Sunday 14 December 2014

' പിണ്ഡനന്ദി ' എന്ന കൃതിയുടെ മാഹാത്മ്യം !

!

ഗുരുദേവൻ രചിച്ച 'പിണ്ഡനന്ദി' എന്ന കൃതി വായിച്ചു മനസ്സിലാക്കിയാൽ ജീവിക്കേണ്ടുന്നത് എങ്ങനെ എന്ന് മനസ്സിലാകും.
ഒന്നും നമ്മൾ നിനച്ചമാതിരി നടക്കില്ല . എല്ലാത്തിനും അതിന്ടെതായ നിയമവും കാലവും ഉണ്ട്. അതനുസരിച്ച് അത് നടന്നുകൊള്ളും . ആഗ്രഹങ്ങളും മോഹങ്ങളും നമ്മളെ ദുഃഖ കടലിൽ താഴ്ത്തും. ജനിച്ചതും മരിക്കുന്നതും നമ്മുടെ തീരുമാനത്തിലല്ല. പിന്നെ ഇതിനിടയിലുള്ള കാലം എങ്ങനെ നമ്മുടെ കൈയിലാകും ?? ചിന്തിച്ചു നോക്കൂ .
എന്തിനു ജനിച്ചു,മരണം എന്താണ് ? ഇനി മരിച്ചാൽ എങ്ങോട്ട് എന്ന് ഒന്നും നമ്മൾ ചിന്തിക്കുന്നില്ല. ഈ ഉള്ള കാലം കൊണ്ട് എന്തൊക്കെയോ നേടാനുള്ള തത്രപാടിൽ അവസാനം നേടിയതെല്ലാം ഉപേക്ഷിച്ചു പോകേണ്ട അവസ്ഥ ! അപ്പോൾ ഇതും പാഴല്ലേ ! ഒരു സത്യം ഉണ്ട്. നമ്മൾ ഓരോരുത്തരും എന്തോ അന്വേഷിക്കുന്നുണ്ട് . ആ അന്വേഷണം ആണ് പലതിലും ഉണ്ട് എന്ന് തോന്നി തപ്പുന്നത്. കുറെ സമ്പത്തും ധനവും ബന്ധുബലവും ഒക്കെ ഉണ്ടായാലും മതിവരാത്ത ഒരു അന്വേഷണം .
ആ അന്വേഷണം ഗുരുദേവ കൃതികളിൽ നിന്നും മനസ്സിലാകും . നമ്മെ നമ്മളാക്കി എടുത്ത, പിണ്ഡത്തിൽ വച്ച് അമൃത് നല്കി സംരക്ഷിച്ച, എപ്പോഴും നമുക്ക് തുണയായി പ്രകാശമായി നമ്മുടെ തന്നെ ഉള്ളിൽ പ്രകാശിച്ചു നിൽക്കുന്ന പരംപൊരുളായ ആ ആത്മസൂര്യനെ, ആത്മ ചൈതന്യത്തെ അഥവാ ശക്തിയെ നമ്മൾ മറന്നു പോകുന്നു. അതാണ്‌ നമ്മുടെ ദുരിത കാരണം . കടലെവിടെ എന്നറിയാതെ , കരയിലിട്ട മീനിനെ പോലെ പിടയുന്നു...
പ്രപഞ്ച സുഖം ആണ് വലുത് എന്ന് ധരിച്ചു ഭ്രമിച്ചു അതിൽ കുടുങ്ങി പോകാതെ ജീവിതം മരണം വരെ മുന്നോട്ടു നയിക്കുമ്പോഴും ആ സത്യത്തെ സ്മരിക്കുക .ആ സത്യത്തിൽ പൂർണ്ണമായി മനസ്സിനെ സമർപ്പിക്കുക . അദ്ദേഹം നമ്മെ കാത്തുകൊള്ളും എന്ന് പൂർണ്ണമായി വിശ്വസിക്കുക . അതിനാണ് ഏകാഗ്രമായ പ്രാർത്ഥന , ജപം, ധ്യാനം. ഹൃദയത്തിൽ വസിക്കുന്ന ആത്മാവ് ആനന്ദ സ്വരൂപനാണ് . അവിടെ ആണ് ആനന്ദം അഥവാ സുഖം ഇരിക്കുന്നത് . കരയിൽ കിടന്നു പിടഞ്ഞ മീൻ എപ്രകാരമാണോ വെള്ളം കണ്ടാൽ നിർവൃതി അടയുന്നത് അതുപോലെ നമ്മളും ആത്മനിർവൃതി അനുഭവിക്കാൻ തുടങ്ങും. ഈ അനുഭവം തന്നെയാണ് പരമമായ ആനന്ദം, സുഖം അഥവാ മോക്ഷം...

Tuesday 9 December 2014

നടുവേദന, മുട്ടുവേദന, ശരീര വേദന

 



നടുവേദന, മുട്ടുവേദന, ശരീര വേദന


നടുവേദന, മുട്ടുവേദന, ശരീര വേദന തുടങ്ങിയവയ്ക്ക് ഫലപ്രദമായ ചില നുറുങ്ങുകളിതാ.  വീട്ടിൽ വച്ചു തന്നെ ചെയ്യാവുന്ന ഇവ വിവേകപൂർണമായി ഉപയോഗിച്ചാൽ വേദന പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കും. വളരെയധികം ഔഷധഗുണമുള്ള ജാതിക്ക സന്ധിവേദനയ്കറ്റാൻ സഹായിക്കും. ജാതിക്ക നന്നായി അരച്ച്  പുരട്ടുന്നത് സന്ധിവേദനയ്ക്ക് ഉത്തമമാണ്. പുളിയുടെ കായും ഇലയും പൂവും തോലും ഔഷധങ്ങളാണ്.  പുളിയിലയിട്ടു വെന്ത വെള്ളത്തിൽ കുളിച്ചാൽ ശരീരക്ഷീണവും വേദനയും മാറും. മുട്ടുവേദന കുറയാൻ പുളിയിലയിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ചൂടുപിടിക്കാം. വയറിളക്കത്തോടൊപ്പമുള്ള വയറുവേദന കുറയാൻ തുളസിയില ചതച്ചു പിഴിഞ്ഞെടുത്ത നീരിൽ ചുക്കുപൊടി ചേർത്തു കഴിക്കുന്നത് ഏറെ ഗുണകരമാണ്. മരുന്നിലകളിട്ടു വെള്ളം തിളപ്പിച്ച് ആവി കൊള്ളുന്നത്  മുട്ടുവേദന പെട്ടെന്നു കുറയ്ക്കും. വാതവേദനകൾക്ക് പുൽത്തൈലം നല്ലതാണ്.