016

ആലുവാ അദൈ്വതാശ്രമത്തില്‍ നടന്ന ഒരു സംഭവം


ഒരു സ്ത്രീ പ്രസവിക്കുന്ന കുട്ടികള്‍ പ്രസവത്തോടെ മരിച്ചുപോകുന്നു.
പ്രസിദ്ധന്മാരായ വൈദൃന്മാരെക്കൊണ്ടും ഡോക്ടര്‍മാരെക്കൊണ്ടും ചികിത്സിപ്പിച്ചു.ആ വീട്ടുകാര്‍ ഗുരുദേവഭക്തരുമാണ്.
അവരുടെ നാട്ടില്‍തന്നെ ഗുരുദേവന്‍ പ്രതിഷ്ടിച്ചിട്ടുള്ള ക്ഷേത്രത്തിലെ പൂജാരിയെക്കൊണ്ട് പൂജനടത്തുവാന്‍ വേണ്ടി വലിയ തോതില്‍ ഒരു ചാര്‍ത്തും എഴുതി വാങ്ങി .
ആ സ്ത്രീയുടെ അമ്മയുടെ അച്ഛന്‍ ഗുരുദേവഭക്തനാണ്.
ഗുരുദേവന്‍ ആലുവാ അദൈ്വതാശ്രമത്തില്‍ വിശ്രമിക്കുന്നു.
പൂജാരിയുടെ പൂജയ്ക്കുള്ള ചാര്‍ത്ത് കാരണവരെ കാണിച്ചപ്പോള്‍ “പൂജ നടത്താന്‍ വരട്ടെ ഗുരുദേവന്‍ ആലുവായില്‍ ഉണ്ട്.
ഗുരുദേവനെക്കണ്ട് സങ്കടം ഉണര്‍ത്തിച്ച് പരിഹാരം തേടാം.
പൂജ പിന്നീടാകാം’
എന്നും കാരണവര്‍ അഭിപ്രായപ്പെട്ടു.
കുടുംബവും കാരണവരും പൂജാരിയും ഒരുമിച്ച് ആലുവാ ആശ്രമത്തിലെത്തിയപ്പോള്‍ ഗുരുദേവന്‍:
`കൊള്ളാം നിന്‍റെ ചാര്‍ത്ത്.
നിനക്ക് ആവശൃമുള്ളതെല്ലാം ഈ ചാര്‍ത്തില്‍ ഉണ്ടല്ലോ.
തരക്കേടില്ലാ.’
ഗുരുദേവന്‍ വന്നവരോട്:നാം പറഞ്ഞാല്‍ ഈഅസുഖം മാറുമെന്ന് വിശ്വാസമുണ്ടോ?
കാരണവര്‍:വിശ്വാസമുണ്ട്.
സ്വാമികള്‍ കല്പിച്ചാല്‍ അസുഖം മാറും.
ഗുരുദേവന്‍:അപ്പോള്‍ വിശ്വാസമാണ് മാറ്റുന്നത്.നല്ല വിശ്വാസം വേണം.
കാരണവര്‍:നല്ല വിശ്വാസമുണ്ട് സ്വാമീ.
ഗുരുദേവന്‍:നാം ചെയ്യുന്നതെല്ലാം വിശ്വാസമാണല്ലോ.
കാരണവര്‍:തീര്‍ച്ചയായും.
ഗുരുദേവന്‍ ഒരു തീപ്പെട്ടികൊണ്ടു വാരാന്‍ അന്തേവാസിയോടു പറഞു.
തീപ്പെട്ടി ഉരച്ച് ഗുരുദേവന്‍ ചാര്‍ത്തുചുട്ടു.അനന്തരം ആ സ്ത്രീ ‘സുകുമാരം സേവിക്കട്ടെ.മാറും.നല്ല സന്താനമുണ്ടാകും’എന്നു കല്‍പ്പിച്ചിട്ട് അവര്‍ കൊണ്ടുവന്നിരുന്ന പഴത്തില്‍ നിന്നു ഒരു പഴമെടുത്ത് ആ രോഗിണിക്ക് കൊടുക്കുകയും ചെയ്തു.ആ സ്ത്രീയുടെ ഭര്‍ത്താവ് ഇതിനിടയില്‍ കാരണവരോട് സുകുമാരം സേവിച്ചതാണല്ലോ മുന്‍പ് എന്ന് പറഞ്ഞപ്പോള്‍ കാരണവര്‍ അല്പം ഈര്‍ഷൃയോടുകൂടി തൃപ്പാദങ്ങള്‍ കല്പിച്ചിട്ടു സേവിച്ചില്ലല്ലോ എന്നു ശാസിക്കുകയും ചെയ്തു.
ആ സ്ത്രീ ഗുരുദേവകല്പനയനുസരിച്ച് സുകുമാരം സേവിച്ചു ഗര്‍ഭവതിയായി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു.ആ കുട്ടിക്കു പേരിട്ടതും ഗുരുദേവനാണ്
_’നരേന്ദ്രന്‍.’വിദൃാരംഭം നടത്തിയതും ഗുരുദേവന്‍ തന്നെ.ആ നരേന്ദ്രനാണ് കേരളഹൈക്കോടതി ജസ്റ്റീസായിത്തീര്‍ന്ന ശ്രീ.നരേന്ദ്രന്‍.കൊല്ലങ്ങള്‍ക്കു മുന്‍പ് ശിവഗിരിയില്‍ തീര്‍ത്ഥാടനയോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചുകൊണ്ട് ജസ്റ്റിസ് നരേന്ദ്രന്‍ വളരെ ഭക്തിയോടെ തന്‍റെ ജനനകാരണം വിവരിച്ച് ഭക്തജനങ്ങളെ ഉത്ബോധിപ്പിക്കുകയും നമ്മുടെ അഭിവൃദ്ധിക്ക് ഗുരുദേവനോടുള്ള അചഞ്ചലമായ ഭക്തിവിശ്വാസങ്ങള്‍ കാരണമാണെന്ന് പ്രതിപാദിക്കുകയും ചെയ്തു.

Saturday, 10 September 2016

പ്രിയപ്പെട്ടവരേ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ നമ്മുടെ മനസ്സിന്റെ ശ്രീകോവിലിൽ ആണ് വാണരുളുന്നത്

''നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങ
ള്‍ കഴിഞ്ഞിരിക്കുന്നു.എന്നിട്ടും ചില പ്രത്യേകവര്‍ഗ്ഗക്കാര്‍ 
നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടതായിവിചാരിച്ചും പ്ര
വര്‍ത്തിച്ചും വരുന്നതായും,അതുഹേതുവാല്‍ നമ്മുടെവാ 
സ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെ
ന്നും അറിയിക്കുന്നു.നാം ഒരുപ്രത്യേക മതത്തിലോ ജാതി
യിലോ ഉള്‍പ്പെടുന്നില്ല.വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗ്ഗ
ത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പി 
ന്‍ഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമ
ത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂവെന്നും മേലും 
ചേര്‍ക്കുകയുള്ളൂവെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്ന
തുമാകുന്നു.ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേ
ക്കായിപ്രസിദ്ധം ചെയ്തിരിക്കുന്നു.''"
ഈഴവരടക്കമുള്ള അവര്‍ണ്ണര്‍ വായിച്ചറിയാന്‍ വേണ്ടി
യല്ല"നാം ജാതിഭേദംവിട്ടിരിക്കുന്നു"എന്നവിളംബരം ഗു
രു പുറപ്പെടുവിച്ചത്.മനകളിലുംരാജകൊട്ടാരത്തിലും വ 
രേണ്യവര്‍ഗ്ഗക്കാരിലും മാത്രം പ്രചാരത്തിലുണ്ടായിരുന്ന
"പ്രബുദ്ധകേരള"ത്തില്‍ പ്രസിദ്ധീകരിച്ചത് ജാതിഹിന്ദുക്കള്‍ 
മാത്രം വായിച്ചറിയാനുംഅന്നത്തെനാടുവാഴിത്ത ഭരണവ
ര്‍ഗ്ഗവിഭാഗങ്ങളെക്കൂടി നവോത്ഥാനത്തിന്‍റെ ദാര്‍ശിനിക 
വീക്ഷണത്തില്‍ കടന്നുവരുന്നതിന് സാധ്യമാക്കുന്ന വ്യക്ത
മായലക്ഷ്യബോധത്തോടെയുമായിരുന്നു.ശ്രീനാരായണഗു
രുവിനാല്‍ രൂപംകൊണ്ട നവോത്ഥാനത്തിന്‍റെ ചരിത്രപ
ശ്ചാത്തലമെന്തെന്ന് ധാരണചെയ്യാത്തതുകൊണ്ടാണ് എല്ലാ
വരും ജാതിബന്ധങ്ങളില്ലാതെ ജീവിക്കാന്‍ ശ്രമിക്കണമെന്ന 
അര്‍ത്ഥത്തില്‍സന്ന്യാസിമാരും,പണ്ഡിതന്മാരും,രാഷ്ട്രീയ 
നേതാക്കളുംഗുരുവചനത്തെ തെറ്റായി ചിത്രീകരിക്കാനിട
വന്നത്.കന്നി 5ന് സംസ്ഥാനതലത്തിലുള്ള ശതാബ്ദിയാഘോ 
ഷങ്ങള്‍ പൊടിപൊടിക്കാനുള്ള തിരിക്കിലാണിപ്പോള്‍ കേ 
രളത്തിലെ മന്ത്രിമാരുംസാംസ്ക്കാരികവകുപ്പും.ശ്രീനാരാ
യണഗുരുവിനെ ആധുനിക കേരളത്തിന്‍റെ ശില്‍പിയും ന 
വോത്ഥാനനായകനുമായി അംഗീകരിക്കാന്‍ നമ്മുടെസാം 
സ്ക്കാരികവകുപ്പും മന്ത്രിമാരും,ഇന്നിപ്പോള്‍ ഗുരുവിനെ 
നെഞ്ചിലേറ്റി അമിതാവേശവും മത്സരബുദ്ധിയും പ്രകടിപ്പി
ച്ച് നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ രംഗത്തുവ
ന്നിരിക്കുന്ന രാഷ്ട്രീയനേതാക്കളും തയ്യാറാകുമോ?ആയിര
ത്താണ്ടുകളായി നിലനിന്നുവന്ന ഹിന്ദുമതനീതിശാസ്ത്രത്തി
നെതിരെ പരസ്യമായി നിയമലംഘനം നടത്തുകയും ചരി
ത്രത്തെ ഉഴുതുമറിച്ചുകൊണ്ടുള്ള നവോത്ഥാനപ്രവര്‍ത്തന
ങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തശ്രീനാരായണഗുരു
വിനെയും അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ മോചനത്തിനായി ജാ
തിസംരക്ഷകരായ നാടുവാഴിഭരണവര്‍ഗ്ഗത്തോട് യുദ്ധപ്ര
ഖ്യാപനം നടത്തിയ കേരളത്തിന്‍റെ വീരസന്താനമായ മഹാ
ത്മാഅയ്യ ങ്കാളിയുടേയും പേരില്‍ നമ്മുടെ സാംസ്ക്കാരിക
കേരളത്തില്‍ എന്തുകൊണ്ട്ഇതുവരെ ഒരു സര്‍വകലാശാല
യുണ്ടായില്ലെന്ന ചോദ്യമിപ്പോളുയര്‍ന്നുവരുകയാണ്.?തമി
ഴും സംസ്കൃതവും ചേര്‍ത്ത് പുതിയ ഒരു ജാതിഭാഷയുണ്ടാ
ക്കി ദേവഭാഷയില്‍ മനോഹരമായ ബ്രാഹ്മണ്യസാമൂഹ്യക്ര
മം ഒരുവര്‍ണ്ണസിദ്ധാന്തമായി നടപ്പിലാക്കിയ ആചാര്യന്‍റെ 
പേരിലും ജാതിഭാഷയെസംരക്ഷിച്ച് സാഹിത്യപ്രവര്‍ത്തന
ങ്ങള്‍ നടത്തിയ ഭാഷാസംസ്ക്കാര സാമ്രാജ്യവാദികളായ മ 
ഹാരഥന്മാരുടെപേരിലുംനമ്മുടെനാട്ടിലിപ്പോള്‍സര്‍വകലാ
ശാലകളുണ്ടെല്ലോ.
ഗുരുവിളംബരത്തിലെ ഓരോവരിയും സുചിന്തിതമായആ
ശയം സ്ഫുരിക്കുന്നതാണ്.1916ല്‍ ഒരുഹിന്ദുമതപ്രസിദ്ധീ
കരണമായി ആരംഭിച്ച പ്രബുദ്ധകേരളത്തിലൂടെ ഗുരു അ
ന്നത്തെ നാടുവാഴികളെ രഹസ്യമായി അറിയിച്ചതെന്താണ്? 
ശ്രീനാരായണഗുരു വേദം പഠിച്ചിട്ടുണ്ടെന്ന്അന്നത്തെ തിരുമേ
നിമാരും തമ്പുരാക്കന്മാരും പറയും .വേദം എന്നാല്‍ ബ്രാഹ്മ
ണരും തമ്പുരാക്കന്മാരും ത്രിനേത്രം തുറന്ന് വാമൊഴിയായി 
തലമുറകളിലേക്ക് പരമ്പരാഗതമായി പകര്‍ന്നു നല്‍കുന്നരഹ
സ്യ ഭാഷാഗണിതവേദമെന്നാണര്‍ത്ഥം.നാം ഒരുപ്രത്യേകമത
ത്തിലോ ജാതിയിലോ ഉള്‍പ്പെടുന്നില്ലെന്ന് അവര്‍ണ്ണജാതിയില്‍
പ്പെട്ട ഒരു വ്യക്തിപറയുകയും അതനുസരിച്ച് ജീവിക്കുകയും 
ചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ തമ്പുരാക്കന്മാര്‍ മാത്രമറിയുന്ന 
ജാതികളുണ്ടാക്കിയ ഭാഷയുടെ ഗണിതതന്ത്രവിദ്യാരഹസ്യം
അന്വേഷിച്ചറിഞ്ഞവനാണെന്ന് വ്യക്തം.നാടുവാഴിത്തരാജഭ
രണത്തിന്‍റെ ആസ്തിത്വത്തെ ചോദ്യംചെയ്തുകൊണ്ട് നവോ 
ത്ഥാനസന്ദേശങ്ങളാല്‍ പ്രചോദിതരായി ജീവത്തായ ഒരു സ
മൂഹം കേരളത്തിന്‍റെ മണ്ണില്‍ ചവിട്ടുറപ്പിക്കാന്‍ തുടങ്ങിയ 
പശ്ചാത്തലത്തില്‍ ഗുരു അന്നത്തെതമ്പുരാക്കന്മാരോട് പ്രബു
ദ്ധകേരളത്തിലൂടെ ആശയസംവേദനം ചെയ്തതിന് ഏറെ ച
രിത്രപ്രാധാന്യമുണ്ട്.ഒരു ജാതിയിലും മതത്തിലും ഉള്‍പ്പെടാ
ത്തവരാണ് ആലുവ അദ്വൈതാശ്രമത്തിലെ തന്‍റെ ശിഷ്യസം 
ഘത്തിലേക്ക് കടന്നുവരുന്നതെന്ന ഗുരുവിന്‍റെ പദപ്രയോഗ
ത്തില്‍ മുഴുവന്‍ ശ്രീനാരായണീയരും ഉള്‍പ്പെടുമെന്ന അര്‍ത്ഥ
ത്തിലാണ് വായിച്ചെടുക്കേണ്ടത്.നാടുവാഴിത്തം ആയിരത്താ
ണ്ടുകളായി രഹസ്യമായി സൂക്ഷിച്ചുപോരുന്നതെല്ലാം പര
സ്യമാക്കിക്കൊണ്ടുള്ള ഒരു വമ്പിച്ച ബഹുജനമുന്നേറ്റംനാടു 
വാഴിത്തത്തിനെതിരെ ആസന്നമായിരിക്കുന്നുവെന്ന മുന്നറി 
യിപ്പുകൂടി നല്‍കുന്നതാണ് ഗുരുവചനം.നാടുവാഴികളായ 
മനുഷ്യവംശജരുടെ മനോഭാവത്തില്‍ മാറ്റമുണ്ടായാല്‍ മാത്ര
മേ ജാതിപീഢനങ്ങള്‍ക്ക് വിധേയരാക്കപ്പെട്ട മര്‍ത്ത്യര്‍ക്കും 
സംരക്ഷണവും സമാധാനജീവിതവുമുണ്ടാകൂ എന്ന് ചിന്തി
ക്കാന്‍ കഴിയുന്ന ഒരു കാലഘട്ടത്തില്‍ക്കൂടിയാണ് ചരിത്രം 
കടന്നുവരുന്നത്.സംഘടിച്ചു ശക്തരാകുക,വിദ്യകൊണ്ട് സ്വ 
തന്ത്രരാകുക എന്നത് ഒരു വ്യക്ത്യാധിഷ്ഠിതസന്ദേശമല്ല,ജാ
തിബോധത്തോടെ സംഘടിച്ചു ശക്തിയാര്‍ജ്ജിക്കുന്ന സാമൂ 
ഹ്യാധിഷ്ഠിതസ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഗുരുവിന്‍റെ ഉ 
ല്‍ബോധനമെന്ന് ബോധ്യപ്പെടേണ്ടതാണ്.വിദ്യകൊണ്ട് സ്വ 
തന്ത്രരാകുന്നതോടെ ജാതിവിവേചനങ്ങളില്‍ നിന്ന് മോചനം
നേടാന്‍ കഴിയുന്ന കാലഘട്ടത്തിലേക്ക് ചരിത്രം കടന്നുവരു
മെന്ന് ഗുരു ദീര്‍ഘദര്‍ശനം ചെയ്യുന്നതായും നമുക്ക് കാണാ
വുന്നതാണ്.ജാതി മേല്‍ക്കോയ്മയും ജാതിചൂഷണവും ജാ
തിവ്യവസ്ഥയില്‍ക്കൂടി സ്ഥാപിതമായിരിക്കുന്ന ജന്മിത്വവും
നിലനില്‍ക്കുന്നിടത്തോളം ജാതീയമായി സംഘടിച്ച് പ്രതി
രോധിക്കാനുള്ള പ്രവണതയും നിലനില്‍ക്കുകതന്നെചെയ്യും.
ജാതിസിദ്ധാന്തങ്ങളും ജാതിവ്യത്യാസങ്ങളും ജനമനസ്സുക
ളില്‍ ആഴത്തില്‍ വേരൂന്നി നില്‍ക്കുന്നതാണ്.ശ്രേണീകൃതമാ
യ ജാതിവ്യവസ്ഥയെ സ്ഥാപിക്കുന്നകര്‍മ്മഫലസിദ്ധാന്തം 
ദൈവകല്‍പനകളായി മുപ്പാലില്‍ക്കൂടിരക്തത്തില്‍ കയറ്റി 
വിട്ടിരിക്കുന്നതിനാല്‍ ജാതികളെ ജനമനസ്സുകളില്‍ നിന്ന് ക 
ടപുഴക്കിയെറിയാന്‍ എളുപ്പമല്ല.ശ്രീനാരായണഗുരു ജാതി 
ചിന്തയില്ലാതെ,ജാതിവ്യത്യാസങ്ങളില്ലാതെ ജീവിച്ചത് ജാതി
കളെ സൃഷ്ടിച്ച ഭാഷയുടെ സങ്കേതങ്ങളും ഭാഷയുടെ ഗണിത 
തന്ത്രവിദ്യാരഹസ്യവും കഠിനതപസ്സിലൂടെ തിരിച്ചറിയാന്‍ 
കഴിഞ്ഞതുകൊണ്ടാണ്.സമൂഹംപൂര്‍ണ്ണമായുംജാതിമുക്ത
മാകണമെങ്കില്‍ ജാതികള്‍ ആര്,എന്ന്,എങ്ങിനെ,എന്തിനു
വേണ്ടിയുണ്ടാക്കിയെന്നതിന്‍റെ തന്ത്രവിദ്യാരഹസ്യം പര
സ്യമാക്കപ്പെടുന്നപൊതുവിദ്യാഭ്യാസംവിദ്യാലയങ്ങളില്‍
നടപ്പിലാകണം.അത്തരം അറിവുനേടുന്നതിനുള്ള വിജ്ഞാ 
നവേദികളാണ് ഇപ്പോള്‍ നടക്കുന്ന ശതാബ്ദി ആഘോഷങ്ങ
ളിലൂടെ നമ്മുടെ സാംസ്ക്കാരികകേന്ദ്രങ്ങളില്‍ വളര്‍ന്നുവ
രേണ്ടത്.


പ്രിയ സഹോദരങ്ങളെ ,
ശ്രീനാരായണ ഗുരുദേവന്റെ ദൈവികത ഏതെങ്കിലും കോടതിയിലെ വാദ പ്രതിവാദങ്ങളിലൂടെ സ്ഥാപിക്കച്ചെടുക്കേണ്ട ഒരു കാര്യം ആണ് എന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഇത്തരം തല തിരിഞ്ഞ കോടതി വിധിയെ പരമ പുശ്ചത്തോടെ .......അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുവാനാണ് ഓരോ ഗുരുദേവ ഭക്തനും ശ്രമിക്കേണ്ടത്. അതിനു പകരം മനസ്സും ശരീരവും ധനവും മുഴിഞ്ഞു നാറിയ കോടതി വ്യവഹാരങ്ങളുടെ ദയാ ദാക്ഷിണ്യത്തിനായി ആരും പാഴാക്കരുതേ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സ്വന്തം പിതൃത്വം അംഗീകരിച്ചു കിട്ടുവാൻ കോടതി വ്യവഹാരവും ഡി. എൻ.എ . പരിശോധനയും സാക്ഷി വിസ്താരവുമായി കോടതി വരാന്ത കയറി ഇറങ്ങുന്നതുപോലെ ഏതാണ്ട് അതിനു സമാനമായിഏതെങ്കിലും ഒരു ന്യായാധിപന്റെ തലനാരിഴ കീറി പരിശോധനയും വിചാരണയും സാക്ഷി വിസ്താരവുമൊക്കെ വിധി പകർപ്പും ഒക്കെ വേണോ ഗുരുദേവൻ പരബ്രഹ്മ മൂർത്തിയാണ് എന്ന് നമുക്ക് സ്ഥാപിച്ചു കിട്ടുവാൻ ? അഥവാ ഇനി പൊതു മനസ്സിനെ ബോധിപ്പിക്കുവാൻ വേണ്ടി ഇങ്ങനെ ഒരു വിധിന്യായം അനിവാര്യം ആണ് എന്ന് ശുദ്ധാത്മാക്കളായ കുറെ സദ് ജനങ്ങൾ ചിന്തിക്കുന്നുവെങ്കിൽ ...... മറിച്ചാണ് സുപ്രീം കോടതിയിലെ ബഹുമാന്യ ഗോസായി ജഡ്ജ് വിധി പ്രസ്താവിക്കുന്നതെങ്കിലോ ? വീണ്ടും എങ്ങോട്ട് പോവും ? .... ഐക്യ രാഷ്ട്ര സഭയിലേക്കോ ? അതോ ഹേഗിലെ അന്താരാഷ്‌ട്ര കോടതിയിലേക്കോ ?
( ശ്രീ. ഉമേഷ് ചള്ളിയിലിന്റെ സത്യപ്രതിജ്ഞാ കേസിൽ ഉണ്ടായ വിധി തീർപ്പ് ആരും മറന്നിട്ടുണ്ടാവാൻ ഇടയില്ല ... ആ വിധി ഇന്നും നില നിൽക്കുന്നു. അതിന്റെ ചുവടു പിടിച്ചു തന്നെ ആണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്നും ഇത്തരം തല തിരിഞ്ഞ നിരീക്ഷണം ഉണ്ടായത് എന്ന് മറക്കരുത് .
2003 ൽ കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ജെ.എൽ ,ഗുപ്തയും , ജസ്റ്റിസ് ബസന്തും ചേർന്ന ഡിവിഷൻ ബെഞ്ച് ഉമേഷിന്റെ സത്യപ്രതിജ്ഞ അസാധുവാക്കുകയും ദൈവനാമത്തിൽ അല്ലങ്കിൽ ദൃഢ പ്രതിജ്ഞ എടുക്കണം എന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. , ആ വിധി വെക്കേറ്റു ചെയ്തു കിട്ടുവാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഡിവിഷൻ ബഞ്ചിലെ ആർ.എം. ലോധയും , ആർ. അനിലും ചേർന്ന് 2012 ൽ പ്രസ്തുത കീഴ് കോടതി വിധി ശരി വയ്ക്കുകയാണ് ചെയ്‍തത്. അതാണ് നിലവിലെ കോടതി വ്യവഹാരത്തിന്റെ കഥ. നിലവിലെ സംവിധാനത്തിൽ അതിനപ്പുറം ഒരു വിധി പ്രതീക്ഷിക്കുകയും വേണ്ട )
ചരിത്രത്തിൽ ഇന്നേ വരെ കോടതി വിധിയിലൂടെ ഒരു ദൈവവും ജനിച്ചിട്ടില്ല .....പീലാത്തോസിന്റെ കോടതി നിഷ്ക്കരുണം കൈകഴുകി ഒരുവനെ കുരിശിലേക്കയച്ചപ്പോൾ അവിടെ ഒരു ദൈവം ജനിക്കുകയായിരുന്നു.
പ്രിയപ്പെട്ടവരേ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ നമ്മുടെ മനസ്സിന്റെ ശ്രീകോവിലിൽ ആണ് വാണരുളുന്നത് ..... നിഷ്ക്കളങ്ക ഭക്തിയുടെ കണ്ണീരുപ്പിനാൽ എല്ലായ്പ്പോഴും അഭിഷേകം ചെയ്യപ്പെടുന്ന ആ ചൈതന്യമൂർത്തി അവിടെ നില നിൽക്കുന്നിടത്തോളം കാലംആർക്കും ആകുലത വേണ്ട.

ദൈവവിശ്വാസം കുറവായിരുന്ന എന്നെ 1997 - ൽ ഇ. കെ . നായനാർ നയിച്ച ഇടതുപക്ഷ സർക്കാർ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ഭരണാധികാരിയായി നിയമിച്ചു. നിയമസഭയിൽ നടത്തിയ പ്രത്യേക നിയമനിർമ്മാണത്തിന്റെ പിൻബലം ഉണ്ടായിരുന്ന ഈ നിയമനം ദൈവവിശ്വാസം സംബന്ധിച്ച് എന്റെ വിശ്വാസപ്രമാണങ്ങളിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.
എല്ലാദിവസവും ഉച്ചയ്ക്ക് ശിവഗിരിയിൽ നടക്കുന്ന ഗുരുപൂജയിൽ സന്യാസിശ്രേഷ്ഠരും ഗുരുഭക്തരും കൂടി ഉറക്കെ ചൊല്ലുന്ന ഒരു സ്തോത്രം ഉണ്ട്. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് [ 1888 ] മുമ്പ് ധ്യാനത്തിലിരുന്ന കൊടിതൂക്കിമലയിൽ നിന്നും ഗുരുവിനെ ഒഴിപ്പിക്കാനായി എത്തിയ പാർവത്തുകാർ പിന്നീട് ഗുരുദേവന്റെ പക്കൽ നിന്നും ആദ്യസന്ന്യാസി ഭീക്ഷ സ്വീകരിച്ച് ശിവലിംഗ സ്വാമികൾ ആയി മാറിയപ്പോൾ രചിച്ചതാണ് ഗുരുഷഡ്കം എന്ന സ്തുതിഗീതം.
ആറ് ശ്ളോകങ്ങൾ ഉള്ള ഈ സ്തോത്രത്തിലെ ഒാരോ ശ്ളോകത്തിന്റേയും ആദ്യാക്ഷരം എടുത്ത് കൂട്ടിവച്ചാൽ ഒാം നമശിവായ എന്ന് വായിച്ചെടുക്കാനാവും. ' ഒാം നമ ശിവായ ' എന്നതിന്റെ പൊരുൾ എന്തെന്ന് പെട്ടെന്ന് മനസിലാക്കാൻ ഗുരുദേവന്റെ കൃതിയായ ഷൺമുഖസ്തോത്രത്തിന്റെ ഒരു ചെറുഭാഗം മാത്രം ശ്രദ്ധിച്ചാൽ മതിയാകും. ' അ 'കരാഭി സ്വരാക്ഷരങ്ങൾ ക്രമമായി ഒാരോ ശ്ളോകത്തിന്റെയും ആദ്യാക്ഷരമായി വരത്തക്കവണ്ണം ആണ് ഈ കൃതി രചിച്ചിരിക്കുന്നത്. ശിവന്റെ വിശേഷണങ്ങൾ എല്ലാം സുബ്രഹ്മണ്യനും ഇണങ്ങുന്നുവെന്നുവിധം ഈ കൃതിയിൽ വിവരണം നടത്തിയിരിക്കുന്നു. ഈ രചനയിലെ ചില വർണ്ണനകൾ കാണുമ്പോൾ ശിവനും സുബ്രഹ്മണ്യനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് തോന്നിപ്പോകും.
ഷൺമുഖസ്തോത്രത്തിലെ 'അം' കഴിഞ്ഞുള്ള 'അ' എന്ന അക്ഷരത്തെ മുൻനിറുത്തി 'അല്ലിലും പകലു ... എന്ന ഒരു ശ്ളോകം ഉണ്ട്. അതിൽ 'സൗമ്യമായി മുതൽ ഉള്ളടക്കിയിരിപ്പതും ' എന്ന പ്രയോഗത്തെക്കുറിച്ച് നാരായണഗുരുകുലം അധിപൻ മുനിനാരായണ പ്രസാദിന്റെ വ്യാഖ്യാനം ഇപ്രകാരമാണ്: ' അങ്ങനെ സ്തുതിച്ചും ധ്യാനിച്ചും ഇരിക്കുന്ന എന്നിൽ നീയാകുന്ന സൗമ്യമായ മുതൽ വന്നുനിറയും. അതായത് നീയാകുന്ന നിർവികാരവും പ്രകാശാത്മകവും ആയ പൊരുൾ തന്നെയാവും ഞാൻ എന്ന ബോധം കൊണ്ട് എന്റെ സത്ത നിറയുന്നു. അങ്ങനെ നീയും ഞാനും രണ്ടല്ല എന്നിരിക്കുമ്പോൾ എനിക്കെങ്ങനെ നിന്നിൽ നിന്ന് അകന്നുപോകാനാവും'.
മേൽവിവരിച്ച വാക്കുകളെ മുൻനിറുത്തി മൗനം കൊണ്ട് ത്രാണനം ലഭിക്കുന്ന ' മന്ത്ര ' ത്തെ നമുക്ക് ഒരു പ്രത്യേക കോണിൽനിന്ന് വീക്ഷിക്കാം. അപ്പോൾ നമ്മുടെ പ്രാർത്ഥന ' ഒാം നമഃശിവായ ' എന്നാകാം,
' ഒാം ശരവണ ഭവ ' എന്നാകാം. വെറും ' ഒാം' എന്നാകാം. കേവല മനനവുമാകാം. ഈ തത്വം മുൻനിറുത്തി എനിക്ക് പ്രാർത്ഥിക്കാൻ കഴിയുന്നത് ' ഒാം ശ്രീനാരായണ പരമഗുരുവേ ' എന്നാകുന്നത് മറ്റൊരാൾക്ക് എങ്ങനെ ചോദ്യംചെയ്യാനാവും. തടയാനാവും. മാത്രമല്ല എന്നോടൊപ്പം ഇത് മനനം ചെയ്യുന്ന ദശലക്ഷങ്ങൾ ഈ ഭൂമി മലയാളത്തിൽ ഉണ്ട് എന്നത് കൂടി ഓർക്കുക. ഇവർക്ക് ഒാരോരുത്തർക്കും മന്ത്രിക്കുന്നതിന് അവരവരുടേതായ ന്യായവാദങ്ങളും ഉണ്ട്. അതാണ് ശ്രീനാരായണഗുരുദേവന്റെ സവിശേഷത.
ഗുരുവെന്നത് ' ഗു ' ' രു ' എന്ന രണ്ട് വാക്കുകൾ കൂട്ടിച്ചേർക്കുന്നത് ആണ്. ' ഗു ' എന്നാൽ ഇരുട്ട്. ' രു ' എന്നാൽ ഒഴിവാക്കൽ. അതായത് ഒരു വ്യക്തിയുടെ മനസിലുള്ള അന്ധകാരത്തെ ഒഴിവാക്കി അയാളെ നേർവഴിക്ക് നയിക്കുന്നവനാണ് ഗുരു. 'ആരായുകിൽ അന്ധത്വം ഒഴിച്ചാദിമഹസിൽ / നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം' എന്ന് മഹാകവി കുമാരനാശാൻ നമ്മെ പഠിപ്പിച്ചിരിക്കുന്നത് ശ്രീനാരായണഗുരുവിനെ മുൻനിറുത്തിയാണ്. 'അന്യർക്ക് ഗുണം ചെയ്‌വതിന് ആയുസ് വപുസും' / ധന്യത്വമോടങ്ങ് ആത്മതപസും ബലിചെയ്ത ' ശ്രീനാരായണഗുരുതന്നെ ഞങ്ങളുടെ മുഖ്യദേവൻ. ഇത് കോടതി വിധികൊണ്ടും ജാതി ചിന്തയെന്ന് ആരോപണംകൊണ്ടും ഞങ്ങളുടെ മനസിൽ ഒഴിവാക്കാൻ കഴിയും എന്നു തോന്നുന്നില്ല. കാരണം, വ്യക്തിപരമായ വിശ്വാസമാണ് മതവും ദൈവവും ഉൾക്കൊണ്ട ആത്മീയതയുടെ സത്ത. ഒാരോ വ്യക്തിക്കും തന്റേതായ വിജ്ഞാനത്തിലൂടെയും കാഴ്ചപ്പാടിലൂടെയും ദൈവവിശ്വാസം ഉള്ളവൻ ആകാനോ മറിച്ച് ആകാനോ ഭരണ ഘടനാപരമായ പിൻബലമുണ്ട്. നൂറുവർഷംമുമ്പ് തന്നെ ജാതി പങ്കിലമായ സമൂഹത്തെ നോക്കി 'ഞാൻ ജാതി ചിന്തവിട്ട ആളാണ്' എന്ന് പറഞ്ഞ ഞങ്ങളുടെ പൂർവികർ നേരിട്ട് കണ്ട അമാനുഷിക ശക്തിവിശേഷം ഉണ്ടായിരുന്ന ഗുരുവിന്റെ ഒരു സമൂഹത്തിലെ ബഹുഭൂരിപക്ഷംപേരും ദൈവമായി കണക്കാക്കുന്നതിനെ നിങ്ങൾക്ക് വിമർശിക്കാം. പക്ഷേ, കോടതിവിധിയിലൂടെ അത് ചോദ്യം ചെയ്യുമ്പോൾ അവർ തിരിച്ചുപറയുന്നത് ഇവ്വിധമാണ്.
'ശ്രീനാരായണഗുരുദേവൻ സാമൂഹിക പരിഷ്കർത്താവല്ല. സാമുദായിക പ്രമാണിയല്ല ; സാഹിത്യകാരനല്ല ; നവോത്ഥാന നായകനുമല്ല; സന്യാസിയുമല്ല ; ഇതെല്ലാം ഒത്തുചേർന്ന സാക്ഷാൽ ഭഗവാനറെ അവതാരമാണ്.' ഭഗവാന്റെ അവതാരമാകുമ്പോൾ ഒാരോരുത്തർക്കും അവരുടെ വീക്ഷണമനുസരിച്ച് ഒാരോ വിശേഷണം കൽപ്പിക്കാം. പക്ഷേ, ഒാരോ മതവും പ്രത്യേകം പ്രത്യേകം ദൈവങ്ങളെ അവതരിപ്പിച്ചപ്പോൾ 'മനുഷ്യരെല്ലാം ഒരു ജാതിയിൽപ്പെട്ടവരാണ് എന്നും ഒരൊറ്റ ദൈവത്തിൽ മാത്രം വിശ്വസിക്കുക എന്നും പറഞ്ഞ ഒരു ഗുരുവിനെ മാത്രമേ ലോകത്ത് ഇതുവരെ കാണാനായിട്ടുള്ളൂ.
ഈ കവിതയെഴുതിയ കവിയെ അറിയുമോ ..... ?
കവിതയുടെ പൂർണ്ണ രൂപം വായിച്ചിട്ടുണ്ടോ ..... ?
Popular Poetry of Sahodaran അയ്യപ്പൻ .
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സഹോദരൻ അയ്യപ്പൻ എഴുതിയ പ്രസിദ്ധമായ ഓണപ്പാട്ടിന്റെ പൂർണ്ണരൂപം. ഇതിന്റെ അധികഭാഗവും സെൻസർ ചെയ്താണല്ലോ സവർണ്ണ മനുവാദി ഭരണകൂടം നമ്മളെയെല്ലാം പഠിപ്പിച്ചിട്ടുള്ളത് .
തലയിൽ ചവിട്ടിയവനെ വന്ദിക്കാൻ പഠിപ്പിക്കുന്ന പാരമ്പര്യത്തെ ധിക്കരിക്കാനുള്ള ധീരോദാത്തമായ ആഹ്വാനമാണ് ഈ കവിതയിൽ അടങ്ങിയിട്ടുള്ളത് . അടിമത്തത്തെ അനുഗ്രഹമായി കണക്കാക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ഹിന്ദുമതം അതിന്റെ മാമൂലുകളും, ആചാരവിശ്വാസങ്ങളും നിർമ്മിച്ചു വച്ചിട്ടുള്ളത്.
സ്വാതന്ത്രപ്രേമിയായ സഹോദരൻ അവയ്ക്കെതിരെ രോഷാകുലനാകുക എന്നത് സ്വാഭാവികം മാത്രം ...... !
ഓണപ്പാട്ട് .
— സഹോദരൻ അയ്യപ്പൻ —
മാവേലി നാടുവാണീടും കാലം
മനുഷ്യരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിവുമില്ല –
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും –
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
ആധികൾ വ്യാധികളൊന്നുമില്ല –
ബാലമരണങ്ങൾ കേൾക്കാനില്ല
ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെ ഇല്ലപാരിൽ
തീണ്ടലുമില്ല തൊടീലുമില്ല –
വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾവച്ചുള്ള പൂജയില്ല –
ജീവിയെക്കൊല്ലുന്നയാഗമില്ല
ദല്ലാൾവഴി ക്കീശസേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനികവിഭാഗമില്ല –
മൂലധനത്തിൻ ഞെരുക്കമില്ല
ആവതവരവർ ചെയ്തുനാട്ടിൽ –
ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യപഠിക്കാൻ വഴിയേവർക്കും –
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനുംതുല്ല്യമായി-
വാച്ചു സ്വതന്ത്രതയെന്തു ഭാഗ്യം
കാലിക്കുകൂടി ചികിത്സ ചെയ്യാൻ –
ആലയം സ്ഥാപിച്ചിതന്നു മർത്യർ
സൗഗതരേവം പരിഷ്കൃതരായ്
സർവ്വം ജയിച്ചു ഭരിച്ചു പോന്നോർ
ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നി-
ഭൂതി കെടുക്കാനവർ തുനിഞ്ഞു
കൗശല മാർന്നൊരു വാമനനെ – വിട്ടു ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ –
ശീർഷം ചവിട്ടിയായാചകനും
അന്നുതൊട്ടിന്ത്യയധ: പതിച്ചു –
മന്നിലധർമ്മം സ്ഥലം പിടിച്ചു.
ദല്ലാൾ മതങ്ങൾ നിറഞ്ഞു കഷ്ടം
കൊല്ലുന്ന ക്രൂര മതവുമെത്തി
വർണ്ണവിഭാഗ വ്യവസ്ഥ വന്നു –
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യനശുദ്ധനാക്കും -മയ്ത്തപ്പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലിൽകേറി –
തന്നിൽബലിഷ്ടന്റെകാലുതാങ്ങും
സ്നേഹവും നാണവും കെട്ടരീതി-
മാനവർക്കേകമാം ധർമ്മമായി.
സാധുജനത്തിൻവിയർപ്പുഞെക്കി-
നക്കിക്കുടിച്ചു മടിയർവീർത്തു
നന്ദിയും ദീനകരുണതാനും –
തിന്നു കൊഴുത്തിവർക്കേതുമില്ല
സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ –
ഗർവ്വിഷ്ടരീ ദുഷ്ടർ നാക്കറുത്തൂ
സ്ത്രീകളിവർക്കുകളിപ്പാനുള്ള
പാവകളെന്നു വരുത്തിവെച്ചു
ആന്ധ്യമസൂയയും മൂത്തു പാരം –
സ്വാന്തബലം പോയ് ജനങ്ങളെല്ലാം
കഷ്ടമേ, കഷ്ടം പുറത്തു നിന്നു –
മെത്തിയോർക്കൊക്കെയടിമപ്പെട്ടു
എത്രനൂറ്റാണ്ടുകൾ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയർത്തുവാൻ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെ ത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലൊ
സിദ്ധി വരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.
ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ചവരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനം വരാതെയിരുന്നുകൊള്ളും.

സഹോദരൻ അയ്യപ്പൻ .
കാലദേശഭേദമില്ലാതെ സര്‍വ്വജനങ്ങളും സമാനമായി അംഗീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ട ധര്‍മ്മങ്ങളാണ് അഹിംസയും.സത്യവും,അസ്തേയവും,അവ്യഭിചാരിത്വവും,മദ്യവര്‍ജ്ജനവും.ഇവ ഓരോന്നിനെയും കുറിച്ച് ഭഗവാന്‍ ശ്രീ നാരായണഗുരുദേവന്‍ പ്രസ്താവിച്ചിരിക്കുന്നത് ഇവിടെ വിവരിക്കുന്നു.
ഈ ധര്‍മ്മങ്ങള്‍ അഞ്ചും തടവുകൂടാതെ അനുഷ്ഠിക്കുന്നവര്‍ ഐഹികവും പാരത്രികവുമായ സുഖം സമ്പൂര്‍ണ്ണമായ നിലയില്‍ നേടുമെന്നതില്‍ തര്‍ക്കമില്ല.മഹാന്മാര്‍ ഈ ധര്‍മ്മ പഞ്ചകത്തെക്കുറിച്ച് വളരെയധികം പ്രശസിച്ചിട്ടുണ്ട്.എല്ലാത്തിലും ഈ ധര്‍മ്മങ്ങള്‍ മുന്നണിയില്‍ നില്‍ക്കുന്നു.അതുകൊണ്ട് ഏതുകാലത്തും ഏതുദേശത്തും ഏതുവ്യസ്ഥിതിയിലും ഏതുജീവിതമണ്ഡലത്തിലും ഓരോ മനുഷ്യനും ഈ ധര്‍മ്മങ്ങളെ മുറുകിപിടിച്ചുതന്നെ ജീവിക്കണം എന്ന് നാം അനുശാസിക്കുന്നു.
2.സത്യം :
ഉള്ളത് ഏത് അതാണ്‌ സത്യം.നല്ലതിനും നന്മയ്ക്കും ആധാരം സത്യം ആണ്.സത്യമാണ് ഈശ്വരന്‍.ഈ ലോകം തന്നെ സത്യത്തില്‍ അധിഷ്ഠിതം ആയി വര്‍ത്തിക്കുന്നു.എല്ലായിപ്പോഴും സത്യം തന്നെ പറയണം.ഒരിക്കലും കള്ളം പറയരുത്.ത്രികരണങ്ങള്‍ കൊണ്ടും സര്‍വ്വദാ സത്യത്തെ സമാരാധിക്കുന്നവന്‍ യോഗിയെപോലെ ശ്രേഷ്ഠന്‍ ആണ്.സത്യവാന്‍ എന്ത് പറഞ്ഞാലും അത് പ്രത്യക്ഷത്തില്‍ ഫലിക്കും.
സമുദായ പരിഷ്കർത്താവും പണ്ഡിതകവി, ചികിത്സകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന വ്യക്തിയാണ് പരവൂർ വി. കേശവനാശാൻ . ചെറുപ്രായത്തിൽ തന്നെ പാണ്ഡിത്യം തെളിയിച്ച കേശവൻ കേശവനാശാൻ എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. ചികിത്സാവൃത്തിയിലും അദ്ധ്യാപനത്തിലും ഇദ്ദേഹം വിദഗ്ദനായിരുന്നു.സുജനാനന്ദിനി എന്ന പത്രം ആരംഭിച്ചത് കേശവനാശാനായിരുന്നു.
കൊല്ലവർഷം 1034 കുംഭം 17-ന് (1859) കൊല്ലം താലൂക്കിൽ പരവൂരിൽ കൊച്ചമ്പാളി ആശാൻ എന്ന ഭാഷാകവിയുടെ ഭാഗിനേയനായ വൈരവൻ വൈദ്യന്റെയും തയ്യിൽ കുറുമ്പയമ്മയുടെയും മകനായി ജനിച്ചു.
പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാൻ, ഇലത്തൂർ കൃഷ്ണസ്വാമിശാസ്ത്രികൾ, അദ്ദേഹത്തിന്റെ ശിഷ്യനായ അയ്യാസ്വാമി ശാസ്ത്രികൾ എന്നിവരിൽ നിന്നും സംസ്കൃതം അഭ്യസിച്ചു് വ്യുത്പത്തി നേടി. കൂടാതെ ആയുർവേദവും ജ്യോതിഷവും പഠിച്ചു പ്രാവീണ്യം സമ്പാദിച്ചു. കവി എന്ന നിലയിലും ആശാൻ പ്രശസ്തി നേടി. പ്രസിദ്ധകവിയായ കെ.സി. കേശവപിള്ള ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളാണ്.
അവർണരെ അടിമകളാക്കി വിദ്യാഭ്യാസം നിഷേധിച്ച രീതിയായിരുന്നു രാജഭരണമായിരുന്ന തിരുവിതാംകൂറിൽ നിലനിന്നിരുന്നത്. അവശരും മർദ്ദിതരും ചൂഷിതരുമായി മാറിയ താനുൾപ്പെടുന്ന സമൂഹത്തിന്റെ ശോചനീയാവസ്ഥ കേശവനാശന്റെ ദുഃഖമായിരുന്നു. എന്നാൽ 1888-ൽ നടന്ന അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരു മറ്റൊരു സംഭവത്തിനു തുടക്കമിട്ടു. ഈ സംഭവത്തൊടെ കേശവനും ഗുരുവിന്റെ ഗൃഹസ്ഥാശ്രമ ശിഷ്യനായി മാറി. ഇങ്ങനെ കേശവൻ പത്രപ്രവർത്തനത്തോടൊപ്പം സാമൂഹ്യപ്രവർത്തകനുമായി.ശ്രീമൂലം പ്രജാസഭാ മെമ്പറായും പ്രവർത്തിച്ചു
സംസ്‌കൃതത്തിലും ഭാഷയിലും കവനം ചെയ്യാനുള്ള ആശാന്റെ സാമർത്ഥ്യത്തെ കേരള കാളിദാസൻപോലും പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലൊന്നായിരുന്നു കല്യാണ സൗഗന്ധികം അമ്മാനപ്പാട്ട്. പാതാളരാമായണം ആട്ടക്കഥ, പതിവ്രതാധർമം കിളിപ്പാട്ട് എന്നിവയും രചിച്ചു. സംസ്‌കൃതത്തിലുള്ള ആശാന്റെ കഴിവിനെ കേരള കാളിദാസൻ പോലും പ്രശംസിച്ചിരുന്നു. ആശാന്റെ ആദ്യകാല കൃതികളിലൊന്നാണ് കല്യാണ സൗഗന്ധികം അമ്മാനപ്പാട്ട്. പ്രസിദ്ധമായ മാധവനിദാനത്തിനു സാരചന്ദ്രികയെന്ന പേരിൽ വ്യാഖ്യാനവും വൈദ്യസംഗ്രഹവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.ശാർങ്ധര സംഹിത, ഭൈഷജ്യരത്‌നാവലി, ഭാവപ്രകാശം മുതലായവയ്ക്കും എഴുതിയിട്ടുണ്ടെങ്കിലും ഇവയൊന്നും പൂർത്തീകരിക്കപ്പെട്ടില്ല. ഒരു നിഖണ്ഡുവും ആശാൻ എഴുതി പൂർത്തീകരിച്ചിരുന്നെങ്കിലും അതും പ്രസിദ്ധീകരിച്ചില്ല. ചിത്തിരതിരുനാൾ മഹാരാജാവിന്റെ ജനനത്തെ ആസ്പദമാക്കി 'രാജകുമാര സംഭവം' എന്ന പേരിലുള്ള ഒരു മഹാകാവ്യ നിർമ്മാണത്തിലാണ് ആശാൻ അവസാനമായി ഏർപ്പെട്ടിരുന്നത്.
1897-ൽ സർക്കാർ ഗ്രാന്റ് ഏർപ്പെടുത്തി ആശാനെ പരവൂരിലെ ആദ്യത്തെ സർക്കാർ വൈദ്യനായി നിയമിച്ചു. ആരോഗ്യ സന്ദായിനി എന്ന പേരിൽ ആശാൻ അവിടെ ഒരു വൈദ്യശാലയുടെ ആരംഭിച്ചു. തിരുവനന്തപുരത്തെ ആയുർവേദ പാഠശാലയിൽ ഈഴവർക്ക് പ്രവേശനം ലഭ്യമാക്കാനായി ശ്രീമൂലം പ്രജാസഭാ മെമ്പർ എന്ന നിലയിൽ ആശാൻ ഏറെ വാദിച്ചിരുന്നു. സ്വന്തമായി ഒരു ആയുർവേദ കോളേജ് തുടങ്ങാനും ആശാൻ ആലോചിച്ചിരുന്നു.
കൊ.വ. 1065-ൽ കണ്ടത്തിൽ വർഗീസ് മാപ്പിള മലയാളമനോരമക്കമ്പനി സ്ഥാപിച്ച് പത്രം പുറത്തിറക്കിയ മാതൃക പിന്തുടർന്ന് കേശവനാശാനും കേരളഭൂഷണക്കമ്പനി ക്ളിപ്തം എന്ന പേരിൽ കൊ.വ. 1066-ൽ 10,000 ഉറുപ്പിക മൂലധനത്തിൽ ഒരു കമ്പനി ആരംഭിച്ചു. അതിലൂടെ 1067-ൽ സുജനാനന്ദിനി എന്നൊരു പ്രതിവാര വൃത്താന്തപത്രം പ്രസിദ്ധീകരണം ആരംഭിച്ചു. അതോടൊപ്പം സാഹിത്യാഭിവൃദ്ധി ലക്ഷ്യമാക്കി ഒരു പ്രത്യേക കോളവും ആരംഭിച്ചു. വലിയ കോയിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കൊച്ചുണ്ണിത്തമ്പുരാൻ, കുണ്ടൂർ നാരായണമേനോൻ, സി.എസ്. സുബ്രഹ്മണ്യൻപോറ്റി, മൂലൂർ എസ്. പദ്മനാഭപ്പണിക്കർ എന്നിവർ അതിലെ എഴുത്തുകാരായിരുന്നു. പത്രം പിന്നീട് നിന്നുപോയി. 1078-ൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചെങ്കിലും മൂന്നുകൊല്ലത്തിനുള്ളിൽ വീണ്ടും പ്രവർത്തനം നിന്നു. 1080-ൽ നടന്ന നായർ-ഈഴവ ലഹളക്കാലത്ത് കേരളഭൂഷണം പ്രസ് തീവച്ചു നശിപ്പിക്കപ്പെട്ടു. ഈഴവ സമുദായത്തിലെ ആദ്യപത്രമായതിനാൽ ഇത് ഈഴവപത്രം എന്നും അറിയപ്പെട്ടിരുന്നു.
1903-ൽ എസ്.എൻ.ഡി.പി. യോഗം തുടങ്ങിയതു മുതൽ കേശവനാശാൻ അതിന്റെ പ്രവർത്തകനും സേവകനും ഡയറക്ടറുമൊക്കെയായി സേവനം അനുഷ്ഠിച്ചിരുന്നു.
സന്യാസം സ്വീകരിച്ച് ശ്രീനാരായണഗുരുദേവനൊപ്പം ലോകസേവനം മനസിൽ ലക്ഷ്യമാക്കിയിരുന്നെങ്കിലും 50-ആം വയസ്സിൽ 1917 ജനുവരി 10-ന് കേശവനാശാൻ അന്തരിച്ചു