Sunday 12 April 2015

ഗുരു എസ് .എന്‍.ഡി.പി യോഗത്തെ ശരീരംകൊണ്ടും മനസ്സ് കൊണ്ടും കൈവിട്ടിരുന്നോ ??


A user's photo. ഗുരു എസ് .എന്‍.ഡി.പി യോഗത്തെ ശരീരംകൊണ്ടും മനസ്സ് കൊണ്ടും കൈവിട്ടിരുന്നോ ?? എസ്.എന്‍.ഡി.പി യോഗത്തെ വിമര്‍ശിക്കുന്നവരുടെ ഒരു സ്ഥിരം പല്ലവിയാണ് ഗുരു സമാധിക്കു തൊട്ടുമുന്‍പുള്ള കാലങ്ങളില്‍ യോഗത്തെ കൈവിട്ടിരുന്നു എന്നുള്ള പ്രചരണം. അതിന്‍റെ സത്യവസ്ഥ ഗുരുദേവ ശിഷ്യന്മാരുടെ വാകുകളില്‍ നിന്നും മനസ്സിലാക്കുവാനുള്ള ശ്രമം ചെന്നെത്തിയത് ശ്രീ പി കെ ബാലകൃഷ്ണന്‍ രചിച്ച "നാരായണഗുരു" എന്ന ആന്തോളജി വിഭാഗത്തില്‍ പെട്ട പുസ്തകത്തില്‍ ഗുരുദേവ ശിഷ്യനായ ശ്രീ സഹോദരന്‍ അയ്യപ്പനുമായി ശ്രീ പി,കെ ബാലകൃഷ്ണന്‍ തന്നെ നടത്തിയിട്ടുള്ള ഒരു അഭിമുഖത്തിലാണ് .അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു . ചോദ്യം , പി കെ ബി : അവസാന കാലങ്ങളില്‍ എസ് .എന്‍.ഡി.പി യുടെ ഗതിക്ക്‌ അദ്ദേഹം എതിരായിരുന്നുവെന്നും അതെ അദ്ദേഹം തന്നെ യോഗനേതാക്കളോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും കേട്ടിട്ടുള്ളത് ശരിയാണോ ? ഉത്തരം സഹോദരന്‍ അയ്യപ്പന്‍ : യോഗം ഒരു സമുദായക്കാരുടെ മാത്രമായി കൊണ്ടുപോകാതെ ജാതിയില്ലാത്ത ഒരു ജനസംഘടനയാക്കെണമെന്നു സ്വാമി പറയാറുണ്ടായിരുന്നു .അല്ലാതെ അതിന് എതിരായിരുന്നു എന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല . ഇതില്‍ നിന്നും മനസ്സിലാകുന്നത്‌ ഗുരുവുമായി വളരെ അടുത്തിടപഴകിയിരുന്ന സഹോദരന്‍ അയ്യപ്പനെ പോലയുള്ളവരുടെ വാക്കുകള്‍ മുഖവിലക്കെടുക്കുകയനെകില്‍ ഗുരു അവ്സനകാല്ത്ത് യോഗത്തില്‍ നിന്ന് അകന്നിരുന്നു എന്ന് സ്ഥാപിക്കേണ്ടത് ചില സ്വാര്‍ഥത തല്‍പ്പര്യക്കാരുടെ ബുദ്ധിയായിരുന്നിരിക്കണം. ഗുരുസമാധിക്ക് ശേഷം ക്ഷേത്ര പ്രവേശന വിളംബരത്തോടെ യോഗം പ്രവര്‍ത്തനത്തില്‍ സംഭവിച്ച ആലസ്യം മുതലെടുത്ത്‌ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊട്ടി മുളച്ച കാലത്ത് ഗുരുഭാക്ത്ന്മാരെ കൂടെ നിര്‍ത്തുകയും എന്നാല്‍ യോഗത്തെ ക്ഷയിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടന്ന ഒരു ആശയപ്രചരണമവാനാണ് സാധ്യത . യോഗത്തിന്റെ ആശയ പ്രചരണങ്ങളില്‍ മാന്ദ്യത നിലനിന്നിരുന്ന കാലത്ത് അവര്‍ അത് പ്രചരിപ്പിക്കുന്നതില്‍ വിജയിച്ചിരുന്നു എന്ന് വേണം കരുതാന്‍ .

Monday 6 April 2015

കളവങ്കോടം അർദ്ധനാരീശ്വരക്ഷേത്രം


ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലൂടെ -- കളവങ്കോടം അർദ്ധനാരീശ്വരക്ഷേത്രം Posted: 04 Apr 2015 07:39 AM PDT ആലപ്പുഴ ജില്ലയിലാണ് ഭഗവാൻ പ്രതിഷ്ഠ നടത്തിയ ഇ പുണ്യ ക്ഷേത്രം.ഭഗവാൻ പ്രതിഷ്ഠിച്ചകളവങ്കോടം ക്ഷേത്രം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മയിൽ എത്തുന്നത്‌ കണ്ണാടി പ്രതിഷ്ഠ യുടെ കാര്യമാണ്.ആട്യ ദേവതകളെ പ്രതിഷ്ഠിച്ചു ആ ദേവതകളും താണ ജാതിക്കാരും തമ്മിലുള്ള അയിത്തം ഇല്ലാതാക്കുകയയിരുന്നല്ലോ തൃപ്പാദങ്ങൾ.ഒപ്പം സവർണ്ണരും അയിത്ത ജാതിക്കാരും തമ്മിലുള്ള അയിത്തവും . ഭഗവാൻ നടത്തിയ പ്രതിഷ്ഠ കളുടെ ആത്യന്തികമായ ലക്‌ഷ്യം അയിത്തത്തിന്റെ അന്ത്യം കുറിക്കലായിരുന്നല്ലോ .ദേവതാ പ്രതിഷ്ഠ കളുടെ ഒരു പരമ്പര തന്നെ കേരളത്തിലുടനീളം ഭഗവാൻ നടത്തിക്കഴിഞ്ഞു.ഒടുവിൽ ദേവാലയങ്ങളല്ല വിദ്യാലയങ്ങലാണ് ആവശ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.വിദ്യ കൊണ്ട് പ്രബുധരാകുക എന്ന ഗുരുദേവന്റെ ഉത്ബോധനം പ്രായോഗികമാക്കാൻ വിദ്യാലയങ്ങൾ അനിവാര്യമായി തീർന്നു.ഇ സാഹചര്യത്തിലാണ് കളവങ്കോടം ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നതിന് ക്ഷേത്ര ഭാരവാഹികൾ ഗുരുദേവനെ സമീപിക്കുന്നത്.അപ്പോൾ അദ്ദേഹം കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ വിശ്രമിക്കുകയായിരുന്നു.ക്ഷണിക്കാൻ എത്തിയവരിൽ പ്രധാനികളായിരുന്നു പദ്മനാഭ പണിക്കരും,കിട്ടാൻ രൈട്ടരും.ഇവര ഗുരുദേവനെ ക്ഷേനിക്കുവാൻ എത്തിയത് വളരെ സന്തോഷത്തിലായിരുന്നു.എന്നാൽ അവരുടെ ക്ഷണം ഗുരുദേവൻനിരസിച്ചതോടെ അവർ നിരാശന്മാരായി.പണിക്കർ ഗുരുവിന്റെ മുൻപിൽ ഒരു ദൃഡ പ്രതിജ്ഞ നടത്തി. "ഭഗവാൻ കളവങ്കോടം എത്തി പ്രതിഷ്ഠ നടത്തിയില്ലങ്കിൽ ക്ഷേത്രത്തിനു തീ കൊളുത്തി താൻ ആ അഗ്നി കുൻ ണ്ഠത്തിൽ ചാടി മരിക്കും " എന്ന്. പത്മനാഭ പണിക്കരുടെ പ്രതിജ്ഞ ഗുരുദേവനെ മാനസാന്തരപ്പെടുത്തി.പ്രതിഷ്ഠ നടത്തി കൊടുക്കാം എന്ന് ഭഗവാൻ സമ്മതിച്ചു .ഇതോടെ ഏവരും സന്തോഷത്തിലായി. "കുറുന്തോട്ടത്തു കടവിൽ " എത്തിച്ചേര്ന്ന ഗുരുദേവനെ സ്വീകരിക്കുവാൻ പതിനായിരങ്ങളാണ് തടിച്ചു കൂടിയത്. പ്രതിഷ്ഠ നടത്താൻ വേണ്ടിയുള്ള ഗുരുദേവന്റെ വരവ് ഒരു ഉത്സവം പോലെ യാണ് ജനം കൊണ്ടാടിയത്. ഈതു ദേവതയെയാണ് പ്രതിഷ്ഠ നടത്തേണ്ടത് എന്ന കാര്യത്തിൽ നാട്ടുകാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായി.ശിവ പ്രതിഷ്ഠ വേണമെന്ന് ഒരു വിഭാഗം .ദേവി പ്രതിഷ്ഠ മതിയെന്ന് മറ്റൊരു വിഭാഗം.പ്രതിഷ്ഠയേ വേണ്ടാ എന്ന് മറ്റൊരു കൂട്ടം.ഇ വാദ കോലാഹലങ്ങൾ ക്കിടയിൽ ഗുരുദേവൻ ഒരാളിനെ വിളിച്ചു എറണാകുളം പോയി ഒരു കണ്ണാടി വാങ്ങി കൊണ്ട് വരാൻ കല്പിച്ചു.കൊണ്ട് വന്ന കണ്ണാടിയുടെ പിൻ വശത്തെ രസം ഓം എന്ന ചിഹ്നം വരത്തക്കവണ്ണം ചുരണ്ടി ക്കലയുവാൻ നിർദേശിച്ചു.ചുരണ്ടി വന്നപ്പോൾ ദീര്ഘമില്ല "ഒം" എന്നായിപ്പോയി. "സാരമില്ല അതിനും അർത്ഥമുണ്ട്"എന്ന് ഗുരുദേവൻ പറഞ്ഞു.കണ്ണാടി കൃത്യമായ അളവിൽ മുറിച്ചു ഫ്രൈമിൽ ഉറപ്പിച്ചു.മണിക്കൂറുകൾ പ്രാർത്ഥനാനിരതനായി നിന്ന ശേഷമാണ് ഭഗവാൻ കണ്ണാടി പ്രതിഷ്ഠ കർമ്മം നിർവ്വഹിച്ചത്‌.ഭഗവാനോടൊപ്പം ഉണ്ടായിരുന്ന ബോധാനന്ദ സ്വാമികളെ കൊണ്ടാണ് അവിടെ അർദ്ധനാരീശ്വരപ്രതിഷ്ഠ നടത്തിച്ചത്.ഇ പ്രതിഷ്ഠ നടന്നത് 1917-ജൂണ്‍ പതിനാലിനാണ്.അതിനുശേഷമാണ് സുബ്രമണ്യൻ,ഗണപതി എന്നീ ദേവതകളെ പ്രതിഷ്ടിച്ചത്. ഈ ക്ഷേത്രത്തിനും ഒരു പൂർവ്വ കഥയുണ്ട്.ആദ്യം ഇ ക്ഷേത്രം ബ്രാഹ്മണരുടെ വകയായിരുന്നു.ക്ഷയിച്ചു പോയ ബ്രാഹ്മണ കുടുംബത്തിനു ക്ഷേത്രത്തിന്റെ നിത്യദാനചിലവുകൾ നടത്തികൊണ്ട് പോകുവാൻ പറ്റാതെയായി.അങ്ങനെയാണ് ക്ഷേത്രം ഇന്നത്തെ ഉടമകളുടെ കൈകളില എത്തിച്ചേരുന്നത്.ജീർണ്ണ അവസ്ഥയിൽആയിപോയ ക്ഷേത്രം പുതുക്കി പണിതത് ഇപ്പോഴത്തെ അവകാശികളുടെ മുൻഗാമികളാണ്.അന്നദാനമാണ് ഇവിടുത്തെ ഏറ്റവും പ്രധാനമായ ചടങ്ങ്.