Saturday, 22 August 2015

''സര്‍വ്വ പഴങ്ങളിലും അടങ്ങിയിരിക്കുന്നതും ത്രിഫലയില്‍ അടങ്ങിയതും ഒന്നായിരിക്കും''

ത്രിഫല അഥവാ നെല്ലിക്ക താന്നിക്ക കടുക്ക ഓരോ പഴത്തിലും മധുരം ചേര്‍ത്ത നെല്ലിക്കയുടെ രുചിയോ താന്നിക്കയില്‍ ശര്‍ക്കര ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സുഖമുള്ള ചവര്‍പ്പോ .കടുക്കയില്‍ തേന്‍ ചേരുമ്പോള്‍ നാവിന് അനുഭവപ്പെടുന്ന ആനന്ദമോ. ഇതൊക്കെയാണ് സകല പഴങ്ങളില്‍ നിന്നും നാവിന് ലഭ്യമായ അനുഭവങ്ങള്‍ .
സര്‍വ്വ രോഗ മുക്തി വേണോ ? എങ്കില്‍ പഴങ്ങള്‍ ഭക്ഷിക്കുക അല്ലെങ്കില്‍ ഈ പോസ്റ്റ് വായിക്കുക.
ഒരു സന്തോഷ വാര്‍ത്ത സമ്മാനിക്കുന്നു . പഴങ്ങളെ കുറിച്ച് ചില ആരോഗ്യ മാസികകളിലെ വാര്‍ത്തകള്‍ കണ്ടിട്ടുണ്ടോ? കുറെ പഴങ്ങളുടെ ജീവന്‍ തുടിക്കുന്ന ചിത്രം കാണിച്ചു നിങ്ങളെ കൊതിപ്പിച്ചു കൊണ്ട് അവര്‍ പറയും.
പഴവര്‍ഗ്ഗങ്ങള്‍ (ഫലങ്ങള്‍) നിത്യ യവ്വനം നല്കുമത്രേ !! ആരോഗ്യം നല്കുമത്രേ.മുഖകാന്തി കൈവരും. മല മൂത്ര ശോചന കൃത്യമാകും . മുടി കിളിര്‍ക്കും . ഫ്രൂട്ടെറിയന്‍ ആയാല്‍ ഡോക്ടറെ കാണേണ്ടി വരില്ല. പിന്നെയങ്ങിനെ പലതുണ്ട് പറയാന്‍.
.പഴങ്ങളെ കുറിച്ചെല്ലാം പറയുന്നത് സത്യം തന്നെ. അമിതമായ വിലയും അതിലെ വിഷം നിറഞ്ഞ രാസ വളവും നമ്മളെ പിന്നിലേക്ക്‌ വലിക്കുന്നത് കാരണം പലര്‍ക്കും പഴങ്ങള്‍ നോക്ക് കുത്തികള്‍ മാത്രം.
പക്ഷേ പഴങ്ങള്‍ വാങ്ങാന്‍ പണം വേണം. മലയാളികള്‍ കണ്ടാല്‍ തിരിഞ്ഞു പോലും നോക്കാതിരുന്ന !!മുള്ളാത്ത!!യില്‍ വരെ പണത്തിന്റെ മുള്ളുകള്‍ കാണുന്നു. ചക്ക പോലും വിദേശങ്ങളിലേക്ക് പറക്കുന്നു.
പഴങ്ങള്‍ ശീലിച്ചാല്‍ ആരോഗ്യം വര്ദ്ധനവ് ഉണ്ടാകുമത്രേ.പക്ഷേ വാങ്ങാന്‍ പണമില്ല.
ശുദ്ധമായ സ്വോതിക ഭക്ഷണമാണ് പഴങ്ങള്‍ പക്ഷേ പലര്‍ക്കും വാങ്ങാന്‍ സാമ്പത്തികം അനുവദിക്കുന്നില്ല. .
കീശയുടെ കനക്കുറവു കാരണം ചിലര്‍ക്ക് ഫ്രൂട്സ് സ്റ്റാള്‍ കാണുന്നത് തന്നെ അലര്‍ജ്ജിയാണ്.
ഈശ്വര ഈ പഴങ്ങള്‍ തിന്നാന്‍ ആഗ്രഹമുണ്ട് പക്ഷേ നിത്യവൃത്തിക്ക് വകയില്ലാത്തവന് ഇതൊക്കെ സ്വപ്നം മാത്രമാണ് ?
സൃഷ്ട്ടാവേ നീയെന്തിന് ഈ ഫലങ്ങള്‍ കഴുകന്റെ കണ്ണുള്ള കച്ചവടക്കാരനില്‍ എത്തിക്കുന്നു. കരുണാമയനെ അതെല്ലാം എന്ത് കൊണ്ട് നേരിട്ട് ദരിദ്രന്റെ കൈകളില്‍ എത്തുന്നില്ല പഴങ്ങള്‍ക്ക് .എന്ത് കൊണ്ട് ഇവരിത്ര വില വാങ്ങുന്നു.
പഴങ്ങള്‍ വാങ്ങാന്‍ സമ്പത്തില്ലാത്തവന്‍ ഇങ്ങിനെ ചിന്തിക്കുന്നതില്‍ തെറ്റില്ലല്ലോ?.. അല്ലെങ്കില്‍ പഴങ്ങള്‍ വാങ്ങാന്‍ വിഷമിക്കുന്നവന്റെ രോദനം ഇതൊക്കെയാണ് . ഇശ്വരാ നീയിത്ര ക്രൂരനോ!!!?..
.
ഇനി മറ്റൊന്ന് ഇന്ന്‍ ലോകത്തുള്ള സര്‍വ്വ പഴങ്ങളും മതി മറന്നു തിന്നുന്ന ഒരാളെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല കാരണം ലോകത്തില്‍ ഉണ്ടാകുന്ന സര്‍വ്വ ഫലങ്ങളും വിപണിയില്‍ നമുക്ക് ലഭിക്കില്ല.ഇന്നും നാം കാണാത്ത എത്രയോ ഫലങ്ങള്‍ ഭൂമിയില്‍ ഉണ്ട്. അതൊക്കെ കണ്ട് കിട്ടുക തന്നെ പ്രയാസം .അങ്ങിനെ യുള്ളപ്പോള്‍ എല്ലാ പഴങ്ങളുടെയും രുചി യറിഞ്ഞ ആളുകള്‍ ഉണ്ടാവോമോ ?
പഴങ്ങള്‍ ഭൂമിയുടെ അമൃത് ചുരത്തുന്ന സ്തനങ്ങളാകുന്ന പഴങ്ങളില്‍ നിരവധി രസങ്ങള്‍ അടങ്ങിയിരിക്കുന്നു കയ്പ്പും പുളിയും ചവര്‍പ്പും മധുരവും ഒക്കെ പഴങ്ങളില്‍ നിറയുന്നു.
ത്രിദോഷം എന്ന വാത പിത്ത കഫ ദോഷങ്ങള്‍ തുല്യമായി നിര്‍ത്തി നമുക്ക് ത്രിതീയ ഫലങ്ങള്‍ തരുന്ന ത്രിഫലയാണ് പഴങ്ങള്‍ .
മനുഷ്യന് പൂര്‍ണ്ണ ആരോഗ്യം തരുന്നവയാണ് പഴങ്ങള്‍. പൂര്‍ണ്ണ ആരോഗ്യം തരുന്ന മൂന്നു ഗുണങ്ങള്‍ പഴങ്ങളില്‍ ഉണ്ടെന്ന് അറിയുക ഇതെല്ലാം ഒന്നിച്ചു തരുന്നത് കൊണ്ട് പഴവര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ ഫലങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
ഓരോ പഴത്തിലും മധുരം ചേര്‍ത്ത നെല്ലിക്കയുടെ രുചിയോ താന്നിക്കയില്‍ ശര്‍ക്കര ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സുഖമുള്ള ചവര്‍പ്പോ .കടുക്കയില്‍ തേന്‍ ചേരുമ്പോള്‍ നാവിന് അനുഭവപ്പെടുന്ന ആനന്ദമോ. ഇതൊക്കെയാണ് സകല പഴങ്ങളില്‍ നിന്നും നാവിന് ലഭ്യമായ അനുഭവങ്ങള്‍ .
സര്‍വ്വ പഴങ്ങളിലും അടങ്ങിയിരിക്കുന്നതും ത്രിഫലയില്‍ അടങ്ങിയതും ഒന്നായിരിക്കും.
ഒട്ടു മിക്ക പഴത്തിലും ഉള്ളതെല്ലാം തന്നെ നെല്ലിക്കയില്‍ മാത്രം ഒതുക്കി പ്രപഞ്ചസൃഷ്ട്ടിയുടെ വൈദ്യനാഥന്‍ നിറച്ചു വെച്ചിരിക്കുന്നു.
നെല്ലിക്ക താന്നിക്ക കടുക്ക / ഇതില്‍ അടങ്ങിയിരിക്കുന്ന മൂന്ന് രസങ്ങളില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും ഒന്നായിരിക്കും സര്‍വ്വ പഴങ്ങളിലും ഉള്ളത്. ഇതൊന്ന് നിരീക്ഷിച്ചാല്‍ ഇതിന്‍റെ വാസ്തവം മനസിലാകും .ത്രിഫലയുടെ ഗുണങ്ങള്‍ ആണ് എല്ലാ പഴ വര്‍ഗ്ഗത്തിലും ഉള്ളത് അത് തന്നെയായിരിക്കും പരിശോദനയില്‍ തെളിയുന്നതും അനുഭവപ്പെടുന്നതും.അത് സ്വയം തിരിച്ചറിയുക.
ഇന്ന് കാണുന്ന പഴങ്ങളിലെല്ലാം . നെല്ലിക്ക താന്നിക്ക കടുക്ക എന്നിവയുടെ രസങ്ങളും കരിമ്പിന്റെ മധുരവും കൂടി ചേര്‍ന്നിട്ടുണ്ട്. ത്രിഫലയില്‍ അല്പ്പം ഇരട്ടി മധുരം ചേര്‍ത്താല്‍ ലോകത്തിലെ. ഏറ്റവും നല്ല പഴമായി മാറുന്നു.
സാധാരണ യായി പഴങ്ങളെ ആയുര്‍വ്വേദം !!ഫലം!! എന്നാണു വിളിക്കുന്നത്‌.
ലോകത്തിലെ ഇന്നു കാണുന്ന എല്ലാ വസ്തുവിന്റെയും ആദ്യ LOBARATORY ടെസ്റ്റുകള്‍ നടന്നത് ഭാരതത്തിലെ മുനി മാരുടെ മസ്തിഷ്കത്തിലാണ്.കോണകം ഉടുത്തു വാണിരുന്ന ശ്രേഷ്ട്ടന്‍മാര്‍ .
ശുദ്ധമായ പഴങ്ങളും അതിനുള്ളില്‍ സൃഷ്ട്ടാവ് കരുതി വെച്ചിട്ടുള്ള ഗുണങ്ങളും ഭാരതത്തിന്റെ ലാബ്‌ ടെസ്റ്റില്‍ പണ്ടെങ്ങോ മാമുനികള്‍ ഗവേഷണം നടത്തി തെളിയിച്ചു തന്നിട്ടുണ്ട് . മഹാര്‍ഷികളുടെ തപസ്സില്‍ തെളിഞ്ഞതിനെല്ലാം അടിസ്ഥാന പരമായി അതിന് യോജിക്കുന പേരും കണ്ടെത്തി നല്‍കിയിട്ടുണ്ട്. !!ത്രിഫല!! എന്നാണു ആ നാമം.നെല്ലിക്ക താന്നിക്ക കടുക്ക ഇവയില്‍ സര്‍വ്വ പഴങ്ങളും അടങ്ങിയിട്ടുണ്ട്.പേരുകൊണ്ട് തന്നെ ഇതിന്റെ മഹത്തം മനസില്ലാക്കാം.
ത്രിഫല ചൂര്‍ണ്ണം ഉണ്ടാക്കാന്‍ തുച്ചമായ വിലയെ വരുന്നുള്ളൂ
വിലയില്ല എന്നതാണ് ഇതിന്റെ വില
ഒരു നുള്ള് ത്രിഫലയില്‍ മൂന്ന് കിലോ പഴച്ചാര്‍ അടങ്ങിയിരിക്കുന്നു.
ഇതാണ് വേദങ്ങള്‍ ഗ്രഹിക്കുമ്പോള്‍ മനസ്സില്‍ പതിയുന്നത്.
ഭാരത മുനി ശ്രേഷ്ട്ടന്‍ മാര്‍ക്ക് സ്വസ്തി പാടുക . സര്‍വ്വ പഴങ്ങളിലും നിന്നും നമുക്ക് ഊര്‍ജ്ജം തരുന്ന ഫലങ്ങളുടെ സ്വതിക ഗുണം അകക്കണ്ണ്‍ കൊണ്ട് മറ്റു പലതിലും അവര്‍ കണ്ടെത്തി. കോണകം പോലും ധരിക്കാതെ സ്വര്‍ഗ്ഗ കാമനയില്‍ ലെയിച്ച് മുഴുത്ത ലിന്ഗവും കാട്ടി നടന്നവര്‍ ശാസ്ത്ര സത്യങ്ങളും കണ്ടെത്തി. അവര്‍ക്ക് ജനിച്ചതാണ് ഇന്നു കാണുന്ന ആയുര്‍ വേദ ശാസ്ത്രം.
അവര്‍ കണ്ടു പിടിച്ചതിന് അപ്പുറം ഇനിയോരുത്തനും കണ്ടു പിടിക്കാനില്ല.
ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തി വെയ്പ്പിനെക്കാളും മികച്ചത് ത്രിഫല ചൂര്‍ണ്ണം ആകുന്നു. രാത്രി നിദ്ര പിടി പെടുന്നതിനു മുന്‍പ് അല്പ്പം ശര്‍ക്കര ചേര്‍ത്തു നെല്ലിക്കാ വലിപ്പത്തില്‍ കഴിക്കുക. പത്തു നാള്‍ കൊണ്ട്കൈ വിട്ടു പോയ ആരോഗ്യം തിരിച്ചു വരും.ഷുഗര്‍ രോഗം ഉണ്ടെങ്കില്‍ ശര്‍ക്കര പാടില്ല.
മുഖക്കുരു കൊണ്ട് വിഷമിച്ച ഒരു സ്ത്രിയോട് പ്രകൃതി ചികിത്സകന്‍ പഴങ്ങള്‍ കഴിക്കാന്‍ പറഞ്ഞു പ്രകൃതി ആചാര്യന്‍ പറഞ്ഞത് തീര്‍ത്തും സത്യമാണ് . എല്ലാ ഭിഷഗരനും പഴങ്ങള്‍ നിദ്ധേശിക്കും. പക്ഷേ സാമ്പത്തികമായി തകര്‍ന്നവര്‍ പഴങ്ങള്‍ വാങ്ങില്ല . മാത്രമല്ല വിഷങ്ങള്‍ നിറഞ്ഞ പഴങ്ങള്‍ മറ്റൊരു രോഗം കൂടി സമ്മാനിക്കില്ലേ ? സ്ത്രിയുടെ ഈ ചോദ്യം കേട്ട് വൈദ്യന്‍ പറഞ്ഞു . എന്നാല്‍ വളരെ വിലയുള്ള മറ്റൊരു പഴത്തിന്റെ പേര് പറയട്ടെ വിലയും തുച്ഛം ഗുണവും മിച്ചം അത് വങ്ങാവോ?
ആകാംഷയോടെ രോഗി ചോദിച്ചു എന്താത്?
ത്രിഫല പൊടിച്ചു കഴിക്കാമോ? എങ്കില്‍ പെട്ടന്ന് മാറും നിലവില്‍ വിലയില്ലാത്ത നല്ല വഴികള്‍ ഒന്നും തന്നെ രോഗിയില്‍ ഗുണം ചെയ്യില്ല. മനം മടുക്കെ കൈ നിറയെ കുറെ മരുന്നുകള്‍ കൊടുത്താലേ ഒട്ടുമിക്ക രോഗിക്കും തൃപ്തി വരുന്നുള്ളൂ. കുറെ മരുന്നുകള്‍ കൊടുത്തതിന് ശേഷം രോഗികളോട് പഴങ്ങള്‍ കൂടി കഴിക്കുവാന്‍ മാത്രമേ സാധാരണയായി ഏതൊരു വൈദ്യനും പറയാറുള്ളൂ എന്‍റെയും ഗതികേട് അതാണ്‌ വൈദ്യന്‍ അദ്ദേഹത്തിന്റെ വിഷമങ്ങള്‍ വിളമ്പി.ആയതു കൊണ്ട് സകല പഴങ്ങളും അടങ്ങിയ ത്രിഫല പൊടിച്ചു കഴിക്കുക.നൂറു ഗ്രാം പൊടിയില്‍ ആയിരം പഴങ്ങള്‍ അലിഞ്ഞുചേര്‍ന്ന ഗുണമാണ്. പോടീ രൂപത്തില്‍ ആയതു കൊണ്ട് എവിടെയും കൊണ്ട് നടക്കാം ജലം പോലും ഇല്ലാതെ നുണഞ്ഞു കഴിക്കാം. വിലയില്ല ഗുണമുണ്ട്.
എങ്ങിനെ ആണ് ഉണ്ടാക്കേണ്ടത് ?
മൂന്നും തുല്യ മായ അളവിലും നിര്‍മ്മിക്കാം .എങ്കിലും താങ്കള്‍ തുല്യ അളവില്‍ തന്നെ കഴിക്കുക. നിലവില്‍ നിങ്ങള്‍ക്ക് മുഖക്കുരു ഉണ്ടല്ലോ.അത് കൂടെ നറുനീണ്ടി കഷായം കഴിക്കാം നറുനീണ്ടിയും ഇരട്ടി മധുരവും ഇരുന്നൂറു ഗ്രാം തുല്യ അളവില്‍ പൊടിച്ചു അതില്‍ ഒരു കിലോ മുതിര പ്പൊടി ചേര്‍ത്ത് സോപ്പിനു പകരം ഉപയോഗിക്കുക. ഈ പൊടിയില്‍ അല്പ്പം കച്ചോലം ചേര്‍ത്താല്‍ നല്ല സുഗന്ധം ഉണ്ടാകും.
ആ സ്ത്രി ത്രിഫല ചൂര്‍ണ്ണം രണ്ടു നേരം കഴിക്കാന്‍ തുടങ്ങി അത്ഭുതം എന്ന് പറയട്ടെ മുപ്പതു നാള്‍ കൊണ്ട്മുഖക്കുരു നിശ്ശേഷം മാറിയെന്നു മാത്രമല്ല ചര്‍മ്മ കാന്തി വര്‍ദ്ധിച്ചു എന്ന് കൂടി അറിയിക്കുന്നു.
ഇന്നു മലബന്ധം കാരണം പലതിനും സമയക്കുറവ് കാണുന്നു. പണ്ട് പത്തു മക്കളും ഒരു കക്കൂസും കൊണ്ട് ജീവിച്ചവര്‍ ഇന്നു നാലാളും നാല് കക്കൂസും ഒക്കെയായി ഇന്നു മിക്ക വീടുകളിലും ഭാത്ത്റൂമിന്റെ എണ്ണം കൂടിയിട്ടുണ്ട് നാം രണ്ടു നമുക്ക് രണ്ടു !!നമ്മള്‍ക്ക് നാലും!! അതാണ്‌ ന്യൂ ജനറേഷന്‍ രൂപം.
അവരോടും ഒരപേക്ഷയുണ്ട് ദയവായി ത്രിഫല ചൂര്‍ണ്ണം നെല്ലിക്കാ വലിപ്പത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുഴച്ചു എല്ലാവരും കഴിക്കുക. മലിനമായ വയര്‍ നിങ്ങളില്‍ നിത്യ രോഗം തരും .കുടവയറും സമ്മാനിക്കും.
പണ്ട് പുരുഷനു മാത്രം അവകാശപ്പെട്ടിരുന്ന കുടവയര്‍ ഇന്നു തുല്യമായി സ്ത്രികള്‍ക്കുണ്ട്.രണ്ട് നേരം ത്രിഫല കഴിക്കുക വയര്‍ ഒട്ടും .കാരണം കെട്ടി കിടക്കുന്ന മലം പോകുന്നതാണ് കാരണം .മലിനമോക്കെ പോകട്ടെ ശരീരം നന്നായാല്‍ മനസ്സും നന്നാകും.
മദ്യത്തിന് അടിമപ്പെട്ട ഒരാള്‍ അത് നിര്‍ത്തണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു വൈദ്യന്‍ ഏതോ പൊടി തേനില്‍ കഴിക്കാന്‍ കൊടുത്തു തേന്‍ ഒഴിവാക്കരുത്‌ എന്ന്‍ വെക്തമായി അറിയിച്ചു . തേന്‍ മദ്യപരില്‍ പുനര്‍ ചിന്ത ഉണ്ടാക്കും അയാളത് സ്ഥിരം കഴിക്കാന്‍ തുടങ്ങി ആദ്യമൊക്കെ കുറച്ചു വിരക്തിയൊക്കെ കാണിച്ചു പിന്നീട് ആ മരുന്നിലെ സുഖം അയാള്‍ അനുഭവിക്കാന്‍ തുടങ്ങി. മദ്യം പൂര്‍ണ്ണമായും ഒഴിവാക്കി ജീവിക്കാന്‍ തുടങ്ങി . അയാള്‍ ഏതു വെള്ളം കുടിച്ചാലും മധുരമുള്ളതായി തോന്നി തുടങ്ങി. മധുരത്തിന്റെ കാരണം ത്രിഫലയിലെ നെല്ലിക്കയുടെ ഗുണം ആണെന്ന് അയാള്‍ മനസിലാക്കിയില്ല. ഷുഗര്‍ രോഗം എന്ന് സംശയിച്ചു ഈ വിവരം വൈദ്യനെ അറിയിച്ചു .ഈ സമയം മുതലെടുത്ത വൈദ്യന്‍ പറഞ്ഞു താങ്കളില്‍ അന്ന പൂര്‍ണ്ണഈശ്വരി ജീവിക്കുന്നു കണ്ടോ പച്ച വെള്ളം പോലും ഇപ്പോള്‍ മധുരമായില്ലേ . പോയ്‌ ഇനിയുള്ള കാലം ത്രിഫല ചൂര്‍ണ്ണം ഉണ്ടാക്കി പതിവായി കഴിച്ചു സുഖമായി ജീവിക്കുക എന്ന് പറഞ്ഞു സന്തോഷിപ്പിച്ചു വിട്ടു.
എങ്കിലും ഏറെ നാള്‍ ത്രിഫല നെല്ലിക്കാ വലുപ്പത്തില്‍ കഴിക്കരുത് കാരണം ചിലര്‍ക്ക് മലത്തില്‍ രക്തം കാണുന്നതായി പറയപ്പെടുന്നു. ആയതു കൊണ്ട് നിരന്തരം ഉപയോഗിക്കുന്നവര്‍ ഒരു നുള്ള് പൊടിയില്‍ ഒതുക്കാന്‍ നോക്കണം.
മുലയൂട്ടുന്ന അമ്മമ്മാര്‍ ത്രിഫല കഴിക്കുക മുലപ്പാല്‍ ദുഷിക്കില്ല പാല്‍ വര്‍ദ്ധിക്കും രുചിയും കൂടും ആ പോടിക്കുഞ്ഞിന് ഒരസുഖവും വരില്ല നിങ്ങള്‍ക്കും ആരോഗ്യം.
ഗര്‍ഭിണികള്‍ക്കും ശര്‍ക്കര കൂട്ടി ത്രിഫലയില്‍ എള്ളും ചേര്‍ത്ത് കൊടുക്കുക സുഖ പ്രസവം ഉണ്ടാകും. ഗെഭ കാല രോഗങ്ങള്‍ ഒന്നും ഉണ്ടാകില്ല . പൂര്‍ണ്ണ ആരോഗ്യം ഉള്ള ശുശു ജനിക്കും .
ബീജ വര്‍ദ്ധനവിനും ത്രിഫല കാരെള്ളില്‍ കൂട്ടി കഴിക്കുക.
യവ്വനം നിലനിര്‍ത്താന്‍ ത്രിഫലയുടെ കൂടെ കാരെള്ള് ചേര്‍ത്തു ശര്‍ക്കരയും കൂട്ടി കഴിച്ച മുഴവന്‍ പേര്‍ക്കും അറുപതിലും ചര്‍മ്മം തിളങ്ങി നിന്നു മുടി നരച്ചില്ല എന്നതും മറക്കരുത്.
ത്രിഫലയെ കുറിച്ച് ഞാന്‍ ക്ലാസ് എടുത്തപ്പോള്‍ ചിലര്‍ കൂക്കി വിളിച്ചു് അവരോടും ഞാന്‍ പറയുന്നു ഇതൊന്നും എന്‍റെ കണ്ടു പിടിത്തമല്ല.;;ഇദം; നമ; മ
ഞാന്‍ ഈ പറഞ്ഞതെല്ലാം എന്‍റെ അറിവില്‍ പെട്ടതും ഋഷികളോട് കടപ്പെട്ടതും ആകുന്നു .
ഞാന്‍ ഈ പറഞ്ഞതെല്ലാം ഋഷി വാക്കുകള്‍ മാത്രം തുണിയില്ലാതെയും കോണാന്‍ കെട്ടിയും നടന്ന മഹര്‍ഷികള്‍ പറഞ്ഞത് ഒന്ന് ആവര്‍ത്തിച്ചു എന്ന് മാത്രം അവര്‍ കോണകം കെട്ടി നടന്നു കണ്ടു പിടിച്ചതെല്ലാം ചില കഴുതകള്‍ കോണാന്‍ കെട്ടി വന്ന് അധിഷേപിക്കുന്നു. ഈ പ്രധിഷേപ കഴുതകളുടെ കോണാന്‍ കഴുത്തില്‍ ആണെന്ന് മാത്രം. അതെടുത്തു അടിയില്‍ കെട്ടിയിരുന്നെങ്കില്‍ വൃഷ്ണം തൂങ്ങിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാം. എന്നേ എനിക്ക് പറയാനുള്ളൂ? കാരണം കോണകത്തിന് പോലും ശാസ്ത്രമുണ്ട്.
നെല്ലിക്ക 300 ഗ്രാം / കടുക്ക 200 ഗ്രാം/ താന്നിക്ക 100 ഗ്രാം/ ഇതാണ് ത്രിഫലയുടെ ചേരുവ. താന്നിക്ക സമം ആയാലും കുഴപ്പമില്ല.വിദേശരാജ്യത്ത് പോകുന്നവര്‍ക്ക് എളുപ്പം കരുതാവുന്ന ഒന്നാണ് ത്രിഫല.കാറില്‍ പോലും കൊണ്ട് നടക്കാംകുട്ടികള്‍ കഴിച്ചാലും നല്ലത്.
ശുദ്ധി ചെയ്യേണ്ട വിധം .1,കടുക്ക =*കറ്റാർവാഴയുടെ നീരിലോ കാടിയിലോമൂന്നു നാള്‍ ഇട്ടുവെക്കുക അതിനു ശേഷം ഉണക്കുക .താന്നിക്ക .തഴുതാമ നീരിൽ രണ്ടു മണിക്കൂര്‍ ഇട്ടു വെച്ച് എടുത്തു കഴുകി ഉണക്കുക നെല്ലിക്ക .ചൂട് വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടു എടുക്കുക
ഒരു കിലോ ത്രിഫല ശാസ്ത്രീയമായി ശുദ്ധി ചെയ്ത് നിര്‍മ്മിക്കാന്‍ എനിക്ക് ചെലവ് വരുന്നത് നാനൂറു രൂപയും അതിന്‍റെ പിന്നിലെ പ്രവര്‍ത്തിയും മാത്രം നാല് പേര്‍ക്ക് ആറുമാസം ഒരു കിലോ മതിയാകും. ഇതു നിങ്ങള്‍ക്കും നിര്‍മ്മിക്കാം.
. കടുക്കയുടെ നിരന്തര ഉപയോഗം കാമ ക്രോധ ലോഭ സുഖം കുറച്ചേക്കാം. .പക്ഷേകടുക്ക മാത്രം ദിനവും അഞ്ചുവര്‍ഷം വരെ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരുന്നാല്‍ അപൂര്‍വ്വമായി നിങ്ങളില്‍ കാമചിന്തകളില്‍ അല്പ്പംമാറ്റംവന്നേക്കാം. എങ്കില്‍ത്രിഫലയില്‍ കടുക്ക ചേര്‍ന്നാല്‍ ബീജം വര്‍ദ്ധിക്കുകയേ ഉള്ളൂ. അത് വിവാഹ ജീവിതത്തെ ഒരിക്കലും ബാധിക്കില്ല. ഇക്കാരണം കൊണ്ട് വിവാഹിതര്‍ പോലും ഇത്രെയും ഗുണമുള്ള ത്രിഫല ഉപേക്ഷിക്കരുത് .
ത്രിഫലയില്‍ തന്നെ സുന്നാമുക്കി ചേര്‍ത്താല്‍ !!ബ്രഹത്‌ത്രിഫല!! എന്ന് അറിയപ്പെടുന്നു. മലം മുഴുവനും പോകാനും മഹാ ത്രിഫല കഴിക്കാം
ത്രിഫലയില്‍ ഇരട്ടി മധുരം ചേര്‍ത്താല്‍ രാവിലെ കഴിച്ചാല്‍ ശബ്ദം മധുരമാകും ത്രിഫലാധി /വരാദി/ എന്നും ഇത് അറിയപ്പെടുന്നു. രണ്ടും ചേര്‍ക്കാതെ കഴിക്കാം സുന്നാമുക്കി ചേര്‍ത്താല്‍ മലം കൂടുതല്‍ പോകും . ഇരട്ടി മധുരം ഗായകര്‍ക്ക് ഗുണം ചെയ്യും.
ഓരോന്ന് നിര്‍മ്മിക്കുംബോളും അല്പ്പം ചിലവ് കൂടും ഗുണവും കൂടും.


No comments:

Post a Comment