Tuesday, 16 February 2016

ആയിരം കുറുംതോട്ടി കഴിച്ചാല്‍ അല്ലലില്ലാതെ പ്രസവിക്കാം

ആയിരം കുറുംതോട്ടി കഴിച്ചാല്‍ അല്ലലില്ലാതെ പ്രസവിക്കാം ..ഗര്‍ഭിണിയായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ആയുര്‍ വേദത്തില്‍ ഇങ്ങിനെ ഒരു ചൊല്ലുണ്ട് . പക്ഷെ ആയുര്‍വേദത്തിന്‍റെ ഈറ്റില്ലമായ അഥര്‍വ്വവേദം ഇത് പറയുന്നില്ല .
കാരണം പട്ടിയും പൂച്ചയും കുറുംതോട്ടി തിന്നാറില്ല അവയ്ക്ക് അത് തിന്നാനും സാധിക്കില്ല എന്നിട്ടും അവറ്റകള്‍ സുഖമായി അതൊക്കെ നടത്തുന്നു .
മാംസാഹാരികളായ പട്ടിക്കും പൂച്ചക്കും എന്ത് കൊണ്ട് അതൊക്കെ എളുപ്പം സാധിക്കുന്നു .എന്നതിന്‍റെ കാരണം അഥര്‍വ്വം വിവരിക്കുന്നത് കേള്‍ക്കൂ .
മഴക്കാലം വന്നാല്‍ പട്ടിക്കും ആനയ്ക്കും മദനോത്സവം ആണല്ലോ .മനുഷ്യര്‍ക്ക് എന്തുറിയാനും കലണ്ടര്‍ നോക്കണം . കന്നി മാസം ആരംഭിച്ചത് കലണ്ടര്‍ നോക്കാതെ തിരിച്ചറിയുന്ന ഏക ജീവി നമ്മുടെ പട്ടികളാകുന്നു
പെണ്‍പട്ടി ഗര്‍ഭിണിയായാല്‍ ആ ജന്തുക്കളും ചില ഷോഡശ ക്രീയകള്‍ നടത്താറുണ്ട്‌ .
ഇനി മുതല്‍ മഴക്കാലം വന്നാല്‍ നിങ്ങള്‍ ചില വഴിയോര കാഴചകള്‍ ശ്രദ്ധിക്കുക
നമ്മുടെ നാട്ടില്‍ പൂജയ്ക്ക് എടുക്കുന്ന ചെറൂള എന്ന ചെടിയുടെ ഇളം കൂമ്പ് മഴക്കാലം ആരോ നുള്ളിയതായി കാണുന്നു .
ഭദ്ര എന്ന് നാമമുള്ള ഈ ഔവ്ഷധിയുടെ ഗുണം അറിഞ്ഞു ആരോ കിള്ളിയെടുത്തത്താകാന്‍ സാധ്യത എന്നാണു ആദ്യമൊക്കെ എനിക്ക് തോന്നിയത് .
പക്ഷേ മനുഷ്യന്‍റെ ജന്മ വാസന അനുസരിച് എന്തും കടയോടെ പിഴുതു കൊണ്ട് പോകാനേ ഏറെ സാധ്യതയുള്ളൂ .പച്ച മരുന്ന് നുള്ളിയെടുക്കുക എന്നത് മനുഷ്യനെ സംബന്ധിച്ചു അപൂര്‍വ്വ കാഴച്ചയാണ് .
പക്ഷേ ഒരിക്കല്‍ ഒരു പെണ്‍പട്ടി നമ്മുടെ ചെറൂള തിന്നുന്നത് ശ്രദ്ധയില്‍പ്പെട്ടു.
ആ നായക്കുട്ടി കൂമ്പ് മാത്രം ആണ് തിന്നുന്നത് എന്നത് അത്ഭുതത്തോടെ നോക്കി നിന്നു
അല്ലലില്ലാതെ പ്രസവിക്കാന്‍ അഥര്‍വ്വം പറയുന്ന കാര്യങ്ങളില്‍ ഏറ്റവും മികച്ച ഭദ്ര ഭഷിപ്പാന്‍ പറയുന്നു ഭദ്ര എന്നാല്‍ നമ്മുടെ ചെറൂള യാണ്
പിന്നീടു കന്നി മാസം വന്നാല്‍ നായ്ക്കൂട്ടങ്ങളെ നിരീക്ഷിക്കാന്‍ തുടങ്ങി എന്‍റെ ശ്രമം പാഴായില്ല ബീജം ഏറ്റു വാങ്ങിയ ശ്വനയുവതികള്‍ ഭദ്ര കഴിക്കുന്നത്‌ നേരിട്ട് കാണാന്‍ കഴിഞ്ഞു .
ഈശ്വരാ... പട്ടികള്‍ അഥര്‍വ്വവേദം പഠിച്ചവരോ അതോ വേദങ്ങള്‍ പ്രകൃതിയോടു കടപ്പെട്ടതോ എന്തോ എന്‍റെ തലയില്‍ അങ്ങിനയാണ് തോന്നിയത്
ഈ ജന്തുക്കള്‍ ഇതിന്‍റെ രഹസ്യo എങ്ങിനെ അറിഞ്ഞു .
പ്രസവം എളുപ്പമാക്കാന്‍ നായ് കാണിക്കുന്ന വിവേകം മനുഷ്യനും സീകരിക്കാം ചെറൂള നല്ലൊരു ഗര്‍ഭകാല ഔവ്ഷധിയാണ് .
അത് പോലെ ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് മനിത്തക്കാളി ഇല തോരന്‍ വെച്ച് കൊടുക്കാം ഇതു ഏറെ ഗുണമാണ് .
ഒരിക്കല്‍ ഒരു കാക്ക വീട്ടിലെ തെങ്ങില്‍ കൂട് കൂട്ടി നന്തനാരുടെ ഉണ്ണിക്കുട്ടനെ പോലെ ഞാനത് കൌതുകത്തോടെ നോക്കി കാണുമായിരുന്നു മുട്ടയിടുന്നതും അടയിരിക്കുന്നതും വളരെ ദൂരെയിരുന്നു തള്ളക്കാക്ക കൂട് നിരീഷിക്കുന്നതും അണ്ണാനോ മറ്റു ജീവികളോ കാക്ക കൂടുള്ള തെങ്ങില്‍ വന്നാല്‍ പെട്ടന്ന് തന്നെ അവയെ ആക്രെമിക്കുന്നതും എനിക്ക് പുതിയ പാഠങ്ങള്‍ ആയിരുന്നു പട്ടിണിയോട് മല്ലിട്ട് വളര്‍ന്ന ആ നല്ല കാലം ഇനി ഈ ജന്മം തിരിച്ചു വരില്ലല്ലോ ?
മറ്റൊരു രസം രാത്രി കാക്ക കൂട്ടങ്ങള്‍ കലപില കൂടും ഇത്ര സ്നേഹമുള്ള ജീവികള്‍ പരസ്പ്പരം തല്ലു കൂടില്ലല്ലോ. രാത്രിയിലെ കാക്ക കൂട്ടത്തിന്റെ കരച്ചിലിന്റെ കാരണവും എനിക്ക് പിടികിട്ടി രാത്രി കാക്കയുടെ കൂട് ഉണ്ടെന്നറിയാതെ ഇളംകരിക്ക് തുളച്ചു നശിപ്പിക്കുന്ന പെരുച്ചാഴി എന്ന പോണ്ണനെലി തെങ്ങില്‍ കയറും ഇതു കണ്ട് അടയിരിക്കുന്ന കാക്കപെണ്ണ് ഒച്ച വെക്കും പാവം എലി അപകടം മനസിലാക്കി വളരെ വേഗം താഴെ ഇറങ്ങാന്‍ നോക്കും എലികള്‍ക്ക് മരത്തില്‍ നിന്നും വളരെ വേഗം ഇറങ്ങാനുള്ള കഴിവില്ല അപ്പോഴേയ്ക്കും മറ്റു കാക്കകള്‍ എത്തിയിരിക്കും പാവം എലിയ ണ്ണന്‍റെ കഥ അതോടെ കഴിയും നേരം വെളുക്കുമ്പോള്‍ തെങ്ങിന്‍ ചുവട്ടില്‍ ഒരു കൊലപാതകം കാണും അത് കണ്ട് ദുഷട്ടന്മാരായ തെങ്ങ് കൃഷിക്കാര്‍ ചിരിക്കും പാവം എലി അല്ലാതെ എന്ത് പറയാന്‍
അധികം നാള്‍ കഴിയാതെ കാക്ക കുഞ്ഞുങ്ങള്‍ വിരിയും തള്ളക്കാക്ക അവയ്ക്ക് ആഹാരം കൊണ്ട് വരും കാക്ക കുഞ്ഞിന് ആദ്യമായ് കൊടുക്കുന്ന ആഹാരം എന്നെ അത്ഭുത പ്പെടുത്തി ഏതോ ചെടിയുടെ കായ് ആണ് കൊടുക്കുന്നത് ആ ചെടി എന്തായിരിക്കും അതറിയാന്‍ എനിക്കും താല്‍പ്പര്യം ഉദിച്ചു എന്‍റെ ഉത്സാഹം കൊണ്ട് അത് കണ്ടെത്തി
കാക്കത്തള്ള കുഞ്ഞിനു കൊടുക്കുന്നത് നമ്മുടെ മണിത്തക്കാളിയാണ് അത് കുഞ്ഞിന് കൊടുത്തിട്ട് അമ്മ്ക്കാക്ക ഇങ്ങിനെ ഒരു മന്ത്രം ചൊല്ലും .
കുഞ്ഞേ നീ ഭൂമി വൃത്തിയാക്കാന്‍ പിറന്നവള്‍ ആകുന്നു നീ അഴുക്കും മെഴുക്കും തിന്നാന്‍ വിധിക്കപ്പെട്ടതും ആകുന്നു അതിനുള്ള കരുത്തായി നിനക്ക് നിനക്ക് ശരീരത്തിന്റെ പകുതി വലിപ്പമുള്ള വലിയൊരു കരളും പ്രകൃതി ശക്തി നല്കിയിരിക്കുന്നു .ആ കരള്‍ നശിക്കരുത് അതിനായി ലിവര്‍ സിറോസിസ് വരാതിരിക്കാന്‍ നീ ഈ മണിത്തക്കാളി കഴിക്കുക .ഇതാണ് കാക്കക്കുഞ്ഞേ നിന്‍റെ തേനും വയമ്പും ഇതു ഭക്ഷിച്ചു നീ ആരോഗ്യത്തോടെ ജീവിക്കുക .കരളുറപ്പുള്ള കാക്കയായി നീ മലിനം ഭക്ഷിച്ചു ഭൂമി ശുചിയാക്കുക .
പിന്നീടു അത്തിയാലിന്റെ കായ് കാട്ടി അമ്മക്കാക്ക പറയും ഇനി നിന്‍റെ ജീവിതത്തില്‍ കരളിന് കഴിവ് കുറഞ്ഞാല്‍ അത്തി ആലിന്റെ കായ് തിന്നു കൊള്ളുക
പിന്നീട് കാക്കയ്ക്ക് എന്ത് ഭക്ഷിച്ചാലും കരള്‍ രോഗം പിടിപെടുന്നില്ല
പക്ഷേ പൂച്ച വര്‍ഗ്ഗം ഗര്‍ഭിണിയായാല്‍ കുപ്പമേനിയുടെ ഇലയാണ് ഭക്ഷിക്കുന്നത് അതേ കുറിച്ച് പിന്നീട് പറയാം.
അഥര്‍വ്വ വേദത്തില്‍ നിന്നും അടര്‍ത്തിയെടുത്ത അറിയപ്പെടാത്ത ആയുര്‍വേദo എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ആണിത് . സസ്നേഹം ANILVAIDIK 8281404225
LikeComment

No comments:

Post a Comment