ഗുരുദേവന് ആശ്രമജീവിതം തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ സ്ഥലത്തും നിശാപാഠശാലകളും സംസ്കൃതസ്കൂളുകളും സ്ഥാപിച്ചുവന്നിരുന്നു.അരുവിപ്
ശിവഗിരി
ഹൈസ്കൂള്‍,ശിവഗിരി സെക്കന്ററി സ്കൂള്‍,ശിവഗിരി സെന്‍ട്രല്‍
സ്കൂള്‍,ശിവഗിരി കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം ഇന്ന്
സ്ഥിതിചെയ്യുന്നത് ശ്രീനിവാസ പുരത്ത് ആണ്.ശ്രീനിവാസ റാവു എന്നാ വിദേശ
ബ്രാഹ്മണന്‍ ശിവഗിരിയുടെ വടക്കേകുന്നില്‍ നാട്ടുകാരായ ജനങ്ങള്‍ക്ക് വേണ്ടി
ഒരു സ്കൂള്‍ തുടങ്ങിയിരുന്നു.ഒരിക്കല്‍ വൈകുന്നേരം വലിയൊരു കാറ്റിലും
മഴയിലും ആ സ്കൂള്‍ തകര്‍ന്നുവീണു.അപ്പോഴേക്കും റാവു പാപ്പരായി
കഴിഞ്ഞിരുന്നു.ആ പള്ളിക്കുടം പുനരുധരിക്കുവാന്‍ അയാള്‍ക്കായില്ല.താമസിയാതെ
തന്നെ ആ പള്ളിക്കുടം ഇരുന്ന സ്ഥലം ഉള്‍പ്പെടെ ഗുരുദേവന്‍ റാവുവിന്റെ
സ്ഥലങ്ങള്‍ ശിവഗിരിയിലേക്ക് വിലയ്ക്ക് വാങ്ങുകയുണ്ടായി.തകര്‍ന്നുപോയ ആ
പള്ളിക്കുടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം പണികഴിപ്പിച്ചു അവിടെ ഒരു
മാതൃകാവിദ്യാലയം സ്ഥാപിക്കുവാന്‍ തീരുമാനമായി.
ഗുരുദേവന്റെ
68 ആം ജന്മദിനമായിരുന്ന 1100 ചിങ്ങം 28 ന് (19 2 6 )തറകല്ലിട്ടു
പണിതുടങ്ങുവാന്‍ തീരുമാനിച്ചു.സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ
വെട്ടുകല്ല് കരിങ്കല്ലിനെ പോലെ ഉറപ്പുള്ളതും എന്നാല്‍ ഉദ്ദേശിക്കും വിധം
വെട്ടിചെത്തിഎടുക്കുവാന്‍ സാധിക്കുംഎന്നതിനാലും അടിസ്ഥാനത്തില്ഐ നിന്നും
കല്ലുകള്‍ വെട്ടിയാല്‍ മതിയെന്നും വിദഗ്ധര്‍ അഭിപ്രായപെട്ടു.കല്ലിടീല്‍
കര്‍മ്മത്തിലേക്കു ഒരു കല്ല് വെട്ടിയെടുത്ത് പൂജ ചെയ്തുകഴിഞ്ഞ് അവിടെ
അദ്ധ്യാപകരായി ജോലിചെയ്യുവാന്‍ താല്പര്യം ഉള്ളവരെയെല്ലാം കൊണ്ട് ഗുരുദേവന്‍
കല്ലില്‍ തൊടുവിച്ചു.അവിടുത്തെ ഒരു സൂക്ഷിപ്പുകാരനായിരുന്ന മുല്ലശ്ശേരി
പപ്പുകുട്ടി ദൂരെ നില്‍ക്കുകയായിരുന്നു."നീയും വന്ന് കല്ലില്‍ പിടിക്ക് ,ഇ
പള്ളിക്കുടം നിനക്കും കൂടിയുള്ളതാണ്" എന്ന് പറഞ്ഞ് ഗുരുദേവന്‍ അയാളെയും
കല്ലില്‍തോടുവിച്ചു.(അയാള്‍ പിന്നീട് ആ സ്കൂളിലെ ജീവനക്കാരനായി 19 78 ല്‍
മരിക്കും വരെ പെന്‍ഷന്‍ വാങ്ങുകയും ചെയ്തു.)
ഭാവിയില്‍
രണ്ടുനില ആക്കുക എന്ന ഉദ്ദേശിചാണ് കെട്ടിടം പണികഴിപ്പിച്ചത്.മുന്‍വശത്ത്
രണ്ടു നിലയില്‍ രണ്ടു ഗോപുരങ്ങള്‍ തീര്‍ക്കുകയുണ്ടായി.ഒന്ന് ഗുരുദേവന്
വിശ്രമിക്കുവാനും മറ്റേത് ഓഫീസ് ആയിരുന്നു.കെട്ടിടം പണിതുടങ്ങിയത് മുതല്‍
ഗുരുദേവന്‍ പണിസ്ഥലത്തു നിന്നും മാറുകയുണ്ടായിട്ടില്ല.രാത്രിയി
ശിവഗിരിയുടെ വടക്ക്കിഴക്കുള്ള വിശാലമായ കുന്നുകള്‍,രഘുനാഥന്‍,ശ്രീനിവാ
|
ഒരിക്കല്‍ രാത്രി ഒരു മണിക്ക് തൃപ്പാദങ്ങള്‍ എന്നെ വിളിച്ചു വണ്ടി ഇറക്കുവാന്‍ ആവശ്യപെട്ടു.ഗുരുദേവന്‍ കാറില്‍ കയറുമ്പോള്‍ ഒരു സന്യാസിയേയും കൂട്ടിയിരുന്നു.നേരെ കൊല്ലത്തിന് പോകുവാന്‍ പറഞ്ഞു.കൊല്ലത്ത് ചെല്ലുമ്പോള്‍ നേരെ റയില്‍വേ സ്റ്റേഷനിലേക്ക് പോകുവാന്‍ സ്വാമികള്‍ ആവശ്യപെട്ടു.വണ്ടി സ്റ്റേഷന് അകത്തേക്ക് കയറിയപ്പോള്‍ കൂടെയുണ്ടായിരുന്ന സന്യാസിയോട് എന്തോ പറഞ്ഞു.സന്യാസി സ്റ്റേഷന് ഉള്ളിലേക്ക് പോയി.അല്പം കഴിഞ്ഞപ്പോള്‍ പോലീസ്കാരും മറ്റ് ഉദ്യോഗസ്ഥരും യാത്രക്കാരും വന്ന് സ്വാമികളെ തൊഴുതു നമസ്കരിച്ചു.ഗുരുദേവന്‍ വന്നതറിഞ്ഞ് നിരവധി ആളുകള്‍ പെട്ടന്ന് വാഹനത്തിനു ചുറ്റുംകൂടി.കുറെ കഴിഞ്ഞപ്പോള്‍ ഏതാനും പോലീസ്കാര്‍ ശിവഗിരിയിലെ ഒരു പയ്യനെ ഒരു സഞ്ചി നിറയെ രൂപയുമായി ഗുരുദേവന്റെ അടുത്ത് കൊണ്ട് ഏല്‍പ്പിച്ചു.സന്യാസിയും ഒപ്പമുണ്ടായിരുന്നു.ഞങ്ങളുടെ ചുമതലതീര്‍ന്നു എന്നുപറഞ്ഞു അവര്‍ പിരിഞ്ഞുപോയി.എനിക്കൊന്നും ആദ്യം മനസിലായില്ല.
അന്ന്
കോയിലോണ്‍ നാഷണല്‍ ബാങ്കിന്റെ കൊല്ലം ബ്രാഞ്ചിലായിരുന്നു ശിവഗിരിയിലേക്ക്
ഒള്ള അക്കൗണ്ട്.അച്ചുദാനന്ദ സ്വാമികള്‍ ഒരു പയ്യന്‍ വശം 4000 രൂപയുടെ
ചെക്ക് കൊടുത്തുവിട്ടു പണം എടുക്കുവാന്‍.ഒപ്പം ചെക്ക് ബുക്കും കൊടുത്താണ്
വിട്ടത്.ചില്ലറ ആവശ്യങ് ഒള്ളതുകൊണ്ട് 100,10,5,1 എന്നീ കണക്കിനുള്ള
നോട്ടുകള്‍ കൊണ്ടുവരുവാന്‍ ആണ് ആവശ്യപെട്ടു വിട്ടത്.രൂപ കൊണ്ടുവരുവാന്‍
അന്നത്തെ ഒരു ചണം കൊണ്ടുണ്ടാക്കിയ ഒരു സഞ്ചിയായിരുന്നു കൊടുത്തുവിട്ടത്.പണം
എടുത്തു ഒരു പാത്രത്തില്‍ പൊതിഞ്ഞ് സഞ്ചിയിലിട്ടു അതുമായി അയാള്‍ കൊല്ലം
പട്ടണം കാണുവാന്‍ അവിടം മുഴുവന്‍ കറങ്ങി നടന്നു.നേരം വൈകിയപ്പോള്‍ ആണ്
തിരിച്ചു സ്റ്റേഷനില്‍ വരുന്നത്.പരവൂര്‍ ഭാഗത്തേക്ക് പാളത്തില്‍ പണി
നടക്കുന്നതിനാല്‍ ആ ഭാഗത്തേക്ക് വണ്ടികള്‍ ഒന്നും പോകുന്നില്ല.ഈ പയ്യന്‍
പണവുമായി അങ്ങനെ കറങ്ങിനടക്കുന്നതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിളിച്ചു
ചോദ്യം ചെയ്യുമ്പോള്‍ പണവും ചെക്ക് ബുക്കും കണ്ടു ശിവഗിരിയിലേതു ആണ് എന്ന്
മനസിലാക്കി അവിടെ തടഞ്ഞുവൈക്കുകയായിരുന്നു. ഇ കാര്യം സ്വാമി തൃപ്പാദങ്ങള്‍
എങ്ങനെ മനസിലാക്കി എന്ന് ഇനിയും എനിക്ക് അറിവായിട്ടില്ല
|
|
Monday, 7 September 2015
ശിവഗിരിയിലെ മാതൃകാപാഠശാല
Subscribe to:
Post Comments (Atom)
No comments:
Post a Comment