Wednesday 16 March 2016

എല്ലാം ഒന്നു തന്നെ :............................

"പറയൻ" എന്നാല് പ്രഭാഷകൻ എന്നാണർത്ഥം ."പുലയൻ" എന്നാൽ പരംപുരുഷനിൽ ലയിച്ചവൻ അതായത് സാക്ഷാൽ ഈശ്വര ചൈതന്യത്തിൽ ലയിച്ചവൻ എന്നാണ് അർത്ഥം വരുന്നത്, ഇനി ".ആശാരി" എന്നാലോ ആശയുടെ ശത്രു അതായത് ആഗ്രഹങ്ങളെ ജയിച്ച ഋഷി തുല്യൻ എന്നർത്ഥം ",നായര് " എന്നലോ നാന് യാര് (ഞാൻ ആര്) അതായതു സത്യാന്വേഷി എന്നർത്ഥം ചുരുക്കത്തിൽ സാക്ഷാൽ വേദാന്തി തന്നെ ...".ഉള്ളാടൻ" എന്നലോ ഉള്ളിൽ സത്യദർശനതിന്റെ ആനന്ദത്താൽ നൃത്തം ചെയ്യുന്ന ഋഷി എന്നും സാരം .ഇനി "തിയ്യര് " എന്നലോ അഗ്നി ഹോത്രി എന്നർത്ഥം അതായത് യാഗം ചെയ്യുന്നവൻ എന്നു ചുരുക്കം ... .".മൂപ്പെൻ" എന്നാല് മൂത്തവൻ അതായത് ഗുരു എന്നും , " ഈഴവര്" എന്നാല് ഏഴു പേര് അതായത് സപ്ത ഋഷി പരമ്പര എന്നും ,"പരവൻ "എന്നാൽ പരബ്രഹ്മ ത്തിൽ വിലയം പ്രാപിച്ചവര്എന്നും അർത്ഥം വരുന്നു ..ഇനി" പണിക്കര് "എന്നാലോ പണിയെടുക്കുന്ന കർമ്മയോഗി .എന്നും" കണിശൻ" എന്നാല് ..കണിശമായി കർമ്മം ചെയ്യുന്ന .കർമ്മം ചെയ്യുന്ന ഋഷി എന്നും" നമ്പ്യാര്" എന്നാല് നമ്പാൻ പറ്റിയ ആള് അതായതു .സ്നേഹമുള്ളവൻ എന്നും ഭക്തി -.ജ്ഞാന -കർമ്മ യോഗി എന്നും ....ബ്രാഹ്മണൻ എന്നാല് ബ്രഹ്മ ജ്ഞാനി എന്നും" പടന്ന "എന്നാല് പടർന്ന ബോധമുള്ളവർ അതായതു ബോധോദയം സംഭവിച്ചവര് എന്നും" അയ്യര്"എന്നാലോ അഞ്ചു ഇന്ദ്രിയങ്ങളെ ജയിച്ചവര് എന്നും ആണ് സത്യത്തിൽ അർത്ഥം ......എല്ലാം ഒന്നു തന്നെ :