സ്വാമി രക്ഷിക്കണേ എന്ന് ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ഒരാള്‍
ഓടിവന്ന്തൃപ്പാദങ്ങളുടെമുന്നില്‍അയാള്‍കമഴ്ന്നടിച്ച് വീണു. കാര്യമറിയാതെ
പലരും ചാടിയെഴുന്നേറ്റൂ സ്വാമികൾ ശാന്തത കൈവിടാതെ അയാളെ ഉറ്റു
നോക്കുന്നുണ്ട്. അവസാനമായി വീണയാള്‍ പറഞ്ഞത് “എന്നെ പാമ്പ് കടിച്ചേ,
രക്ഷിക്കണേ”എന്നായിരുന്നു പിന്നെ അയാളുടെ ചലനം നിലച്ചു.
ഞങ്ങള്‍ക്കെല്ലാം തോന്നിയത് ആള്‍ മരിച്ചു കഴിഞ്ഞു എന്നായിരുന്നു.തൃപ്പാദങ്ങൾ
എഴുന്നേറ്റു. അയാളുടെ നാഡി പരിശോധിച്ചിട്ട് പറഞ്ഞു. "എത്രയും വേഗം ഒരു ക്ഷുരകനെ വിളിച്ചു കൊണ്ട് വരിക “
രണ്ടു സന്യാസിമാര്‍ ക്ഷുരകനെവിളിക്കാന്‍ പോയി സ്വാമിയാകട്ടെ പറമ്പില്‍ പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്നിടത്തേക്ക് പോയി. സ്തബ്ദരായ സന്യാസിമാരും ഞങ്ങളും മരിച്ചയാളിന് കാവലായി.
നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി ഇതിനിടയില്‍ ക്ഷുരകന്‍ എത്തിച്ചേര്‍ന്നു . പറമ്പില്‍ നിന്ന് ഏതോ പച്ചിലയുമായി വന്ന സ്വാമികൾ വണങ്ങിനില്‍ക്കുന്ന ക്ഷുരകനെനോക്കി പറഞ്ഞു അയാളുടെ നെറുകയില്‍നിന്നു മുടി വടിച്ചു മാറ്റുക. തെല്ല് അത്ഭുതത്തോടെ ക്ഷുരകന്‍ തന്റെ ജോലി തുടങ്ങി രണ്ടു സന്യാസിമാര്‍ മുന്നോട്ട് വന്ന് വീണു കിടക്കുന്നയാളുടെ തല ക്ഷുരകന് മുടി വടിക്കുവാന്‍ പാകത്തില്‍ പിടിച്ചു കൊടുത്തു. അംബേദ്‌കറിന്റെ പുത്രന്‍ യെശ്വന്ത് അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. അപ്പോള്‍ അടക്കിയ സ്വരത്തില്‍ യശ്വന്ത്
( son of Dr B.R Ambedkar) എന്റെ ചെവിയില്‍ പറഞ്ഞു “He is Dead“ ഞാന്‍ തലയാട്ടി ആ മനുഷ്യന്റെ ചലന രഹിതമായ ശരീരം കണ്ട ആരും അയാള്‍ മരിച്ചുവെന്നേ കരുതു.
സ്വാമികൾ ശേഖരിച്ചു കൊണ്ടുവന്ന പച്ചിലകള്‍ ഒരു സന്യാസി ഇടിച്ചു പിഴിഞ്ഞ്തൃപ്പാദങ്ങളെഏല്‍പ്പിച്ചുനെറുകയിലെ കുറച്ചു മുടി വടിച്ചു മാറ്റിക്കഴിഞ്ഞപ്പോള്‍ സ്വാമികൾ പറഞ്ഞു ‘മതി’ തന്റെ കയ്യിലുള്ള പച്ചില മിശ്രിതം സ്വാമി തൃപ്പാദങ്ങൾതന്നെ അയാളുടെ തലയില്‍ വലംകൈകൊണ്ട് പൊത്തിവച്ചു. ഞങ്ങളെല്ലാം ആകാംക്ഷാഭരിതരായി രംഗം വീക്ഷിക്കുകയാണ്. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മരിച്ചുവെന്നു ഞങ്ങളെല്ലാം കരുതിയ ആള്‍ കണ്ണകള്‍ തുറന്നു. അല്‍പ്പം വിശ്രമത്തിനു ശേഷം അയാള്‍ സംസാരിക്കുവാന്‍ തുടങ്ങി, അപ്പോള്‍തൃപ്പാദങ്ങൾഅയാളോട് ചോദിച്ചു “നിങ്ങള്ക്ക് നമ്മുടെയടുത്തേക്ക് വരുവാന്‍ തോന്നിയതെന്തുകൊണ്ടാണ്? “അയാള്‍ പറഞ്ഞു സ്വാമിയുടെ അടുത്തു വന്നാല്‍ രക്ഷപ്പെടുമെന്ന് വിശ്വാസം ഉണ്ടായിരുന്നു.........
ഗ്രന്ഥം :ഗുരുദേവൻ മാസിക ഗ്രന്ഥകാരൻ:സി.എസ് സുരേഷ്
ന ഗുരോരധികംതത്വം ന ഗുരോരധികം തപ:
തത്ത്വജ്ഞാനാത്പരംനാസ്തി തസ്മൈ ശ്രീ ഗുരവേ നമ:
ഗുരുവിനേക്കാൾ - ഗുരുവിൽ നിന്ന് ഭിന്നമായി- ഒരു തത്ത്വവുമില്ല.
ഗുരുവാണ് പരമതത്ത്വം.
ഗുരുവിനേക്കാൾ അധികമായ തപസ്സുമില്ല. ഗുരുപാസന തന്നെയാണ്പരമതപസ്സ്.
തത്ത്വജ്ഞാനത്തിൽ നിന്നും ഉത്കൃഷ്ടമായ തൊന്നുമില്ല തത്ത്വജ്ഞാനമാണ് അത്യുത്തമമെന്നർത്ഥം ആ തത്ത്വതപോജ്ഞാനനിധിയായ ഗുരുവിനായി കൊണ്ട് നമസ്കാരം

No comments:
Post a Comment