ഗുരുദേവൻ്റെ ശരീരവുംപ്രകൃതിയും
ഗുരുദേവൻ ദീർഘകായനാണ്,ഉദ്ദേശം അഞ്ചേമുക്കാലടി ഉയരമുണ്ട്,നീണ്ട ബാഹുക്കൾപൊക്കത്തിനൊത്തവണ്ണം, പുതു നിറം, പുഷ്ടിയും ദാർഢ്യവും ചേർന്ന ഭംഗിയുള്ള അവയവ ഘടന, സൗന്ദര്യമുള്ളമുഖം,
മുഖത്തു നോക്കിയാൽ ശിരസ്സിനുള്ളിൽ അമർത്തി വച്ച ഒരു കാന്തി മുഖത്തു കൂടി നാലുപാടും കവിഞ്ഞെഴുകി കൊണ്ടിരിക്കുന്നത് കാണാം കാരുണ്യം നിറഞ്ഞ കണ്ണുകൾ, ഗുരുദേവൻ്റെ നോട്ടം സാധാരണ ജനങ്ങൾ നോക്കും പോലെ പ്രാകൃതമായി രൂപ വേഷാദികളിലോ ആഢംബരവസ്തുക്കളിലോ അല്ലെന്നും നേരെ ഹൃദയത്തിൻ്റെ അഗാധതയിലേക്കാണെന്നും കാണാം

"പാപത്തിൻ്റെ ഒരണ പാറയുടെ ഉള്ളിലോ പർവ്വതത്തിൻ്റെ മുകളിലോ സമുദ്രത്തിൻ്റെ
അഗാധതയിലോ എവിടെ മറഞ്ഞിരുന്നാലും ദൈവം അതിനെ ശരിയായി കണ്ടു പിടിച്ച് തക്ക
ശിക്ഷ നൽകുന്നു എന്ന് നബി തിരുമേനി പറയും പോലെ.
"ഒരാളുടെഹൃദയത്തിൻ്റെ അടിത്തട്ടിൽ ആണ്ടു കിടക്കുന്നപുണ്യപാപ
ങ്ങളുടെ ഓരോ ബീജവും ഗുരുദേവൻ്റെ ദൃഷ്ടിയിൽ പ്രത്യക്ഷിഭവിക്കുന്നു.
യാതൊരാൾക്കും ഭഗവാൻ്റെ ദൃഷ്ടിയിൽ നിന്നുംമറച്ചുവയ്ക്കുവാൻ സാദ്ധ്യമല്ല ...
ഒരാൾഎത്രഅഹംഭാവിയോ പ്രതാപശാലിയോ
ആയിരുന്നാലും, തൃപ്പാദങ്ങളുടെ കൺ മുന്നിൽ എത്തുമ്പോൾ സകലപ്രാഗാത്ഭ്യവുമസ്തമിച്ച്ശാന്തനായിഒതുങ്ങുന്നത് കാണാം. നോട്ടം അത്ര അഗാധസഞ്ചാരശക്തി
യോടു കൂടിയതാണ് ..
❗അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന ആ യോഗ
നയനങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാൻ ഒരു കാലത്തും മറക്കുന്നതല്ല "
എന്നാണല്ലോ മഹാകവി രവീന്ദ്രനാഥ് ടാഗോർ രേഖപ്പെടുത്തിയിട്ടുള്ളത്.
ഗുരുദേവറൻ്റ സംഭാഷണം അതിലും വിശേഷമാണ്. ശബ്ദം അതി മാധുര്യമുള്ളതും സംഗീതത്തേക്കാൾ ഇമ്പം നൽകുന്നതുമാണ്. സ്നേഹവും,അനുകമ്പയും, ശാന്തിയും അതോടെപ്പം ഗാംഭീര്യവുംനിറഞ്ഞെഴുകുന്ന ആ മാധുര്യ സ്വരത്തിൽ അലിഞ്ഞു ചേരാത്ത ഹൃദയങ്ങളില്ല. ഒരു വലിയ ജനസമൂഹത്തിനിടയ്ക്ക് ഭഗവാൻ ഇരിക്കുമ്പോൾ നക്ഷത്രങ്ങൾക്കിടയിലുള്ള ചന്ദ്രനെപ്പോലെ ഒരു മഹത്തായ തേജസ്സ് സ്വാമി തൃപ്പാദങ്ങളിൽ ഉയർന്നു നിൽക്കുന്നത് കാണാം.
അവതാര പുരുഷന്മാരെ വാഴ്ത്തിപ്പാടിയ മഹാകവികളുടെ വാക്കിൽ അതിശയോക്തി തെല്ലുമില്ലെന്നു അനുഭവപ്പെടുത്തി തന്ന ആധുനിക കാലത്തെ ഒരവതാരമാണ് മഹാഗുരു
ഓംബ്രഹ്മണേമൂർത്തിമതേ
ശ്രിതാനാം ശുദ്ധി ഹേതവേ
നാരായണ യതീന്ദ്രയ-
തസ്മൈ ശ്രീ ഗുരുവേ നമ:
കടപ്പാട്: സ്വാമി ധർമ്മാനന്ദജി
ശ്രീനാരായണ പരമഹംസദേവൻ

No comments:
Post a Comment