Thursday 28 July 2016

കൊളസ്ട്രോള്‍ രോഗത്തിന് എന്താണ് മരുന്ന്?

CHOLESTEROL കൊളസ്ട്രോള്‍

കൊളസ്ട്രോള്‍ രോഗത്തിന് എന്താണ് മരുന്ന്?കൊഴുപ്പ് കൂടിയാല്‍ ഹാര്‍ട്ട് അറ്റാക്ക് വരുമോ ?
അത് ചിലപ്പോള്‍ അങ്ങിനെയാണ് .കൊളസ്ട്രോള്‍ കൂടിയാല്‍ പല രോഗങ്ങളും വരും .കൂടാതെ നോക്കുക .കൊഴുപ്പുകള്‍ അറ്റാക്ക് ഒരിക്കലും ആറ്റാക്ക് ഉണ്ടാക്കില്ല തൊണ്ണൂറുശതമാനം പേരിലും .പോണ്ണത്തടി ഉണ്ടാക്കി നിങ്ങളെ ഒരു മൂലയ്ക്ക് ഇരുത്തും എന്നല്ലാതെ ഹാര്‍ട്ടിന് പ്രശ്നം ഉണ്ടാക്കില്ല. കൊസ്ട്രോള്‍ കിതപ്പും ശ്വസന തടസവും അമിതഭാരം മുട്ടിന് വേദനയും ഉണ്ടാക്കും .
ലോകത്തിലെ ഏറ്റവും വലിയ കൊളസ്ട്രോള്‍ രോഗികള്‍ ആരാണ്?
അറിയില്ല ;
അത് കാട്ടു പോത്തും പന്നിയുമാണ്.ഇവയൊന്നും ഹാര്‍ട്ട് അറ്റാക്ക് വന്നു മരിക്കുന്നില്ലല്ലോ ? അത്രെയും കൊഴുപ്പ് താങ്കളില്‍ ഉണ്ടോ ?പൊടിയില്‍ ജീവിക്കുന്ന കുഴിയാനയ്ക്ക് അസ്തമ വരുന്നുണ്ടോ? തിന്നുന്നതില്‍ കൂടുതല്‍ കൂടുതല്‍ തൂറുന്ന മണ്ണിരയ്ക്ക് പയല്സു വരുന്നുണ്ടോ?
അമിതമായ കൊഴുപ്പ് കഴിക്കുന്ന അമേരിക്കന്‍ ജനതയില്‍ പൊണ്ണത്തടി നിത്യസംഭവമാണ് .
പിന്നെ എങ്ങിനെയാണ് ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാകുന്നത് ,.
അത് ചീരതിന്നിട്ടാണ് ..
എന്ത് ചീര തിന്നിട്ടോ അയ്യോ.. കോമഡി കോമഡി ...
ആകട്ടെ കോമഡിയെങ്കില്‍ അങ്ങനെ ആകട്ടെ ..
എടൊ കോന്താ.. മകരം പിറന്നാല്‍ മാവ് പൂക്കും വേനലിന്റെ കടുത്ത ചൂടിനെ ഇല്ലാതാക്കാന്‍ ചക്കയും മാങ്ങയും പഴങ്ങളും ഇശ്വര പ്രകൃതി നമുക്ക് തരുന്നത് ചൂട് കുറയ്ക്കാന്‍ വേണ്ടിയാണ് .
മഴക്കാലത്ത് ചക്കയും മാങ്ങയും വേണ്ടല്ലോ. ചൂട് വേണം താനും അപ്പോള്‍ കൂടുതല്‍ ചൂടുള്ള ഇലക്കറികള്‍ പ്രകൃതി നമുക്കായ് ഒരുക്കുന്നു.വേനല്‍ക്കാലത്ത് സൂര്യന്‍ ചേട്ടന്‍ ഇതൊക്കെ ഉണക്കി കത്തിച്ചു കളയും അക്കാലം നമ്മളിത് കഴിക്കരുത് അതാണ്‌ പ്രകൃതി അതിനെ ഉണക്കിക്കളയാന്‍ കാരണം . മഴക്കാലം ജലം കൊടുത്ത് ഇതു നട്ടു വളര്‍ത്തിയാല്‍ .ഇലകളില്‍ കാത്സ്യം കൂടുന്നു. .
കൂടുതലായി ഉണ്ടാകുന്ന കാത്സ്യം ഹൃദയ ധമനികളില്‍ അടിയുന്നു .വജ്രത്തിന് തുല്യമായ ഈ വസ്തു ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കാതിരിക്കാന്‍ കൊഴുപ്പ് കൊണ്ട് പൊതിയുന്നു .
ലാബ് ടെസ്റ്റില്‍ ഇത് കൊഴുപ്പായിരിക്കും അകത്തുള്ള കാത്സ്യ ആവരണത്തെ പലരും കാണുന്നില്ല . എന്നിട്ട് പാവം കൊളസ്ട്രോളിനു കുറ്റവും .എന്താല്ലേ...
മറ്റൊന്ന് കൂടി പറയുന്നു ഗോതബ് തണുപ്പാണ് ദഹിക്കാന്‍ ചൂട് വേണം .അത് രാജസ്ഥാന്‍ ജനത കഴിക്കട്ടെ . ഗോതബ് ചെടി വെള്ളത്തില്‍ വളരില്ല .ജലത്തില്‍ വളരുന്ന നെല്ലില്‍ ചൂടാണ് വിഭാവനം ചെയ്തിരിക്കുന്നത് . മഴക്കാലം ഗോതബ് കഴിക്കരുത് . കാശ്മീരില്‍ വിളയുന്ന ഗോതബു രാജസ്ഥാന്‍കാര്‍ കഴിക്കരുത്. പന്ത്രണ്ടു മണിക്കൂര്‍ കൊണ്ട് എത്ര ദൂരം നടക്കാന്‍ സാധിക്കും അത്രെയും ചുറ്റളവിലെ ഭക്ഷണമാണ് ശ്രേഷ്ട്ടം .അതിനപ്പുറം . രാജസം . അപ്പുറം താമസം .
ഇനി കൊളസ്ട്രോള്‍ കുറയ്ക്കാന്‍ എന്ത് ചെയ്യണം ????
അത് നിസ്സാര കാര്യമാണ് ചേമ്പും താളും പുളിയും മുളപ്പിച്ച ചെറു പയറും ചേര്‍ത്തു അവിശത്തിന് ഉപ്പും കാന്താരി മുളകും കൂട്ടി കറി വെച്ച് കഴിക്കുക.
സാര്‍; ഞാന്‍ ചെറുപയര്‍ പൊടികൊണ്ട്‌ കുളിക്കാറുണ്ട്‌അഴുക്കും മെഴുക്കും പോകുന്നുണ്ട് അത് മതിയോ
.
ചെറുപയര്‍ പുറത്തെ മെഴുക്കുകള്‍ മാത്രമല്ല ഇളക്കുന്നത്. ചെറു പയര്‍ കൊണ്ട് ഉള്ളിലെ അഴുക്കും മെഴുക്കും പോകില്ലേ?
പോകും;
ചെറു പയര്‍ പൊടി തേച്ചു കുളിച്ചാല്‍ ശരീരത്തിലെ എണ്ണ മുഴുവന്‍ പോയി തൊലി തന്നെ കുറെ നേരം വരണ്ടു പോകും . ഒന്നാം തരം സോപ്പാണ് ചെറു പയര്‍. വാഹനത്തിനു ഉപയോഗിക്കുന്ന ഗ്രീസ് പോലും ചെറു പയര്‍ പൊടിയില്‍ ഇളകും. ചെറു പയര്‍ മുളപ്പിച്ചു കഴിച്ചാല്‍ ഉള്ളിലെ കൊഴുപ്പും പോകും .വിശപ്പും ശമിക്കും.
കാട്ടു പന്നിക്ക് കൊഴുപ്പ് കൂടിയാല്‍ ചേമ്പ് കുത്തി തിന്നും .ചേമ്പ് ജൈവ കൊഴുപ്പാണ്‌ .അത് തിന്നാല്‍ ശത്രു രാജ്യത്തിന്റെ സ്കഡ് മിസൈല്‍ കൂട്ടത്തെ പേട്ട്രിയറ്റ് കൊണ്ട് തകര്‍ക്കും പോലെ കൊഴുപ്പിളകും . ചേമ്പിലയില്‍ പുഴുക്കുത്ത് പോലും വിരളമാണ്.അത്രയ്ക്ക് പ്രധിരോധശക്തി ഉണ്ടിതിന് അത് നിങ്ങളിലെ കൊഴുപ്പിനെ തകര്‍ക്കും . ഇതൊക്കെ പന്നികള്‍ക്ക്‌ അറിയാം.
എല്ലാ ചെമ്പും നല്ലത് തന്നെ ചെറു ചേമ്പുകള്‍ കൂടുതല്‍ ഗുണകരം
.അത് കൊണ്ട് ചേമ്പും മുളപ്പിച്ച ചെറു പയറും കൊണ്ട് കറിയുണ്ടാക്കുക വാരി തിന്നുക.എന്നിട്ട് കാട്ടു പോത്തിനെ പോലെ ഗുസ്തി പിടിച്ചു നടക്കുക. കാട്ടു പോത്തിന് കൊഴുപ്പ് കൂടിയാല്‍ പരസ്പ്പരം മല്ലയുദ്ധം നടത്തും അല്ലെങ്കില്‍ പച്ചില കൂട്ടങ്ങള്‍ തകര്‍ത്ത് നടക്കും.
ഇറച്ചിക്ക് കൊണ്ട് വന്ന കൂറ്റന്‍ പന്നിയുടെ കഥ കേള്‍ക്കൂ. അഴുക്കും കൊഴുപ്പും തിന്നുന്ന പാവം പന്നിക്കുട്ടനെ കച്ചവടക്കാരന്‍ ഏറെ നാള്‍ ചേമ്പ് തീറ്റിച്ചു . വഴിയരികിലെ ചേമ്പ് ആര്‍ക്കും വേണ്ടല്ലോ.ഇറചിക്കാരന്റെ ലാഭക്കണ്ണ്‍ ചേമ്പില്‍ പതിഞ്ഞു.. ചേമ്പ് തിന്ന പാവം ജീവി ഷീണിച്ചു കോലം കെട്ടു. ഇറച്ചി കുറയുമല്ലോ എന്നോര്‍ത്ത് ഇറച്ചിക്കാരനും കോലം കെട്ടു . പക്ഷേ പന്നി ചേട്ടന്‍ കൊഴുപ്പെല്ലാം പോയി നല്ല ആരോഗ്യത്തോടെ കാണപ്പെട്ടു. പക്ഷേ അതിനെ ഇറച്ചിയാക്കിയപ്പോള്‍ പത്തു കിലോ കുറഞ്ഞത്രേ.ഇതിന്‍റെ ഗുട്ടന്‍സ് പുടികിട്ടാതെ ഇപ്പോഴും പന്നി വളര്‍ത്തുകാരും കച്ചവടക്കാരും അതിനെ ചേമ്പ് തീറ്റിക്കുന്നു. കൂടുതല്‍ എഴുതാം
അറിയപ്പെടാത്ത ആയുര്‍വേദം എന്ന എന്‍റെ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ആണിത്

Sunday 24 July 2016

സന്ന്യാസം ത്യാഗം മാത്രമല്ല


<< അല്‌പാഹാരിയും വികാരങ്ങളെ അടക്കിയവനായും ജീവിക്കുന്നതു മാത്രമല്ല സന്ന്യാസം. കാരണം ഇത്രയും സാധിച്ചതുകൊണ്ടുമാത്രം ഒരാള്‍ സന്ന്യാസിയാകില്ല. മുമ്പ്‌ സൂചിപ്പിച്ചത്‌ സാമാന്യനിയമമാണ്‌. സന്ന്യാസം അതിലും ഉപരിയായ ഒന്നാകുന്നു......(കുണ്ഡികോപനിഷത്ത്‌ 4-5)
ഒരു സന്ന്യാസിയെപ്പറ്റിയുള്ള കഥ പറയട്ടേ... ഉത്തരപ്രദേശിലെ ശ്രീവല്ലഭ വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരമുള്ള കഥയാണ്‌.
ഒരു ആചാര്യന്റെ പുരാണപ്രവചനങ്ങളിലും ധ്യാനത്തിലും പങ്കുകൊള്ളാന്‍ നാടിന്റെ നാനാ ഭാഗത്തിനുന്നും ആളുകള്‍ എത്തിക്കൊണ്ടേയിരുന്നു. ഒരുദിവസം അവിടെ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ ഒരു മോഷണക്കുറ്റത്തിന്‌ ആളുകള്‍ പിടികൂടി ആചാര്യന്റെ അരികില്‍ കൊണ്ടുവന്നു. കുറ്റവാളിക്ക്‌ കടുത്ത ഷിക്ഷ നല്‍കണമെന്ന്‌ അവര്‍ ആചാര്യനോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ ആചാര്യന്‍ ആ ആവശ്യം കാര്യമായി എടുത്തില്ല.
കുറേ ദിവസം കഴിഞ്ഞ്‌ വീണ്ടും ആ വിദ്യാര്‍ത്ഥിയെതന്നെ മോഷണക്കുറ്റത്തിന്‌ ആളുകള്‍ പിടികൂടി. അയാളെ ശിക്ഷിച്ച്‌ ആശ്രമത്തില്‍നിന്ന്‌ പറഞ്ഞയക്കണമെന്ന്‌ ആവര്‍ ആചാര്യനോട്‌ ആവശ്യപ്പെട്ടു. ആചാര്യന്‍ അതിനും മൗനംപാലപിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ അവര്‍ ആചാര്യസമക്ഷം വന്ന്‌ തങ്ങള്‍ എല്ലാവരും ആശ്രമം വിട്ടുപോകാന്‍ തീരുമാനിച്ച വിവരം അറിയിച്ചു.
ആചാര്യന്‍ എല്ലാവരേയും അടുത്തുവിളിച്ചു. എന്നിട്ട്‌ പറഞ്ഞു.. നിങ്ങള്‍ എല്ലാവരും സത്സ്വഭാവികളും വിവേകികളുമാണ്‌. ശരിയും തെറ്റും തിരിച്ചറിയാന്‍ നിങ്ങള്‍ക്ക്‌ സാധിക്കും. നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഇഷ്ടത്തിനൊത്ത്‌ എവിടെയും പോയി ജീവിക്കാനും പഠിക്കാനും കഴിയും. പക്ഷേ ഇവന്‌ തെറ്റും ശരിയും തിരിച്ചറിയാനാവുന്നില്ല. ഞാനില്ലെങ്കില്‍ ഇവനെ ആരാണ്‌ പഠിപ്പിക്കുക.? നിങ്ങള്‍ എല്ലാവരും ഇവിടം വിട്ടാലും ഞാന്‍ ഇവിടെ കൈവിടില്ല.... ഇതുകേട്ട്‌ മോഷ്ടാവായ വിദ്യാര്‍ത്ഥിയുടെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ പശ്ചാത്താപത്തോടെ ഇനി ഒരിക്കലും താന്‍ മോഷ്ടിക്കില്ലെന്ന്‌ ഏവരുടേയും മുന്നില്‍വച്ച്‌ തന്നെ ശപഥം ചെയ്‌തു.
സന്ന്യാസിയെ യഥാര്‍ത്ഥ സന്ന്യാസിയാക്കുന്നത്‌ ചില ത്യാഗങ്ങള്‍ മാത്രമല്ല. സഹജീവികളോടുള്ള കാരുണ്യംകൂടിയാണ്‌. ഒരാളെ ഗുരുവാക്കുന്നത്‌ അയാളുടെ ശാരീരിക ഗാംഭീര്യമോ, വസ്‌ത്രധാരണമോ, പണമോ, അത്ഭുത സിദ്ധികളോ ഒന്നുമല്ല. അയാളുടെ ജ്ഞാനവും മനോഗുണവും ജീവിത കര്‍മ്മങ്ങളുമാണ്‌. ഇക്കാര്യം സാധാരണക്കാരായ നമുക്കും ബാധകമല്ലേ.?

Friday 22 July 2016

ആത്മോപദേശശതകം : നാരായണഗുരു.......................


-----------------------------------------------
വേദം എന്നാല്‍ അറിവു് എന്നാണര്‍ത്ഥം. വേദാന്തം എന്നാല്‍ അറിവിന്റെ അവസാനം എന്നും. അറിഞ്ഞറിഞ്ഞുവരുംതോറും അറിവില്ലായ്മയുടെ ലോകം വെളിപ്പെട്ടുവരുന്ന ഒരു പ്രപഞ്ചമാണത് . അവിടെ അറിയാന്‍ ഇറങ്ങിത്തിരിച്ചവര്‍ എല്ലാ അടവും അടക്കി പ്രണമിച്ചു നില്ക്കും. സര്‍വ്വസമര്‍പ്പണത്തിന്റെ ആ വിശുദ്ധവഴിയാണ് വേദാന്തത്തിന്റെത് . വിചാരംചെയത് ശുദ്ധിവന്ന ബോധത്തില്‍ പ്രകാശിക്കുന്ന അറിവിന്റെ വെളിച്ചമാണത് . ചിന്തയും വിചാരവും ഒരു വഴിമാത്രമാണവിടെ. അതു ലക്ഷ്യമായതോടെയാണ് വേദാന്തം വരട്ടുവേദാന്തമായി അധഃപതിച്ചത് .
വാദത്തിന്റെയും തര്‍ക്കത്തിന്റെയും കുരുക്കില്‍ പെട്ടുപോയ വേദാന്തദര്‍ശനങ്ങളെ ഗുരുവിനെപ്പോലുള്ളവരാണ് കാലാകാലങ്ങളില്‍ തെളിച്ചെടുത്തിട്ടുള്ളത് . കരുണവറ്റി നിര്‍ജ്ജീവമായിപ്പോയ വേദാന്തികളുടെ അഹന്തയില്‍ നൊന്തിട്ടുതന്നെയാണത് .
'അരുളില്ലയതെങ്കിലസ്ഥിതോല്‍സിര നാറുന്നൊരുടമ്പുതാനവന്‍
മരുവില്‍പ്രവഹിക്കുമംബുവപ്പുരുഷന്‍ നിഷ്ഫലഗന്ധപുഷ്പമാം'' എന്നു ഗുരുവിനു പാടേണ്ടിവന്നത് . നിഷേധാത്മകതയുടെ പാരമ്യതയില്‍ കണ്‍മുമ്പിലുള്ളതിനെ അവഗണിക്കുന്ന ദര്‍ശനമായി അതു അധഃപതിച്ചപ്പോള്‍ 'സകലവുമുള്ളതുതന്നെ തത്വചിന്താഗ്രഹനിതു സര്‍വ്വവുമേകമായ് ഗ്രഹിക്കും' എന്നു് അദ്ദേഹത്തിന് പറയേണ്ടി വന്നു. സേ്‌നഹവും മര്യാദയും അറിവിന്റെ ലോകങ്ങളില്‍ അവഗണിക്കപ്പെടുമ്പോള്‍ ഗുരുവിനെപ്പോലുള്ളവരാണു് അതു വീണ്ടെടുത്ത് മൂല്യനവീകരണംചെയ്തു് നമുക്കു് അനുഗ്രഹമായി നല്‍കിയത് .
വിരസവും നിര്‍ജ്ജീവവും മൂല്യരഹിതവുമായ ആത്മീയലോകത്തെ അതിന്റെ തനിമയിലേക്കു് ഉണര്‍ത്തിക്കൊണ്ടുവരുവാനായി ഗുരു രചിച്ചതാണ് ആത്മോപദേശശതകം. ഭാരതീയദര്‍ശനങ്ങളുടെ സാരസംഗ്രഹം എന്നു പറയാവുന്ന സൃഷ്ടിയാണത് . ഇതില്‍ അദ്വൈതവും വിശിഷ്ഠാദൈവതവും ദൈവതവും എല്ലാം ഇഴുകിച്ചേര്‍ന്നു കിടക്കുന്നു. ഏതു പക്ഷത്തുനിന്നു വായിച്ചാലും അതാണു ശരിയെന്നുതോന്നുന്ന ഒരു സമഗ്രത ഈ ദര്‍ശനങ്ങള്‍ക്കുണ്ട് . അതുകൊണ്ടുതന്നെ വേദാന്തം എന്നു് പൊതുവെ പറയുന്ന അദ്വൈതദര്‍ശനമായി ഇവിടെ പറയുന്ന വേദാന്തത്തെ മനസ്സിലാക്കാതിരിക്കണം. അതുമല്ല, ഇതുമല്ല, സദര്‍ത്ഥവുമല്ല അഹം എന്നറിഞ്ഞ് ; അത് സച്ചിദാമൃതമാണെന്ന് തെളിഞ്ഞു് , സത്ത്, അസത്ത് എന്നൊക്കെയുള്ള പ്രതിപത്തികളില്‍നിന്നു മോചിതരായി ആ പരംപൊരുളില്‍ മൃദുവായ് മൃദുവായ് അലിഞ്ഞുചേരണം എന്നു പറയുന്ന ദര്‍ശനമാണു് ഗുരുവിന്റേത് . അതൊരു അനുഭവലോകമാണ് . ആനുഭൂതികപ്രപഞ്ചമാണ് . വേദങ്ങളുടെയെല്ലാം അന്തിമസ്ഥാനമാണ്. ആ ആനുഭൂതികപ്രപഞ്ചത്തിലേക്കുള്ള പ്രചോദനം മാത്രമാണ് ഈ കൃതി.
ശ്ലോകം : ഒന്ന്
അറിവിലുമേറി, യറിഞ്ഞിടുന്നവന്‍ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.
അന്വയം
അറിവിലും ഏറി - അറിവായും
അറിഞ്ഞിടുന്നവന്‍തന്നുരുവിലും - അറിയുന്നവനായും
ഒത്തു പുറത്തും - അറിയപ്പെടുന്നതായും
ഉജ്ജ്വലിക്കും- പ്രകാശിക്കുന്ന
കരുവിന് - പൊരുളിന്
കണ്ണുകളഞ്ചുമുള്ളടക്കി- അഞ്ചിന്ദ്രിയങ്ങളും സൂക്ഷ്മമാക്കി
തെരുതെരെവീണുവണങ്ങി- ധാരമുറിയാതെ വീണു വണങ്ങി
ഓതിടേണം- ധ്യാനിക്കണം.
അര്‍ത്ഥം
യാതൊരു പൊരുളാണോ അറിവായും അറിയുന്നവനായും അറിയപ്പെടുന്നതായും വിളങ്ങുന്നത് അതിനെ സമര്‍പ്പിതഹൃദയത്തോടെ ധാരമുറിയാതെ ധ്യാനിച്ചുകൊണ്ടേയിരിക്കണം.
ആസ്വാദനം
ഓര്‍മ്മവെച്ചനാള്‍മുതല്‍ ലോകത്തെ ബഹിര്‍മുഖമായി അനുഭവിച്ചു ശീലിച്ചവരാണു നാം. കണ്ടും കേട്ടും തൊട്ടും രുചിച്ചും മണത്തുമാണ്. നാം അനുഭവങ്ങളെ സ്വാംശീകരിച്ചത് . അകമേ ചിന്തയായും പുറമേ വിഷയപ്രപഞ്ചമായും ജീവിതത്തെ പരിചയിച്ചുപോന്ന നമുക്കു് ഇതെല്ലാം ഒരേ ഉണ്മയുടെ ആവിഷ്ക്കാരങ്ങളാണെന്ന് പറഞ്ഞാല്‍ ആശയപരമായി സ്വീകാര്യമാകുമെങ്കിലും അനുഭവമായിത്തീരുക പ്രയാസംതന്നെയാണ് . എന്നാല്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എപ്പോഴെങ്കിലും ഉണ്മയുടെ ഏകാത്മകത നാം അനുഭവിച്ചിട്ടുള്ളതുകൊണ്ടാണ് എല്ലാ വിഭാഗീയതകളില്‍നിന്നും ബോധത്തെ നിവര്‍ത്തിച്ച് സ്വതന്ത്രരാകാനുള്ള വെമ്പല്‍ നമ്മില്‍ ഉണര്‍ന്നിരിക്കുന്നത് .
അറിവ് , അറിയുന്നവന്‍, അറിയുന്ന ലോകം എന്നിങ്ങനെ മൂന്നായി പിരിഞ്ഞാണ് അറിവിനെ, ഈ പ്രപഞ്ചത്തെ നാമനുഭവിക്കുന്നത് . അറിവിന്റെ ഈ മുറിവുകളെ അടുത്തുചെന്നു പരിശോധിക്കുകയാണെങ്കില്‍ എല്ലാം ഒരേ ഉണ്മയില്‍നിന്നും വിടര്‍ന്നു വരുന്നതാണെന്ന് അനുഭവിക്കാനാകും. മുറിവുകളെല്ലാം നിനവുകളായിരുന്നെന്നു അറിയും.വൈവിധ്യവും വൈചിത്ര്യവുമാര്‍ന്നു പരിലസിക്കുന്ന വിഷയപ്രപഞ്ചത്തില്‍ ഇന്ദ്രിയങ്ങള്‍ അഭിരമിക്കുമ്പോള്‍ ഉണ്മ മറഞ്ഞുപോകുന്നു. ഓര്‍മ്മവെച്ച നാള്‍മുതല്‍ ശീലിച്ചുപോന്ന ജീവിതം ഇന്ദ്രിയാരാമത്വമായതിനാല്‍ ഇന്ദ്രിയങ്ങളെ പ്രത്യക്ഷാനുഭവങ്ങളുടെ ഉപരിതലത്തില്‍നിന്നും സൂക്ഷ്മതലത്തിലേക്ക് കൊണ്ടുപോകുകയെന്നത് പ്രയാസമാണ്. അനുഭവങ്ങളുടെ മധ്യബിന്ദുവായിരിക്കുന്ന മൗനത്തില്‍ നിമീലിതമാകുമ്പോഴാണ് ജീവിതത്തിന്റെ തനിമ അതിന്റെ എല്ലാ സൗന്ദര്യത്തോടും ആനന്ദത്തോടുംകൂടി അനുഭവിക്കാനാകുക. അതിന് നാമാദ്യം അനുനയപൂര്‍വ്വം ഇന്ദ്രിയങ്ങളെ അതിന്റെ ഭ്രമരങ്ങളില്‍നിന്നും ശമിപ്പിച്ചു് സൂക്ഷ്മതയുള്ളതാക്കണം. സ്ഥൂലത്തില്‍നിന്നും സൂക്ഷ്മത്തിലേക്കു ഒഴുകവേ ഇന്ദ്രിയങ്ങളെല്ലാം ശാന്തമാകും.
നാം ഒരു പൂവു കാണുമ്പോള്‍ പൂ മാത്രമല്ല കാണുന്നത് . പല കാഴ്ചകളില്‍ ഒരു കാഴ്ച മാത്രമാണത് . കുറച്ചുസമയം പൂവിനടുത്തു ചിലവഴിക്കാന്‍ തയ്യാറാണെങ്കില്‍ പൂവിന്റെ ആത്മാവിലേക്കു പ്രവേശിക്കാനുള്ള വഴി അതു തുറന്നതരും. ഇതളുകളുടെ മാര്‍ദ്ദവവും വര്‍ണ്ണവൈവിധ്യവും കേസരങ്ങളും അതീവലോലമായ നാഡികളുമെല്ലാം ഒരു മഹാപ്രപഞ്ചംപോലെ വിരിഞ്ഞുവരും. പല കാഴ്ചകളില്‍ ഒരു കാഴ്ച മാത്രമായിരുന്നു അതുവരെ പൂവെങ്കില്‍ ഇപ്പോള്‍ നാം പൂവിന്റെ സവിശേഷതകളെ അനുഭവിക്കുകയാണ് . കണ്ണുകൊണ്ടാണു് നാം നോക്കുന്നതെങ്കിലും എല്ലാ ഇന്ദ്രിയങ്ങളും ആ പൂവിലേക്ക് സ്വാഭാവികമായി ഏകമുഖമായിത്തീരും. ഒരിന്ദ്രിയം സജീവമാകുമ്പോള്‍ മറ്റിന്ദ്രിയങ്ങളെല്ലാം അതിനോടൊപ്പം സജീവമാകുകയെന്നതു ഇന്ദ്രിയങ്ങളുടെ സ്വാഭാവികസ്ഥിതിയാണ് . നാം നിശ്ചലരാവും. ഏകാഗ്രമായ ശ്രദ്ധ ഇന്ദ്രിയങ്ങളില്‍ നിറയും. പൂനമ്മിലും നാം പൂവിലും അമര്‍ന്നുപോകും. ഏതോ മൗനത്താല്‍ എല്ലാം വലയം ചെയ്യപ്പെട്ടിരിക്കുന്നെന്ന ആനുഭൂതികമായ ഒരുണര്‍വ്വിലേക്കാവും ആ അനുഭവം നമ്മെ കൊണ്ടുപോകുക. ഇന്ദ്രിയങ്ങളെല്ലാം ഏതോ ഉണ്മയില്‍ വിലയം പ്രാപിക്കും.
നാം ഒരു കസേര കാണുന്നു. അത് പ്രത്യക്ഷാനുഭവം. ഇനി നാം അകമേക്കു തിരിയണം. ഇതെന്തു് എന്നു നാം വീണ്ടു ചോദിച്ചാല്‍ അതു മരം എന്നുത്തരം. വീണ്ടും ആ ചോദ്യം തുടര്‍ന്നുകൊണ്ടിരുന്നാല്‍ അണുവിലേക്കും പരമാണുവിലേക്കും നാം ചെന്നെത്തും. അവസാനം ഞാനും കസേരയും മേശയും പേനയും വീടും ആകാശവും ഭൂമിയും എല്ലാം പരമാണുക്കളുടെ സംഘാതം മാത്രമാണെന്നറിയും. മഹാശൂന്യതയുടെ പ്രഭാവംമാത്രമാകും പിന്നീടവശേഷിക്കുക. അതെന്നും ഇതെന്നും പറയാന്‍ ഒന്നുമില്ലാതെ നമ്മുടെ വിചാരം നിശ്ചലമാകും. ചിന്തകളെല്ലാമടക്കും . ഇന്ദ്രിയരാഗങ്ങളെല്ലാം ശമിക്കും.
കണ്ണുകളഞ്ചുമുള്ളടക്കുകയെന്നു പറഞ്ഞാല്‍ ശരീരത്തിനുള്ളിലെ ഏതെങ്കിലും കേന്ദ്രത്തിലേക്കു് തിരിക്കുകയെന്നല്ല മനസ്സിലാക്കേണ്ടത് . ഇന്ദ്രിയാനുഭവങ്ങളുടെ അകമേക്ക് കടന്നുചെല്ലുകയെന്നാണു് അറിയേണ്ടത് . പ്രത്യക്ഷാനുഭവങ്ങളുടെ അകമേക്കു തിരിയുമ്പോള്‍ നാം നമ്മുടെ അകമേക്കുതന്നെയാണ് തിരിയുന്നത് . നാമെന്നു പറയുന്നതും പ്രത്യക്ഷാനുഭവമെന്നു പറയുന്നതും ഒന്നുതന്നെയാണെന്നാണു ഗുരു പറയാന്‍ ശ്രമിക്കുന്നത് . നാമും ഈ ലോകവും എന്തിന്റെയെങ്കിലും അകത്തോ പുറത്തോ അല്ല. നമ്മുടെ അകമെന്നും ലോകത്തിന്റെ അകമെന്നും പറയാനൊരിടവുമില്ല. ആകെയുള്ളത് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവാത്ത ഉണ്മയാണ് . ആ ഉണ്മയുടെ രശ്മികളാണ് ഇക്കാണായതെല്ലാമായി വിരിഞ്ഞു നില്ക്കുന്നത് .
സൂക്ഷ്മത്തിലായിരിക്കുകയെന്നാല്‍ നിശ്ചലമായിരിക്കുകയെന്നാണര്‍ത്ഥം. എല്ലാ ചാഞ്ചല്യങ്ങളില്‍നിന്നും മുക്തമായ ആ മൗനത്തില്‍ നിശ്ചലരായിരിക്കണം. സര്‍വ്വപ്രപഞ്ചങ്ങളിലും പ്രസരിച്ചിരിക്കുന്ന ചൈതന്യം മൗനാത്മകമായ ആ ഉണ്മതന്നെയാണെന്നു് അറിയാനാകും. സൂക്ഷ്മത്തില്‍നിന്നും സ്ഥൂലത്തിലേക്കു് തിരിച്ചൊഴുകാനുള്ള വെമ്പല്‍ ഇന്ദ്രിയങ്ങളുടെ ശീലവിധേയമായ സ്വാഭാവികാവസ്ഥയാണ് . പുറമേക്കു തിരിയുമ്പോള്‍ അകം മറയുകയും അകമേക്കു തിരിയുമ്പോള്‍ പുറം മറയുകയും ചെയ്യുന്ന അനുഭവമാണു നമ്മുടേത് . അകവും പുറവും എന്ന ദൈവതത്തെ പൂര്‍ണ്ണമായും അലിയിപ്പിക്കുന്ന കരുവിലേക്കാണു നാം ഉണരേണ്ടത് . അതിന് ഇന്ദ്രിയങ്ങളിലൂടെ പ്രസരിക്കുന്ന വാസനകള്‍ ക്ഷയിച്ചുവരണം. ബോധപൂര്‍വ്വമുള്ള പരിശ്രമംകൂടി ഉണ്ടായാലേ അതു സംഭവിക്കുകയുള്ളൂ.
പലതായിരിക്കുന്ന ലോകത്തിലേക്ക് അന്ധമായൊഴുകുന്ന ബോധവൃത്തിയെ അതിന്റെ എല്ലാ അവിദ്യാജന്യമായ ചലനങ്ങളില്‍നിന്നും നിവര്‍ത്തിപ്പിക്കണം. നിരന്തരമായ ശ്രദ്ധ ആവശ്യപ്പെടുന്ന സാധനയാണതു്. കൃതജ്ഞതാനിര്‍ഭരവും സമര്‍പ്പിതവുമായ ഹൃദയമുണ്ടെങ്കിലേ ധ്യാനാത്മകമായ ശ്രദ്ധ നമ്മില്‍ അന്തര്‍ധാരയായി പ്രവഹിക്കുകയുള്ളൂ. അകവും പുറവും വിളകൂന്ന ഉണ്മയെ, കരുവിനെ വീണുവണങ്ങി പ്രാര്‍ത്ഥിക്കണം.
'ദൈവമേ, ഇതെല്ലാം നീ തന്നെ. ഈ കാണപ്പെടുന്ന പ്രപഞ്ചമെല്ലാമായി പ്രകാശിക്കുന്നതു നീ മാത്രമാണ് . നിന്നെത്തന്നെ ഞങ്ങള്‍ കുഞ്ഞുങ്ങളായി കാണുന്നു. ഭാര്യഭര്‍ത്താക്കന്മാരായി കാണുന്നു. അന്യരായി കാണുന്നു. ഈ അവസരത്തില്‍ നീ തന്നെയാണു് ഇതെല്ലാമെന്നു് ഞങ്ങള്‍ മറന്നുപോകുന്നു. അതുകൊണ്ടു് ഞങ്ങളുടെ പെരുമാറ്റത്തില്‍ ഭവ്യത ഇല്ലാതായിത്തീരുന്നു. ഞങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കുറഞ്ഞു പോകുന്നു. അറിയാതെ ഞങ്ങള്‍ അനാദരവു കാണിച്ചു പോകുന്നു.
കാരുണ്യത്തിന്റെ നിറകുടമായ സര്‍വ്വേശ്വരാ, ഞങ്ങളെ അനുഗ്രഹിച്ചു് ഉള്‍ക്കണ്ണു തുറന്നു തരുമാറാകണേ. കുഞ്ഞുങ്ങളെ കാണുമ്പോള്‍ നീ തന്നെ ബാലരൂപം പൂണ്ടു വിളയാടുകയാണെന്നു മനസ്സിലാക്കി ഞങ്ങള്‍ ആഹ്ലാദിക്കട്ടെ. ഏവരുടെയും കണ്ണില്‍ നിന്റെ ചൈതന്യം പ്രകാശിക്കുന്നതു വ്യക്തമായി കാണുവാന്‍ വരം തരേണമേ. എല്ലാ ശബ്ദങ്ങളിലും നിന്റെ വൈഖരീവിലാസം കേള്‍ക്കുമാറാകണേ. ഞാനൊരു വ്യക്തി എന്ന അറിവിനു പകരം ഞാന്‍ ഈ സമഷ്ടിയുടെ ദിവ്യമായ ഒരംശം എന്ന അറിവു തന്നു അനുഗ്രഹിക്കുമാറാകണേ!'
ഗുരു നിത്യ എഴുതിയ പ്രാര്‍ത്ഥനയാണു് മുകളില്‍ ഉദ്ധരിച്ചതു്. കേവലം അധരവ്യായാമം എന്നതിലുപരി സ്വജീവിതത്തെത്തന്നെ ധ്യാനാത്മകമാക്കലാണു് പ്രാര്‍ത്ഥന. ഹൃദയം നനവുള്ളതാകണം. വാക്കുകള്‍ സൗമ്യവും ശാന്തവുമാകട്ടെ. പ്രവൃത്തികള്‍ മൗനാത്മകമാകട്ടെ. ചിന്തയും വാക്കും പ്രവര്‍ത്തിയുമെല്ലാം വിഷയോന്മുഖതയില്‍നിന്നും ആത്മോന്മുഖതയിലേക്കു തിരിച്ചൊഴുകുമ്പോഴാണു ഇതെല്ലാം സംഭവിക്കുക. അങ്ങനെയൊരുണര്‍വ്വിലേക്ക് നമ്മെ നയിക്കാന്‍ സഹായിക്കുന്ന അറിവുകളാണ് ഇനി പറയാന്‍ പോകുന്നതു്.

Thursday 14 July 2016

കറുക പുല്ലിന്റെ ഉത്ഭവം തേടിയാല്‍ ജ്ഞാനപ്പഴമായ അറിവിന്റെ സാഗരമായ അറുമുഖനില്‍ എത്തും.

! വേരികോസ് വെയിന്‍ അഥവാ ഞരമ്പ്‌ വീര്‍ക്കല്‍!
മഴക്കാലം വന്നാല്‍ വെരിക്കോസ് രോഗിക്ക് നല്ല കാലമാണ്. മഴ ഈ രോഗത്തെ കുറക്കുന്നു നീന്തല്‍ ആണ് ഇതിന്‍റെ മരുന്ന് .ലോകത്തില്‍ വെരിക്കോസ് ഇല്ലാത്ത ജീവികള്‍ മത്സ്യങ്ങള്‍ ആകുന്നു . മഴ ആസ്വദിക്കുന്ന ആനയ്ക്കോ കാട്ടു വാസികള്‍ക്കോ വെരിക്കോസ് വരുന്നില്ല . കാട്ടു പോത്തും നാട്ടു പോത്തും ജലത്തില്‍ കിടക്കുന്നു അവയ്ക്കും ഞരമ്പ്‌ വീര്‍ക്കുന്നില്ല .
മഴക്കാലം വന്നാല്‍ പുരുഷന്‍റെ വൃഷണങ്ങള്‍ ചുരുങ്ങുന്നു. മഴ നനഞ്ഞാലും വൃഷണം ചുരുങ്ങും . മഞ്ഞിലെ മനുഷ്യന് അപൂര്‍വ്വമായി മാത്രം ഉണ്ടാകുന്ന രോഗമാണ് വെരിക്കോസ് .
മഴക്കാലം ഉത്സവം ആക്കുക . ഹിപ്പോപോട്ടാമസ് എന്ന നീര്‍ക്കുതിരയ്ക്ക് ഞരമ്പ്‌ തന്നെ ഉണ്ടോയെന്ന് സംശയമാണ്.
മത്സ്യതൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്കും രോഗം വിരളമായേ കാണുന്നുള്ളൂ.
ചില മരുന്നുകള്‍ നോക്കുക
ഈറ്റ കടിച്ചു മുറിച്ചു തിന്നാല്‍ വേരികോസ് വെയിന്‍ മാറും പക്ഷേ ഈറ്റ കടിച്ചു മുറിക്കാന്‍ നമ്മുടെ പല്ലുകള്‍ക്ക് ശക്തിയോ കഴിവോയില്ല . വെരിക്കോസ് രോഗികള്‍ക്കും ആനയെ പോലെ .ഈറ്റ കടിച്ചു തിന്നാന്‍ പാകത്തിനുള്ള പല്ലില്ലാത്തവര്‍ക്ക് ഈ പോസ്റ്റ് സമ്മാനിക്കുന്നു.
എന്ത് കൊണ്ട് ആന ഈറ്റ ഇഷ്ട്ടപെടുന്നു?
ശക്തനായ ആന ഇഷ്ട്ട ഭക്ഷണമായി ഈറ്റ തെരഞ്ഞെടുക്കാൻ കാരണം ഈറ്റയിൽ നിന്നും കിട്ടുന്ന ഊര്ജ്ജം ആണെന്ന് തിരിച്ചറിയുക
.
ഈറ്റ തിന്നുന്ന കാട്ടനക്ക് എന്ത് കൊണ്ട് എരണ്ടകെട്ട് വരുന്നില്ല എന്ത് കൊണ്ട് വേരികോസ് വെയിന്‍ വരുന്നില്ല .
പശു / ആട് / എരുമ / എന്നിവയ്ക്ക് പ്രസവ ശേഷം മാശി എന്ന ''മറുപിള്ള'' ഇടാൻ കര്‍ഷകര്‍ ഈറ്റയുടെ ഇലയോ ഇല്ലിയിലയോ കൊടുക്കുന്നു. അത് തിന്നുമ്പോള്‍ അവയ്ക്കും പ്രസവ ശേഷമുള്ള വയറിനകത്ത് ഉണ്ടാകുന്ന അഴുക്കു പുറത്തു കളയാനുള്ള ശക്തി ഉണ്ടാകുന്നു.
മുളം കൂമ്പ് കറി വെച്ച് കൂട്ടുംബോളും മലം കൂടുതൽ പോകുന്നു വയറ്റിൽ പഴകി കിടക്കുന്ന മലം കൂടി പോകുന്നു.
പയല്സ്സിനു മരുന്നായി മുളം കൂമ്പ്/ കരിം ജീരകം/ കോട്ടത്തേങ്ങ ഇവ മൂന്നും കഴിക്കാൻ ആയുർ വേദത്തിലും വിധിക്കുന്നു.മുളം കൂമ്പ് ഭക്ഷിച്ചാല്‍ ഉയരം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും എന്നതും സത്യമാണ്.
അപൂർവ്വമായി മുളം തണ്ടുകളിൽ നിറയുന്ന ''മുളയെണ്ണ'' പയലസ്സിനു സിദ്ധഔവ്ഷധമായി പറയുന്നു പക്ഷേ ഈ എണ്ണ ഇന്ന് ലഭിക്കുക വിരളമാണ്
എന്നാൽ കാട്ടിൽ മുളയെണ്ണ ഇപ്പോഴും ലഭിക്കും ഇതൊക്കെ ലഭിക്കുന്നത് ആനയുടെ ഭാഗ്യമെന്ന് പറയാം.
വളരെ നേരം കസേരയില്‍ ഇരുന്നുള്ള ജോലി ചെയ്‌താല്‍ മല ബന്ധം ഉണ്ടാക്കുമോ? വളരെ നേരം തറയിൽ ഉറച്ചിരുന്നു ഈറ്റ കൊണ്ട് കുട്ടകള്‍ നെയ്തിരുന്നവർക്കോ തഴപ്പായ നെയ്തവര്‍ക്കോ മലബന്ധം ഉണ്ടായിരുന്നില്ല. തട്ടാന്‍ കൊല്ലന്‍ എന്നിവര്‍ തറയില്‍ ഇരുന്നാണ് കുലത്തൊഴില്‍ ചെയ്തിരുന്നത് അവര്‍ക്കൊന്നും ഇല്ലാത്തത് നിങ്ങള്‍ക്കും ഉണ്ടാകില്ല .
ഗുദം ഭൂമിയോട് ചേര്‍ന്നാല്‍ മലത്തെ ആകര്‍ഷിക്കും.. ഉയരം കൂടിയ ഫ്ലാറ്റില്‍ താമസിച്ചാല്‍ ആകര്‍ഷണം കുറയും. പുല്‍ത്തകിടിയില്‍ ഇരുന്നു നന്മ നിറഞ്ഞ ആശയങ്ങള്‍ പങ്കുവെച്ചാല്‍ ഗുണങ്ങള്‍ പലതാണ് .ഇരിപ്പിടമായി കുശപ്പുല്ല് ഉപയോഗിക്കാം.
സസ്യഭുക്കായ കാട്ടാന പിന്ധം ഇടുന്നതില്‍ വിഷമങ്ങള്‍ ഒന്നും കാണിക്കുന്നില്ല . മാംസഭോജികളായ മൃഗങ്ങള്‍ക്ക് കാഷ്ട്ടിക്കാന്‍ കുന്തിച്ച്‌ ഇരിക്കേണ്ടി വരുന്നു . ഹിസ്ര ജന്തുക്കളുടെ വന്‍കുടലിന് ഗുദവുമായി നേരിട്ട് ബന്ധമുണ്ട് എന്നിട്ടും മല ശോദനയ്ക്ക് അവ വിഷമങ്ങള്‍ കാണിക്കുന്നു. മാംസഭക്ഷണമാണ് മല ബന്ധത്തിന്റെ കാരണം . .പട്ടിയും പൂച്ചയും കാഷ്ട്ടിക്കുമ്പോള്‍ കാലുകള്‍ അകത്തി ചിലതരം ആംഗിളിലിരുന്നു. അപ്പിയിടാന്‍ കോപ്പ്രായങ്ങള്‍ കാണിക്കുന്നു . മല വിസര്‍ജ്ജനത്തിനു അവ കഷ്ട്ടപ്പെടുന്നു.
പക്ഷേ ഇതൊന്നും ആനച്ചേട്ടൻ കാണിക്കുന്നില്ല. ഈ പഹയൻ ചുമ്മാ നിന്ന് മുഴുത്ത അപ്പിയിട്ടു കളയും.ആട് നമ്മെയൊക്കെ നാണിപ്പിച്ചു ചുമ്മാ കൊണ്ട് നടന്നു കൊണ്ട് ആപ്പിയിടുന്നു .
. പട്ടിക്കു പോലും കുന്തിച്ചു നില്ക്കണം. പൂച്ചയ്ക്കും ഈ പ്രവര്‍ത്തി ചെയ്യാന്‍ അമിത ബലം കൊടുക്കണം. മാംസാഹാരിയും ബലം കൊടുക്കുന്നു.
ആനയുടെ ഈറ്റ സേവിക്കല്‍ കൊണ്ട് മലത്തെ പുറം തള്ളാന്‍ സഹായിക്കുന്നുവെന്ന് മനസിലാക്കുക. ഈറ്റ വാതരോഗത്തെ ചെറുത്തു കൊണ്ട് ഉള്ളില്‍ ചൂട് കൂട്ടുന്നു. ഈറ്റയുടെ മറ്റൊരു ഔവ്ഷധ ഗുണം വാത ശമനമാണ് ഈറ്റ ആനകളില്‍ വാതം വരുത്തുന്നില്ല അത് കൊണ്ട് ആനകള്‍ക്ക് മഴനനയാന്‍ യാതൊരു വിഷമവുമില്ല. കൂടുതല്‍ ഈറ്റ തിന്നുന്ന ഈ സഹ്യ പുത്രന്‍ മഴക്കാലം നല്ലത് പോലെ ആസ്വദിക്കുന്നു..
വാതത്തില്‍ നിന്നും ആനയെ രക്ഷിക്കുന്നത് ഈറ്റ ക്കൂട്ടങ്ങള്‍ ആകുന്നു എന്നത് അറിയുക . കറുക പുല്ലു തിന്നുന്ന ആട്മാടുകള്‍ നടന്നു കൊണ്ട് തന്നെ ഈ അപ്പിയിടൽ ക്രീയ ചുമ്മാ ചെയ്തു കളയും.
!!ആട്റിയുന്നുണ്ടോ അങ്ങാടി വാണിഭ്യo!! എന്നൊരു പഴം ചൊല്ലുണ്ട്. ഈ ചൊല്ലില്‍ വാസ്തവം ഇല്ലായിരിക്കാം. കാരണം അങ്ങാടി വാണിഭ്യവുമായി ആടുകള്‍ക്ക് എന്ത് ബന്ധം .?
നിങ്ങളോട് ഒരു ചോദ്യം ചോദിക്കുന്നു . !!ആടറിയുന്നുണ്ടോ അവയുടെ അപ്പിയിടല്‍!! അതില്‍ ആര്‍ക്കും സംശയം വേണ്ട അറിയുന്നില്ല..
അപ്പിയിടാന്‍ ഒരു ആംഗിളും കാണിക്കാത്ത ജീവിയാണ് ആട് .താന്‍ . അപ്പിയിടുന്നുണ്ടോ എന്ന് പോലും അറിയാതെ ആടുകള്‍ കാഷട്ടിക്കുന്നു. ഈ ക്രീയ നടന്നുകൊണ്ടും അവ ചെയ്തു കളയും .കാഷ്ട്ടിക്കാൻ സമയമോ ശ്രദ്ധയോ നഷ്ട്ടപെടുത്താത്ത ജീവിയാണ് ആടുകള്‍ .പുല്ലുകള്‍ തിന്നാല്‍ നമുക്കും ഇതൊക്കെ സാധിക്കും.പക്ഷേ പുല്‍ വര്‍ഗ്ഗം എല്ലാംതന്നെ നമുക്ക് ഭാഷിപ്പാന്‍ യോജിച്ചതല്ല. ഭക്ഷിക്കാന്‍ സാധിക്കുന്നത് മനുഷ്യരോന്നും തിന്നുന്നുമില്ല.
മുളയരി കഴിക്കുമ്പോൾ പാതിരാത്രി തന്നെ ശോദന ചെയ്യാൻ തോന്നൽ ഉണ്ടാകുന്നു.
തേൻ ദീർഹകാലം മുളയിൽ സൂക്ഷിക്കാൻ സാധിക്കും അങ്ങിനെയുള്ള തേൻ സിദ്ധ ഔവ്ഷധമാണ്. പണ്ടൊക്കെ തേന്‍ സൂക്ഷിച്ചിരുന്നത് മുളം കമ്പിലാണ്.
ജീവിതത്തിൽ നിരവധി താപസൻമാരെ കാണുന്നുണ്ട് അവരൊക്കെ പർണ്ണശാല കെട്ടുന്നത് മുളംകൊലും മുളയോലയും കൊണ്ടാണ് ഇതിൽ നിന്ന് ഊർജ്ജം തന്നെയാണ് അവരും കണക്ക് കൂട്ടുന്നത്‌. തപസ്സികൾ സഹസ്രവീര്യ (ആയിരം വീര്യമുള്ളത്) എന്ന് പേരുള്ള കറുകപുല്ല് മാത്രം ഭക്ഷിക്കുന്നു എന്നിട്ട് ഞങ്ങൾ പൂർണ്ണ നിരാഹാരിയാണ് എന്ന് തപസ്സികളും പറയുന്നുണ്ട്. ഇതൊരു ആത്മീയ നുണയാണ്.. കാരണം .പൂര്‍ണ്ണമായ ഊര്‍ജ്ജം കറുക നാമ്പില്‍ നിറയുന്നു. അത് കൊണ്ട് താപസികള്‍ കറുക തിന്നുന്നതിനു പിന്നില്‍ നിരവതി സത്യങ്ങള്‍ മറഞ്ഞിരിക്കുന്നു.
പക്ഷികൾ കൂട് നിര്മ്മിക്കുന്ന... പക്ഷേ ഒരു ഇല്ലിയിലയോ കറുക നാമ്പോ പോലും കാണാത്ത പക്ഷിക്കൂട് വിരളമാണ്.
ദുഷ്ട്ടനെ പനപോലെ വളർത്തും പക്ഷേ പന എന്ന ഒറ്റ തടി വൃക്ഷത്തിന്‌ ദീർഹായുസ്സില്ല മുള പനയെക്കാളും വേഗം വളരും ആയുസ്സും ഉണ്ട് ദുഷ്ട്ടന്മാര്ക്ക് പനയുടെ ആയുസേ ഉള്ളൂ എന്നതും ഓർക്കുക പനയുടെ പോലെ കാതലും ദുഷ്ട്ടർക്കില്ല പന ചുമ്മാ നിന്ന് ഇടക്കാലം കൊണ്ട് നശിച്ചുപോകുന്നു
കഷ്ട്ടം;;
എന്നാലും നമുക്ക് ഇത്രയും ഗുണമുള്ള ഈറ്റ തിന്നാൻ സാദിക്കില്ലല്ലോ അതു തിന്നുവാൻ പാകത്തിന് ആനയെപ്പോലെയുള്ള വായും പല്ലും നമുക്കില്ല;;
അത് കൊണ്ട് ഈറ്റയെന്ന തീറ്റ നമുക്ക് വിട്ടുകളയാം പകരം ഈറ്റക്ക് തുല്യമായതോ അതിൽ കൂടുതൽ ഗുണമേറിയതോ ഒന്ന് നമുക്ക് കണ്ടുപിടിക്കാം മാത്രമല്ല ഈറ്റ ശേഹരിക്കുക എന്നതുംശ്രമകരമാണ് .
കരിമ്പ്‌ ആനക്ക് ഇഷ്ട്ടമാണ് നമുക്കും ഇഷ്ട്ടം തന്നെ കരിമ്പ്‌ കടിച്ചു മുറിച്ചു നേരിട്ട് തിന്നുവാൻ മനുഷ്യനു അല്പ്പം കഷ്ട്ടപാടുണ്ട്. കൂടുതൽ കരിമ്പ്‌ തിന്നാൽ ആനക്ക് മത്തു പിടിക്കാറുണ്ട് കരിമ്പ്‌ നമുക്ക് ദാഹത്തെ ഇല്ലാതാക്കുന്നു .
കരിമ്പിന്റെ നല്ലൊരു ശതമാനവും ചണ്ടിയാണ് ഇതു ദെഹിക്കാറില്ല അത് കൊണ്ട് സ്ഥിരം കരിമ്പ്‌ തീറ്റ ആന ഇഷ്ട്ടപെടുന്നില്ല. എന്നതും വാസ്തവമാണ് അത് അവയ്ക്ക് മലബന്ധത്തിനു കാരണമായേക്കും.
പക്ഷേ ആനകള്‍ ഈറ്റയും പുൽവർഗ്ഗവും മാറി മാറി ശാപ്പിടും ദീർഹായുസ്സുള്ള ഈ ജീവി നല്ല പോലെ മഴനനഞ്ഞ് ജിവിതം ആഘോഷിക്കുന്നു.
കറുക എന്നാല്‍ എന്താണ് ?
ഇനി കരിമ്പിനും ഈറ്റക്കും തുല്യമായ ഒരു സസ്യo നമുക്ക് കിട്ടുമോ?. അങ്ങിനെയൊന്ന് ഈശ്വരന്‍ നമുക്ക് തന്നിട്ടുണ്ടോ?
കരുണാമയൻ അങ്ങിനെയൊന്നു തരാതെ ഇരിക്കുമോ?
കറുക പുല്ലില്‍ അത്ഭുതകരമായ ഊര്‍ജ്ജമുണ്ട് അല്പ്പം കറുക നീര്‍ ആനയുടെ ബലം തരുന്നുവെന്ന സത്യം നിങ്ങളറിയുക.
വ്യാസഭഗവാന് ആഗ്രഹമുണ്ടായിരുന്നു മഹാ ജ്ഞാനിയായ ഒരാളെ കൊണ്ട് മഹാഭാരതം എഴുതിക്കണമെന്നു വ്യാസന്‍റെ മോഹം അതായിരുന്നു അതിന് തന്നെക്കാളും ബുദ്ധിയും കഴിവുമുള്ള ഗണപതിയെന്ന് പേരുള്ള ആനത്തലയുടെ അത്രേം ബുദ്ധിയുള്ള ഒരാളെയാണ് വ്യാസൻ കണ്ടുപിടിച്ചത് .
ശിവ ഭക്തനായ അഗ്നിയുടെ തിളക്കമുള്ള ഒരു തപസ്യനായിരുന്നു ഗണപതി.
മഹാ ജ്ഞാനി യായ ദുർവാസാവിനെ പോലെ ഇദ്ദേഹവും കറുകപ്പുല്ലാണ് ഭക്ഷണമാക്കിയത്.
വ്യാസൻ മൊഴിഞ്ഞ വളരെ ചെറിയ വിവരണം പോലും അതി ബ്രഹുത്തായി ഈ കറുക പുല്ല് തീറ്റക്കാരാൻ എഴുതിയത്രേ. വിദ്യാ ദേവിയായ സരസ്വതിയെ പോലും തഴഞ്ഞാണ് വ്യാസന്‍ ഗണപതിയെ ഇതിനായി തെരഞ്ഞെടുത്തത് കാരണം. ആനത്തലയോളം ബുദ്ധിയാണ് ഇതിന്‍റെ പിന്നിലെ രഹസ്യo മഹാഭാരതം ഇത്ര മനോഹരമായി എഴുതിയത് ഗണപതിയുടെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ്. മാത്രമല്ല വ്യാസനു മാത്രം അവകാശപ്പെടാനുള്ളതല്ല മഹാഭാരതം;; ഗണപതി ഒരു മഹര്‍ഷിയാണ് ആത്മസത്യം തേടിയ ശിവ ഭക്തനാണ് ഗണപതി .
കറുക നീര്‍ നുണഞ്ഞാല്‍ മസ്ഥിഴ്ക്ക ലാളനക്രീയ താനേ നടക്കുന്നു.അപാര ബുദ്ധി വര്‍ദ്ധിക്കുന്നു ശക്തി വര്‍ദ്ധിക്കുന്നു ഇത് മനസിലാക്കിയ തപസന്മാര്‍ കറുക തീറ്റക്കാരായിരുന്നു. ഗണപതിയും അത് പിന്തുടര്‍ന്നു എന്നതാണ് സത്യം.
കറുക പുല്ലിനെ തമിഴില്‍ !അറുകന്‍പുല്ല് ! എന്ന് വിളിക്കുന്നു. പേരിന്റെ ഉത്ഭവം തേടിയാല്‍ ജ്ഞാനപ്പഴമായ അറിവിന്റെ സാഗരമായ അറുമുഖനില്‍ എത്തും.
ആറുമുഖന്‍ എന്ന സുബ്രഹ്മണ്യദേവന്‍ തിന്ന പുല്ല് അറുകന്‍ പുല്ലായി മാറി. കാലാന്തരത്തില്‍ വന്ന വാക്കുകളിലെ കുറവാണ്. ഈ ആറു മുഖമുള്ളവനെ വെറും അറുമുഖം ആക്കിയത്.
1ശിക്ഷ/ 2നിരുക്തം / 3ചന്ദസ്/ 4വ്യാകരണം/ 5കലപ്പശാസ്ത്രം/ 6ജോതിഷം/ എന്ന ആറു മുഖങ്ങളില്‍ വിളങ്ങി അറുമുഖന്‍ ആകാന്‍ ഒരു കാരണം ശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്നുള്ള ജ്ഞാനവും അറുകന്‍ പുല്ലിനുള്ളിലെ വിഭവത്തിന്റെ വിശേഷതയുമൊക്കെ ഉണ്ടെന്ന് ഭക്തര്‍ മനസിലാക്കണം. അറുമുഖന് പ്രാമുഖ്യം ലഭിച്ചതില്‍ അറുകന്‍ പുല്ലെന്ന കറുക പുല്ലിനും സ്ഥാനമുണ്ട്.
ഈ ദേവനെ ജ്ഞാനപ്പഴം എന്നാണ് വിളിക്കുന്നത്‌.ആദ്യഅക്ഷരം കുറിക്കുംബോളും !!ഹരി!! എന്ന് കഴിഞ്ഞേ !ശ്രി! വരുന്നുള്ളൂ.അതിന് ശേഷമാണ് ഗണപതി വരുന്നുള്ളൂ. ഇതിലെ ശ്രി അറിവിന്റെ അത്ഭുത മരുന്നുകള്‍ അടങ്ങിയ താമരയാണ് .താമര പൂവ് നട്ട് വളര്‍ത്തുക താമരയിലയില്‍ സദ്യ ഉണ്ണുക ഗുണം ഉണ്ട്. താമരയെ കുറിച്ച് പിന്നീട് എഴുതാം.
ബ്രഹ്മ ണൃത്തില്‍ കൊടിയ അവസ്ഥയുണ്ട് അത് ശുഭ ബ്രഹ്മ എന്ന അവസ്ഥയാണത് . ആ അവസ്ഥ വന്നു ഭാവിച്ചാല്‍ സുബ്ര പദത്തില്‍ എത്തിയ ബ്രാഹ്മണനാകുന്നു എന്ന് വെച്ചാല്‍ അറിവിന്‍റെ മൂര്‍ത്തി ഭാവ മാകും ജ്ഞാനപ്പഴമാകും .അതാണ്‌ സുബ്രഹ്മണ്യ പദത്തിന്‍റെ പൊരുള്‍.അറിവിന്റെ കൊടുമുടി കണ്ടവര്‍ ആയിരുന്നു ഗണപതിയും സുബ്രമണ്യനും.
കറുകപ്പുല്ല് ഭോജ്യമാക്കിയ ഈ ഗണങ്ങളുടെ പതിയായ ഗണപതിക്ക് അപാര ബുദ്ധി ശക്തിയുണ്ടായിരുന്നു.. ജനങ്ങൾ അയാളെ ആനത്തലയൻ എന്നാണ് വിളിച്ചത് അത് ബുദ്ധിയുടെ മഹത്തം കൊണ്ട് കിട്ടിയ ഇരട്ട പേരാണ് ''ആനത്തല'' എന്ന വിശേഷണം ബുദ്ധി മാന്മാര്‍ക്ക് എന്നും സമൂഹം കൊടുക്കാറുണ്ട്.
ബുദ്ധി കറുക പുല്ലില്‍ നിന്നുള്ള ഊര്‍ജ്ജം ആണെന്ന് മനസിലാക്കുക . ഈ ആനന്ദ സ്വരൂപന്റെ (ശിവ) പുത്ന്‍റെ ഇഷ്ട്ട ഭക്ഷണമായി ഇന്നും ഭക്തര്‍ സമര്‍പ്പിക്കുന്നതും കറുകപ്പുല്ലാണ്.
എന്താണ് കറുകപ്പുല്ല് എന്ന്‌ നിങ്ങൾക്ക് മനസ്സിലാക്കണമെങ്കിൽ ആ ചെടിയിൽ ഒന്ന് ശ്രെദ്ധിക്കുക നിങ്ങൾക്കതിൽ ഈറ്റയും കരിമ്പും ഒന്നിച്ചു കാണാൻ സാദിക്കും. കരിമ്പിന്റെ ഇലകൾ ചെറുതാക്കിയ പോലെയുള്ള ഇലകളും. ഈറ്റയുടെ ബലമുള്ള നാമ്പുകളും ഈ ചെടിയില്‍ കാണാം. സുകന്യ കറുക നാമ്പ് കൊണ്ടാണ് ച്വുവന്യ മഹർഷിയുടെ കണ്ണുകൾ പൊട്ടിച്ചത്‌ അത്രക് ബലമുള്ള ഒന്നാണ് കറുക..
കറുകയുടെ ഗുണവും സര്‍വ്വ ബലം തന്നെയാണ്.
. കരിമ്പിന്റെ ഇലയും ഈറ്റയുടെ ബലവുമുള്ള ഗുണങ്ങൾ കറുകയിൽ നിങ്ങള്ക്ക് പരിശോദിക്കാം.
ഇവ രണ്ടും ചേർന്നതാണ് കറുകപ്പുല്ല് '
കരിമ്പും/ ഈറ്റയും/ ബ്രമ്മിയും/ അമൃതും/ തേനും/ ഒന്നിച്ചു കുഴച്ചു ഈശോരൻ ഭൂമിയിൽ നിക്ഷേപിച്ചു.. മുളച്ചു വന്നതോ കറുകപ്പുല്ലായാണ്.
ഈ നാമ്പിനെതേടി കാട്ടിൽ അലയേണ്ട സർവത്ര ഭൂമിയിൽ നിന്റെ മുന്നിൽ പുഞ്ചിരിയോടെ നില്പ്പുണ്ട് നിങ്ങളുടെ പാദസ്പര്ശം പോലും അവൾക്ക്പ്രീയമാണ്.
ഞരമ്പ്‌ ടോണിക്ക് എന്നാണു ആചാര്യമതം.. അപാര ബുദ്ധിയെന്ന് ആയുർവേദം.. ദീർഹായുസ്സ് എന്ന് ചരകസംഹിത. ഋഷി ഭോജ്യമെന്ന് വേദങ്ങള്‍
വെരിക്കോസ് വെയിൻ രോഗം വരുന്നത് അദ്ധ്യപകരിൽ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കേണ്ട.
നിന്ന് ജോലിചെയ്യുന്ന എല്ലാവരിലും ഞരമ്പ്‌ വീർപ്പു രോഗം വരുന്നു എന്നതും തർക്കമുള്ളതാണ്?
അപൂർവ്വമായി മാത്രം കിടക്കുന്ന ശീലമുള്ളവയാണ് നമ്മുടെ ആനകൾ എന്നും നിന്നുകൊണ്ട് മാത്രം ജീവിതം ജീവിക്കുന്നവർ. അങ്ങിനെയെങ്കിൽ ഭാരം കൊണ്ട് ആനക്കും കുതിരയ്ക്കും വേരികോസ് ഉണ്ടാകണം ജീവിതം മുഴുവനും നിന്നിട്ടും അതൊട്ട്‌ ഉണ്ടാകുന്നുമില്ല.
കഷ്ട്ടം ഈ ആളുകളുടെ ഓരോരോ കണ്ടുപിടിത്തങ്ങളേ''''
വളർത്തുന്ന ആനയേയോ ഇതര ജീവകൾക്കോ ഇതും ഇതിലപ്പുറവും വരും അതും കൃത്രിമ ഭക്ഷണം കൊണ്ടാണെന്നും ഓർക്കണം
''കേരളം മുഴുവനുമുള്ള ചായക്കടക്കാരെ എടുത്താൽ 85 %പേർക്കും ഈ രോഗമുണ്ട്‌.
''പക്ഷേ ചായക്കടയിലെ സപ്പ്ളെയർക്കു ഈ രോഗമില്ല എന്നതും ശ്രേദ്ധിക്കണം''
അദ്ധ്യപകരിൽ നല്ലൊരു ശതമാനവും ചായ പ്രീയരാണ് ഇതുഅദ്ധ്യപകരിൽ രോഗം വരുത്തുമ്പോൾ സമാപറിൽ നിന്നും എല്ക്കുന്ന തേയില ഗെന്ധം ചായ എടുക്കുന്നവരിലും രോഗം വരുത്തുന്നു തേയില ആണ് രോഗകാരണം.
തേയില തോട്ടങ്ങൾ ധാരാളമുള്ള മൂന്നാർ കാടുകളിൽ നിന്നും ഒരാന പോലും തേയില തിന്നുന്നത് എന്‍റെ വന വാസജീവിതത്തില്‍ എന്റെ കണ്ണിൽ പെട്ടിട്ടില്ല ആന തേയില തിന്നതായോ നശിപ്പിച്ചതായോ പത്ര റിപ്പോറ്ട്ടും ഇല്ല.
ഒരു ചായ കുടി ഒരു സ്പൂണ്‍ പഞ്ചസാര തീറ്റയാണ് .
ആടുമാടുകൾ തേയില അധികം ഇഷ്ട്ടപെടുന്നില്ല ഇക്കാര്യത്തിൽ അവക്ക് നമ്മെളെക്കാളും വിവേചനമുണ്ട്.
. ചായ മലത്തെ തടഞ്ഞു നിർത്തുന്നു മറ്റു ചില വസ്തുക്കളും രോഗമുണ്ടാക്കുന്നു പുകയില വനസ്പതി എണ്ണകൾ ദഹനക്കേട് എന്നിവയും കാരണമാണ്'
രോഗമുക്തി ആഗ്രെഹിക്കുന്നവർ ആദ്യമായി ചായ ഒഴിവാക്കണം.
ആനകള്‍ തേയില തോട്ടം നശിപ്പിക്കില്ല കാരണം അതിന്‍റെ ഗന്ധം എല്ക്കുന്നത് പോലും അവയക്കിഷ്ട്ടമല്ല.
നെല്ലിക്കയും കറുകയും കറ്റാർ വാഴയും തുല്യ മെടുത്തു അരച്ച് കഴിച്ചാൽ വെരിക്കോസ് വെയിൻ പമ്പ കടക്കുമെന്നു ആയിരം അനുഭവങ്ങൾ എന്റെ മുന്നിലുണ്ട് ( കറ്റാർ വാഴയുടെ മജ്ജ)
(നെല്ലിക്ക ഇല്ലെങ്കിലും കറ്റാർ വാഴ നിര്ബന്ധമാണ് )
നെല്ലിക്കയും കറുകയും ഓർമ്മ ശക്തി കൂട്ടുന്ന ശക്തമായ മരുന്നത്രേ കുട്ടികക്ക് ഇടിച്ചു പിഴിഞ്ഞു കൊടുക്കൂ അവർ മിടുക്കരാകട്ടെ.
മണിത്തക്കാളി ചേര്‍ത്ത ത്രിഫല ചൂര്‍ണ്ണം രാത്രി അല്പ്പം ശര്‍ക്കര ചേര്‍ത്ത് രാത്രി നെല്ലിക്കാ വലിപ്പത്തില്‍ കഴിച്ചാല്‍ വെരികോസ് വെയിന്‍ കുറയുന്നു.
ത്രിഫല കറുക നീരില്‍ ചേര്‍ത്തു കൊടുത്താല്‍ ബുദ്ധി വര്‍ദ്ധിക്കും അപസ്മാരത്തിനും ഇതാണ് നല്ലത്.
കറുക നീര് തേനിൽ കൊടുക്കൂ വാതം വരികപൊലുമില്ല.
മലബന്ധത്തിന് കറുക നീര് മാത്രം കൊടുക്കുന്നതാണ് ഉത്തമം
ഗെരഭിണികൾക്ക് കറുകപ്പുല്ല് നീര് നിത്യവും കൊടുക്കുക ഉത്തമനായ ശിശു ജനിക്കട്ടെ..
പ്രസവം സുഖവമുണ്ടാകും മുലപ്പാലും വർദ്ധിക്കും.
അല്പ്പം പറിച്ചെടുത്തു പശുവിനും കൊടുക്കുക പാൽ അമൃത് ആയിക്കോളും
മാംസ ഭോജികളായ മൃഗങ്ങൾ പോലും പട്ടിയും പൂച്ചയുമൊക്കെ ഔവ്ഷധമായി കറുകപ്പുല്ലിനെയാണ് ആശ്രെയിക്കുന്നത്. മൃഗങ്ങളുടെ തലയില്‍ പോലും ഈശോരൻ ഈ അറിവ് നിറച്ചു വെച്ചിട്ടുണ്ട്.
ഉപ്പ് രോഗത്തെ കൂട്ടുന്നു .
മറ്റൊന്ന് അമ്പലങ്ങളില്‍ ദേവന് ഉപ്പു നിഷിദ്ധമാണ് നമുക്കും വേണ്ട പഴങ്ങള്‍ കഴിച്ചു ജീവിക്കുന്നവന് ഉപ്പിന് എന്ത് സ്ഥാനം ?
നേപ്പാളില്‍ വീരേന്ദ്ര രാജാവ് നാട് നീങ്ങിയപ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ മുപ്പതു ദിവസം ഉപ്പ് കഴിക്കരുതെന്ന് പുതിയ രാജാവ് അറിയിക്കുക യുണ്ടായി .നമ്മുടെ നാട്ടില്‍ മുഖ്യമന്ത്രി ഇങ്ങിനെ ഒരു പ്രസ്ഥാവന ഉണ്ടായാല്‍ ബാക്കി കാര്യങ്ങള്‍ തദൈവ .
ഉപ്പിട്ട് പരിപ്പ് വേവിച്ചാല്‍ വേകില്ല .
ചാവ് കടലില്‍ ചാടി ചത്തു കളയാം എന്ന് ആരും വിചാരിക്കേണ്ട .പൊങ്ങി കിടക്കത്തെ ഉള്ളൂ.
ചാവ് കടലിലെ ലവണാംശം കാരണം ജലം കൊഴുത്തു കിടക്കുന്നു അതില്‍ നല്ല കനമുള്ള വസ്തുക്കളെ താണ് പോകൂ .മത്സ്യം പോലും ഇല്ലാത്ത കടലാണ് ചാവുകടല്‍ .
ഉപ്പ് കഴിച്ചാല്‍ ദാഹം വരുമെങ്കില്‍ ഉപ്പ് കാരണം രക്തവും കട്ട പിടിക്കും അറുത്ത കൈയ്യില്‍ ഉപ്പ് തേച്ചാല്‍ ചോര നില്ക്കും ഉപ്പിട്ട് പുതു വസ്ത്രം അലക്കിയാല്‍ നിറം പോകില്ല .ഉപ്പ് സ്തംഭനം ആണ് . അങ്ങിനെയെങ്കില്‍ ഉപ്പ് തീറ്റ കൊണ്ട് മലവും മൂത്രവും വരെ ശരീരത്തില്‍ സ്തംഭിച്ചു നില്ക്കും.
ഉപ്പും പഞ്ചസാരയും മലത്തെ തടഞ്ഞു നിര്‍ത്തും .
ഇനി നമ്മൾ എന്തിനു മടിച്ചു നില്ക്കണം ? കുട്ടികള്‍ക്ക് കരുനീര് കൊടുത്ത് തുടങ്ങുക .
അഥര്‍വ്വ വേദത്തില്‍ നിന്നും അടര്‍ത്തിയെടുത്ത അറിയപ്പെടാത്ത ആയുര്‍വേദo എന്ന എന്‍റെ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ആണിത് . സസ്നേഹം ANIL 8281404225
യവ്വനം നിലനില്ക്കുന്ന സ്നാന ചൂര്‍ണ്ണങ്ങള്‍ മുതല്‍ ചുളിവുകള്‍ വീഴാത്ത ഔവ്ഷധങ്ങളും നിര്‍മ്മാണ രീതിയും പഠിപ്പിക്കുന്നു. വേദങ്ങളിലെ അറിവുകള്‍ പങ്കുവയ്ക്കുന്നു .

Sunday 10 July 2016

മനുഷ്യവർഗ്ഗത്തെ ജാതി മത ദൈവഭേദങ്ങളെ ഒരിക്കലും പലതായി കാണാൻ പാടില്ല.

കെ പി രാജേഷ് കൊച്ചുകുന്നേൽ എന്നയാളുടെ ഫോട്ടോ
ജാതിഎന്ന പദത്തിന് ജനിക്കുമ്പോളുള്ളത് എന്നാണർത്ഥം. ജനനാൽ ഉള്ളത് എന്നു പറഞ്ഞാൽ മരണം വരെ വിട്ടു പോകാത്തത് എന്നുമാണ് അർത്ഥം. ഈ അർത്ഥത്തിൽ ഒരു വർഗ്ഗത്തിന് ജനനാൽ ഉള്ളതും മരണം വരെ വിട്ടു പോകാത്തതുമായ രൂപമേതാണോ അതാണ് ജാതി നിർണ്ണയത്തിനു ഹേതു. അതിനെയാണ് താർക്കികൻമാരും മറ്റും ജാതി നിർണ്ണയ ഘടകമായി അംഗീകരിക്കുന്നത്. ആ നിലയിൽ മനുഷ്യന്റെ മനുഷ്യ ശരീരം ജനനാൽ ഉള്ളതും മരണം വരെ വിട്ടു പോകാതെ മനുഷ്യ ശരീരമായി തന്നെ തുടരുന്നതുമാണ്. അതിനെ ആസ്പദമാക്കി മനുഷ്യർക്കു മുഴുവനും മനുഷ്യത്വമെന്ന ജാതി കൽപ്പിക്കാവുന്നതാണ്. പശുക്കൾക്കും കാളകൾക്കും മറ്റും അവയുടെ ഗോശരീരം ജനനാൽ ഉള്ളതും മരണം വരെ തുടരുന്നുമായതുകൊണ്ട് അവയ്ക്കൊക്കെ കൂടി ഗോത്വം എന്ന ജാതി കല്പിച്ചിരിക്കുന്നതു പോലെ ഇന്ന് മനുഷ്യരുടെ ഇടയിൽ നിലവിലുള്ള ബ്രാഹ്മണത്വാദി വേർതിരിവിന് ഇങ്ങനെ ജനനവുമായി ബന്ധപ്പെടുത്താവുന്ന യാതൊരു യുക്തിയുമില്ല. ബ്രാഹ്മണ കുലത്തിൽ ജനിക്കുന്ന എത്രയോ പേർ ഗുണകർമങ്ങൾ കൊണ്ട് ചണ്ഡാലരേക്കാൾ മോശമായ ജീവിതം നയിക്കാനിട വരുന്നു. താണകുലങ്ങളിൽ ജനിക്കുന്ന എത്രയോ പേർ ഗുണകർമ്മങ്ങൾ കൊണ്ട് ബ്രാഹ്മണരായി ബ്രഹ്മജ്ഞാനികളായി തീരുന്നു. ഇന്നത്തെ ദുർമാർഗ്ഗി നാളെ സന്മാർഗ്ഗിയായി ഭവിക്കുന്നു. ഇന്നത്തെ സന്മാർഗ്ഗി നാളത്തെ ദുർമാർഗ്ഗിയായി പതിക്കുന്നു. ഒരേ കുടുംബത്തിലെ അംഗങ്ങൾ തന്നെ പല തൊഴിലുകളിൽ ഏർപ്പെടുന്നു. ഒരാൾച്ചെവടക്കാരനാണെങ്കിൽ മറ്റൊരാൾ ഫാക്ടറിയുടമായായി തീരുന്നു. ഒരാൾ കൃഷിപ്പണി ചെയ്യുമ്പോൾ അയാളുടെ സഹോദരൻ സന്ന്യാസം സ്വീകരിക്കുന്നു. ഈ നിലയ്ക്ക് മനുഷ്യരുടെ കൂട്ടത്തിൽ ബ്രാഹ്മണാദി വേർതിരിവുകൾ ജനനവുമായി ബന്ധപ്പെട്ടതാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നു പറയേണ്ടതില്ലല്ലോ? ബ്രാഹ്മാണാദി വർണ്ണങ്ങളുടെ സ്ഥിതിയിതാണെങ്കിൽ സമൂഹത്തിൽ കാണപ്പെടുന്ന മറ്റവാന്തരവിഭാഗങ്ങൾ സ്വാർത്ഥമതികളായ സ്ഥാപിത താൽപ്പര്യക്കാരുടെ കൃത്രിമ സൃഷ്ടികളാണെന്ന് പറയേണ്ടതില്ലല്ലോ? ഈ ലോകത്ത് കാണപ്പെടുന്ന എല്ലാ നാമരൂപങ്ങളും ഒരേ ഒരു പരമാത്മാവിന്റെ രൂപഭേദങ്ങളാണെന്നു കണ്ടെത്തിയിട്ടുള്ള മാഹാത്മാക്കൾക്ക് മനുഷ്യത്വാദി ജാതികൾ പോലും വെറും മായാ വിഭ്രമങ്ങളാണ്. പിന്നെയാണോ ബ്രാഹ്മണത്വാദി വേർതിരിവുകൾ. കഷ്ടം തത്ത്വമറിയാതെ അജ്ഞതയിൽ പെട്ടുഴലുന്നവരുടെ കൃത്രിമ സങ്കല്പങ്ങളെ കുറിച്ച്എന്ത് പറയാനാണ്? മനുഷ്യവർഗ്ഗത്തെ ജാതി മത ദൈവഭേദങ്ങളെ ആസ്പദമാക്കി ഒരിക്കലും പലതായി കാണാൻ പാടില്ല.

നല്ല വിചാരങ്ങൾ എന്തുകൊണ്ടാണ്‌ എല്ലാവർക്കുമില്ലാത്തത്‌?

കെ പി രാജേഷ് കൊച്ചുകുന്നേൽ എന്നയാളുടെ ഫോട്ടോ
കർമ്മപരമ്പര
സ്വാത്വികാഹങ്കാരത്തിൽ നിന്നുണ്ടായ മനസ്സാണ്‌ ഇന്ദ്രിയങ്ങൾക്കെല്ലാം ശക്തി നൽകുന്നത്‌. ഇന്ദ്രിയങ്ങൾക്ക്‌ ശക്തിനൽകുന്ന പ്രകാശവും അറിവുമാണ്‌ ഇന്ദ്രിയദേവതകൾ. അതുകൊണ്ട്‌ അതിനെ അതിദൈവമെന്നും ഇന്ദ്രിയങ്ങളെ അദ്ധ്യാത്മമെന്നും ഭൂതതന്മാത്രകളെ അതിഭൂതമെന്നും പറയും- ഇവയെ ചലിപ്പിക്കുവാൻ, ഇവയിൽ ചേർന്നുനില്ക്കുന്ന നിമിത്തകാരണമായ ഈശ്വരശക്തിയെ ചിദാഭാസനെന്ന്‌ വിളിക്കും. അപ്പോൾ ചിദാഭാസചൈതന്യ മായ ഈശ്വരശക്തി, ഉപാദാനകാരണമായ മായയിൽ നിന്ന്‌ ഉല്പന്നമായ അതിഭൂതവും അദ്ധ്യാത്മവും അതിദൈവവുമായ ശക്തികളുംചേർന്ന്‌- പൂർവ്വ പൂർവ്വകർമ്മങ്ങളുടെ ബീജത്തിൽനിന്ന്‌ ഉരുത്തിരിഞ്ഞുണ്ടായതാണ്‌, ഓരോ വ്യക്തിയുടെയും പ്രപഞ്ചം. ഇങ്ങനെയൊരു പ്രപഞ്ചമുണ്ടാക്കിയെടുത്തത്‌- ഓരോ ഭൂതത്തിലും ഓരോ അദ്ധ്യാത്മമായ ഇന്ദ്രിയത്തിലും നിഹിതമായിരിക്കുന്ന ദൈവികശക്തി; ആത്മശക്തി താന്താങ്ങളുടെ കർമ്മപദ്ധതികളെ രൂപപ്പെടുത്തുന്നതിനായിക്കൊണ്ടാണ്‌; അതിനായാണ്‌ അവ നിത്യവും നിരന്തരവുമായി പ്രാർത്ഥിക്കുന്നത്‌- ആ പ്രാർത്ഥനയുടെ ഫലമാണ്‌ പൂർവ്വപൂർവ്വ കർമ്മങ്ങളിൽനിന്ന്‌ ഉരുത്തിരിഞ്ഞുണ്ടാകുന്ന ഈ പ്രപഞ്ചംമുഴുവൻ. അതുകൊണ്ട്‌ നമ്മുടെ ബുദ്ധി കർമ്മാനുസാരമെങ്കിൽ, അതിൽനിന്ന്‌ സ്വതന്ത്രമായി നമുക്കെന്തുചെയ്യാനാകും? ഇതിന്‌ ഉത്തരമായാണ്‌ ഭർതൃഹരി പറഞ്ഞത്‌, വീണ്ടും മനുഷ്യൻ `സുധി`യാകണമെന്ന്‌. ധി-ബുദ്ധി; സുബുദ്ധി. നല്ല വിചാരംകൊണ്ട്‌ സുവിചാര്യനായി കർമ്മങ്ങൾ ചെയ്യണം.
നല്ല വിചാരങ്ങൾ എന്തുകൊണ്ടാണ്‌ എല്ലാവർക്കുമില്ലാത്തത്‌? ഏതെങ്കിലുമൊരു മനസ്സിൽ വല്ലപ്പോഴുമൊരിക്കൽ നല്ലവിചാരം വരും. അപ്പോഴാണ്‌ എല്ലാ ജീവജാലങ്ങളുടെയും സുഖത്തിനുവേണ്ടി വല്ലതുംചെയ്യണമെന്ന്‌ തോന്നുക; അപ്പോൾ സത്കർമ്മങ്ങൾ ചെയ്യും; യജ്ഞാദികൾ ചെയ്യും; അങ്ങനെയോരോ സേവ ചെയ്യും. എന്നാൽ അസദ്ബുദ്ധിയാകട്ടെ ഇതെല്ലാം എങ്ങ നെ അട്ടിമറിക്കാമെന്നും എങ്ങനെ മറ്റുള്ളവരെ ദുഃഖിപ്പിക്കാമെന്നും ഉപദ്രവിക്കാമെന്നുംമാത്രം വിചാരംചെയ്യുന്നു- ബുദ്ധനും രന്ദീദേവനും മഹാത്മാഗാന്ധിയുമെല്ലാം ചിന്തിച്ചത്‌ സദ്ചിന്തകളായിരുന്നു; എങ്ങനെ പരോപകാര്യാർത്ഥം ജീവിക്കാമെന്നാണ്‌ ചിന്തിച്ചത്‌. പുരാണങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയുംമുഴുവൻ വ്യാസൻ പറഞ്ഞിട്ടുള്ളതും ഇതാണ്‌- അന്യന്‌ ഉപദ്രവമാകാതെ ന?ചെയ്ത്‌ ജീവിക്കാമെന്ന്‌.
ത്യാഗികളായ മഹാപുരുഷ‍ന്മാരുടെ മനസ്സ്‌ എപ്പോഴും കേവലം പരസുഖാർത്ഥം വിചാരംചെയ്യും; എങ്ങനെയവർ വിചാരംചെയ്യുന്നുവോ അങ്ങനെയവർ മൂന്നുലോകത്തിനും ഉപകാരംചെയ്യുന്നു. അവരുടെ മനസ്സ്‌, വാക്ക്‌, പ്രവൃത്തികളെല്ലാം ഉപകാരത്തിനുവേണ്ടി മാത്രമുള്ളതാണ്‌- ഇതിനെല്ലാം വിപരീതമായിരിക്കും അസദ്പുരുഷ‍ന്മാരുടെ വാക്കും മനസ്സും പ്രവൃത്തിയും. ഇത്തരക്കാരുടെ വിപരീതഭാവനകളെക്കുറിച്ച്‌ മാഘൻ വിശദമായി പറഞ്ഞി ട്ടുണ്ട്‌- ഇത്തരക്കാർ വാനപ്രസ്ഥം നശിപ്പിക്കും; കെട്ടിടങ്ങൾ ഇടിച്ചുനിരത്തും; തോപ്പുകൾ തകർക്കും; വാഹനങ്ങൾ കത്തിക്കും; കല്ലെറിയും; ബന്ധങ്ങളെ ശിഥിലമാക്കും. ഇത്തരം പ്രവൃത്തികളാണ്‌ ഇത്തരക്കാരുടെ ചിന്തയിലെപ്പോ ഴും ഉണ്ടാകുക; അതുതന്നെയാണ്‌ എപ്പോഴും ഇത്തരക്കാർ പറഞ്ഞുകൊണ്ടി രിക്കുക.
എങ്ങനെ വിചാരം ചെയ്യുന്നുവോ അങ്ങനെയാണ്‌ കർമ്മം. വിചാരം ചെയ്യു കയും ചെയ്യിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ ആ വിചാരത്തിനനു സരിച്ച്‌ അറിയാതെതന്നെ കർമ്മം ആ വഴിയിൽ വന്നുചേരും- ഈയൊരു അറിവിന്റെ വെളിച്ചത്തിൽ കഴിഞ്ഞ നൂറുവർഷത്തെ നമ്മുടെ കലയെയും സാഹിത്യത്തെയും നിയമനിർമ്മാണത്തെയും മാധ്യമപ്രവർത്തനത്തെയും വിലയിരുത്താമോ? സുവിചാരങ്ങളാണോ ഇവയൊക്കെ ജനതയിൽ വളർത്തി ക്കൊണ്ടുവന്നത്‌? ഇവയെല്ലാം ഇത്രയുംകാലം ജനതയുടെ ഇന്ദ്രിയങ്ങളെ വിഷയവൈശിഷ്ട്യം നിറഞ്ഞ ലോകങ്ങളിലേക്ക്‌ നയിക്കുകയായിരുന്നില്ലേ? വിഷയങ്ങളുടെ ലോകങ്ങളിലേക്ക്‌ ഓടിക്കയറിച്ചെല്ലുമ്പോൾ പൂർവ്വികമായി ചെയ്ത കർമ്മങ്ങളുടെയും ന?കളുടെയും പശ്ചാത്തലത്തിൽ- കോശങ്ങൾ ആഗ്രഹിക്കുന്നത്‌ അനുഭവിക്കാം. എന്നാൽ കോശങ്ങൾ ആഗ്രഹിച്ചിട്ടും, സ്ഥാനമാനങ്ങളുടെനിലയിൽ സമാജം ഉത്തമനാണെന്ന്‌ ധരിച്ചുവെയ്ക്കാൻ- അവ അനുഭവിക്കാതെ മാറ്റിവെയ്ക്കുമ്പോൾ, കർമ്മതലം കൂടുതൽ സങ്കീർ ണ്ണമാകും. ചെയ്യണമെന്ന്‌ തോന്നിയവ ചെയ്യാതിരുന്നാൽ, അവന്റെയുള്ളിൽ പൂർവ്വികമായികിടക്കുന്ന ആ ബീജം ചെയ്തുതീർക്കാൻ വീണ്ടും ജനിക്കുക യോ ചെയ്തുതീർക്കുകയോ ചെയ്യുമെന്ന്‌ ബോദ്ധ്യപ്പെടേണ്ടതാണ്‌- ഇതാണ്‌ ഈ ചിന്തയുടെ പ്രസക്തിയും.
ഹിംസയുടെയും സ്തേയത്തിന്റെയും വിദ്യാഭ്യാസം ആർജിച്ചാൽ; അന്യ ഥാകാമാങ്കിതമായ വിദ്യാഭ്യാസസമ്പ്രദായത്തിൽ വിദ്യയഭ്യസിച്ചാൽ, അവൻ അസത്യംപറഞ്ഞാൽ; അന്യനെതിരായിപ്രവർത്തിച്ചാൽ അവനെ കുറ്റംപറ യാനാകുമോ? കോശകോശാന്തരങ്ങളിൽ വിദ്യയിലൂടെ നിറയുന്ന ചിന്തകൾ നാളെ കർമ്മങ്ങളായി പരിണമിക്കുമെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌, കർമ്മങ്ങ ളുടെ ഗഹനതയും അതിന്റെ പര്യവസാനമില്ലായ്മയും നമുക്ക്‌ ബോദ്ധ്യപ്പെ ടുക.
കാമാത്മാവും സ്വർഗ്ഗപരനാവുകയും ചെയ്താൽ രണ്ടുപ്രകാരത്തിലും കർമ്മമുളവാകും- പുണ്യവും പാപവുമുണ്ടാകും. എന്നാൽ ഈ കർമ്മങ്ങളിൽ പാപത്തിന്റെ എണ്ണം കൂടുതലും പുണ്യത്തിന്റെ എണ്ണം അല്പവുമാണ്‌. അതുകൊണ്ടാണ്‌ എൺപത്തിനാല്‌ ലക്ഷം യോനികളിലൂടെ ജനിക്കുന്നുവെ ന്ന്‌ പറയുന്നത്‌; ജനിക്കുന്നതിൽ അധികവും പാപയോനികളിലാണ്‌. വിദ്യാര ഥ?‍ാർ, അപ്സരസ്സുകൾ, യക്ഷ?‍ാർ, ദക്ഷ?‍ാരൊക്കെ ദേവയോനികളിൽ പ്പെടുന്നു- പുരാണ സംഹിതകൾ നാലുലക്ഷം മനുഷ്യയോനിയെന്ന്‌ പറ ഞ്ഞിട്ടുണ്ട്‌. മൂക്ക്‌ പതിഞ്ഞ ചൈനക്കാർ, വെള്ളക്കാരായ യൂറോപ്യ?‍ാർ, കറുത്ത ആഫ്രിക്കക്കാർ ഇവരെല്ലാംചേർന്നാൽ പത്തിരുപത്‌ ജാതി കാണും. അപ്പോൾ ലോകലോകാന്തരവാസികളായി നാലുലക്ഷം മനുഷ്യയോനി കണക്കാക്കാമെങ്കിൽ ബാക്കിവരുന്ന എൺപതുലക്ഷം യോനികളോ, അത്‌ തിര്യക്‌ യോനികൾ തന്നെയാണ്‌. പുണ്യകർമ്മത്തിന്റെ ആധിക്യംകൊണ്ട്‌ ദേവയോനി ലഭിക്കുന്നുവെന്ന്‌ പറയും; പുണ്യപാപങ്ങൾ സമമാകുമ്പോൾ മനുഷ്യയോനി ലഭിക്കുന്നു; പാപത്തിന്റെ ആധിക്യത്തിൽ തിര്യക്‌യോനിയും ലഭിക്കും. എന്തുകൊണ്ടെന്നാൽ പാപത്തിന്റെ മാത്ര അധികമാണ്‌- എൺ പതുലക്ഷം പാപഫലമാണ്‌; നാലുലക്ഷം പുണ്യപാപ ഉഭയഫലവും പത്തോ ഇരുപതോമാത്രം കേവലപുണ്യഫലവുമാണ്‌.
ഈയൊരു കണക്ക്‌ ഒരു വ്യക്തിയുടെ ജീവനചര്യനോക്കിയാലും ബോ ദ്ധ്യപ്പെടും- പുണ്യത്തിന്റെ മാത്രയെ അപേക്ഷിച്ച്‌ പാപത്തിന്റെ മാത്ര തന്നെയാണ്‌ അധികം. ലോകത്തുള്ള സമ്പത്ത്‌, ലോകരാഷ്ട്രങ്ങൾ, ലോക ത്തെ മനുഷ്യർ- അതിൽതന്നെയുള്ള ഭിന്നഭിന്ന ജാതികൾ, മതങ്ങൾ, വർഗ്ഗ ങ്ങൾ, വർണ്ണങ്ങൾ- ലോകത്തെ ജീവജാലങ്ങൾ- മൃഗസഞ്ചയങ്ങൾ ഇവ യൊക്കെ നോക്കിക്കണ്ടാൽ; ലോകത്തെ ജീവികളുടെയൊക്കെ ജീവിതരീതി കളെവെച്ചുപഠിച്ചാൽ, ഒരുവൻ സമ്പാദിച്ചുകൂട്ടുന്ന അറിവും അവന്റെ കർമ്മ ഫലങ്ങളുംവെച്ച്‌ ചിന്തിച്ചാൽ- കർമ്മങ്ങളിൽ ഏറ്റവുംകൂടുതൽ പാപങ്ങ ളാണെന്ന്‌ ബോദ്ധ്യമാകും. അപൂർവ്വത്തിൽ അപൂർവ്വമാണ്‌ തന്റെ ജീവി താരംഭംമുതൽ അവസാനംവരെ, വളരെ ശ്രദ്ധയോടെ പുണ്യംചെയ്ത്‌ ജീവി ക്കണമെന്ന്‌ തീരുമാനിച്ചിട്ടുള്ളവരായി ഉള്ളതെന്നുകാണാം- തന്റെ ബുദ്ധിയെ യും മനസ്സിനെയും കർമ്മകലാപങ്ങളെയും തന്റെ ഇന്ദ്രിയങ്ങളുടെ പ്രവർത്ത നപന്ഥാവിനെയും നിരന്തരമായി നോക്കിക്കാണുകയും അവയെ ശ്രദ്ധിച്ച്‌ മനസ്സിലാക്കുകയും അവയെ ഉത്തമമായ മാർഗ്ഗത്തിൽ നിയന്ത്രിച്ചുനിർത്തു കയും ചെയ്ത്‌ കർമ്മത്തെകൊണ്ടുപോകുന്നവർ അത്യപൂർവ്വമാണ്‌. ഇങ്ങനെ യൊരുവൻ സദാശ്രദ്ധിച്ചിരിക്കുമ്പോഴാണ്‌ താൻ പുണ്യകർമ്മത്തിനാണോ പാപകർമ്മത്തിനാണോ പ്രാധാന്യംകൊടുക്കുന്നതെന്ന്‌ സ്വയം തിരിച്ചറിയു ക- ജീവിതകാലംമുഴുവൻ പുണ്യകർമ്മങ്ങൾക്കുവേണ്ടിമാത്രം ശ്രദ്ധിച്ചിരുന്ന വർ അതീവ ദുർലഭമാണ്‌.
അറിഞ്ഞും അറിയാതെയും; അദൃഷ്ടപൂർവ്വകമായും ദൃഷ്ടപൂർവ്വകമായും അനേകമനേകം പാപസഞ്ചയങ്ങളാണ്‌ ഉണ്ടാകുന്നത്‌. അപ്പോൾ പുണ്യത്തി ന്റെ മാത്രയെ അപേക്ഷിച്ച്‌ പാപത്തിന്റെ മാത്ര വളരെ അധികമാണ്‌ തന്റെ ജീവിതത്തിലെന്ന്‌ നോക്കിക്കാണാൻ ആർക്കും കഴിയേണ്ടതാണ്‌. സിംഹത്തി ന്റെ മുന്നില്പ്പെട്ട ഒരാളെ സിംഹം പിടികൂടി കടിച്ചുകൊന്നു; സിംഹത്തിന്‌ പാപമുണ്ടോ? ഒരാൾ പാമ്പുകടിച്ചുമരിച്ചു; പാമ്പിന്‌ പാപമുണ്ടോ? ഇത്തരം ചോദ്യങ്ങളിൽ സിംഹം കടിച്ചുകൊന്നതും പാമ്പുകടിച്ചതുമൊക്കെ ഭോഗഭൂ മികയാണെന്ന്‌ ആദ്യം മനസ്സിലാക്കണം. രാത്രികാലംമുഴുവൻ ഉണർന്നിരുന്ന പട്ടി- വീട്ടിൽകയറിയ കള്ളനെ പട്ടി കടിച്ചു; കള്ളൻ ജീവനുംകൊണ്ടോടിര ക്ഷപ്പെടുകയും വീട്ടുകാരന്റെ ധനം രക്ഷിക്കുകയും ചെയ്തു. ഇതിലെ പുണ്യവും പാപവും പട്ടിക്കുണ്ടാകുമോ? പട്ടിയത്‌ സ്വഭാവേന ചെയ്തതാണ്‌; അതിലതിന്‌ പുണ്യപാപങ്ങളൊന്നുമില്ല; പട്ടിക്കതിൽ നാം നൽകുന്ന പ്രചോ ദനവുംമറ്റും- അത്‌ ആ കർമ്മത്തിന്റെ ഫലമാണ്‌; കർമ്മഫലം കൊണ്ടാണ്‌ ആ പ്രചോദനം ലഭിക്കുന്നത്‌; അതിൽ നിന്ന്‌ വേറിട്ടൊരു ഫലമൊന്നും ലഭി ക്കാനുമില്ല- ഈ സ്ഥിതി, ദേവതകളുടേതുകൂടിയാണ്‌. അപ്പോൾ മനുഷ്യ ശരീരംകൊണ്ട്‌ ചെയ്യുന്ന കർമ്മങ്ങളുടെതന്നെ ഫലം എൺപതുലക്ഷം യോനിയാണെന്ന്‌ അനുമാനിക്കണം- മനുഷ്യശരീരത്തിലാണ്‌ ഈ കർമ്മ ഫലമുള്ളത്‌; ഇങ്ങനെയാണ്‌ ഇതിനെ അപഗ്രഥിക്കേണ്ടത്‌. അപ്പോൾ, നാം നാലുലക്ഷം പുണ്യപാപസഞ്ചയങ്ങളും എൺപതുലക്ഷം പാപങ്ങളും ചെയ്യു ന്നുണ്ട്‌- എൺപത്തിനാലുലക്ഷം കർമ്മങ്ങൾക്ക്‌ മുപ്പത്തിയാറായിരം ദിവസ ത്തിന്റെ ജീവനമാണെന്നാണ്‌ കണക്ക്‌; മനുഷ്യന്റെ ആയുസ്സ്‌ നൂറുവർ ഷമാണ്‌. ഈയൊരു അർത്ഥത്തിൽ ഒരുദിവസം ഇരുനൂറ്റിയമ്പത്‌ യോനികളെ പ്രാപ്തമാകുന്നതരത്തിൽ മനുഷ്യൻ ശ്രമിക്കുന്നുണ്ടെന്ന്‌ മനസ്സിലാക്കണം- ഓരോ ദിവസവുമിങ്ങനെ പുണ്യപാപമിശ്രണമായ ഈ മനുഷ്യജ?ത്തിൽ പാപയോനിയായ തിര്യക്‌യോനി ലഭിക്കുന്നതിനുവേണ്ടിയോ പുണ്യപാപ മിശ്രണമായ മനുഷ്യയോനി ലഭിക്കുന്നതിനുവേണ്ടിയോ- ഇരുന്നൂറ്റിയമ്പത്‌ യോനിക്കുള്ളത്‌ ചെയ്തുകൂട്ടുന്നുണ്ട്‌. ഇതിലെ ഓരോ യോനിയിലും എത്ര സുഖദുഃഖങ്ങളുണ്ട്‌; എത്ര ജയപരാജയങ്ങളുണ്ട്‌; എത്ര ലാഭഹാനികളുണ്ട്‌, അവയുടെയെല്ലാം അവാന്തരകർമ്മങ്ങളും ഉണ്ടാകുന്നു- അപ്പോഴിത്‌ ഇരുന്നൂ റ്റിയമ്പതുകൊണ്ടല്ല, രണ്ടായിരത്തിയഞ്ഞൂറുകൊണ്ടും പൂർത്തിയാക്കാൻ കഴിയാതെ വരും.
കാക്കയും ആനയുമൊക്കെ നൂറ്റിയമ്പതും ഇരുന്നൂറും വർഷം ജീവിക്കു മെന്നാണ്‌ പറയുന്നത്‌. അതിലെ ഓരോ ദിവസവും കോടിക്കണക്കായ സുഖ ദുഃഖങ്ങൾക്കുള്ള സ്ഥാനം ഉപസ്ഥിതമാണ്‌; അതെല്ലാം മനുഷ്യശരീരത്തിൽ ചെയ്തുകൂട്ടിയ കർമ്മങ്ങളുടെതന്നെ പരിണാമവുമാണ്‌. അതായത്‌ ഒരാന യുടെ ജീവിതത്തിൽ നൂറുവർഷമുണ്ടെങ്കിൽ മുന്നൂറ്റിയറുപത്‌ ദിവസത്തെ മുപ്പത്തിയാറായിരം കർമ്മത്തെ മാനിക്കുന്നു; അപ്പോൾ ഓരോദിവസവും വേറെവേറെ സുഖദുഃഖാദികളുമുണ്ട്‌. എന്തെന്നാൽ ഒരു ദിവസംതന്നെ ഇത്ര യായിരവും ലക്ഷവുമായി കർമ്മമിങ്ങനെ തയ്യാറാകുന്നുണ്ട്‌. എങ്ങനെയാണ്‌ ഈ കർമ്മങ്ങൾക്ക്‌ തയ്യാറാകുന്നത്‌? ഓരോനിമിഷത്തിലും നാം കർമ്മം സഞ്ച യിച്ചുകൊണ്ടിരിക്കുന്നു- നാമൊന്ന്‌ നടക്കാൻതുടങ്ങിയാൽ, എത്രയെത്ര സൂക്ഷ്മപ്രാണികളെയാണ്‌ ചവിട്ടിക്കൊല്ലുന്നത്‌? ഒന്ന്‌ സംസാരിച്ചാൽതന്നെ, അന്തരീക്ഷത്തിലെ എത്രയെത്ര സൂക്ഷ്മാണുക്കളാണ്‌ കൊല്ലപ്പെടുന്നത്‌? നമ്മളൊരു ശ്വാസമെടുക്കുമ്പോൾതന്നെ എത്രയെത്ര സൂക്ഷ്മാണുക്കളെ യാണ്‌ അകത്താക്കുന്നത്‌? നാമിങ്ങനെ എത്രയെത്ര കൊതുകുകളെ; മൂട്ടക ളെ; പക്ഷികളെ; ജന്തുക്കളെയാണ്‌ കൊന്നൊടുക്കുന്നത്‌? ഈ ജീവജാലങ്ങ ൾക്കെല്ലാം ദുഃഖമുണ്ടായതിന്റെ; അവയെ അതിയായി ദുഃഖിപ്പിച്ചതിന്റെയൊ ക്കെ പാപം നാം ഏറ്റുവാങ്ങേണ്ടിവരില്ലേ? ഇതുപോലുള്ള പാപങ്ങളിൽനി ന്നൊന്നും ആർക്കും മുക്തനാകാനാവില്ലതന്നെ. അപ്പോൾ പ്രായശ്ചിത്തം ചെയ്യണം; പഞ്ചമഹായജ്ഞംകൊണ്ട്‌ സകലപാപങ്ങളും നഷ്ടപ്പെടും- ഇല്ലേ ങ്കിൽ അതിന്റെ ഫലം അനുഭവിക്കേണ്ടത്‌ അനിവാര്യവുമാണ്‌; അത്‌ വൈദികകർമ്മമായാലും; അവൈദികകർമ്മമായാലും.

Friday 8 July 2016

“ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം

ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണു് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ്മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം. സവിതാവിനോടുള്ള പ്രാർത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.
ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ ആണ്. ഗായത്രീ ‍ഛന്ദസ്സിൽ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം കല്പിച്ചിരിക്കുന്നത്
ഓം ഭൂര്‍ ഭുവ : സ്വ:
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹി
ധീയോയോന: പ്രചോദയാത്

ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂ - ഭൂമി
ഭുവസ് - അന്തരീക്ഷം
സ്വർ - സ്വർഗം
തത് - ആ
സവിതുർ - ചൈതന്യം
വരേണ്യം - ശ്രേഷ്ഠമായ
ഭർഗസ് - ഊർജപ്രവാഹം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു
ധിയോ യോ ന - ബുദ്ധിയെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ
വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച്കൊടുത്തതെന്നാണ്‌ ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹംതന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും. ഏതൊരു മന്ത്രത്തിനും ഋഷി, ഛന്ദസ്സ്, ദേവത എന്നിവ കൂടിയേ തീരു. ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം. മുറപ്രകാരം ഇരുപത്തിനാലു ലക്ഷം തവണ ഈ മന്ത്രം ജപിച്ച് അതിനുശേഷം യഥാക്രമം ഹോമം, തർപ്പണം, അന്നദാനം എന്നിവ നടത്തി പിന്നീട് ഇഷ്ട സിദ്ധിക്കായി സാധകൻ പ്രയോഗം ചെയ്യാവുന്നതാണു.
സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ

Thursday 7 July 2016

സർവ്വ മത ആചാര്യൻ ഗുരുദേവൻ

സർവ്വ മതങ്ങളുടെയും ആചാര്യൻ ഗുരുദേവൻ
Sindhu Mangalath എന്നയാളുടെ ഫോട്ടോ
മതങ്ങൾ രൂപപ്പെട്ടത് അതാതു മതസ്ഥാപകരുടെ അഭിപ്രായത്തിൽ ആണ്. അഥവാ സർവ്വമതങ്ങൾക്കും ഓരോ മത സ്ഥാപകരുണ്ട്. ഉദാ: ഇസ്ലാംമതം - ഇബ്രാഹിം, ബുദ്ധമതം- ശ്രീബുധൻ, ക്രിസ്തുമതം - ശ്രീയേശു മുസ്ലിം - മുഹമ്മദ്നബി ..... . എന്നാൽ ഹിന്ദു മതത്തിനു സ്ഥാപകരായി ചരിത്രത്തിൽ ഇല്ലെങ്കിലും ഹിന്ദു മതം സനാതന ധർമ്മത്തിന്റെ പിന്തുടർച്ചയാണ്. സനാതന ധർമ്മ സ്ഥാപകൻ ശ്രീകൃഷ്ണൻ എന്നാണ് ചരിത്രം കാണിക്കുന്നത്. എന്നാൽ ഗുരുദേവൻ സർവ്വമതസാരവും ഏകം എന്നു ഉത്‌ഘോഷിക്കുകയും സർവ്വമതസ്ഥാപകരുടെയും ആചാര്യാപദം അലങ്കരിക്കുകയും ചെയ്തു.
1916 ജൂലൈ 16 ന് ഗുരുദേവൻ നമുക്ക് ജാതിയില്ല എന്ന വിളംബരം ലോകത്തിനായി സമർപ്പിച്ചു. ചരിത്ര പ്രസിദ്ധമായ ആ പ്രസംഗത്തിലെ സുപ്രധാനഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു.
മനുഷ്യരിൽ ഗുണകർമ്മപാപം അനുസരിച്ചു ചാതുർവർണ്യം കല്പിക്കാം. എന്നാൽ ഇപ്പോൾ കാണുന്ന മനുഷ്യനിർമ്മിതമായ ജാതിവിഭാഗത്തിനു യാതൊരു അർഥവുംഇല്ലാ. അനർഥകരവും ആണ്. അതു നശിക്കുക തന്നെ വേണം. മേൽജാതിയെന്നും കീഴ്ജാതിയെന്നും ഉള്ള വിചാരം തന്നെ ഇല്ലാതാകണം. ഈ വിചാരം നമ്മിൽ നിന്നും പോയിട്ടു വളരെയേറെക്കാലമായി. സാമുദായിക സംഗതികൾക്കും മതത്തിനും തമ്മിൽ സംബന്ധമൊന്നും പാടില്ല . മതം മനസിന്റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്രത്തെ തടയരുത്. പലമതക്കാരായ മനുഷ്യരുണ്ടല്ലോ. അവരിൽ ഓരോരുത്തരുടെയും മനസ്സിൽ ഗതിക്കും വളർച്ചക്കുംമനുസരിച്ചു ഭിന്നമതങ്ങൾ കൂടിയേ തീരു. എല്ലാവർക്കും സ്വീകാര്യമാകുന്ന ഒറ്റമതം ഉണ്ടാവാൻ പ്രയാസമാണ്.
" എൻ്റെ മതം സത്യം മറ്റുള്ളവരുടെ അസത്യം എന്നു ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും സദുദ്ദേശത്തോടുകൂടിയാണ്. ഇപ്പോൾ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു പ്രതെയ്ക മതവുമായിട്ടു നമുക്ക് യാതൊരു സംബന്ധവും ഇല്ല. നാമായിട്ടു ഒരു പ്രേത്യേക മതം സ്ഥാപിച്ചിട്ടും ഇല്ലാ. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്. ഓരോരുത്തരും അവരവർക്കു ഇഷ്ടമുള്ള മതം ആചരിച്ചത് മതി. നാം ചില ക്ഷേത്രങ്ങൾ പ്രീതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളിൽ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്ത്യാനികൾ , മുഹമ്മദീയർ മുതലായ മറ്റു മതക്കാരും ആഗ്രഹിക്കുന്ന പക്ഷം അവർക്കായും വേണ്ടത് ചെയ്യുവാൻ നമുക്കെപ്പോഴും സന്തോഷമാണുള്ളത്. നാം ജാതിമതഭേദങ്ങൾ വിട്ടിരിക്കുന്നു എന്നു പറയുന്നതിന് ഏതൊരു ജാതിയോടും മതത്തോടും നമുക്കു പ്രേത്യേക മമതഇല്ലെന്നു മാത്രമേ അർത്ഥമുള്ളൂ.

ജാതിക്കും മതത്തിനും വേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുന്നവർ ഗുരുദേവന്റെ ഈ പ്രസംഗം കാണാതെ പോകരുതേ എന്നാണ് അഭ്യർഥിക്കാനുള്ളത്.