ഗുരുവിന്‍റെ അദ്വൈത ചിന്ത
ശ്രീ നാരായണ ഗുരുവിന്‍റെ കൃതികളില്‍ ഭാരതീയമായ ചിന്ത സമ്പ്രദായങ്ങള്‍ സുലഭമെങ്കിലും അദ്വൈതചിന്താ പദ്ധതിക്ക് അതില്‍ മുന്‍തൂക്കമുണ്ടെന്നു കാണാന്‍ വിഷമമില്ല . ഗുരുവിന്‍റെ പരമമായ ദര്‍ശനം അദ്വൈതമാണെന്നും ശ്രീശങ്കരനുശേഷം അദ്വൈത സിദ്ധാന്തത്തിന്‍റെ മഹത്വം സ്ഥാപിച്ചവരില്‍ ഏറ്റവും പ്രാമാണികനെന്ന പദവിയാണ് ഗുരുവിന് ചേരുന്നതെന്നും കരുതുന്നവരാണധികം . ' തത്വചിന്തയില്‍ നാം ശങ്കരനെ പിന്തുടരുന്നു ' എന്ന് ഗുരു പറഞ്ഞതായി കരുതപ്പെടുന്ന വാക്കുകള്‍ക്കു ഇക്കൂട്ടര്‍ അമിത പ്രാധാന്യം നല്‍കുന്നുമുണ്ട് . എങ്കിലും ഒരു വലിയ വൈരുധ്യം പല പണ്ഡിതന്മാരെയും പ്രതിസന്ധിയിലാക്കി . അദ്വൈതിയായ ശങ്കരന്‍ തന്റെ ചുറ്റിനുമുള്ള മനുഷ്യരുടെ ജീവിതത്തില്‍ നിലനിന്നിരുന്ന വൈരുദ്ധ്യങ്ങള്‍ക്ക് നേരെ അശ്രദ്ധനായിരുന്നു . എന്നാല്‍ ശ്രീ നാരായണ ഗുരുവാകട്ടെ സഹജീവികളുടെ ലൌകികമായ ഉന്നമനത്തിനു വേണ്ടി നിരന്തരം യത്നിച്ചുകൊണ്ടിരുന്നു. ഈ വൈരുദ്ധ്യത്തെ തരണം ചെയ്യാന്‍ പല ന്യായങ്ങളും പണ്ഡിതന്മാര്‍ നിരത്തിയിട്ടുണ്ട് . ശ്രീ ശങ്കരന്‍റെ അദ്വൈതത്തിന് ചില ന്യൂനതകള്‍ ഉണ്ടായിരുന്നു എന്നും അതുകൂടി പരിഹരിച്ച് അദ്വൈതത്തെ പൂര്‍ണ്ണമാക്കുകയാണ് ഗുരു ചെയ്തതെന്നാണ് ഒരു വാദം . മനുഷ്യ ജീവിതത്തിനു നേരെ മുഖം തിരിക്കാത്ത ശൈവസിദ്ധാന്തത്തിന്റെയും ബുദ്ധമതത്തിന്‍റെയും സ്വാധീനമാണ് ഗുരുവിനെ ലോക ജീവിതത്തോട് കരുണയുള്ളവനാക്കിയതെന്ന് മറ്റൊരു കൂട്ടര്‍ വാദിക്കുന്നു .

അദ്വൈതി ആയതുകൊണ്ടാണ് ഗുരു മനുഷ്യരുടെ ലൌകിക പുരോഗതിയില്‍ തല്പരനായത്
എന്ന് വാദിക്കുന്നത് അതിവാദമാണെന്ന് കാണാം .അദ്വൈത സാക്ഷാത്കാരം നേടിയ
രമണമഹര്‍ഷിയെക്കുറിച്ച് എഴുതിയതെന്നു കരുതപ്പെടുന്ന 'നിര്‍വൃതി
പഞ്ചകത്തില്‍ ' ലോകവ്യവഹാരത്തില്‍ ഒരു താല്പര്യവുമില്ലാത്ത ആളായിട്ടാണ്
യോഗിയെ ഗുരു കാണുന്നത് . എന്നാല്‍ 'മുനിചര്യാപഞ്ചക' മെന്ന മറ്റൊരു
കൃതിയില്‍ മുനി നിസ്സംഗനെങ്കിലും ചില സമയം ലോകസേവയില്‍ തല്‍പരനാണ് . ഗുരു
ഒടുവില്‍ എഴുതിയ 'ആശ്രമം' എന്ന കൃതിയിലെ ആചാര്യന്‍ ലോകജീവിതത്തോട്
അനുനിമിഷം ശക്തമായി പ്രതികരിക്കുന്നവനാണ് . ഈ മൂന്നു തരം മഹാത്മാക്കളില്‍
ആരാണ് പൂര്‍ണ്ണ അദ്വൈതി എന്ന് നിര്‍ണ്ണയിക്കുന്നത് സാഹസമാണ് . ഒരാള്‍
മനുഷ്യസ്നേഹിയും പതിതജനോദ്ധാരകനുംആകണമെങ്കില്‍ അദ്വൈത തത്വബോധം
നേടിയവനായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത് .
അനുകമ്പയുടെ ഇരിപ്പിടമായി ഗുരുതന്നെ വാഴ്ത്തുന്ന യേശുദേവനും ,മുത്തുനബിയും
അദ്വൈതചിന്തയെപറ്റി കേട്ടിട്ടുപോലും ഉണ്ടാകില്ലല്ലോ . അദ്വൈതിയായിട്ടും
ശ്രീ നാരായണഗുരു സഹജീവികളുടെ നവോഥാനത്തിനായി കഠിനമായി
ക്ലേശിച്ചുകൊണ്ടിരുന്നു എന്നതാണ് ഒരുപക്ഷെ അത്ഭുതമായി കാണേണ്ടത് ....
No comments:
Post a Comment