Friday, 5 February 2016

കുട്ടികള്‍ ശീലമാക്കേണ്ടവ....

കുട്ടികള്‍ ശീലമാക്കേണ്ടവ....
1. അഞ്ചുമണിക്കുള്ളില് എഴുന്നേല്ക്കുക. ശരീരാരോഗ്യത്തിനും ബുദ്ധി വര്ദ്ധിക്കാനുമിതുത്തമം.
2. എഴുന്നേറ്റല്പ്പനേരം കിടക്കയില് ഇരിക്കണം. ശരീരത്തിലെ ഊര്ജ്ജത്തെ സമമായ് നിലനിര്ത്തുവാന് ഇത് നന്ന്. ഉള്ളം കയ്യില് നോക്കി സ്മരിക്കുക -
"കരാഗ്രേ വസതേ ലക്ഷ്മീ
കരമധ്യേ സരസ്വതി
കരമൂലേ സദാഗൗരീ
പ്രഭാതേ കര ദര്ശനം "
3. ഭൂമിയില് തൊട്ടു തലയില് വച്ച് വേണം കിടക്കയില് നിന്നും ഇറങ്ങുവാന്. ഭൂമീ ദേവിയെ ഓര്ക്കണം -
"സമുദ്ര വസനേ ദേവീ
പര്വ്വത സ്തന മണ്ഡലേ
വിഷ്നുപത്ന്യേ നമസ്തുഭ്യം
പാദസ്പര്ശംക്ഷമസ്വമേ "
4. പിന്നെ ചെന്ന് വണങ്ങേണം അമ്മയെയും അച്ഛനെയും. പ്രത്യക്ഷ ദൈവമാണ് അച്ഛനമ്മമാര്.
5. ജഗത്പിതാവാം സര്വ്വേശ പാദത്തില് പ്രണമിക്കണം.
6. വിശ്വത്തിനൂര്ജ്ജം നല്കും സൂര്യനെയും വണങ്ങണം.
7. വൃത്തിയായ് പല്ല് തേക്കണം.
8. ദേഹശുദ്ധി/കുളി നിര്ബന്ധമാക്കേണം.
9. കുളിച്ചാല് കുറിയിടാന് ഒരിക്കലും മടിക്കരുത്. നീര്ക്കെട്ട് ആദി രോഗങ്ങള് തടയാന് ഭസ്മം ഉത്തമം .
10. നന്നായി എണ്ണ തേച്ചു കുളിക്കണം.
11. കുളി കഴിഞ്ഞ് ശുഭ വസ്ത്രങ്ങള് അണിയാന് ശ്രദ്ധ വേണം. ദേഹ വസ്ത്രാദികള് എപ്പോഴും വൃത്തിയായി വെക്കണം.
12. അതുപോല് ചിന്തയും വാക്കും ശുദ്ധമാക്കാന് ശ്രമിക്കേണം.
13. അടുത്തുള്ള അമ്പലത്തില് ദര്ശനം പതിവാക്കണം.
14. അര്ച്ചനം, വന്ദനം, നാമ കീര്ത്തനംനല്പ്രദക്ഷിണം ചെയ്ത് ഭഗവല്പാദം നോക്കി നന്നായി വണങ്ങേണം.
15. പ്രസാദം വാങ്ങി വേഗത്തില് ഗൃഹത്തില് വന്നു ചേരണം.
16. ഗൃഹപാഠങ്ങള് നന്നായി ശ്രദ്ധയോടെ പഠിക്കേണം. അന്നന്ന് ചെയ്തു തീര്ക്കേണ്ടത് അന്നന്ന് തന്നെ തീര്ക്കണം. പിന്നേക്കു നീട്ടി വക്കുന്നതെല്ലാം കുന്നുപോലെ കൂടീടും.
17. പാഠശാലയിലെത്താന് വൈകിക്കൂടൊരിക്കലും. കൃത്യനിഷ്ഠ കുഞ്ഞിലേ പഠിക്കണം. യാത്ര പോകുന്നതിന് മുമ്പ് വന്ദിക്കേണം പിതാകാളെ. ഗുരുപാദേ വണങ്ങേണം.
18. സ്നേഹിക്കേണം വയസ്യരെ, കാര്യത്തില് മുമ്പനാവണം. നല്ല കൂട്ടുകെട്ടുകള് ഉണ്ടാക്കണം. കൂട്ടുകാരോട് മര്യാദയോടെ പെരുമാറണം.
19. ചെയ്യാനുള്ള കാര്യങ്ങള് മടികൂടാതെ ചെയ്യണം. ഈശ്വരാര്പ്പണമായിട്ട് വേണം കാര്യങ്ങള് ചെയ്യാന്. അല്ലായ്കില് ജീവിതം ദുഃഖ പൂര്ണ്ണമായിടും.
20. നിത്യവും സാത്വികാഹാരം കഴിക്കണം. ചിത്തം ശുദ്ധമായീടാന് ആഹാരം ശുദ്ധമാകണം.
21. ത്യാഗ ബുദ്ധി വളര്ത്തണം. ത്യാഗം ആനന്ദമേകീടും.
22. പറന്നു പോയ കിളികളെ പിടിക്കാം, സമയത്തെ പിടിക്കാനാവില്ല. കാലത്തെ മുന്നില് കണ്ട് ജോലി ചെയ്യണം.
23. ആരോടും ദ്വേഷമായി സംസാരിക്കരുത്. ദുഷ്ടന് ഒരിക്കലും ശിഷ്ടനാകില്ല. വാക്കാണു ദൈവം എന്ന സത്യമുള്ളില് നിനക്കണം.
24. ആര്ഷ ധര്മ്മമറിഞ്ഞിട്ട് ജീവിതം ശുദ്ധമാക്കണം.
ഞാനെന്ന ഭാവമില്ലാതെ ഞാന് ആരെന്ന് തിരക്കണം.
25. മാതാപിതാക്കള് ചൊല്ലുന്ന വാക്കുകള് ശ്രദ്ധിച്ച് കേള്ക്കണം. അതുപോല് ജീവിതം രൂപപ്പെടുത്താന് ശ്രമിക്കണം.
26. നേരിന്റെ കൂടെ നില്ക്കണം. ഇച്ഛാശക്തി, ജ്ഞാന ശക്തി, ക്രിയാശക്തി വളര്ത്തണം. നല്ല കര്മ്മങ്ങളാല് ജീവിതം ധന്യമാക്കണം.
27. ഭക്ഷണവും ചിന്തയും ശുദ്ധമാവണം. ബുദ്ധി തന്നെ പരം നേത്രം, വിദ്യ തന്നെ പരം ധനം, ദയ തന്നെ പരം പുണ്യം, ശമം തന്നെ പരം സുഖം.
28. വീട്ടില് എല്ലാവരും ചേര്ന്ന് സന്ധ്യാ ദീപം കൊളുത്തേണം. ശുദ്ധമായ് ചേര്ന്നിരുന്നിട്ട് ഹരിനാമം ജപിക്കണം. കൂട്ട പ്രാര്ത്ഥനയാല് വീടിനെ ക്ഷേത്രമാക്കേണം.
29. പഠനങ്ങളും മറ്റു ജോലികളും സന്ധ്യാ സമയത്തു ഉചിതമല്ല. അവ സന്ധ്യാശേഷം ചെയ്യാവുന്നതാണ്.
30. ലഘുവായ അത്താഴം കഴിക്കണം. സാത്വികാഹാരം കഴിക്കണം.
31. പിതൃക്കളെ നമിച്ചിട്ട് ഉറങ്ങാന് കിടക്കണം. ഉറക്കം വരുവോളം ഈ മന്ത്രം സ്മരിക്കാം -
"തന്മേ മന: ശിവസങ്കല്പമസ്തു"
[അര്ത്ഥം - എന്റെ മനസ്സു വിശ്രാന്തമായി മംഗള കരങ്ങളായ സങ്കല്പങ്ങളോട് കൂടി ആയിരിക്കട്ടെ]

No comments:

Post a Comment