നടുവേദന, മുട്ടുവേദന, ശരീര വേദന
നടുവേദന, മുട്ടുവേദന, ശരീര വേദന തുടങ്ങിയവയ്ക്ക് ഫലപ്രദമായ ചില നുറുങ്ങുകളിതാ. വീട്ടിൽ വച്ചു തന്നെ ചെയ്യാവുന്ന ഇവ വിവേകപൂർണമായി ഉപയോഗിച്ചാൽ വേദന പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കും. വളരെയധികം ഔഷധഗുണമുള്ള ജാതിക്ക സന്ധിവേദനയ്കറ്റാൻ സഹായിക്കും. ജാതിക്ക നന്നായി അരച്ച് പുരട്ടുന്നത് സന്ധിവേദനയ്ക്ക് ഉത്തമമാണ്. പുളിയുടെ കായും ഇലയും പൂവും തോലും ഔഷധങ്ങളാണ്. പുളിയിലയിട്ടു വെന്ത വെള്ളത്തിൽ കുളിച്ചാൽ ശരീരക്ഷീണവും വേദനയും മാറും. മുട്ടുവേദന കുറയാൻ പുളിയിലയിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ചൂടുപിടിക്കാം. വയറിളക്കത്തോടൊപ്പമുള്ള വയറുവേദന കുറയാൻ തുളസിയില ചതച്ചു പിഴിഞ്ഞെടുത്ത നീരിൽ ചുക്കുപൊടി ചേർത്തു കഴിക്കുന്നത് ഏറെ ഗുണകരമാണ്. മരുന്നിലകളിട്ടു വെള്ളം തിളപ്പിച്ച് ആവി കൊള്ളുന്നത് മുട്ടുവേദന പെട്ടെന്നു കുറയ്ക്കും. വാതവേദനകൾക്ക് പുൽത്തൈലം നല്ലതാണ്.
No comments:
Post a Comment