Tuesday, 19 January 2016

ഇതാ ഒരു വിശ്വഗുരു കാവിയെ നിരസിച്ചുകൊണ്ട് ശിഷ്യനെ അദ്ദേഹത്തിന്റെ പരമ്പരാഗതവേഷത്തില്‍ സന്യാസിയാക്കുന്നു

ക്രിസ്ത്യാനിയായി വളര്‍ന്ന ഏണസ്റ്റ് കെര്‍ക്കിനെ ജീവിതത്തില്‍ ഒന്നേ ആകര്‍ഷിച്ചുള്ളൂ. എല്ലാ മതങ്ങളും ഒന്നുതന്നെയെന്നരുളിയ ശ്രീനാരായണഗുരു സന്ദേശം. അതിന്റെ പ്രഭാവം ജീവിതത്തെ മാറ്റിമറിച്ചപ്പോള്‍ ശിവഗിരിയിലെത്തി ഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ തീരുമാനിച്ചു. സന്യാസം സ്വീകരിക്കേണ്ടവര്‍ ചിത്രാപൗര്‍ണ്ണമിയുടെ തലേദിവസം തലമുണ്ഡനത്തിനായി ഊഴമിട്ട് കാത്തിരിക്കുന്നു. ഏണസ്റ്റ് കെര്‍ക്കിന്റെ ഊഴമെത്തിയപ്പോള്‍ ഗുരു പറഞ്ഞു : തലമുണ്ഡനം വേണ്ട, വ്രതമെടുത്തോളൂ . കുന്നിന്‍മുകളിലെ വിശുദ്ധമായ കാറ്റില്‍ ആ ചെമ്പന്‍തലമുടികള്‍ അതുകേട്ട് ആഹ്‌ളാദത്തോടെ ഗുരുവിന് നന്ദി പറഞ്ഞിട്ടുണ്ടാവാം. വിരാജഹോമത്തില്‍ നിന്നും ഗുരു കെര്‍ക്കിനെ ഒഴിവാക്കി.
പിറ്റേന്ന് എല്ലാവര്‍ക്കും കാഷായം നല്കി പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചു. കെര്‍ക്കിന്റെ ഊഴമെത്തി. നീണ്ടുമെലിഞ്ഞ സ്വര്‍ണ്ണവര്‍ണ്ണമുള്ള ഗുരുപാദത്തില്‍ ശിരസ്സുനമിച്ച കെര്‍ക്കിന് ദീക്ഷാവസ്ത്രം
നല്കി. ഒരു ജോഡി പാന്റ്‌സും ഷര്‍ട്ടും ടൈയും ഷൂസും അടങ്ങിയ ഒരു പായ്ക്കറ്റ്. കെര്‍ക്ക് ഞെട്ടി. ഇന്ത്യയില്‍ വന്നിട്ട് ഒരുപാടുവര്‍ഷമായി. ഹിമാലയം മുതല്‍ക്ക് തെക്കോട്ടുള്ള യാത്രയായിരുന്നു. എത്രയോ ആശ്രമങ്ങള്‍, മഠങ്ങള്‍.
സത്യാന്വേഷണത്തിന്റെ അന്തിമഘട്ടമെന്നനിലയിലാണ് ശിവഗിരിയിലെത്തിയത്. ആശ്രമമെന്നാല്‍ ഇന്ത്യന്‍രീതിയില്‍ കാവിമയമാണ്. ഇവിടെ ഇതാ ഒരു വിശ്വഗുരു കാവിയെ നിരസിച്ചുകൊണ്ട് ശിഷ്യനെ അദ്ദേഹത്തിന്റെ പരമ്പരാഗതവേഷത്തില്‍ സന്യാസിയാക്കുന്നു. കണ്ടുനിന്നവര്‍ക്കും വല്ലാത്ത അമ്പരപ്പ്. ഇരുപതാംനൂറ്റാണ്ടിന്റെ ഇരുളടഞ്ഞ തുടക്കകാലത്തുനിന്ന് വരുംകാലത്തിന്റെ വിശാലസ്വാതന്ത്ര്യത്തിലേക്ക് യോഗനയനങ്ങള്‍ നീട്ടിയ ഒരു ഋഷിയെ ഭാരതഭൂമി അന്നാദ്യമായി കണ്ടറിയുകയായിരുന്നു.
ഗുരു നല്കിയ ദീക്ഷാവസ്ത്രം ധരിച്ചെത്തിയ ശിഷ്യനോട് അദ്ദേഹം മൊഴിഞ്ഞു, ‘വസ്ത്രമല്ല സന്യാസത്തിന് പ്രധാനം, ത്യാഗമാണ്’. മനസ്സും ശരീരവും ആ പാദത്തിലര്‍പ്പിച്ച് സായ്പ് വീണ്ടും വീണ്ടും വണങ്ങി. ഒരു സ്മൃതിയിലും വേദങ്ങളിലും പരാമര്‍ശിക്കപ്പെടാത്ത സത്യദര്‍ശനത്തിന്റെ പുതിയ അദ്ധ്യായം. ഇന്ത്യന്‍ ഋഷിപരമ്പരയില്‍ ഗവേഷണം നടത്തിയ കാലങ്ങളിലൊന്നും ഇതുപോലൊരു മഹാത്ഭുതത്തെ കാണാതെപോയത് വലിയ നഷ്ടമായി കെര്‍ക്കിന് അനുഭവപ്പെട്ടു. ലോകത്തിന്റെ ഹൃദയനൈര്‍മ്മല്യം വെളുത്ത മഞ്ഞുകട്ടകളായി ഉറഞ്ഞുകൂടുന്ന ഹിമാലയസാനുക്കളില്‍ ഭാരതം കരുതിവച്ചിരിക്കുന്ന സമാധാനം സ്വാംശീകരിച്ച് ഒരു സന്യാസിയായി ജീവിക്കണം എന്നായിരുന്നു ഇന്ത്യയിലെത്തുമ്പോള്‍ ഏണസ്റ്റ് കെര്‍ക്കിന്റെ ആഗ്രഹം. അവിടം മുതല്‍ തിരയുന്നതാണ് പൂര്‍ണ്ണസമര്‍പ്പണത്തിനു പറ്റിയ ഒരു ഗുരുമുഖം.
കടപ്പാട് - പ്രസാദ്‌ .G .പണിക്കര്‍

Thursday, 14 January 2016

ഗുരുദേവന്‍റെ ദിനചര്യ

ഗുരുദേവന്‍റെ ദിനചര്യ
തൃപ്പാദങ്ങള്‍ അധികവും ഉറങ്ങാറില്ലായിരുന്നു.ഉറക്കം കുറവായിരുന്നു എന്നാണറിവ്.പാറപ്പുറങ്ങളില്‍,നദിക്കരയില്‍,സമുദ്രതീരങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഏകാന്തതയില്‍ മണിക്കൂറുകളോളം ധ്യാനത്തിലോ ദ്രിശ്യങ്ങള്‍ വീക്ഷിച്ചോ ചലനമറ്റപോലെ ദീര്‍ഘനേരം ഇരിക്കുമായിരുന്നു.
തൃപ്പാദങ്ങളുടെ ഗൃഹസ്ഥശിക്ഷ്യനായിരുന്ന സുബ്രഹ്മണ്യന്‍ പോറ്റി (ശ്രീനാരായണപുരം ക്ഷേത്രത്തിലെ തുപ്പന്‍ പോറ്റി) ഒരിക്കല്‍ പറഞ്ഞത് ഗുരുദേവന്‍റെ സമാധിക്കു ശേഷം തനിക്കും ഉറക്കം കുറവായിരുന്നു എന്നാണ്.അതിനെ അദ്ധേഹം പറഞ്ഞ കാരണം ഗുരുദേവന്‍റെ ചൈതന്യത്തെ താന്‍ ആവാഹിച്ചുപൂജിക്കുകയാണ് എന്നാണ്.ഒരു ദേവതയുടെ സ്വഭാവമായിരിക്കും അതിന്‍റെ ഭക്തനും സ്വാമിയെ താന്‍ ദേവനായിട്ടാരാധിക്കുവാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സ്വാമികളുടെ പല സ്വഭാവങ്ങളും തന്നില്‍ അനുഭവപ്പെടുകയായിരുന്നു.വര്‍ക്കലയില്‍ മിക്കവാറും സമുദ്രതീരത്തായിരിക്കും രാത്രികാലങ്ങളില്‍ ചെന്നിരിക്കുക.അരുവിപ്പുറത്ത് മലമുകളിലോ ചിലപ്പോള്‍ നദീതീരത്തോ ആയിരിക്കും.ആലുവായിലും പുഴക്കരയിലോ ചിലപ്പോള്‍ കുറച്ചകലെയുള്ള ശ്രീനാരായണ ഗിരി എന്നറിയപ്പെടുന്ന കുന്നിലോ പോയിരിക്കുമായിരുന്നു.
ഗുരുദേവന്‍ പല്ല് തേയ്ക്കുവാന്‍ ഉപയോഗിച്ചിരുന്നത് അരയാലിന്റെയോ വേപ്പിന്റെയോ കമ്പ് ചതയ്ച്ചായിരുന്നു.അല്പം കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത ഉമിക്കരിയും ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചിരുന്നു.രാവിലെ പ്രാഥമിക കൃത്യങ്ങള്‍ക്ക് പുറപ്പെടുമ്പോള്‍ കമന്ടലുവില്‍ വെള്ളവുമായി അന്തേവാസികള്‍ പിന്നാലെ പോകുമായിരുന്നു.കുറേ ചെല്ലുമ്പോള്‍ സ്വാമികള്‍ തിരിഞ്ഞു ഒന്ന് നോക്കും,അപ്പോള്‍ പിന്തുടരുന്നവര്‍ കമന്ടലുവും വെള്ളവും അവിടെ വൈയ്ക്കും.ഗുരുദേവന്‍ അത് എടുത്തുകൊണ്ടു കുറേക്കൂടി വിജനമായ ഒരു സ്ഥലത്ത് എത്തി ഒരു കുഴിയുണ്ടാക്കി അതില്‍ മലമൂത്രവിസര്‍ജ്ജനം നടത്തി മണ്ണിട്ടുമൂടുമായിരുന്നു.അന്ത്യകാലങ്ങളില്‍ മറ്റുള്ളവര്‍ തന്നെ കുഴിയുണ്ടാക്കി കൊടുത്തിരുന്നു.ദിവസം രണ്ടുനേരം (അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മൂന്ന് നേരം) ഗുരുദേവന്‍ കുളിച്ചിരുന്നതായിട്ടാണ് അറിവ്.തലയില്‍ കാച്ചിയ എണ്ണയും ദേഹത്ത് തൈലവും ആയിരുന്നു പുരട്ടിയിരുന്നത്.പുറത്ത് മറ്റുള്ളവരെക്കൊണ്ട് ചിലപ്പോള്‍ തൈലം പുരട്ടിക്കുമായിരുന്നു.യാത്രാവേളകളില്‍ മറ്റു വീടുകളില്‍ ചെന്ന് താമസിക്കുമ്പോള്‍ കലേക്കൂട്ടി മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ ദൂരെ എവിടെയെങ്കിലും പോയി പ്രാഥമികകൃത്യങ്ങളും കുളിയും നടത്തിവരുമായിരുന്നു.തന്നെ പരിചരിച്ചു കഴിയുന്നവരും രണ്ടുനേരത്തില്‍ കുറയാതെ അടിച്ചുനനച്ചുകുളിക്കണം എന്നത് ഗുരുദേവന് വളരെ നിര്‍ബന്ധമായിരുന്നു.ശുചിത്വം ഇല്ലാത്തത് കൊണ്ടാണ് ശരീരത്തില്‍ ഈച്ചയും,കൊതുകളും ഒക്കയും വന്നു പറ്റുന്നത് എന്ന് ഗുരുദേവന്‍ പറഞ്ഞിരുന്നു.
ഒരിക്കല്‍ മാമ്പലം വിദ്യാനന്ദസ്വാമികളും ഗുരുദേവനും കൂടി ഒരു വനപ്രദേശത്ത് ചെന്ന് കഴിയുമ്പോള്‍ വിദ്യാനന്ദ സ്വാമികളെ കുറേ കൊതുകുകള്‍ കടിച്ചു.അദേഹം ചൊറിയുന്നത് കണ്ടിട്ട് ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞു - ഇങ്ങനെ ചൊറിയരുത് ദേഹത്ത് തൊലി പോറ്റി രക്തം വരും.അത് പഴുത്തു വൃണം ആകും.അപ്പോള്‍ കൂടുതല്‍ കൊതുകുകളും ഈച്ചകളും വന്നു ശല്യം ചെയ്യും.കൊതുകുകള്‍ കടിച്ചാല്‍ കഴിവതും നല്ലചൂടുവെള്ളത്തില്‍ ദേഹം കഴുകുക.അപ്പോള്‍ ശരീരത്ത് ബാധിച്ച കൊതുകിന്‍റെ വിഷം മാറിക്കൊള്ളും.മാത്രമല്ല ദേഹം കഴുകുമ്പോള്‍ ശരീരത്തെ അഴുക്കും ദുര്‍ഗന്ധവും നഷ്ടപ്പെടുകയും ചെയ്യുന്നു.ഗുരുദേവന്‍ ഇഞ്ച പതപ്പിച്ച് ദേഹത്ത് തേച്ചാണ് മെഴുക്കിയിരുന്നത്.ചിലപ്പോള്‍ പയറിന്റെ പൊടിയും തേച്ചിരുന്നു.യാത്രാവേളയില്‍ ചില പച്ചിലകള്‍ ഞെരുടി തലയിലും ദേഹത്തും തേച്ചാണ് കുളിച്ചിരുന്നത്.(വിദ്യാനന്ദ സ്വാമികളുടെ കുറിപ്പ്).
രണ്ടാഴ്ചയില്‍ ഒരിക്കല്‍ ആയിരുന്നു ഗുരുദേവന് ഷൌരം ചെയ്തിരുന്നത്.ക്ഷുരകന്‍ കുളിച്ച് വെള്ള വസ്ത്രങ്ങളും ധരിച്ച് ക്ഷൌരം ചെയ്യുവാനുള്ള ഉപകരണങ്ങള്‍ ചൂടുവള്ളത്തില്‍ കഴുകിവേണം ക്ഷൌരം ചെയ്യുവാന്‍.ഗുരുദേവന്‍ പരുക്കന്‍ വസ്ത്രങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.രാവിലെ ധരിക്കുന്ന അടിവസ്ത്രം (കൗപീനം)ഉള്‍പ്പെടെ എല്ലാ വസ്ത്രങ്ങളും വൈകുന്നേരം മാറുമായിരുന്നു.പാചകനും ഇങ്ങനെ തന്നെ വേണമായിരുന്നു.അയാള്‍ പാത്രങ്ങള്‍ ഒക്കയും കഴുകി വച്ചിട്ട് പോയി കുളിക്കണം.കുളി കഴിഞ്ഞുവന്ന് പാചകം.പാചകം കഴിഞ്ഞാല്‍ വീണ്ടും ഒരിക്കല്‍ കൂടി കുളിക്കണം.കുളി കഴിഞ്ഞിട്ടാണ് ഭക്ഷണം വിളമ്പുന്നത്.തന്‍റെ പാചകന്‍,ക്ഷുരകന്‍,കൂടെ നിന്ന് പരിച്ചരിക്കുന്നവര്‍ തുടങ്ങി ആരുടെയെങ്കിലും ശരീരത്തിലോ,വസ്ത്രങ്ങളിലോ വിയര്‍പ്പിന്‍റെ ദുര്‍ഗന്ധം ഉണ്ടാകരുത് എന്ന് സ്വാമികള്‍ക്ക് വളരെ നിര്‍ബധമായിരുന്നു.തന്‍റെ സമീപത്തിരുന്നു ഭക്ഷണം കഴിക്കുന്നവര്‍ ശബ്ദം ഉണ്ടാക്കി ചവയ്ക്കുക,വെള്ളം കുടിക്കുമ്പോള്‍ ശബ്ദം ഉണ്ടാക്കുക,ഏമ്പക്കം വിടുക,ചുമയ്ക്കുക ഇതൊന്നും സ്വാമികള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

Saturday, 2 January 2016

ഗുരുവിന്‍റെ ദൈവദശകം അര്‍ത്ഥവ്യാഖ്യാനം ചെയ്തിട്ടുണ്ടോ?................

ഗുരുവിന്‍റെ ദൈവദശകം അര്‍ത്ഥവ്യാഖ്യാനം ചെയ്തിട്ടുള്ളതായി അറിവില്ല.സംസ്കൃതഭാഷാ പണ്ഡിതരും ഗുരുവിന്‍റെ വാത്സല്യ ശിഷ്യന്മാരുമായിരുന്ന മഹാകവികുമാരനാശാനോ സഹോദരനയ്യപ്പനോ ദൈവദശകത്തിന് അര്‍ത്ഥവിവരണമെഴുതുകയോ ഏതെങ്കിലുമൊരു സദസ്സില്‍ അതിലടങ്ങിയിരിക്കുന്ന ആശയതലങ്ങളെന്തെന്ന് വിശദീകരിച്ച് ജനങ്ങളെ ഉല്‍ബുദ്ധരാക്കുകയോ ചെയ്തിട്ടുള്ളതായി അറിവില്ല.ദൈവദശകത്തെ പുരസ്ക്കരിച്ച് നിരവധി വൈവിധ്യപൂര്‍ണ്ണവും വൈചിത്ര്യവും നിറഞ്ഞ നിരൂപണങ്ങളും വ്യാഖ്യാനങ്ങളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.ഇതില്‍ ഏതുപണ്ഡിതനെഴുതിയ അര്‍ത്ഥവ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ഇന്‍ഡ്യയിലും ലോകത്തുമഉള്ള വ്യത്യസ്ഥഭാഷകളിലേക്ക് ദൈവദശകം എന്ന അര്‍ത്ഥവത്തായ ചരിത്രകൃതി വിവര്‍ത്തനം ചെയ്യുന്നതെന്ന് ഇപ്പോള്‍ ഈ സംരംഭത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എല്ലാവരേയും ബോധ്യപ്പെടുത്തുന്ന നിലയില്‍ വെളിപ്പെടുത്താമോ?മൗനംവിദ്വാനുഭൂഷണമല്ലല്ലോ?കൂടുതല്‍ ഭാഷാപഠനമര്‍ഹിക്കുന്നതും കൂടുതല്‍ നിരൂപണത്തിനും സാധ്യതയുള്ളതുമായ ഗുരു വചനങ്ങളെ പഠിക്കാനും അര്‍ത്ഥവിശകലനംചെയ്യാനും കഴിയുന്ന നിലയില്‍ വേദപഠനം നടത്തിയിട്ടുള്ളവരാണോ ഇപ്പോള്‍ ഈ സംരംഭത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്?മലയാളഭാഷ ആര്യഭാഷയാണെന്നുപോലും ഇവര്‍ തിരിച്ചറിയുന്നുണ്ടോ?ഭാഷയിലെ വിഗ്രഹങ്ങളും സങ്കേതങ്ങളും തിരിച്ചറിഞ്ഞ് ഭാഷയെപ്രയോഗിക്കാന്‍ പഠിച്ചിട്ടുള്ളവരാണോ ഇക്കൂട്ടര്‍?.ചരിത്രപശ്ചാത്തലത്തില്‍ ഭാഷാസംസ്ക്കാരത്തെ തിരിച്ചറിയാതെ അക്ഷരജ്ഞാനബോധമില്ലാതെ ഗുരുവിന്‍റെ ഏതൊരുകൃതിയും ആര്‍ക്കും അര്‍ത്ഥവിശകലനംചെയ്ത് ശരിയായ ആശയംഗ്രഹിക്കാനാവില്ല.ദൈവദശകം പ്രാര്‍ത്ഥനാരൂപത്തിലുള്ള മനോഹരമായ ഒരു ചരിത്രാവിഷ്ക്കാരമാണ്.അതില്‍ കേരളത്തിന്‍റേയും ഭാരതത്തിന്‍റേയും ലോകത്തിന്‍റേയും ചരിത്രംഅനാവരണം ചെയ്യുന്നു.ഭവാബ്ധി എന്ന സാങ്കേതികപദം മലയാളഭാഷയില്‍ ആദ്യമായി പയോഗിച്ചത് ശ്രീനാരായണഗുരുവാണ്.ഈ പദത്തിന്‍റെ അക്ഷരാര്‍ത്ഥം ഏതെങ്കിലുമൊരുപണ്ഡിതന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടുണ്ടോ?ഗുരു പറയുന്ന "മായ" എന്താണെന്ന് ഒരുപണ്ഡിതനും ഇതുവരെ ഗ്രഹിച്ചിട്ടില്ല.

Friday, 13 November 2015

. Health Miracles of Japanese Water Therapy.............

5 Health Miracles of Japanese Water Therapy

The Japanese Water Therapy is one of the easiest routines you can follow to make one of the healthiest impacts on your life. A lot of real-life accounts would tell you how people with debilitating health felt they were born again after using this therapy.

Let’s see know how it works.

Rules of the therapy-

1. Drink 640ml (around 4 glasses of water) just after waking up and before brushing.
2. Brush your teeth but don’t eat or drink anything for the next 45 minutes.
3. After each meal, don’t drink or eat for the next 2 hours
4. For the old and the sick, it is best to start with a little amount of water and gradually increase it to 4 glasses

The Benefits

There are multiple benefits of this straightforward and natural therapy. Try this and you can get rid of body aches, headaches, arthritis, epilepsy, meningitis, excess body fat, kidney and urinary diseases, piles, diarrhoea, asthma, bronchitis, various eye diseases, menstrual problems, ear nose and throat diseases etc. Plus, it also slows down your heartbeat and keeps your heart healthy.

1. Cure high BP and other diseases in a few days
The Japanese Water Therapy is known to cure certain diseases in matter of few days. You can bid adieu to high blood pressure in 30 days, gastric problems in just 10 days, diabetes in 30 days, constipation in 10 days, cancer in 180 days and TB in 90 days. For arthritis, 3 days of the therapy in the 1st week and daily from the 2nd week must be followed.

2. Purify your body
If you drink water on an empty stomach daily, it’ll purify your colon so that the absorption of nutrients becomes an easier process. Plus, this method will increase the production of new blood and muscle cells in your body.

3. Lose extra weight
Did you know that drinking around 500 ml of chilled water every morning will boost your metabolism by 24%? This is the simplest way you can slim down and achieve that perfect body weight you always wanted.

4. Get glowing skin naturally
Since water is a known body purifier, it effectively purges the toxins present in your blood. So every morning you can wake up with clear, healthy and glowing skin.

5. Stabilise your lymph system
Water balances your lymph system, which helps your glands to perform their daily functions efficiently. Plus, it balances your body fluids and also fights infections.

Sunday, 8 November 2015

ഗുരുദേവൻ്

ഗുരുദേവൻ്റെ ശരീരവുംപ്രകൃതിയും
ഗുരുദേവൻ ദീർഘകായനാണ്,ഉദ്ദേശം അഞ്ചേമുക്കാലടി ഉയരമുണ്ട്,നീണ്ട ബാഹുക്കൾപൊക്കത്തിനൊത്തവണ്ണം, പുതു നിറം, പുഷ്ടിയും ദാർഢ്യവും ചേർന്ന ഭംഗിയുള്ള അവയവ ഘടന, സൗന്ദര്യമുള്ളമുഖം,
മുഖത്തു നോക്കിയാൽ ശിരസ്സിനുള്ളിൽ അമർത്തി വച്ച ഒരു കാന്തി മുഖത്തു കൂടി നാലുപാടും കവിഞ്ഞെഴുകി കൊണ്ടിരിക്കുന്നത് കാണാം കാരുണ്യം നിറഞ്ഞ കണ്ണുകൾ, ഗുരുദേവൻ്റെ നോട്ടം സാധാരണ ജനങ്ങൾ നോക്കും പോലെ പ്രാകൃതമായി രൂപ വേഷാദികളിലോ ആഢംബരവസ്തുക്കളിലോ അല്ലെന്നും നേരെ ഹൃദയത്തിൻ്റെ അഗാധതയിലേക്കാണെന്നും കാണാം
"പാപത്തിൻ്റെ ഒരണ പാറയുടെ ഉള്ളിലോ പർവ്വതത്തിൻ്റെ മുകളിലോ സമുദ്രത്തിൻ്റെ അഗാധതയിലോ എവിടെ മറഞ്ഞിരുന്നാലും ദൈവം അതിനെ ശരിയായി കണ്ടു പിടിച്ച് തക്ക ശിക്ഷ നൽകുന്നു എന്ന് നബി തിരുമേനി പറയും പോലെ.
"ഒരാളുടെഹൃദയത്തിൻ്റെ അടിത്തട്ടിൽ ആണ്ടു കിടക്കുന്നപുണ്യപാപ
ങ്ങളുടെ ഓരോ ബീജവും ഗുരുദേവൻ്റെ ദൃഷ്ടിയിൽ പ്രത്യക്ഷിഭവിക്കുന്നു.
യാതൊരാൾക്കും ഭഗവാൻ്റെ ദൃഷ്ടിയിൽ നിന്നുംമറച്ചുവയ്ക്കുവാൻ സാദ്ധ്യമല്ല ...
ഒരാൾഎത്രഅഹംഭാവിയോ പ്രതാപശാലിയോ
ആയിരുന്നാലും, തൃപ്പാദങ്ങളുടെ കൺ മുന്നിൽ എത്തുമ്പോൾ സകലപ്രാഗാത്ഭ്യവുമസ്തമിച്ച്ശാന്തനായിഒതുങ്ങുന്നത് കാണാം. നോട്ടം അത്ര അഗാധസഞ്ചാരശക്തി
യോടു കൂടിയതാണ് ..
അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന ആ യോഗ
നയനങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാൻ ഒരു കാലത്തും മറക്കുന്നതല്ല "
എന്നാണല്ലോ മഹാകവി രവീന്ദ്രനാഥ് ടാഗോർ രേഖപ്പെടുത്തിയിട്ടുള്ളത്.
ഗുരുദേവറൻ്റ സംഭാഷണം അതിലും വിശേഷമാണ്. ശബ്ദം അതി മാധുര്യമുള്ളതും സംഗീതത്തേക്കാൾ ഇമ്പം നൽകുന്നതുമാണ്. സ്നേഹവും,അനുകമ്പയും, ശാന്തിയും അതോടെപ്പം ഗാംഭീര്യവുംനിറഞ്ഞെഴുകുന്ന ആ മാധുര്യ സ്വരത്തിൽ അലിഞ്ഞു ചേരാത്ത ഹൃദയങ്ങളില്ല. ഒരു വലിയ ജനസമൂഹത്തിനിടയ്ക്ക് ഭഗവാൻ ഇരിക്കുമ്പോൾ നക്ഷത്രങ്ങൾക്കിടയിലുള്ള ചന്ദ്രനെപ്പോലെ ഒരു മഹത്തായ തേജസ്സ് സ്വാമി തൃപ്പാദങ്ങളിൽ ഉയർന്നു നിൽക്കുന്നത് കാണാം.
അവതാര പുരുഷന്മാരെ വാഴ്ത്തിപ്പാടിയ മഹാകവികളുടെ വാക്കിൽ അതിശയോക്തി തെല്ലുമില്ലെന്നു അനുഭവപ്പെടുത്തി തന്ന ആധുനിക കാലത്തെ ഒരവതാരമാണ് മഹാഗുരു
ഓംബ്രഹ്മണേമൂർത്തിമതേ
ശ്രിതാനാം ശുദ്ധി ഹേതവേ
നാരായണ യതീന്ദ്രയ-
തസ്മൈ ശ്രീ ഗുരുവേ നമ:
കടപ്പാട്: സ്വാമി ധർമ്മാനന്ദജി
ശ്രീനാരായണ പരമഹംസദേവൻ