Sunday, 28 September 2014
അഷ്ടാംഗമാര്‍ഗം
ദുഃഖത്തിന് കാരണമുണ്ടെന്നു പറഞ്ഞ ബുദ്ധന്‍ അവയെ ഒഴിവാക്കുവാനും നിരോധിക്കുവാനുമുള്ള മാര്‍ഗങ്ങളും വെളിവാക്കുന്നു. ദുഃഖത്തില്‍ നിന്നും, മോചനം നേടി നിര്‍വാണയില്‍ എത്തിച്ചേരുവാനുള്ള മാര്‍ഗങ്ങളാണിവ. ഇതാണ് ബുദ്ധന്‍ പഠിപ്പിച്ച അഷ്ടാംഗ മാര്‍ഗ്ഗം. ബുദ്ധമത സന്മാര്‍ഗശാസ്ത്രത്തിന്റെയും ആത്മീയാന്വേഷണത്തിന്റെയും അടിസ്ഥാന ശിലയാണ് അഷ്ടാംഗമാര്‍ഗം.
1. സമ്യക്ദൃഷ്ടി
ശരിയായ കാഴ്ചപ്പാടും ശരിയായ അറിവും ദുഃഖത്തില്‍ നിന്ന് അകറ്റും. മിഥ്യാധാരണങ്ങളാണ് ദുഃഖത്തിന്റെ കാരണം. ആര്യസത്യത്തെക്കുറിച്ചുള്ള ജ്ഞാനമാണ് സമ്യക്ദൃഷ്ടികൊണ്ട് അര്‍ത്ഥമാക്കുന്നത്.
ശരിയായ കാഴ്ചപ്പാടും ശരിയായ അറിവും ദുഃഖത്തില്‍ നിന്ന് അകറ്റും. മിഥ്യാധാരണങ്ങളാണ് ദുഃഖത്തിന്റെ കാരണം. ആര്യസത്യത്തെക്കുറിച്ചുള്ള ജ്ഞാനമാണ് സമ്യക്ദൃഷ്ടികൊണ്ട് അര്‍ത്ഥമാക്കുന്നത്.
2. സമ്യക് സങ്കല്പം
ലൗകിക സങ്കല്‍പങ്ങളില്‍ മുഴുകുന്നത് ദുഃഖത്തിന് കാരണമാകുന്നു. രാഗദ്വേഷാദികളില്‍ നിന്ന് മുക്തനായി ലോക സുഖങ്ങളില്‍ നിന്ന് മോചനം നേടുന്നതാണ് സമ്യക്‌സങ്കല്പം.
ലൗകിക സങ്കല്‍പങ്ങളില്‍ മുഴുകുന്നത് ദുഃഖത്തിന് കാരണമാകുന്നു. രാഗദ്വേഷാദികളില്‍ നിന്ന് മുക്തനായി ലോക സുഖങ്ങളില്‍ നിന്ന് മോചനം നേടുന്നതാണ് സമ്യക്‌സങ്കല്പം.
3. സമ്യക് വാക്ക്
വാക്കുകള്‍ വേദനയ്ക്കും ദുഃഖത്തിനും കാരണമാകും. ധ്യാനത്തിന് തയ്യാറാകുന്നവര്‍ നിര്‍വാണം പ്രാപിക്കണമെങ്കില്‍ വാക്കുകളുടെ പ്രയോഗം നിയന്ത്രിക്കണം. സത്യഭാഷണം, സത്യ ഉപദേശം, മിതഭാഷണം എന്നിവ ശീലിക്കുക.
വാക്കുകള്‍ വേദനയ്ക്കും ദുഃഖത്തിനും കാരണമാകും. ധ്യാനത്തിന് തയ്യാറാകുന്നവര്‍ നിര്‍വാണം പ്രാപിക്കണമെങ്കില്‍ വാക്കുകളുടെ പ്രയോഗം നിയന്ത്രിക്കണം. സത്യഭാഷണം, സത്യ ഉപദേശം, മിതഭാഷണം എന്നിവ ശീലിക്കുക.
4. സമ്യക്കര്‍മ്മ
തെറ്റായ കര്‍മങ്ങളില്‍ നിന്നുള്ള മോചനമാണ് സമ്യക്കര്‍മം. ഇതില്‍ പഞ്ചതത്ത്വങ്ങള്‍ അടങ്ങിയിരിക്കുന്നു. സത്യം സംസാരിക്കല്‍ (സത്യ), അഹിംസ, ബ്രഹ്മചര്യ, മോഷ്ടിക്കാതിരിക്കല്‍, ലഹരിവര്‍ജ്ജനം എന്നിവയാണവ. ഉദ്ദേശ ശുദ്ധിയോടുകൂടിയ കര്‍മങ്ങളേ അനുഷ്ഠിക്കാവൂ.

5. സമ്യക് ജീവിതം
ജീവിതം നയിക്കേണ്ടത് സത്യസന്ധതയോടെയായിരിക്കണം. മദ്യവില്‍പന, ആയുധവില്‍പന തുടങ്ങിയവ ജീവിക്കാന്‍ പോലും ചെയ്യരുത്. ഇവയെല്ലാം ദുഃഖം വരുത്തിവെയ്ക്കുന്നു. ആയതിനാല്‍ ശരിയായ ജീവിതം നയിക്കണം അത് ദുഃഖം അകറ്റും.
ജീവിതം നയിക്കേണ്ടത് സത്യസന്ധതയോടെയായിരിക്കണം. മദ്യവില്‍പന, ആയുധവില്‍പന തുടങ്ങിയവ ജീവിക്കാന്‍ പോലും ചെയ്യരുത്. ഇവയെല്ലാം ദുഃഖം വരുത്തിവെയ്ക്കുന്നു. ആയതിനാല്‍ ശരിയായ ജീവിതം നയിക്കണം അത് ദുഃഖം അകറ്റും.
6. സമ്യക്‌വ്യായാമം
ദുഷ് ചിന്തകളെ ഒഴിവാക്കി ആത്മനിയന്ത്രണത്തിലൂടെ മനസ്സിനെ സദ്ചിന്തകളില്‍ നിറയ്ക്കുന്നതാണ് സമ്യക്‌വ്യായാമം. അത്മനിയന്ത്രണം ധാര്‍മ്മികാധഃപതനത്തില്‍ നിന്നും ഒരുവനെ രക്ഷിക്കുന്നു.
ദുഷ് ചിന്തകളെ ഒഴിവാക്കി ആത്മനിയന്ത്രണത്തിലൂടെ മനസ്സിനെ സദ്ചിന്തകളില്‍ നിറയ്ക്കുന്നതാണ് സമ്യക്‌വ്യായാമം. അത്മനിയന്ത്രണം ധാര്‍മ്മികാധഃപതനത്തില്‍ നിന്നും ഒരുവനെ രക്ഷിക്കുന്നു.
7. സമ്യക്‌സ്മൃതി
ബന്ധങ്ങളില്‍ നിന്നുള്ള മോചനത്തിനായുള്ള സജ്ജമാകലാണ് സമ്യക്‌സ്മൃതി. ഇന്ദ്രിയങ്ങളെയും ഇന്ദ്രിയവിഷയങ്ങളെയും അവയുടെ ബന്ധങ്ങളെയും കുറിച്ച് മനസ്സിലാക്കി അവയെ ഒഴിവാക്കുവാനുള്ള ശ്രമമാണ് സമ്യക്‌സ്മൃതി.
ബന്ധങ്ങളില്‍ നിന്നുള്ള മോചനത്തിനായുള്ള സജ്ജമാകലാണ് സമ്യക്‌സ്മൃതി. ഇന്ദ്രിയങ്ങളെയും ഇന്ദ്രിയവിഷയങ്ങളെയും അവയുടെ ബന്ധങ്ങളെയും കുറിച്ച് മനസ്സിലാക്കി അവയെ ഒഴിവാക്കുവാനുള്ള ശ്രമമാണ് സമ്യക്‌സ്മൃതി.
8. സമ്യക്‌സമാധി
ഏഴ് പടികളും കടന്ന് സജ്ജമായ സാധകന്‍ ഏകാഗ്രതയില്‍ മുഴുകിയുള്ള ധ്യാനത്തിന് സജ്ജമാവുകയാണ്. ഇവിടെ ആന്തരിക ശാന്തിയും സന്തോഷവും അനുഭവിക്കുന്നു. പരിപൂര്‍ണ്ണ നിസ്സംഗത ഇതിലൂടെ നേടിയെടുക്കുന്ന സാധകന്‍ മുക്തി നേടി സ്വതന്ത്രനാകുന്നു.
★--★--★--★--★--★--★--★--★--★-- ★--★--★
മുകളില്‍ പറയുന്ന അഷ്ടാംഗ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന ഒരു വ്യക്തി ധ്യാനത്തിലൂടെ നേടിയെടുക്കുന്ന ദുഃഖ നിരോധമാണ് നിര്‍വാണ അഥവാ ബോധോദയം. 'നിര്‍വാണ' എന്നത് സംസ്‌കൃത പദവും 'നിബാന' എന്നത് പാലീപദവും. 'നിര്‍വാണ' എന്നാല്‍ തൃഷ്ണയില്‍ നിന്നുള്ള മോചനം (നി=ഇല്ല, വാണ = തൃഷ്ണ) നിര്‍വാണ അവസ്ഥയില്‍ ദുഃഖമോ തൃഷ്ണയോ ഇല്ല. എന്നാല്‍ നിര്‍വാണ പ്രാപിച്ചയാള്‍ നിഷ്‌ക്രിയനായ ഒരാളല്ല അനുദിന കര്‍മങ്ങളില്‍ വ്യാപൃതനായിരിക്കുന്ന ധ്യാനി തന്നെയായിരിക്കും. ബുദ്ധന്‍ ഇത് തെളിയിക്കുകയും ചെയ്തു. ജ്ഞാനോദയത്തിന് ശേഷം ബുദ്ധന്‍ അനുദിന കര്‍മത്തില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. ഈ അവസ്ഥ കൈവരിക്കുന്ന മനുഷ്യനെ ഹീനയാന വിഭാഗം 'അര്‍ഹത്' എന്ന് വിളിക്കും.
ഓം ശ്രീ ഗുരവേ നമ: ഏഴ് പടികളും കടന്ന് സജ്ജമായ സാധകന്‍ ഏകാഗ്രതയില്‍ മുഴുകിയുള്ള ധ്യാനത്തിന് സജ്ജമാവുകയാണ്. ഇവിടെ ആന്തരിക ശാന്തിയും സന്തോഷവും അനുഭവിക്കുന്നു. പരിപൂര്‍ണ്ണ നിസ്സംഗത ഇതിലൂടെ നേടിയെടുക്കുന്ന സാധകന്‍ മുക്തി നേടി സ്വതന്ത്രനാകുന്നു.
★--★--★--★--★--★--★--★--★--★--
മുകളില്‍ പറയുന്ന അഷ്ടാംഗ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന ഒരു വ്യക്തി ധ്യാനത്തിലൂടെ നേടിയെടുക്കുന്ന ദുഃഖ നിരോധമാണ് നിര്‍വാണ അഥവാ ബോധോദയം. 'നിര്‍വാണ' എന്നത് സംസ്‌കൃത പദവും 'നിബാന' എന്നത് പാലീപദവും. 'നിര്‍വാണ' എന്നാല്‍ തൃഷ്ണയില്‍ നിന്നുള്ള മോചനം (നി=ഇല്ല, വാണ = തൃഷ്ണ) നിര്‍വാണ അവസ്ഥയില്‍ ദുഃഖമോ തൃഷ്ണയോ ഇല്ല. എന്നാല്‍ നിര്‍വാണ പ്രാപിച്ചയാള്‍ നിഷ്‌ക്രിയനായ ഒരാളല്ല അനുദിന കര്‍മങ്ങളില്‍ വ്യാപൃതനായിരിക്കുന്ന ധ്യാനി തന്നെയായിരിക്കും. ബുദ്ധന്‍ ഇത് തെളിയിക്കുകയും ചെയ്തു. ജ്ഞാനോദയത്തിന് ശേഷം ബുദ്ധന്‍ അനുദിന കര്‍മത്തില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. ഈ അവസ്ഥ കൈവരിക്കുന്ന മനുഷ്യനെ ഹീനയാന വിഭാഗം 'അര്‍ഹത്' എന്ന് വിളിക്കും.
Wednesday, 24 September 2014
"എന്റെ ഗുരുനാഥന്........." - ഡോ കെ ജെ യേശുദാസ്
എന്റെ ജീവിതത്തിലെ വലിയൊരു കാല്‍വയ്പ്പ് ശ്രീനാരായണ ഗുരുദേവന്റെ ഈ മഹാകാവ്യം പാടിക്കൊണ്ടായിരുന്നു എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യങ്ങളിലൊന്നായി കാണുന്നത്. 'കാല്‍പ്പാടുകള്‍' എന്ന സിനിമക്കായി ഞാന്‍ ആദ്യം പാടിയതും ഇപ്പോഴും എപ്പോഴും പാടാന്‍ ആഗ്രഹിക്കുന്നതും ഈ നാലുവരികളാണ്. ആദ്യം പാടിയ വരികളോടുള്ള ഇഷ്ടം എന്നതിലുപരി ആ വരികളിലൂടെ ഗുരു കാട്ടിത്തന്ന മഹാതത്വമാണ് എനിക്കു പ്രിയപ്പെട്ടത്. എല്ലാ അര്‍ത്ഥത്തിലും എന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വരികളാണിത്. ഗുരുദേവന്‍ എനിക്കും ജീവിത ഗുരുവാകുന്നതും അതുകൊണ്ടാണ്.
മതജാതികള്‍ ഏറെയുള്ള നമ്മുടെ സമൂഹത്തിന് ഇത്രത്തോളം ലളിത സുന്ദരമായി ഐക്യത്തിന്റെ സന്ദേശം പകര്‍ന്നു തന്ന മറ്റൊരു ഗുരുവും വരികളുമുണ്ടോ എന്നു സംശയമാണ്. ജാതി ഭേദവും മതദ്വേഷവുമില്ലാത്ത സുന്ദര സ്ഥാനം എന്ന് ഗുരു പറഞ്ഞത് കേരളമാവാം, ഇന്ത്യയാവാം, ഈ ലോകം തന്നെയാവാം. അതൊരു സുന്ദരമായ സ്വപ്നമാണ്. ആ സ്വപ്നത്തിലേക്ക് നാം അടുത്തോ അകന്നോ എന്നത് ഗുരുദേവന്റെ ഈ സമാധി ദിനത്തില്‍ നാം സ്വയം വിലയിരുത്തേണ്ടതാണ്. ഈ നാലു വരികള്‍ സിനിമക്കായി റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അതിന്റെ അര്‍ത്ഥ വ്യപ്തിയെന്തെന്ന് അത്രത്തോളം ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് അത് ഉള്‍ക്കൊണ്ടപ്പോഴാണ് എനിക്കു കൈവന്ന നിയോഗത്തെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നിയത്. ആ വരികളുടെ സത്ത സ്വന്തം ജീവിത്തില്‍ കഴിയാവുന്നിടത്തോളം പകര്‍ത്താന്‍ ശ്രമിച്ചിട്ടുമുണ്ട്.
പല ഭാഷകളിലും ദേശങ്ങളിലും മഹാതത്വങ്ങള്‍ പറയുന്ന മഹാകാവ്യങ്ങളും ഉപനിഷത്തുകളുമെല്ലാം ഉണ്ടായിട്ടുണ്ട്. പക്ഷേ ആ വലിയ തത്വങ്ങളെയെല്ലാം ഏതു സാധാരണക്കാരന്റേയും ഹൃദയത്തിലേക്ക് നേരിട്ടെത്തുന്ന തരത്തില്‍ ചെറിയ വാക്കുകളിലൂടെ ലളിതമായി പറയുകയായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. അദ്ദേഹം ജനങ്ങളോട് പറഞ്ഞ ഓരോ വാക്യങ്ങളിലും കുറിച്ച വരികളിലും ആ ലാളിത്യവും ആഴവും കാണാം.
ഈഴവ
സമുദായത്തിന്റെയല്ല, മാനവ ജാതിയുടെ തന്നെ ഗുരുവാണ് അദ്ദേഹം. ഒരു ജാതി, ഒരു
മതം, ഒരു ദൈവം മനുഷ്യനെന്നും ജാതി ചോദിക്കരുത് പറയരുത് എന്നും പറഞ്ഞ
മഹാനായ ഗുരുവിനെ ഒരു ജാതിയുടെ ഗുരുവായി കാണുക എന്നതാണ് ആ മഹാത്മാവിനോട്
ചെയ്യാവുന്ന ഏറ്റവും വലിയ നിന്ദയും വിവരക്കേടും. അസാമാന്യമായ ജീവിത
ജ്ഞാനമായിരുന്നു ഗുരുദേവന്റേത്. അതുകൊണ്ടാണ് ജനങ്ങളുടെ ജീവിതത്തെ ഇത്രയധികം
സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ജാതി ചിന്തയ്ക്കും അയിത്തത്തിനും
മറ്റ് അനാചാരങ്ങള്‍ക്കുമെതിരെ ഗുരു കാട്ടിക്കൊടുത്ത മാതൃകകളും നടത്തിയ
മുന്നേറ്റങ്ങളും കേരള സമൂഹത്തിന്റെ മനസാക്ഷിയെയാണ് മുന്നോട്ടു നയിച്ചത്.
ശ്രീനാരായണ ഗുരുദേവന്‍ ഈ നാടിന്റെയാകെ ഗുരുവാകുന്നതും അതുകൊണ്ടാണ്.
ഓണക്കാലക്കിനു പിന്നാലെയാണ് ഗുരുദേവന്റെ സമാധി ദിനം വരുന്നത്. അത് മറ്റൊരു വലിയ ചിന്തയ്ക്കു വഴിവയ്ക്കുന്നുണ്ട്. കാരണം നമ്മുടെ നാട്ടില്‍ ഏറ്റവും അധികം മദ്യം വിറ്റും കുടിച്ചും തീര്‍ക്കുന്നൊരു കാലമാണ് മാവേലി നാടുകാണാനെത്തുന്ന ഓണക്കാലം. ഏതൊക്കെ നാട്ടുകാരാണ് കുടിയില്‍ റെക്കോര്‍ഡ് ഇട്ടതെന്ന കണക്കുകള്‍ ഉടന്‍ പുറത്തു വരും.
കുടിയുടെ റെക്കോര്‍ഡുള്‍ അഭിമാനത്തോടെ പറയുന്നതു കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നും. അറിയാതെ, ഗുരുദേവന്‍ പറഞ്ഞത് മനസിലേക്കെത്തും. മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, കഴിക്കരുത് എന്നാണ് ഗുരു പറഞ്ഞത്. ഈ ലഹരി എക്കാലവും വ്യക്തിയേയും കുടുംബത്തേയും സമൂഹത്തെയും ദുഷിപ്പിക്കുമെന്ന തത്വം മനസിലാക്കി തന്നെയാവണം ഗുരു അങ്ങനെ അരുള്‍ ചെയ്തത്. അത് എത്ര ശരിയാണെന്ന് ഓരോ സംഭവങ്ങളുണ്ടാവുമ്പോഴും നാം അറിയുന്നു. ഗുരുദേവനെ വണങ്ങുന്നവരെല്ലാം ഗുരുപറഞ്ഞ ഈ വാക്യം എത്രത്തോളം സ്വന്തം ജീവിതത്തില്‍ പാലിക്കുന്നുണ്ടെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഈ ഒരു ഗുരുവാക്യമെങ്കിലും എല്ലാവരും സ്വന്തം ജീവിത്തില്‍ പാലിച്ചിരുന്നെങ്കില്‍ തന്നെ നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തില്‍ എന്തു വലിയ മാറ്റംഉണ്ടാവുമായിരുന്നു....!

കുടിക്കുന്ന സാധാരണക്കാരനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ജീവിതത്തില്‍ യാതനകളും സങ്കടങ്ങളുമുള്ളവര്‍ അതെല്ലാം മറക്കാനും അതിജീവിക്കാനും ലഹരിയില്‍ അഭയം പ്രാപിക്കുകയാണ്. അതിനുള്ള സൗകര്യമൊരുക്കി സര്‍ക്കാര്‍ തന്നെ നാടുനീളെ മദ്യവില്‍പ്പന ശാലകള്‍ തുറന്നിട്ടുമുണ്ട്. ഇതാണത്രേ സര്‍ക്കാറിന്റെ വരുമാന മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനം. ലോകത്തിനു തന്നെ മാതൃകയായ ഗുരുദേവന്‍ പിറന്ന നാട്ടിലെ സ്ഥിതിയാണിത്. പാവങ്ങളുടെയും അവരുടെ കുടുംബങ്ങളുടേയും സമാധാനം നശിപ്പിച്ചിട്ടുള്ള കണ്ണീര്‍ പണമാണ് സര്‍ക്കാര്‍ ഇങ്ങനെ ഖജനാവിലേക്ക് വമ്പോടെ സ്വരുക്കൂട്ടുന്നത്.
ഇങ്ങനെയുള്ള സമ്പത്ത് വേണമോ എന്ന് അധികാരികള്‍ ചിന്തിക്കണം. സര്‍ക്കാറിന് ഖജനാവിലേക്ക് നേരുള്ള പണം സ്വരൂപിക്കാന്‍ വേറെ എത്രയോ മാര്‍ഗം കണ്ടെത്താനാവും....! ജനങ്ങളുടെ ക്ഷേമത്തിനാവണം ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങളെ ലഹരിയില്‍ മുക്കി കിട്ടുന്ന പണം കൊണ്ട് ക്ഷേമം നടപ്പാക്കുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെയൊരു പുനര്‍ ചിന്തയുണ്ടായാല്‍ അതായിരിക്കും ഗുരുദേവന് സമര്‍പ്പിക്കാവുന്ന വലിയൊരു ആദരം.
സ്വാതന്ത്യത്തിനായുള്ള പോരാട്ടത്തില്‍ രാജ്യം മുഴുവന്‍ ഒരു ഗുരുവിനെ പോലെ പിന്തുടര്‍ന്ന മഹാത്മാ ഗാന്ധിയ്ക്കും ഗുരുവായിരുന്നു നമ്മുടെ ഗുരുദേവന്‍. അതുകൊണ്ടാണ് അദ്ദേഹം ഗുരുവിനെ ഇവിടെയെത്തി കണ്ട് വണങ്ങിയതും ചര്‍ച്ച നടത്തിയതും. മഹാനായ ഗുരുവും മഹാത്മായ ഗാന്ധിയും തമ്മിലുള്ള ആ കൂടിക്കാഴ്ച സമൂഹത്തിനുനല്‍കിയ സന്ദേശവും വലുതാണ്. ഗുരുദേവ വചനങ്ങള്‍ എത്രത്തോളം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനായി എന്നതാവട്ടെ ഈ ഗുരുദേവ സമാധി ദിനത്തില്‍ ഓരോ ഗുരുദേവ ശിഷ്യരുടേയും ചിന്താവിഷയം. ആ ചിന്ത ജീവിതത്തില്‍ പുതിയൊരുവെളിച്ചം പകരുമെങ്കില്‍ അതാണ് ഏറ്റവും വലിയ ഗുരുപൂജ.
Friday, 12 September 2014
ശ്രീ നാരായണ മഹാഗുരുവിന്‍റെ ജന്മ വര്‍ഷം
ശ്രീ നാരായണ മഹാഗുരുവിന്‍റെ ജന്മ വര്‍ഷം
ഗുരുദേവന്റെ ജനന വര്‍ഷത്തെ കുറിച്ച് ഇപ്പോഴും അഭിപ്രായ ഐക്യം
ഉണ്ടായിട്ടില്ല. 1030, 31,32 എന്നിങ്ങനെ പല ഭാഗങ്ങളില്‍ നിന്നും
കേള്‍ക്കുന്നുണ്ട്.
ഇവിടെ
പല സുഹൃത്തുക്കളും അന്ന് ഈഴവര്‍ നാളും, മറ്റും നോക്കാറില്ലായിരുന്നു എന്ന
അഭിപ്രായം രേഖപ്പെടുത്തികണ്ടു. ഈഴവരുടെ ചരിത്രം നോക്കിയാല്‍ അത്
തെറ്റാണെന്ന് മനസിലാകും. ഇട്ടി അച്യുതന്‍ വൈദ്യരും, സായിപ്പിനെ സംസ്കൃതം
പഠിപ്പിച്ച ആറാട്ടുപുഴ വേലായുധപണിക്കരും മതി ജ്ഞാനികളായ
ഈഴവര്‍ അന്നുണ്ടായിരുന്നു എന്ന് മനസിലാക്കാന്‍. ഗുരുദേവന്റെ മാതുലന്‍
പണ്ഡിതന്‍ ആയിരുന്നിരിക്കെ ഗുരുവിന്റെ ജനന സമയം നോക്കിയിട്ടില്ല എന്ന്
വിചാരിക്കാന്‍ യാതൊരു ന്യായവും ഇല്ല.
ശിവഗിരിയില്‍ ഉണ്ടായിരുന്ന ഒരു ബോര്‍ഡില്‍ (ഇപ്പോള്‍ അത് അവിടെ ഉണ്ടോ എന്ന്
എനിക്കറിയില്ല) ഗുരുദേവന്‍ 1030 ചിങ്ങമാസത്തില്‍ ചതയദിവസം ചെമ്പഴന്തിയില്‍
ജനിച്ചു എന്ന് രേഖപ്പെടുതിയിരുന്നു. ഗുരുദേവന്‍ ജീവിച്ചിരുന്ന കാലത്ത്
തന്നെ അത്യുത്തമ ശിഷ്യന്മാരില്‍ ഒരാളായിരുന്ന സ്വാമി ധര്‍മ്മതീര്‍ഥര്‍ ആണ്
ഇത് സ്ഥാപിച്ചത് എന്നാണ് പറയപെട്ടിരുന്നത്.എന്നാല്‍ ശിവഗിരി മഠം തന്നെ
ഗുരുദേവ ജയന്തി വര്ഷം ആയി കണക്കാക്കിയത് 1032 ആയിരുന്നു.
സ്വാമി ധര്‍മ്മതീര്‍ഥര്‍ ജീവിച്ചിരുന്ന കാലത്തും അങ്ങനെ തന്നെ ആണ് ഗുരു
ജയന്തി ആചരിച്ചിരുന്നത്.
സ്വാമി ധര്‍മ്മതീര്‍ഥര്‍ ഗുരുദേവനെ കുറിച്ച് എഴുതിയ The Prophet of Peace, The Great nation Builder എന്നീ പുസ്തകങ്ങളില്‍ ഗുരുദേവന്റെ ജനനം 1031 chingam 14 എന്ന് രേഖപെടുതിയിരിക്കുന്നു. അതായത് 1855 August 28.
സ്വാമി ധര്‍മ്മതീര്‍ഥര്‍ തന്നെ എഴുതിയിട്ടുള്ള ശ്രീനാരായണ ഗുരുദേവ മാഹാത്മ്യം
എന്ന ഗ്രന്ഥത്തിലും അദ്ദേഹം ഇത് തന്നെ ആവര്‍ത്തിക്കുന്നു. തൃശൂരില്‍
നിന്ന് പ്രസിദ്ധീകരിച്ചിരുന്ന “ജ്യോതിഷ മാസികയില്‍” കെ.കെ. കുറുപ്പ് എന്ന
പണ്ഡിതന്‍ ഗുരുവിന്റെ ജനനവര്‍ഷം ആയിരത്തി മുപ്പത്തിഒന്നു എന്ന് വ്യക്തമായി
സമര്ധിച്ചിരിക്കുന്നു.
തിരുവതാംകൂറില്‍ കൊല്ലവര്ഷം തുടങ്ങുന്നത് ചിങ്ങം ഒന്നാം തീയതിയും
ബ്രിട്ടീഷ് മലബാറില്‍ തുടങ്ങുന്നത് കന്നി ഒന്നാം തീയതിയും ആണെന്നുള്ള
അദ്ധേഹത്തിന്റെ അഭിപ്രായം അനുസരിച്ചാകണം തിരുവതാംകൂറിലെ 1031 ചിങ്ങം
മലബാറിലെ 1030 ചിങ്ങം ആകുന്നതു 1030 കാര്‍ക്കും, 1031കാര്‍ക്കും അങ്ങനെ
ആശ്വാസിക്കാം എങ്കിലും ഇംഗ്ലീഷ് വര്ഷം വരുമ്പോള്‍ ആഗസ്റ്റ് മാസം
മലബാറിലും, തിരുവതാംകൂരിലും പ്രത്യേക വര്‍ഷങ്ങളായി വരുത്തില്ലല്ലോ.
ശ്രീനാരായണ ഗുരുദേവ സ്തോത്രത്തില്‍ ഇങ്ങനെ പറയുന്നു,
“സിംഹമാസേ, വാരുണികെ ശുഭാര്‍ക്ഷേ, സ സഹസ്രാകെ ഏകാത്രിംശത് സ്മെതാബ്ധെ ജാതം നൌമി മഹാമതി”
ആയിരത്തി മുപ്പത്തി ഒന്ന് കൊല്ല വര്ഷം ചിങ്ങമാസം ശുഭമായ ചതയ നക്ഷത്രത്തില്‍
ഗുരുദേവന്‍ ജനിച്ചു എന്നാണ് അതിലും പറയുന്നത്. വിവേകോദയത്തില്‍ ആകട്ടെ
മുപ്പത്തി ഒന്നെന്നും, രണ്ടെന്നും പരസ്പര വിരുദ്ധമായി വരുന്നുണ്ട്.
ഭാരത സര്‍ക്കാര്‍ ഗുരുദേവന്റെ ജനം വര്‍ഷമായ് 1031 ആണ് കണക്കാക്കുന്നത്
21/08/1967ല്‍ ഗുരുദേവ സ്മാരക സ്റ്റാമ്പ് ഇറക്കിയപ്പോള്‍ പോസ്റ്റ്
ആന്‍ഡ് ടെലിഗ്രാഫ് ടിപാര്‍ട്ട്മെന്റ് പുറപ്പെടുവിച്ച പ്രസ്ഥാവന ഇങ്ങനെ
ആണ്, “Nanu who came to be later known as Narayana Guru was born in a
village near Trivandrum in the year 1855”.
ശ്രീ നാരായണ ഗുരുദേവന്റെ ജനന വര്ഷം ഗ്രഹനില കണക്കാക്കിയാല്‍:
ജാതകവും, ഗ്രഹനിലയും ആധുനിക മനസുകള്‍ക്ക് അന്ധവിശ്വാസം ആയി തോന്നാം. മുറി
ജ്യോതിഷികള്‍ അത്തരം ഒരു അവസ്ഥയിലേക്ക് എത്തിച്ചു എന്ന് പറയുന്നതാകും
സത്യം. എന്നാലും വിദൂരതയില്‍ ചലിക്കുന്ന ഗ്രഹങ്ങള്‍ മനുഷ്യനെ
സ്വാധീനിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം ഇല്ല. അതിലേക്കു കൂടുതല്‍
കടന്നാല്‍ വിഷയ ഗൌരവം കുറയും എന്നതിനാല്‍ അതിനു ഒരുമ്പെടുന്നില്ല.
പ്രസിദ്ധനായ ശുക്രമഹര്‍ഷി അനേകം ശത വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയതും,
പ്രശസ്ത ജ്യോതിഷികള്‍ ജാതക രചനക്ക് ആശ്രയിക്കുന്നതുമായ ശുക്ര സംഹിതയില്‍ ,
ഏക ജാതി മതസ്ഥാപക സന്ദേശകനായി ഒരു മഹാന്‍ 1031 chingam 14 ആം തീയതി
കുചവാരത്തില്‍ ചിങ്ങം ലഗ്നത്തില്‍ ജനിക്കും എന്ന് പറഞ്ഞിട്ടുണ്ട്. ഇത്
സംബന്ധിച്ച വിശദവിവരങ്ങള്‍ സ്വാമി ധര്മാനന്ദജിയുടെ “ ശ്രീ നാരായണ പരമഹംസന്‍
എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്
ഗുരുദേവന്റെ ഉത്തമ ഗൃഹസ്ഥ ശിഷ്യന്‍ ആയിരുന്ന മുന്‍സിഫ് റാവു ബഹാദൂര്‍
സി.വി.ഗോപാലന്‍ 1947 ജൂലൈ-സെപ്തംബര്‍ മാസത്തെ ശിവഗിരി മാസികയില്‍ ഇത്
സംബന്ധിച്ച ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.ശുക്ര സംഹിത അനുസരിച്ചുള്ള
ജാതകത്തിലെ ഗ്രഹസ്ഥിതിയും, അംശക നിലയും അതില്‍ കാണിച്ചിട്ടുണ്ട്.
ഗ്രഹനില നോക്കുകയാണെങ്കില്‍ മുപ്പതിലും, മുപ്പതിരണ്ടിലും ശ്രേഷ്ടമായ ഒരു സമയം ഇല്ല. മുപത്തിഒന്നില്‍ മാത്രമേ അത്തരം ഒരു സമയം ഉള്ളൂ.
ഗജ കേസരിയോഗവും, ശ്രീകണ്‍ഠ യോഗവും, നിപുണയോഗവും, സാരസ്വത യോഗവും, ഉഭയചരിത
യോഗവും എല്ലാം ഒത്തു വരേണ്ടത് ആയിരത്തി മുപ്പത്തി ഒന്നില്‍ ചിങ്ങം ചതയ
നക്ഷത്രത്തില്‍ ചിങ്ങം രാശിയിലെ ജാതകന് ആണ്. അത്തരത്തിലുള്ള ജാതകന് മാത്രമേ
കളത്ര സ്ഥാനതു കേസരി യോഗം വരികയും കളത്ര സ്ഥാനാധിപന്‍ അഭീഷ്ട സ്ഥാനത്
നില്‍ക്കുകയും ചെയ്യുന്നതുകൊണ്ട് വിവാഹത്തിനുള്ള യോഗം ഉണ്ടെങ്കിലും,
നീചസ്ഥനായ ചൊവ്വയുടെ എഴാമിടതിലെക്കുള്ള ദൃഷ്ടിദോഷവും, കരക ഗ്രഹമായ ശുക്രന്
നീച്ചസ്ഥാന മാരക സ്ഥിതിയും വന്നതിനാല്‍ “മാംഗല്ല്യം വരിക്കേല മംഗളാത്മകന്‍ ദിവ്യ മംഗളനായിതന്നെ വര്‍ത്തിക്കുമഭന്ഗുരം” എന്ന സ്ഥിതിയില്‍ എത്താന്‍ കഴിയുകയുള്ളൂ.
Tuesday, 9 September 2014
കൃത്രിമമായി ഇറച്ചി ഉണ്ടാക്കാം
Subscribe to:
Posts (Atom)