|
|
|
|
ആയിരത്തി
എണ്ണൂറ്റിയെണ്‍പത്തിയെട്ടിലെ ശിവരാത്രിനാളില്‍ ഗുരുദേവന്‍ അരുവിപ്പുറത്തു
നടത്തിയ ശിവപ്രതിഷ്ഠ ചരിത്രത്തിന്‍റെ താളുകളില്‍ കനകകാന്തി വിതറി
നില്ക്കുകയാണ്. കേരളീയ നവോത്ഥാനത്തിന് നന്ദി കുറിച്ച അരുവിപ്പുറം
ക്ഷേത്രപ്രതിഷ്ഠയുടെ ഉജ്ജ്വലകാന്തിക്കു മുന്നില്‍ ഗുരുദേവന്‍റെ മറ്റ്
അത്യധികം പ്രാധാന്യമേറിയ പല സാമൂഹിക നവോത്ഥാന കര്‍മ്മങ്ങളുടേയും പ്രഭ
മങ്ങിപ്പോയതായി ചിലപ്പോള്‍ നമുക്ക് തോന്നാം. അപ്പോള്‍ പോലും,
ആയിരത്തിത്തൊള്ളായിരത്തി പന്ത്രണ്ടില്‍ ശിവഗിരിക്കുന്നിന്‍റെ അടിവാരത്തില്‍
ഗുരുദേവന്‍ നിര്‍വ്വഹിച്ച ശാരദാപ്രതിഷ്ഠാകര്‍മ്മം ഒരു നിറദീപത്തിന്‍റെ
ശോഭയും പ്രസരിപ്പും നമ്മുടെ ഉള്ളിന്‍റെ ഉള്ളില്‍ തിക്കി നിറയ്ക്കുന്നത്
അനുഭവവേദ്യമാകാറുണ്ടല്ലോ. ആ ധന്യമുഹൂര്‍ത്തത്തിന്‍റെ സ്മരണ
ഉണര്‍ത്തിക്കൊണ്ട് 103-മത് ശാരദാപ്രതിഷ്ഠാ വാര്‍ഷികവും 53-മത്
ധര്‍മ്മമീമാംസ പരിഷത്തും ഏപ്രില്‍ മാസം ശിവഗിരിയില്‍ നടത്തപ്പെടുകയാണ്.1087
മേടമാസത്തിലെ ചൈത്രപൗര്‍ണമിയിലായിരുന്നു ഗുരുദേവന്‍ വിദ്യാദേവതയായ
ശാരദാംബയെ പ്രതിഷ്ഠിച്ചത്. പ്രസ്തുത ആഘോഷത്തെപ്പറ്റി മഹാകവി കുമാരനാശാന്‍
വിവേകോദയത്തില്‍ ഇപ്രകാരം എഴുതി: “..... മലവെള്ളം പോലെ വന്നുകൂടിയ
ജനപ്രവാഹംകൊണ്ട് ആ പ്രദേശം മുഴുവന്‍ നിറഞ്ഞു. ജനങ്ങളുടെ ഉത്സാഹവും തിരക്കും
അവര്‍ണനീയമായിരുന്നു... വെള്ള വസ്ത്രങ്ങള്‍ ധരിച്ച് പുരുഷാരങ്ങള്‍ കൂട്ടം
കൂട്ടമായി കുന്നിന്‍റെ ചരിവുകളിലും താഴ്വാരങ്ങളിലും
സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഭംഗി ദൂരെനിന്ന് നോക്കിയാല്‍
പശ്ചിമഘട്ടപാര്‍ശ്വങ്ങളില്‍ ശരല്‍ക്കാലത്തുള്ള മേഘങ്ങളുടെ വിലാസത്തെ ആരും
ഓര്‍ത്തുപോകുമായിരുന്നു. യോഗങ്ങള്‍ പിരിഞ്ഞു മുകളില്‍
നിന്നിറങ്ങിയിട്ടുള്ളവര്‍ക്ക് രോമാഞ്ചജനകമായ സാദൃശ്യം തോന്നുമായിരുന്നു.
ചുരുക്കത്തില്‍ ഇത്ര പരിശുദ്ധവും ഇത്ര ഹൃദയംഗവും ഇത്ര അര്‍ത്ഥവത്തും ഇത്ര
ആഡംബരയുക്തവുമായ ഒരു ആഘോഷം ദൈവികമായ ലൗകികമായോ ഇതിനുമുന്പ്
നടന്നുകണ്ടിട്ടില്ലെന്ന് ആരും സമ്മതിക്കുന്നതാകുന്നു. ഇപ്രകാരം
ഈശ്വരകാരുണ്യം കൊണ്ടും അലൗകിക മഹാപുരുഷനായ ശ്രീനാരായണഗുരുസ്വാമി
തൃപ്പാദങ്ങളുടെ അനുഗ്രഹം കൊണ്ടും വളരെനാള്‍ പ്രതീക്ഷിച്ചിരുന്ന
ശാരദാപ്രതിഷ്ഠയും മഹായോഗങ്ങളും ഏറ്റവും അഭിമാനകരമാംവണ്ണം അവസാനിച്ചു”.
‘വിദ്യകൊണ്ട് പ്രബുദ്ധരാകുക’ എന്ന ഗുരുവാണി ഉള്‍ക്കൊള്ളുന്ന സന്ദേശം
തന്നെയാണ് ശിവഗിരി ശാരദാപ്രതിഷ്ഠയുടെ ആത്യന്തിക ലക്ഷ്യവും. വിദ്യയുടെ
അധിദേവതയായ സരസ്വതി തന്നെയാണല്ലോ ശാരദാംബ. മന്ദസ്മിതമുഖിയായി വരദമുദ്രയാല്‍
ഭക്തരെ അനുഗ്രഹിക്കുകയും ഒരു കയ്യില്‍ കിളിയും വേറൊന്നില്‍ ഗ്രന്ഥവും
മറുകയ്യില്‍ അറിവിന്‍റെ അമൃതകുംഭവുമായി ശിവഗിരിയുടെ അടിവാരത്തില്‍
അഷ്ടകോണ്‍ മന്ദിരത്തില്‍ ജ്ഞാനശക്തി സ്വരൂപിണിയായ ശാരദാംബ വിരാജിക്കുകയാണ്.
ശിവഗിരിയിലെ ശാരദാംബ വീണാവാഗിനി കരിയോ, കരിമരുന്നോ, ഉത്സവമോ, നിവേദ്യമോ
ഇല്ലാതെ ഭക്തജനഹൃദയങ്ങളില്‍ നിര്‍മ്മലശുദ്ധിയുടെയും അക്ഷരതേജസ്സിന്‍റെയും
പൊന്‍പ്രഭയുമേന്തി നില്ക്കുകയാണ് ശാരദാംബ. ഗുരുദേവന്‍റെ
ക്ഷേത്രസങ്കല്പങ്ങളുടെ ഉദാത്തമാതൃകയാണ് ശാരദാമഠം. അവിടുത്തെ ബിംബകല്പനയില്‍
ജ്വലിച്ചുനില്ക്കുന്ന ദര്‍ശനസൗന്ദര്യം ധ്യാനാത്മകതയോടെ ഉള്‍ക്കൊള്ളുവാന്‍
ശ്രമിക്കുന്പോള്‍ മാത്രമേ ഗുരുദേവന്‍ ക്ഷേത്രസങ്കല്പങ്ങളുടെ അമൂല്യത
സമഗ്രമായി ഉള്‍ക്കൊള്ളുവാന്‍ കഴിയൂ എന്നു പറയുന്നതാവും ശരി. അജ്ഞതയുടെ
ഇരുണ്ട ഗര്‍ത്തങ്ങളില്‍ നിന്നും ജ്ഞാനത്തിന്‍റെ പ്രകാശഗോപുരങ്ങളിലേക്ക്
നമ്മെ നയിക്കുവാന്‍, ഗുരുദര്‍ശനത്തിന്‍റെ അലൗകികകാന്തി വിളങ്ങിനില്ക്കുന്ന
ശിവഗിരിയില്‍ ശാരദാംബയുടെ തിരുസാന്നിദ്ധ്യമല്ലാതെ മറ്റെന്താണ് ഉചിതമാവുക.
ശ്രീ ശാരദാ പ്രതിഷ്ഠയുടെ അന്‍പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ്
ശിവഗിരിമഠത്തില്‍ ശ്രീനാരായണധര്‍മ്മമീമാംസ പരിഷത്തിനു തുടക്കം കുറിച്ചത്.
ഗുരുദേവദര്‍ശനസൗരഭ്യം നുകരുവാന്‍ ഏറ്റവും വലിയ ജ്ഞാനോദ്യാനമായി
മാറിയിരിക്കുകയാണ് ധര്‍മ്മമീമാംസ പരിഷത്ത്. അത് ശിവഗിരിയുടെ
പ്രശാന്താന്തരീക്ഷത്തിലാകുന്പോ
|
ശരീരത്തേയും മനസ്സിനേയും ശുദ്ധീകരിക്കുക എന്ന മഹത്തായ ലക്ഷ്യമാണ്
തീര്‍ത്ഥാടന സങ്കല്പത്തിനാധാരം. ആചാരനുഷ്ഠാനങ്ങളില്‍ ലോകത്തിലെ എല്ലാ മതങ്ങളും തീര്‍ത്ഥാടനത്തിന് പ്രമുഖവും പ്രധാനവുമായ പ്രസക്തി നല്‍കിവരുന്നു. ജെറുസലേം തീര്‍ത്ഥാടനം, മക്കയിലെ ഹജ്ജ് തീര്‍ത്ഥാടനം, കാശി, പുരി തീര്‍ത്ഥടനങ്ങല്‍ തുടങ്ങി ലോകപ്രശസ്തമായ അനേക തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ നമുക്കറിയാം. ശബരിമല തീര്‍ത്ഥാടനം ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. ഓരോ തീര്‍ത്ഥാടനത്തിനും തയ്യാറെടുക്കുന്ന തീര്‍ത്ഥാടകന്‍ അനുഷ്ഠിക്കേണ്ടതായ യമനിയമാദികള്‍ തീര്‍ത്ഥാടന സങ്കല്പത്തിന്‍റെ ഏണിപ്പടികളാണ്. അനിയന്ത്രിതമായ ജീവിതത്തില്‍ നിന്ന് ഇന്ദ്രിയങ്ങളെയും മനസ്സിനെയും അടക്കിനിര്‍ത്തി ആത്മീയതയെ ഉണര്‍ത്തുവാനുള്ള അശ്രാന്തപരിശ്രമത്തെയാണ് വ്രതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വ്രതനിഷ്ഠനായ തീര്‍ത്ഥാടകന്‍ തന്‍റെ പചനസംവിധാനത്തെ ക്രമപ്പെടുത്തി ശരീരത്തിന്‍റെ ആരോഗ്യത്തെയും ജപധ്യാനാതികളിലൂടെ മനസ്സിനെ ഏകാഗ്രമാക്കി എല്ലാവിധ ദുശ്ശീലങ്ങള്‍ക്കും, ദുശ്ശാഠ്യങ്ങള്‍ക്കും വഴിമാറി ഈശ്വരോന്മുഖമായി നിരന്തരം അനുസന്ധാനം ചെയ്യുന്പോള്‍ വ്രതനിഷ്ഠയുടെ പൂര്‍ണ്ണ പരിപക്വഫലം സിദ്ധിക്കുന്നു. തീര്‍ത്ഥാടനം എന്നു പറയുന്നതിന്‍റെ അര്‍ത്ഥം പുണ്യതീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത് ശുദ്ധീകരിക്കപ്പെടുക എന്നതാണ്. യമനിയമാദികളുടെ നിയന്ത്രിതജീവിതം ശീലിക്കാത്ത ഒരുവനും തീര്‍ത്ഥാടനത്തിന്‍റെ ഫലത്തെ പ്രാപിക്കാനാകുന്നില്ല.മനുഷ്യരാ അതിനനിവാര്യമായ ഭൗതിക സാഹചര്യങ്ങളിലേയ്ക്കാണ് ഗുരു തീര്‍ത്ഥാടനത്തിലെ ദ്വിതീയവീക്ഷണം നടത്തിയത്. വിദ്യാഭ്യാസം, കൃഷി, കൈത്തൊഴില്‍, സംഘടന, ശുചിത്വം, ഈശ്വരഭക്തി, വ്യവസായം, സാങ്കേതിക പരിശീലനം എന്നീ എട്ടു ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ലക്ഷ്യമായി ഗുരു പ്രഖ്യാപിച്ചു. പഞ്ചശുദ്ധിയില്‍ നിര്‍മ്മലമായ ശരീരമനസ്സുകള്‍ക്ക് ഗുരുഭക്തി എന്ന അമൃതകരണത്തിലൂടെ, ബുദ്ധിയും പ്രകാശവും ഉദ്ദീപിപ്പിക്കപ്പെട്ട് മുന്‍പറഞ്ഞ തീര്‍ത്ഥാടന ലക്ഷ്യങ്ങളില്‍, തികഞ്ഞ അവബോധംവന്ന് പ്രായോഗിക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്പോള്‍ വ്യക്തിനിഷ്ഠമായ വികസനവും ദേശനിഷ്ഠമായ വികസനവും സര്‍വ്വോപരി രാജ്യത്തിന്‍റെ സമഗ്രവികസനവും സാദ്ധ്യമാകുന്നു. തീര്‍ത്ഥാടനത്തില്‍ ഇത്തരമൊരു ദ്വിതീയ വീക്ഷണം നല്കിയതിലൂടെ ശ്രീനാരായണഗുരു ലോകത്തിന് നല്‍കുന്ന സന്ദേശം “വ്യക്തി നന്നായാല്‍ സമൂഹം നന്നാവും സമൂഹം നന്നായാല്‍ ലോകം നന്നാവും.” പരസ്പരം വിദ്വേഷത്തിന്‍റെയും ചൂഷണത്തിന്‍റെയും മാത്സര്യങ്ങളുടെയും വിഷലിപ്തമായ സാമൂഹിക അനീതികളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കാന്‍ ഗുരു ഉപദേശിച്ച മാര്‍ഗ്ഗം; അതാണ് മനുഷ്യന്‍ നന്നായാല്‍ മതി, “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.” സ്വരൂപ ചൈതന്യ |
|
കണ്ണൂർ
ജില്ലയുടെ തെക്ക് ഭാഗത്താണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്.ക്ഷേത്രം തന്നെ
ക്ഷേത്രത്തെ ഉണ്ടാക്കികൊള്ളും : പൂരിപ്പിക്കനാകാത്ത ഒരു സമസ്യ പോലെ
കേട്ടവരുടെയോക്കയും മനസ്സില് അത് ദഹിക്കാതെ തന്നെ കിടന്നു; മാസങ്ങളോളം.
തലശ്ശേരിയിലെ ക്ഷേത്ര നിർമ്മാണത്തിനു മുൻപ് ഗുരുദേവൻ നടത്തിയ അഭിപ്രായ
പ്രകടനമായിരുന്നു ഇത്.ഇ ക്ഷേത്രം പണിയിക്കാൻ നാട്ടുകാർക്ക്
പണമുണ്ടായിരുന്നില്ല.1906 മാർച്ച് 29 ന് സ്വാമികളുടെ സാന്നിധ്യത്തിൽ
ക്ഷേത്രത്തിനു കുറ്റി തറച്ചു. അതിനു ശേഷം ഗുരുദേവന്റെ നിർദേശാനുസരണം അവിടെ
ഒരു ഭണ്ടാരപ്പെട്ടി സ്ഥാപിച്ചു.ആ ഭണ്ടാര പെട്ടിയിൽ നിന്നും ഒരു വർഷം കൊണ്ട്
ലഭിച്ചത് 7568 രൂപയായിരുന്നു.അതൊരു വലിയ തുകതന്നെയായിരുന്നു അന്ന്.ഒരു
രൂപയുണ്ടെങ്കിൽ ഏഴു തൊഴിലാളികള്ക്ക് കൂലി കൊടുക്കാവുന്ന കാലം.അല്ലെങ്കിൽ
ഒരു പ്രൂപയുടെ എഴിൽ ഒരു ഭാഗം കൊടുത്താൽ രണ്ടു പക്ക അരി കിട്ടുന്ന
കാലം.തടിയും കല്ലും ഒക്കെയായി ധാരാളം രൂപയുടെ സാധനങ്ങളും കിട്ടി.1908
ഫെബ്രുവരിയിൽ ഗുരുദേവൻ ക്ഷേത്രത്തിന്റെ പ്രതിഷ്ടാ കര്മ്മവും നിർവ്വഹിച്ചു
.അപ്പോഴാണ് ക്ഷേത്രം തന്നെ ക്ഷേത്രത്തെ നിർമ്മിക്കുമെന്ന ഗുരുദേവന്റെ
അഭിപ്രായത്തിന്റെ പൊരുൾ ജനം മനസിലാക്കുന്നത്.
തലശ്ശേരിയിലെ
ഇപ്പോളത്തെ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനു 60 വർഷങ്ങൾക്ക് മുൻപ്
അവിടെയൊരു ക്ഷേത്ര നിര്മ്മാണ സംരംഭം നടന്നിരുന്നു.അതിനു മുന്കൈ എടുത്തത്
തീയ്യരുടെ ഇടയിലെ ആദ്യകാല ഉധ്യോഗസ്ഥന്മാരിൽ ഒരാളും സമ്പന്നനും
മഹാനുഭാവനുമായിരുന്ന ചുര്യയിൽ കാണാരൻ ആയിരുന്നു.ക്ഷേത്ര നിർമ്മാണത്തിനു
ആവശ്യമായ വസ്തുവും മറ്റെല്ലാ കാര്യങ്ങളും അദ്ദേഹം ശരിയാക്കി.ഒരു ശിവ
ക്ഷേത്രം നിർമ്മിച്ച് നല്കാം എന്ന് ഒരു നമ്പൂതിരി ഒറപ്പ് കൊടുത്തു.അതൊരു
വഞ്ചനയായിരുന്നു.അയിത ജാതിക്കാരന് ശിവ ക്ഷേത്രം നിർമ്മിച്ച് കൊടുക്കുകയോ
!!!! ക്ഷേത്ര നിർമ്മാണത്തിനു ഒരു വിധത്തിലും കൊടുക്കുവാൻ പറ്റാത്തത്ര
ഭാരിച്ച തുക നമ്പൂതിരി ആവശ്യപെട്ടു.തന്മൂലം കണാരന്റെ പദ്ധതികൾ എല്ലാം
പൊളിഞ്ഞു അഥവാ പൊളിച്ചു.കണാരന്റെ ഇ ആഗ്രഹം അടുത്ത തലമുറയ്ക്കും പകർന്നു
കിട്ടി.ഇ ഘട്ടത്തിലാണ് ശ്രീ നാരായണ ഗുരുദേവൻ പ്രതിഷ്ഠകൾ നടത്തി
യാഥാസ്ഥിതികത്വത്തെ അമ്പരപ്പിച്ചു കൊണ്ട് ദക്ഷിണ കേരളത്തിലാകെ
വിപ്ലവാത്മകമായ പരിവർത്തനങ്ങൾ സൃഷ്ടിച്ചത് .തലശ്ശേരിയിലെ സാമുദായിക
നേതാക്കൾ ഗുരുദേവനെ വന്നു കണ്ടു അവരുടെ ആഗ്രഹം അറിയിച്ചു.ഗുരുദേവന്റെ
പ്രധിനിധിയായി മഹാ കവി കുമാരനാശാൻ തലശ്ശേരിയിലെത്തി.ക്ഷേത്ര നിർമ്മാണ
പ്രവർത്തനങ്ങൾ ആരംഭിക്കാൻ നാട്ടുകാരെ പ്രേരിപ്പിച്ചു.അവിടുത്തെ അന്നത്തെ
പ്രവർത്തകരിൽ പ്രമുഖൻ കൊറ്റിയത് രാമുണ്ണിയായിരുന്നു.
കൊട്ടിയൂർ
ക്ഷേത്രത്തിന്റെ ഇളനീർ അഭിഷേകത്തിനു ധാരാളം തീയ്യർ തലശ്ശേരിയിൽ നിന്നും
പോവുക പതിവായിരുന്നു.ഗുരുദേവന്റെ നിർദേശാനുസരണം ഇ ചടങ്ങ് തലശ്ശേരി ജഗന്നാഥ
ക്ഷേത്രത്തിൽ ആരംഭിച്ചു.തന്മൂലം ക്ഷേത്രത്തിന്റെ വരവ് അസാധാരണമാം വിധം
വർദ്ധിച്ചു. തലശ്ശേരി ക്ഷേത്രത്തിനു ജഗന്നാഥ ക്ഷേത്രം എന്ന് പേരിട്ടതിനു
പിന്നിൽ വളരെ പ്രാധാനപ്പെട്ട ഒരു ലക്ഷ്യമുണ്ടായിരുന്നു.പുരിയിലെ ജഗന്നാഥ
ക്ഷേത്രത്തിൽ ജാതി പരിഗണനയൊന്നും കൂടാതെ എല്ലാവർക്കും പ്രവേശനം
നല്കിയിരുന്നു.അത് ഇവിടെയും തുടരണമെന്ന് ഗുരുദേവൻ ആഗ്രഹിച്ചു.എന്നാൽ
ക്ഷേത്ര ഭാരവാഹികൾ ഭൂരി ഭാഗവും താണ ജാതിക്കാരെ ക്ഷേത്രത്തിൽ പ്രവേശി
പ്പിക്കുന്നതിന് എതിരായിരുന്നു.പ്രശ്നം രൂക്ഷമായപ്പോൾ ഏറു വിഭാഗങ്ങളും
തമ്മിൽ വലിയ തർക്കത്തിലായി. അത് ഗുരുദേവന്റെ അഭിപ്രായത്തിനു വിട്ടു
.തീരുമാനം അറിയുവാൻ ഏറു വിഭാഗങ്ങളും ആകാംക്ഷയോടു കൂടി കാത്തു
നില്ക്കുകയായിരുന്നു .
ഒടുവിൽ
ഗുരുദേവന്റെ പ്രഖ്യാപനം വന്നു ; പുലയരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാം .ഇത്
കേട്ടയുടനെ മൂർക്കോത്ത് കുമാരാൻ ഗുരുദേവന്റെ മുന്നിലെത്തി സാഷ്ടാംഗം വീണു
കിടന്നു സന്തോഷാശ്രുക്കൾ പൊഴിച്ചു.ഗുരുദേവന്റെ തീരുമാനം അറിയുവാൻ കാത്തു
നിന്ന നൂറു കണക്കിന് പുലയർ ഓടിയെത്തി ഗുരുടെവന് ചുറ്റും വീണു നമസ്കാരം
ചെയ്തു ,സന്തോഷം സഹിക്കാനാവാതെ വിങ്ങിക്കരഞ്ഞു.വികാരം കൊണ്ട് ഗുരുദേവന്റെ
നിയന്ത്രണം വിട്ടു പോയ അത്യ അപൂർവ്വം സന്ദർഭങ്ങളിൽ ഒന്നായിരുന്നു ഇത് എന്ന്
അന്ന് കൂടെ ഒണ്ടായിരുന്നവർ രേഖ പെടുത്തിയിട്ടുണ്ട്.ഒരു അസാധാരണ മനുഷ്യനെ
കൊണ്ടല്ലാതെ ഇങ്ങനെയുള്ള സന്ദർഭങ്ങൾ സൃഷ്ടിക്കുവാൻ കഴിയുകയില്ല.
തലശ്ശേരി
ജഗന്നാഥ ക്ഷേത്രത്തിനു വളരെ പ്രധാനപെട്ട മറ്റൊരു പ്രത്യേകത
കൂടിയുണ്ട്.ക്ഷേത്രത്തിനു വടക്ക് ഭാഗത്തുള്ള ഗുരു മന്ദിരത്തിൽ ഗുരുദേവന്റെ
ഒരു ലോഹ വിഗ്രഹം പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.ഗുരുദേവൻ ജീവിച്ചിരുന്ന കാലത്ത്
നടത്തിയ പ്രതിഷ്ഠയാണിത് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.ഇറ്റാലിയൻ
ശില്പകലാ വിദഗ്ദ്ധനായ "തവറലി" യാണ് ഇ വിഗ്രഹത്തിന്റെ ശില്പി.ഇ വിഗ്രഹം കണ്ട
ഗുരുദെവനിൽ നിന്നും അപ്പോൾ തന്നെ അതിന്റെ പ്രതികരണവും വന്നു. "ഒത്തു
പോയല്ലോ ! ഇത് വളരെ ക്കാലം ജീവിച്ചുകൊള്ളും.അതിനു ആഹാരവും വേണ്ടല്ലോ "
.മൂർക്കോത്ത് കുമാരാൻ തന്റെ ഗുരുവിനു നല്കിയ ശാശ്വത സ്മാരകമാണ് ഇ ശിൽപം.
|
No comments:
Post a Comment