Tuesday, 16 February 2016

ആയിരം കുറുംതോട്ടി കഴിച്ചാല്‍ അല്ലലില്ലാതെ പ്രസവിക്കാം

ആയിരം കുറുംതോട്ടി കഴിച്ചാല്‍ അല്ലലില്ലാതെ പ്രസവിക്കാം ..ഗര്‍ഭിണിയായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ആയുര്‍ വേദത്തില്‍ ഇങ്ങിനെ ഒരു ചൊല്ലുണ്ട് . പക്ഷെ ആയുര്‍വേദത്തിന്‍റെ ഈറ്റില്ലമായ അഥര്‍വ്വവേദം ഇത് പറയുന്നില്ല .
കാരണം പട്ടിയും പൂച്ചയും കുറുംതോട്ടി തിന്നാറില്ല അവയ്ക്ക് അത് തിന്നാനും സാധിക്കില്ല എന്നിട്ടും അവറ്റകള്‍ സുഖമായി അതൊക്കെ നടത്തുന്നു .
മാംസാഹാരികളായ പട്ടിക്കും പൂച്ചക്കും എന്ത് കൊണ്ട് അതൊക്കെ എളുപ്പം സാധിക്കുന്നു .എന്നതിന്‍റെ കാരണം അഥര്‍വ്വം വിവരിക്കുന്നത് കേള്‍ക്കൂ .
മഴക്കാലം വന്നാല്‍ പട്ടിക്കും ആനയ്ക്കും മദനോത്സവം ആണല്ലോ .മനുഷ്യര്‍ക്ക് എന്തുറിയാനും കലണ്ടര്‍ നോക്കണം . കന്നി മാസം ആരംഭിച്ചത് കലണ്ടര്‍ നോക്കാതെ തിരിച്ചറിയുന്ന ഏക ജീവി നമ്മുടെ പട്ടികളാകുന്നു
പെണ്‍പട്ടി ഗര്‍ഭിണിയായാല്‍ ആ ജന്തുക്കളും ചില ഷോഡശ ക്രീയകള്‍ നടത്താറുണ്ട്‌ .
ഇനി മുതല്‍ മഴക്കാലം വന്നാല്‍ നിങ്ങള്‍ ചില വഴിയോര കാഴചകള്‍ ശ്രദ്ധിക്കുക
നമ്മുടെ നാട്ടില്‍ പൂജയ്ക്ക് എടുക്കുന്ന ചെറൂള എന്ന ചെടിയുടെ ഇളം കൂമ്പ് മഴക്കാലം ആരോ നുള്ളിയതായി കാണുന്നു .
ഭദ്ര എന്ന് നാമമുള്ള ഈ ഔവ്ഷധിയുടെ ഗുണം അറിഞ്ഞു ആരോ കിള്ളിയെടുത്തത്താകാന്‍ സാധ്യത എന്നാണു ആദ്യമൊക്കെ എനിക്ക് തോന്നിയത് .
പക്ഷേ മനുഷ്യന്‍റെ ജന്മ വാസന അനുസരിച് എന്തും കടയോടെ പിഴുതു കൊണ്ട് പോകാനേ ഏറെ സാധ്യതയുള്ളൂ .പച്ച മരുന്ന് നുള്ളിയെടുക്കുക എന്നത് മനുഷ്യനെ സംബന്ധിച്ചു അപൂര്‍വ്വ കാഴച്ചയാണ് .
പക്ഷേ ഒരിക്കല്‍ ഒരു പെണ്‍പട്ടി നമ്മുടെ ചെറൂള തിന്നുന്നത് ശ്രദ്ധയില്‍പ്പെട്ടു.
ആ നായക്കുട്ടി കൂമ്പ് മാത്രം ആണ് തിന്നുന്നത് എന്നത് അത്ഭുതത്തോടെ നോക്കി നിന്നു
അല്ലലില്ലാതെ പ്രസവിക്കാന്‍ അഥര്‍വ്വം പറയുന്ന കാര്യങ്ങളില്‍ ഏറ്റവും മികച്ച ഭദ്ര ഭഷിപ്പാന്‍ പറയുന്നു ഭദ്ര എന്നാല്‍ നമ്മുടെ ചെറൂള യാണ്
പിന്നീടു കന്നി മാസം വന്നാല്‍ നായ്ക്കൂട്ടങ്ങളെ നിരീക്ഷിക്കാന്‍ തുടങ്ങി എന്‍റെ ശ്രമം പാഴായില്ല ബീജം ഏറ്റു വാങ്ങിയ ശ്വനയുവതികള്‍ ഭദ്ര കഴിക്കുന്നത്‌ നേരിട്ട് കാണാന്‍ കഴിഞ്ഞു .
ഈശ്വരാ... പട്ടികള്‍ അഥര്‍വ്വവേദം പഠിച്ചവരോ അതോ വേദങ്ങള്‍ പ്രകൃതിയോടു കടപ്പെട്ടതോ എന്തോ എന്‍റെ തലയില്‍ അങ്ങിനയാണ് തോന്നിയത്
ഈ ജന്തുക്കള്‍ ഇതിന്‍റെ രഹസ്യo എങ്ങിനെ അറിഞ്ഞു .
പ്രസവം എളുപ്പമാക്കാന്‍ നായ് കാണിക്കുന്ന വിവേകം മനുഷ്യനും സീകരിക്കാം ചെറൂള നല്ലൊരു ഗര്‍ഭകാല ഔവ്ഷധിയാണ് .
അത് പോലെ ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് മനിത്തക്കാളി ഇല തോരന്‍ വെച്ച് കൊടുക്കാം ഇതു ഏറെ ഗുണമാണ് .
ഒരിക്കല്‍ ഒരു കാക്ക വീട്ടിലെ തെങ്ങില്‍ കൂട് കൂട്ടി നന്തനാരുടെ ഉണ്ണിക്കുട്ടനെ പോലെ ഞാനത് കൌതുകത്തോടെ നോക്കി കാണുമായിരുന്നു മുട്ടയിടുന്നതും അടയിരിക്കുന്നതും വളരെ ദൂരെയിരുന്നു തള്ളക്കാക്ക കൂട് നിരീഷിക്കുന്നതും അണ്ണാനോ മറ്റു ജീവികളോ കാക്ക കൂടുള്ള തെങ്ങില്‍ വന്നാല്‍ പെട്ടന്ന് തന്നെ അവയെ ആക്രെമിക്കുന്നതും എനിക്ക് പുതിയ പാഠങ്ങള്‍ ആയിരുന്നു പട്ടിണിയോട് മല്ലിട്ട് വളര്‍ന്ന ആ നല്ല കാലം ഇനി ഈ ജന്മം തിരിച്ചു വരില്ലല്ലോ ?
മറ്റൊരു രസം രാത്രി കാക്ക കൂട്ടങ്ങള്‍ കലപില കൂടും ഇത്ര സ്നേഹമുള്ള ജീവികള്‍ പരസ്പ്പരം തല്ലു കൂടില്ലല്ലോ. രാത്രിയിലെ കാക്ക കൂട്ടത്തിന്റെ കരച്ചിലിന്റെ കാരണവും എനിക്ക് പിടികിട്ടി രാത്രി കാക്കയുടെ കൂട് ഉണ്ടെന്നറിയാതെ ഇളംകരിക്ക് തുളച്ചു നശിപ്പിക്കുന്ന പെരുച്ചാഴി എന്ന പോണ്ണനെലി തെങ്ങില്‍ കയറും ഇതു കണ്ട് അടയിരിക്കുന്ന കാക്കപെണ്ണ് ഒച്ച വെക്കും പാവം എലി അപകടം മനസിലാക്കി വളരെ വേഗം താഴെ ഇറങ്ങാന്‍ നോക്കും എലികള്‍ക്ക് മരത്തില്‍ നിന്നും വളരെ വേഗം ഇറങ്ങാനുള്ള കഴിവില്ല അപ്പോഴേയ്ക്കും മറ്റു കാക്കകള്‍ എത്തിയിരിക്കും പാവം എലിയ ണ്ണന്‍റെ കഥ അതോടെ കഴിയും നേരം വെളുക്കുമ്പോള്‍ തെങ്ങിന്‍ ചുവട്ടില്‍ ഒരു കൊലപാതകം കാണും അത് കണ്ട് ദുഷട്ടന്മാരായ തെങ്ങ് കൃഷിക്കാര്‍ ചിരിക്കും പാവം എലി അല്ലാതെ എന്ത് പറയാന്‍
അധികം നാള്‍ കഴിയാതെ കാക്ക കുഞ്ഞുങ്ങള്‍ വിരിയും തള്ളക്കാക്ക അവയ്ക്ക് ആഹാരം കൊണ്ട് വരും കാക്ക കുഞ്ഞിന് ആദ്യമായ് കൊടുക്കുന്ന ആഹാരം എന്നെ അത്ഭുത പ്പെടുത്തി ഏതോ ചെടിയുടെ കായ് ആണ് കൊടുക്കുന്നത് ആ ചെടി എന്തായിരിക്കും അതറിയാന്‍ എനിക്കും താല്‍പ്പര്യം ഉദിച്ചു എന്‍റെ ഉത്സാഹം കൊണ്ട് അത് കണ്ടെത്തി
കാക്കത്തള്ള കുഞ്ഞിനു കൊടുക്കുന്നത് നമ്മുടെ മണിത്തക്കാളിയാണ് അത് കുഞ്ഞിന് കൊടുത്തിട്ട് അമ്മ്ക്കാക്ക ഇങ്ങിനെ ഒരു മന്ത്രം ചൊല്ലും .
കുഞ്ഞേ നീ ഭൂമി വൃത്തിയാക്കാന്‍ പിറന്നവള്‍ ആകുന്നു നീ അഴുക്കും മെഴുക്കും തിന്നാന്‍ വിധിക്കപ്പെട്ടതും ആകുന്നു അതിനുള്ള കരുത്തായി നിനക്ക് നിനക്ക് ശരീരത്തിന്റെ പകുതി വലിപ്പമുള്ള വലിയൊരു കരളും പ്രകൃതി ശക്തി നല്കിയിരിക്കുന്നു .ആ കരള്‍ നശിക്കരുത് അതിനായി ലിവര്‍ സിറോസിസ് വരാതിരിക്കാന്‍ നീ ഈ മണിത്തക്കാളി കഴിക്കുക .ഇതാണ് കാക്കക്കുഞ്ഞേ നിന്‍റെ തേനും വയമ്പും ഇതു ഭക്ഷിച്ചു നീ ആരോഗ്യത്തോടെ ജീവിക്കുക .കരളുറപ്പുള്ള കാക്കയായി നീ മലിനം ഭക്ഷിച്ചു ഭൂമി ശുചിയാക്കുക .
പിന്നീടു അത്തിയാലിന്റെ കായ് കാട്ടി അമ്മക്കാക്ക പറയും ഇനി നിന്‍റെ ജീവിതത്തില്‍ കരളിന് കഴിവ് കുറഞ്ഞാല്‍ അത്തി ആലിന്റെ കായ് തിന്നു കൊള്ളുക
പിന്നീട് കാക്കയ്ക്ക് എന്ത് ഭക്ഷിച്ചാലും കരള്‍ രോഗം പിടിപെടുന്നില്ല
പക്ഷേ പൂച്ച വര്‍ഗ്ഗം ഗര്‍ഭിണിയായാല്‍ കുപ്പമേനിയുടെ ഇലയാണ് ഭക്ഷിക്കുന്നത് അതേ കുറിച്ച് പിന്നീട് പറയാം.
അഥര്‍വ്വ വേദത്തില്‍ നിന്നും അടര്‍ത്തിയെടുത്ത അറിയപ്പെടാത്ത ആയുര്‍വേദo എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ആണിത് . സസ്നേഹം ANILVAIDIK 8281404225
LikeComment

The 7 chakra of the human Boady

Thursday, 11 February 2016

അരുവിപ്പുറം മുതൽ ഓങ്കാരേശ്വരം വരെ......

അരുവിപ്പുറം മുതൽ ഓങ്കാരേശ്വരം വരെ......
സ്വാമി തൃപ്പാദങ്ങൾ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലൂടെ ഒരു തീർത്ഥയാത്ര ........
[1] . അരുവിപ്പുറം ക്ഷേത്രം
പ്രതിഷ്ഠ:
[1063- കുംഭം - 29]
[1888- മാർച്ച് -12 -ശനി]
വിലാസം
അരുവിപ്പുറം ക്ഷേത്രം,
അരുവിപ്പുറം പോസ്റ്റ് ,
നെയ്യാറ്റിൻകര
തിരുവനന്തപുരം ജില്ല
പിൻ: 695 124.
--------------
[2] . വക്കം പുതിയകാവ് ആനന്ദവല്ലിശ്വരം (സുബ്രഹ്മണ്യ ) ക്ഷേത്രം
[ പ്രതിഷ്ഠ:1063 ,1888]
വിലാസം
പുതിയകാവ് സുബ്രഹ്മണ്യ ക്ഷേത്രം
വക്കം പോസ്റ്റ് ,ചിറയിൻകീഴ് താലൂക്ക്
തിരുവനന്തപുരം ജില്ല 695 308
[3]. വക്കം സുബ്രഹ്മണ്യ ക്ഷേത്രം
(വേലായുധൻ നട)
[പ്രതിഷ്ഠ: 1063,1888 ]
വിലാസം
വക്കം സുബ്രഹ്മണ്യ ക്ഷേത്രം
(വേലായുധൻ നട)
പോസ്റ്റ് വക്കംചിറയൻകീഴ്
താലൂക്ക്
തിരുവനന്തപുരം ജില്ല -695 308
[4]. വക്കം ദേവേശ്വരം ക്ഷേത്രം
(പുത്തൻ നട )
[പ്രതിഷ്ഠ : 1064 .1889 ]
വിലാസം
വക്കം ദേവേശ്വര ക്ഷേത്ര യോഗം ട്രസ്റ്റ് (വക്കം പുത്തൻ നട)
പോസ്റ്റ് വക്കം, ചിറയിൻകീഴ് താലൂക്ക്
തിരുവന്തപുരം ജില്ല - 695 308
[ഫോൺ : 0472-654189 ]
[5 ] .മണ്ണന്തല ദേവി ക്ഷേത്രം
( ആനന്ദവല്ലീശ്വരം)
അരുവിപ്പുറം ശിവ പ്രതിഷ്ഠയ്ക്കു ശേഷം സ്വാമി തൃപ്പാദങ്ങൾനടത്തിയനാലാമത്തെ
പ്രതിഷ്ഠയാണ്മണ്ണന്തല
ദേവീപ്രതിഷ്ഠ .
[പ്രതിഷ്ഠ: 1064, കുംഭം,22]
1889, മാർച്ച് 5 ]
വിലാസം
മണ്ണന്തല ആനന്ദവല്ലിശ്വരം
ക്ഷേത്രം.പോസ്റ്റ് മണ്ണന്തല
തിരുവനന്തപുരം ജില്ല 695 015
[ഫോൺ - 0471 - 531904]
[6]. ആയിരം തെങ്ങ് പാട്ടത്തിൽ ക്ഷേത്രം
കരുനാഗപ്പള്ളിക്കടുത്ത് കായലിൻ്റെ യും കടലിൻ്റെയും നടുവിൽ കിടക്കുന്ന ആയിരം തെങ്ങു ഗ്രാമം പേരുപോലെ തന്നെ കേരനിരകളാൽ സമാലംകൃതമാണ്.
[പ്രതിഷ്ഠ : 1067, 1892 ]
വിലാസം
പാട്ടത്തിൽ ക്ഷേത്രം
ചെറിയഴീക്കൽ വില്ലേജ് ,
അഴീക്കൽ പോസ്റ്റ്, ആലപ്പാട് പഞ്ചായത്ത് (വഴി) പ്രയാർ
കൊല്ലം ജില്ല
[ഫോൺ 0476 -897716]
[7]. കായിക്കര ശ്രീകപാലേശ്വര ക്ഷേത്രം
ചിറയൻ കീഴ് താലൂക്കിൽ കുമാരനാശാൻ പാർക്കിനും മാമ്പള്ളിപ്പള്ളിക്കുമിടയിലാണ് ഈ കൊച്ചു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
[പ്രതിഷ്ഠ: 1068, 1893 .]
വിലാസം
ശ്രികപാലേശ്വരക്ഷേത്രം
അച്ചുതെങ്ങ്, കടയ്ക്കാവൂർ
വില്ലേജ്. കായിക്കര പോസ്റ്റ്
തിരുവനന്തപുരം ജില്ല 695 301
[ഫോൺ ; 0472- 656 719]
[8]. പൂത്തോട്ട ശ്രീനാരായണവല്ലഭ ക്ഷേത്രം
[ പ്രതിഷ്ഠ: 1068, കുംഭം,10]
1893, ഫെബ്രവരി ,22]
[വിലാസം]
പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം
മണകുന്നം, പോസ്റപൂത്തോട്ട
കണയനൂർ താലൂക്ക്
എറണാകുളം
[ഫോൺ: 0484 -792377]
[9]. കുളത്തൂർ കോലത്തുകര
ശിവക്ഷേത്രം
[ പ്രതിഷ്ഠ: 1068 - മീനം - 13]
1893-മാർച്ച് - 27]
[ വിലാസം]
ശ്രി കുളത്തൂർ കോലത്തുകര ക്ഷേത്ര സമാജം
കുളത്തൂർ പോസ്റ്റ്
തിരുവനന്തപുരം ജില്ല - 695 583
[ഫോൺ - 0471 - 418224]
തുടരും....
ഗുരുധർമ്മ പ്രചരണാർത്ഥം
ഗുരുസ്മൃതി ഗ്ലോബൽ വിഷൻ ടീം


Friday, 5 February 2016

കുട്ടികള്‍ ശീലമാക്കേണ്ടവ....

കുട്ടികള്‍ ശീലമാക്കേണ്ടവ....
1. അഞ്ചുമണിക്കുള്ളില് എഴുന്നേല്ക്കുക. ശരീരാരോഗ്യത്തിനും ബുദ്ധി വര്ദ്ധിക്കാനുമിതുത്തമം.
2. എഴുന്നേറ്റല്പ്പനേരം കിടക്കയില് ഇരിക്കണം. ശരീരത്തിലെ ഊര്ജ്ജത്തെ സമമായ് നിലനിര്ത്തുവാന് ഇത് നന്ന്. ഉള്ളം കയ്യില് നോക്കി സ്മരിക്കുക -
"കരാഗ്രേ വസതേ ലക്ഷ്മീ
കരമധ്യേ സരസ്വതി
കരമൂലേ സദാഗൗരീ
പ്രഭാതേ കര ദര്ശനം "
3. ഭൂമിയില് തൊട്ടു തലയില് വച്ച് വേണം കിടക്കയില് നിന്നും ഇറങ്ങുവാന്. ഭൂമീ ദേവിയെ ഓര്ക്കണം -
"സമുദ്ര വസനേ ദേവീ
പര്വ്വത സ്തന മണ്ഡലേ
വിഷ്നുപത്ന്യേ നമസ്തുഭ്യം
പാദസ്പര്ശംക്ഷമസ്വമേ "
4. പിന്നെ ചെന്ന് വണങ്ങേണം അമ്മയെയും അച്ഛനെയും. പ്രത്യക്ഷ ദൈവമാണ് അച്ഛനമ്മമാര്.
5. ജഗത്പിതാവാം സര്വ്വേശ പാദത്തില് പ്രണമിക്കണം.
6. വിശ്വത്തിനൂര്ജ്ജം നല്കും സൂര്യനെയും വണങ്ങണം.
7. വൃത്തിയായ് പല്ല് തേക്കണം.
8. ദേഹശുദ്ധി/കുളി നിര്ബന്ധമാക്കേണം.
9. കുളിച്ചാല് കുറിയിടാന് ഒരിക്കലും മടിക്കരുത്. നീര്ക്കെട്ട് ആദി രോഗങ്ങള് തടയാന് ഭസ്മം ഉത്തമം .
10. നന്നായി എണ്ണ തേച്ചു കുളിക്കണം.
11. കുളി കഴിഞ്ഞ് ശുഭ വസ്ത്രങ്ങള് അണിയാന് ശ്രദ്ധ വേണം. ദേഹ വസ്ത്രാദികള് എപ്പോഴും വൃത്തിയായി വെക്കണം.
12. അതുപോല് ചിന്തയും വാക്കും ശുദ്ധമാക്കാന് ശ്രമിക്കേണം.
13. അടുത്തുള്ള അമ്പലത്തില് ദര്ശനം പതിവാക്കണം.
14. അര്ച്ചനം, വന്ദനം, നാമ കീര്ത്തനംനല്പ്രദക്ഷിണം ചെയ്ത് ഭഗവല്പാദം നോക്കി നന്നായി വണങ്ങേണം.
15. പ്രസാദം വാങ്ങി വേഗത്തില് ഗൃഹത്തില് വന്നു ചേരണം.
16. ഗൃഹപാഠങ്ങള് നന്നായി ശ്രദ്ധയോടെ പഠിക്കേണം. അന്നന്ന് ചെയ്തു തീര്ക്കേണ്ടത് അന്നന്ന് തന്നെ തീര്ക്കണം. പിന്നേക്കു നീട്ടി വക്കുന്നതെല്ലാം കുന്നുപോലെ കൂടീടും.
17. പാഠശാലയിലെത്താന് വൈകിക്കൂടൊരിക്കലും. കൃത്യനിഷ്ഠ കുഞ്ഞിലേ പഠിക്കണം. യാത്ര പോകുന്നതിന് മുമ്പ് വന്ദിക്കേണം പിതാകാളെ. ഗുരുപാദേ വണങ്ങേണം.
18. സ്നേഹിക്കേണം വയസ്യരെ, കാര്യത്തില് മുമ്പനാവണം. നല്ല കൂട്ടുകെട്ടുകള് ഉണ്ടാക്കണം. കൂട്ടുകാരോട് മര്യാദയോടെ പെരുമാറണം.
19. ചെയ്യാനുള്ള കാര്യങ്ങള് മടികൂടാതെ ചെയ്യണം. ഈശ്വരാര്പ്പണമായിട്ട് വേണം കാര്യങ്ങള് ചെയ്യാന്. അല്ലായ്കില് ജീവിതം ദുഃഖ പൂര്ണ്ണമായിടും.
20. നിത്യവും സാത്വികാഹാരം കഴിക്കണം. ചിത്തം ശുദ്ധമായീടാന് ആഹാരം ശുദ്ധമാകണം.
21. ത്യാഗ ബുദ്ധി വളര്ത്തണം. ത്യാഗം ആനന്ദമേകീടും.
22. പറന്നു പോയ കിളികളെ പിടിക്കാം, സമയത്തെ പിടിക്കാനാവില്ല. കാലത്തെ മുന്നില് കണ്ട് ജോലി ചെയ്യണം.
23. ആരോടും ദ്വേഷമായി സംസാരിക്കരുത്. ദുഷ്ടന് ഒരിക്കലും ശിഷ്ടനാകില്ല. വാക്കാണു ദൈവം എന്ന സത്യമുള്ളില് നിനക്കണം.
24. ആര്ഷ ധര്മ്മമറിഞ്ഞിട്ട് ജീവിതം ശുദ്ധമാക്കണം.
ഞാനെന്ന ഭാവമില്ലാതെ ഞാന് ആരെന്ന് തിരക്കണം.
25. മാതാപിതാക്കള് ചൊല്ലുന്ന വാക്കുകള് ശ്രദ്ധിച്ച് കേള്ക്കണം. അതുപോല് ജീവിതം രൂപപ്പെടുത്താന് ശ്രമിക്കണം.
26. നേരിന്റെ കൂടെ നില്ക്കണം. ഇച്ഛാശക്തി, ജ്ഞാന ശക്തി, ക്രിയാശക്തി വളര്ത്തണം. നല്ല കര്മ്മങ്ങളാല് ജീവിതം ധന്യമാക്കണം.
27. ഭക്ഷണവും ചിന്തയും ശുദ്ധമാവണം. ബുദ്ധി തന്നെ പരം നേത്രം, വിദ്യ തന്നെ പരം ധനം, ദയ തന്നെ പരം പുണ്യം, ശമം തന്നെ പരം സുഖം.
28. വീട്ടില് എല്ലാവരും ചേര്ന്ന് സന്ധ്യാ ദീപം കൊളുത്തേണം. ശുദ്ധമായ് ചേര്ന്നിരുന്നിട്ട് ഹരിനാമം ജപിക്കണം. കൂട്ട പ്രാര്ത്ഥനയാല് വീടിനെ ക്ഷേത്രമാക്കേണം.
29. പഠനങ്ങളും മറ്റു ജോലികളും സന്ധ്യാ സമയത്തു ഉചിതമല്ല. അവ സന്ധ്യാശേഷം ചെയ്യാവുന്നതാണ്.
30. ലഘുവായ അത്താഴം കഴിക്കണം. സാത്വികാഹാരം കഴിക്കണം.
31. പിതൃക്കളെ നമിച്ചിട്ട് ഉറങ്ങാന് കിടക്കണം. ഉറക്കം വരുവോളം ഈ മന്ത്രം സ്മരിക്കാം -
"തന്മേ മന: ശിവസങ്കല്പമസ്തു"
[അര്ത്ഥം - എന്റെ മനസ്സു വിശ്രാന്തമായി മംഗള കരങ്ങളായ സങ്കല്പങ്ങളോട് കൂടി ആയിരിക്കട്ടെ]

Tuesday, 2 February 2016

ഗുരുവാണ് പരമതത്ത്വം. ഗുരുവിനേക്കാൾ അധികമായ തപസ്സുമില്ല.

സ്വാമി രക്ഷിക്കണേ എന്ന് ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ഒരാള്‍ ഓടിവന്ന്തൃപ്പാദങ്ങളുടെമുന്നില്‍അയാള്‍കമഴ്ന്നടിച്ച് വീണു. കാര്യമറിയാതെ പലരും ചാടിയെഴുന്നേറ്റൂ സ്വാമികൾ ശാന്തത കൈവിടാതെ അയാളെ ഉറ്റു നോക്കുന്നുണ്ട്. അവസാനമായി വീണയാള്‍ പറഞ്ഞത് “എന്നെ പാമ്പ് കടിച്ചേ, രക്ഷിക്കണേ”എന്നായിരുന്നു പിന്നെ അയാളുടെ ചലനം നിലച്ചു.
ഞങ്ങള്‍ക്കെല്ലാം തോന്നിയത് ആള്‍ മരിച്ചു കഴിഞ്ഞു എന്നായിരുന്നു.തൃപ്പാദങ്ങൾ
എഴുന്നേറ്റു. അയാളുടെ നാഡി പരിശോധിച്ചിട്ട് പറഞ്ഞു. "എത്രയും വേഗം ഒരു ക്ഷുരകനെ വിളിച്ചു കൊണ്ട് വരിക “
രണ്ടു സന്യാസിമാര്‍ ക്ഷുരകനെവിളിക്കാന്‍ പോയി സ്വാമിയാകട്ടെ പറമ്പില്‍ പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്നിടത്തേക്ക് പോയി. സ്തബ്ദരായ സന്യാസിമാരും ഞങ്ങളും മരിച്ചയാളിന് കാവലായി.

നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി ഇതിനിടയില്‍ ക്ഷുരകന്‍ എത്തിച്ചേര്‍ന്നു . പറമ്പില്‍ നിന്ന് ഏതോ പച്ചിലയുമായി വന്ന സ്വാമികൾ വണങ്ങിനില്‍ക്കുന്ന ക്ഷുരകനെനോക്കി പറഞ്ഞു അയാളുടെ നെറുകയില്‍നിന്നു മുടി വടിച്ചു മാറ്റുക. തെല്ല് അത്ഭുതത്തോടെ ക്ഷുരകന്‍ തന്റെ ജോലി തുടങ്ങി രണ്ടു സന്യാസിമാര്‍ മുന്നോട്ട് വന്ന് വീണു കിടക്കുന്നയാളുടെ തല ക്ഷുരകന് മുടി വടിക്കുവാന്‍ പാകത്തില്‍ പിടിച്ചു കൊടുത്തു. അംബേദ്‌കറിന്റെ പുത്രന്‍ യെശ്വന്ത്‌ അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. അപ്പോള്‍ അടക്കിയ സ്വരത്തില്‍ യശ്വന്ത്‌
( son of Dr B.R Ambedkar) എന്റെ ചെവിയില്‍ പറഞ്ഞു “He is Dead“ ഞാന്‍ തലയാട്ടി ആ മനുഷ്യന്റെ ചലന രഹിതമായ ശരീരം കണ്ട ആരും അയാള്‍ മരിച്ചുവെന്നേ കരുതു.
സ്വാമികൾ ശേഖരിച്ചു കൊണ്ടുവന്ന പച്ചിലകള്‍ ഒരു സന്യാസി ഇടിച്ചു പിഴിഞ്ഞ്തൃപ്പാദങ്ങളെഏല്‍പ്പിച്ചുനെറുകയിലെ കുറച്ചു മുടി വടിച്ചു മാറ്റിക്കഴിഞ്ഞപ്പോള്‍ സ്വാമികൾ പറഞ്ഞു ‘മതി’ തന്റെ കയ്യിലുള്ള പച്ചില മിശ്രിതം സ്വാമി തൃപ്പാദങ്ങൾതന്നെ അയാളുടെ തലയില്‍ വലംകൈകൊണ്ട് പൊത്തിവച്ചു. ഞങ്ങളെല്ലാം ആകാംക്ഷാഭരിതരായി രംഗം വീക്ഷിക്കുകയാണ്. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മരിച്ചുവെന്നു ഞങ്ങളെല്ലാം കരുതിയ ആള്‍ കണ്ണകള്‍ തുറന്നു. അല്‍പ്പം വിശ്രമത്തിനു ശേഷം അയാള്‍ സംസാരിക്കുവാന്‍ തുടങ്ങി, അപ്പോള്‍തൃപ്പാദങ്ങൾഅയാളോട് ചോദിച്ചു “നിങ്ങള്ക്ക് നമ്മുടെയടുത്തേക്ക് വരുവാന്‍ തോന്നിയതെന്തുകൊണ്ടാണ്? “അയാള്‍ പറഞ്ഞു സ്വാമിയുടെ അടുത്തു വന്നാല്‍ രക്ഷപ്പെടുമെന്ന് വിശ്വാസം ഉണ്ടായിരുന്നു.........
ഗ്രന്ഥം :ഗുരുദേവൻ മാസിക ഗ്രന്ഥകാരൻ:സി.എസ് സുരേഷ്
ന ഗുരോരധികംതത്വം ന ഗുരോരധികം തപ:
തത്ത്വജ്ഞാനാത്പരംനാസ്തി തസ്മൈ ശ്രീ ഗുരവേ നമ:
ഗുരുവിനേക്കാൾ - ഗുരുവിൽ നിന്ന് ഭിന്നമായി- ഒരു തത്ത്വവുമില്ല.
ഗുരുവാണ് പരമതത്ത്വം.
ഗുരുവിനേക്കാൾ അധികമായ തപസ്സുമില്ല. ഗുരുപാസന തന്നെയാണ്പരമതപസ്സ്.
തത്ത്വജ്ഞാനത്തിൽ നിന്നും ഉത്കൃഷ്ടമായ തൊന്നുമില്ല തത്ത്വജ്ഞാനമാണ് അത്യുത്തമമെന്നർത്ഥം ആ തത്ത്വതപോജ്ഞാനനിധിയായ ഗുരുവിനായി കൊണ്ട് നമസ്കാരം