ശ്രീ നാരായണ മഹാഗുരുവിന്‍റെ ജന്മ വര്‍ഷം
ഗുരുദേവന്റെ ജനന വര്‍ഷത്തെ കുറിച്ച് ഇപ്പോഴും അഭിപ്രായ ഐക്യം
ഉണ്ടായിട്ടില്ല. 1030, 31,32 എന്നിങ്ങനെ പല ഭാഗങ്ങളില്‍ നിന്നും
കേള്‍ക്കുന്നുണ്ട്.
ഇവിടെ
പല സുഹൃത്തുക്കളും അന്ന് ഈഴവര്‍ നാളും, മറ്റും നോക്കാറില്ലായിരുന്നു എന്ന
അഭിപ്രായം രേഖപ്പെടുത്തികണ്ടു. ഈഴവരുടെ ചരിത്രം നോക്കിയാല്‍ അത്
തെറ്റാണെന്ന് മനസിലാകും. ഇട്ടി അച്യുതന്‍ വൈദ്യരും, സായിപ്പിനെ സംസ്കൃതം
പഠിപ്പിച്ച ആറാട്ടുപുഴ വേലായുധപണിക്കരും മതി ജ്ഞാനികളായ
ഈഴവര്‍ അന്നുണ്ടായിരുന്നു എന്ന് മനസിലാക്കാന്‍. ഗുരുദേവന്റെ മാതുലന്‍
പണ്ഡിതന്‍ ആയിരുന്നിരിക്കെ ഗുരുവിന്റെ ജനന സമയം നോക്കിയിട്ടില്ല എന്ന്
വിചാരിക്കാന്‍ യാതൊരു ന്യായവും ഇല്ല.
ശിവഗിരിയില്‍ ഉണ്ടായിരുന്ന ഒരു ബോര്‍ഡില്‍ (ഇപ്പോള്‍ അത് അവിടെ ഉണ്ടോ എന്ന്
എനിക്കറിയില്ല) ഗുരുദേവന്‍ 1030 ചിങ്ങമാസത്തില്‍ ചതയദിവസം ചെമ്പഴന്തിയില്‍
ജനിച്ചു എന്ന് രേഖപ്പെടുതിയിരുന്നു. ഗുരുദേവന്‍ ജീവിച്ചിരുന്ന കാലത്ത്
തന്നെ അത്യുത്തമ ശിഷ്യന്മാരില്‍ ഒരാളായിരുന്ന സ്വാമി ധര്‍മ്മതീര്‍ഥര്‍ ആണ്
ഇത് സ്ഥാപിച്ചത് എന്നാണ് പറയപെട്ടിരുന്നത്.എന്നാല്‍ ശിവഗിരി മഠം തന്നെ
ഗുരുദേവ ജയന്തി വര്ഷം ആയി കണക്കാക്കിയത് 1032 ആയിരുന്നു.
സ്വാമി ധര്‍മ്മതീര്‍ഥര്‍ ജീവിച്ചിരുന്ന കാലത്തും അങ്ങനെ തന്നെ ആണ് ഗുരു
ജയന്തി ആചരിച്ചിരുന്നത്.
സ്വാമി ധര്‍മ്മതീര്‍ഥര്‍ ഗുരുദേവനെ കുറിച്ച് എഴുതിയ The Prophet of Peace, The Great nation Builder എന്നീ പുസ്തകങ്ങളില്‍ ഗുരുദേവന്റെ ജനനം 1031 chingam 14 എന്ന് രേഖപെടുതിയിരിക്കുന്നു. അതായത് 1855 August 28.
സ്വാമി ധര്‍മ്മതീര്‍ഥര്‍ തന്നെ എഴുതിയിട്ടുള്ള ശ്രീനാരായണ ഗുരുദേവ മാഹാത്മ്യം
എന്ന ഗ്രന്ഥത്തിലും അദ്ദേഹം ഇത് തന്നെ ആവര്‍ത്തിക്കുന്നു. തൃശൂരില്‍
നിന്ന് പ്രസിദ്ധീകരിച്ചിരുന്ന “ജ്യോതിഷ മാസികയില്‍” കെ.കെ. കുറുപ്പ് എന്ന
പണ്ഡിതന്‍ ഗുരുവിന്റെ ജനനവര്‍ഷം ആയിരത്തി മുപ്പത്തിഒന്നു എന്ന് വ്യക്തമായി
സമര്ധിച്ചിരിക്കുന്നു.
തിരുവതാംകൂറില്‍ കൊല്ലവര്ഷം തുടങ്ങുന്നത് ചിങ്ങം ഒന്നാം തീയതിയും
ബ്രിട്ടീഷ് മലബാറില്‍ തുടങ്ങുന്നത് കന്നി ഒന്നാം തീയതിയും ആണെന്നുള്ള
അദ്ധേഹത്തിന്റെ അഭിപ്രായം അനുസരിച്ചാകണം തിരുവതാംകൂറിലെ 1031 ചിങ്ങം
മലബാറിലെ 1030 ചിങ്ങം ആകുന്നതു 1030 കാര്‍ക്കും, 1031കാര്‍ക്കും അങ്ങനെ
ആശ്വാസിക്കാം എങ്കിലും ഇംഗ്ലീഷ് വര്ഷം വരുമ്പോള്‍ ആഗസ്റ്റ് മാസം
മലബാറിലും, തിരുവതാംകൂരിലും പ്രത്യേക വര്‍ഷങ്ങളായി വരുത്തില്ലല്ലോ.
ശ്രീനാരായണ ഗുരുദേവ സ്തോത്രത്തില്‍ ഇങ്ങനെ പറയുന്നു,
“സിംഹമാസേ, വാരുണികെ ശുഭാര്‍ക്ഷേ, സ സഹസ്രാകെ ഏകാത്രിംശത് സ്മെതാബ്ധെ ജാതം നൌമി മഹാമതി”
ആയിരത്തി മുപ്പത്തി ഒന്ന് കൊല്ല വര്ഷം ചിങ്ങമാസം ശുഭമായ ചതയ നക്ഷത്രത്തില്‍
ഗുരുദേവന്‍ ജനിച്ചു എന്നാണ് അതിലും പറയുന്നത്. വിവേകോദയത്തില്‍ ആകട്ടെ
മുപ്പത്തി ഒന്നെന്നും, രണ്ടെന്നും പരസ്പര വിരുദ്ധമായി വരുന്നുണ്ട്.
ഭാരത സര്‍ക്കാര്‍ ഗുരുദേവന്റെ ജനം വര്‍ഷമായ് 1031 ആണ് കണക്കാക്കുന്നത്
21/08/1967ല്‍ ഗുരുദേവ സ്മാരക സ്റ്റാമ്പ് ഇറക്കിയപ്പോള്‍ പോസ്റ്റ്
ആന്‍ഡ് ടെലിഗ്രാഫ് ടിപാര്‍ട്ട്മെന്റ് പുറപ്പെടുവിച്ച പ്രസ്ഥാവന ഇങ്ങനെ
ആണ്, “Nanu who came to be later known as Narayana Guru was born in a
village near Trivandrum in the year 1855”.
ശ്രീ നാരായണ ഗുരുദേവന്റെ ജനന വര്ഷം ഗ്രഹനില കണക്കാക്കിയാല്‍:
ജാതകവും, ഗ്രഹനിലയും ആധുനിക മനസുകള്‍ക്ക് അന്ധവിശ്വാസം ആയി തോന്നാം. മുറി
ജ്യോതിഷികള്‍ അത്തരം ഒരു അവസ്ഥയിലേക്ക് എത്തിച്ചു എന്ന് പറയുന്നതാകും
സത്യം. എന്നാലും വിദൂരതയില്‍ ചലിക്കുന്ന ഗ്രഹങ്ങള്‍ മനുഷ്യനെ
സ്വാധീനിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം ഇല്ല. അതിലേക്കു കൂടുതല്‍
കടന്നാല്‍ വിഷയ ഗൌരവം കുറയും എന്നതിനാല്‍ അതിനു ഒരുമ്പെടുന്നില്ല.
പ്രസിദ്ധനായ ശുക്രമഹര്‍ഷി അനേകം ശത വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയതും,
പ്രശസ്ത ജ്യോതിഷികള്‍ ജാതക രചനക്ക് ആശ്രയിക്കുന്നതുമായ ശുക്ര സംഹിതയില്‍ ,
ഏക ജാതി മതസ്ഥാപക സന്ദേശകനായി ഒരു മഹാന്‍ 1031 chingam 14 ആം തീയതി
കുചവാരത്തില്‍ ചിങ്ങം ലഗ്നത്തില്‍ ജനിക്കും എന്ന് പറഞ്ഞിട്ടുണ്ട്. ഇത്
സംബന്ധിച്ച വിശദവിവരങ്ങള്‍ സ്വാമി ധര്മാനന്ദജിയുടെ “ ശ്രീ നാരായണ പരമഹംസന്‍
എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്
ഗുരുദേവന്റെ ഉത്തമ ഗൃഹസ്ഥ ശിഷ്യന്‍ ആയിരുന്ന മുന്‍സിഫ് റാവു ബഹാദൂര്‍
സി.വി.ഗോപാലന്‍ 1947 ജൂലൈ-സെപ്തംബര്‍ മാസത്തെ ശിവഗിരി മാസികയില്‍ ഇത്
സംബന്ധിച്ച ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.ശുക്ര സംഹിത അനുസരിച്ചുള്ള
ജാതകത്തിലെ ഗ്രഹസ്ഥിതിയും, അംശക നിലയും അതില്‍ കാണിച്ചിട്ടുണ്ട്.
ഗ്രഹനില നോക്കുകയാണെങ്കില്‍ മുപ്പതിലും, മുപ്പതിരണ്ടിലും ശ്രേഷ്ടമായ ഒരു സമയം ഇല്ല. മുപത്തിഒന്നില്‍ മാത്രമേ അത്തരം ഒരു സമയം ഉള്ളൂ.
ഗജ കേസരിയോഗവും, ശ്രീകണ്‍ഠ യോഗവും, നിപുണയോഗവും, സാരസ്വത യോഗവും, ഉഭയചരിത
യോഗവും എല്ലാം ഒത്തു വരേണ്ടത് ആയിരത്തി മുപ്പത്തി ഒന്നില്‍ ചിങ്ങം ചതയ
നക്ഷത്രത്തില്‍ ചിങ്ങം രാശിയിലെ ജാതകന് ആണ്. അത്തരത്തിലുള്ള ജാതകന് മാത്രമേ
കളത്ര സ്ഥാനതു കേസരി യോഗം വരികയും കളത്ര സ്ഥാനാധിപന്‍ അഭീഷ്ട സ്ഥാനത്
നില്‍ക്കുകയും ചെയ്യുന്നതുകൊണ്ട് വിവാഹത്തിനുള്ള യോഗം ഉണ്ടെങ്കിലും,
നീചസ്ഥനായ ചൊവ്വയുടെ എഴാമിടതിലെക്കുള്ള ദൃഷ്ടിദോഷവും, കരക ഗ്രഹമായ ശുക്രന്
നീച്ചസ്ഥാന മാരക സ്ഥിതിയും വന്നതിനാല്‍ “മാംഗല്ല്യം വരിക്കേല മംഗളാത്മകന്‍ ദിവ്യ മംഗളനായിതന്നെ വര്‍ത്തിക്കുമഭന്ഗുരം” എന്ന സ്ഥിതിയില്‍ എത്താന്‍ കഴിയുകയുള്ളൂ.
No comments:
Post a Comment