Friday, 21 August 2015

സ്വര്‍ണ്ണ താലിയുടെ കാണാപ്പുറങ്ങള്‍

താലിയുടെ കാണാപ്പുറങ്ങള്‍
സ്വര്‍ണ്ണാഭരണങ്ങള്‍ പൊതുവേ സ്ത്രികള്‍ക്ക് ഇഷ്ട്ടമാണ്.സ്വര്‍ണ്ണം കണ്ടാല്‍ ഭ്രെമിച്ചു നില്ക്കുന്നവരും കുറവല്ല. പക്ഷേ ജ്വവല്ലറിയില്‍ കണ്ണാടി കൂട്ടിലെ താലി കണ്ടാല്‍ ഒരു സ്ത്രിയും അത് ആവിശ്യ പെടാറില്ല.
താലി മാല ഔവ്ഷധം ആണെന്ന് അറിഞ്ഞാല്‍ അത്ഭുതം കൂറുമോ? കാലഹരണപ്പെട്ട ഒരു ഔവ്ഷധ സമ്പ്രദായത്തിന്‍റെ നിലവാര തകര്‍ച്ച രൂപ്പെട്ടു വന്നതാണ് ഇന്നുള്ള താലി മാല.
വിവാഹത്തിനു മുന്‍പ് ഒരു സ്ത്രിയും ആവിശപ്പെടാത്ത ആഭരണമാണ് താലി.
താലിയുടെ കാണാപ്പുറങ്ങള്‍സ്വര്‍ണ്ണ പ്പണിക്കരനെ കൊണ്ട് താലി തീര്‍ക്കാനും സ്ത്രികളാരും സമീപിക്കാറില്ല.
പൊതുവേ സ്ത്രികള്‍ ധരിക്കുന്ന ഏതൊരു ആഭരണവും എല്ലാ പുരുഷനും അണിയുന്നുണ്ട് . പക്ഷേ താലി മാറില്‍ അണിയാത്ത വര്‍ഗ്ഗവും പുരുഷന്‍ തന്നെ. തന്റേതല്ലാത്ത ഒരാഭരണം തീര്‍ക്കാന്‍ തട്ടാനെ സമീപിക്കുന്നതും പുരുഷന്‍ തന്നെ .
താലി ചാര്‍ത്തല്‍ ഭാരതീയ ആചാരമാണ് ഇണകളുടെ ദ്രഡ ബന്ധങ്ങള്‍ക്ക് ശക്തമായ ഭാഷ തീര്‍ക്കാന്‍ സ്വര്‍ണ്ണ നൂല്‍ കൊണ്ട് ഇരു മനസ്സുകളില്‍ എഴുതുന്ന വിലയാധാരമാണ് താലിയെന്ന ആഭരണം.
അത് പൊട്ടിച്ചെറിയുമ്പോള്‍ തകരുന്ന പുരുഷമനസ്സും താലി നഷ്ട്ടപെട്ടാല്‍ തകര്‍ന്നു പോകുന്ന സ്ത്രിത്വവും നമ്മുടെ നാട്ടിലെ ദയനീയ കാഴ്ചകള്‍ മാത്രം.
സ്ത്രി പുരുഷ ബന്ധത്തിന് സമൂഹം നല്കുന്ന സ്വതന്ത്ര അംഗികാരവും കൂടിയാണ് താലി .
താലി ചാര്‍ത്തലോടെ കേവലം ഒരു സ്വര്‍ണ്ണ ലോഹത്തിന് അമൂല്യമായ വില കല്പ്പിക്കുന്ന അത്ഭുതം നമ്മുടെ നാടിന്‍റെ പവിത്രതയാണ്.
കഴുത്തിലെ താലി മറ്റുള്ളവര്‍ കാണ്കെ മാറ് വരെ നീണ്ടു കിടക്കും ഞാന്‍ സുമംഗലിയാണ് എന്ന് വിളംബരം ചെയ്യുന്ന പരസ്യമാണ് മാറിലെ താലി.
ഭാരതത്തിലെ വിവിധ സംസ്ഥാനക്കാരും വിവാഹ കര്‍മ്മത്തില്‍ വരനെക്കൊണ്ട് വധുവിന്‍റെ കഴുത്തില്‍ താലി മാല അണിയിക്കുന്നു.
പക്ഷേ എല്ലാ നാട്ടിലും ഈ താലി ചാര്‍ത്തല്‍ ഇല്ല. വേദ പഠിതാക്കളുടെ വൈദികവിവാഹത്തില്‍ താലി അണിയിക്കല്‍ കണ്ടിട്ടില്ല. വൈദിക വിവാഹത്തില്‍ താലി ചാര്‍ത്തല്‍ ഇല്ലേയില്ല. ഇനി ഭാരതത്തിലെ ചില കാര്‍ഷിക ഗ്രാമങ്ങളില്‍ ചെന്നാല്‍ വിവാഹങ്ങളില്‍ വിവിധ തരം താലി ചാര്‍ത്തല്‍ കാണാം.
ഓരോ ഇശ്വര സങ്കല്പം പോലെ താലിയുടെ രൂപവും മാറുന്നു' പക്ഷേ ഈ താലി ചാര്‍ത്തലില്‍ എന്ത് സത്യമാണ് ഉള്ളതെന്നു ചോദിച്ചാല്‍ മഹര്‍ഷിമാര്‍ എഴുതാത്ത ചില വകുപ്പുകള്‍ പറഞ്ഞു നാട് നീളെ പരസ്യം ചെയ്യുന്നു.
താലിയെ കുറിച്ച് താന്ത്രിക ആചാര്യന്‍മാര്‍ കണ്ടെത്തിയ വിവിധ ഉത്തരങ്ങള്‍ തരും. വെക്തമായ ഉത്തരം തന്ത്രികളുടെ വശവും ഇല്ലെന്നു ഉറപ്പിച്ചു തന്നെ പറയാം. ഇന്ന്‍ വരെ താലി മഹാത്മത്തെ കുറിച്ചുള്ള ചോദ്യത്തിന് ആരും സംശയമില്ലാത്ത വിധം ഉത്തരം തന്നിട്ടില്ല.
ഭാരതീയ ആചാര്യ വചനങ്ങളില്‍ നിന്നും വേദത്തില്‍ ഊന്നി തന്ത്ര വിദ്യ ആചരിക്കുന്ന ഗുരുവില്‍ നിന്നും താലിയെ കുറിച്ച് നിങ്ങള്‍ കേട്ടത് ഒന്നും തള്ളി ക്കളയരുത് ആ അറിവുകളുടെ കൂടെ ഇതും കൂടി ചേര്‍ത്തു വായിക്കുക എന്റെ അഥര്‍വ്വ വേദ പഠനവും അറിവും കൂടി അവതരിപ്പിക്കുന്നു.
നിങ്ങള്‍ക്ക് കൂട്ടി ചേര്‍ക്കാന്‍ ഉതുകുന്നത് ആണെങ്കില്‍ ഈ വാക്കുകള്‍ സീകരിക്കുക.
ചിലര്‍ പറയും താലി മംഗല്യ സൂത്രം ആണെന്ന് പക്ഷെ മംഗല്യ സൂത്രം എന്ന അര്‍ഥം വായിച്ചാല്‍ പേരുകള്‍ തമ്മില്‍ ഒരു ബന്ധവും ഇല്ല. മംഗല്യസൂത്രത്തില്‍ ആലില താലി വരുന്നത് കണ്ടിട്ടില്ല ..
വിവാഹ വേളയില്‍ വധുവിനെ അണിയിക്കുന്ന മാല തളിര്‍ത്തു നില്ക്കുന്ന ആലിലകള്‍ കോര്‍ത്തത് ആകണം. കാരണം അതിലൊരു അത്ഭുതമുണ്ട്.
പക്ഷേ ആ മാല ആലിന്റെ കുരുന്നില കൊണ്ട് കോര്‍ത്ത മാലയാകണം.ആ ആലിലകള്‍ ഒരു മന്ധലം തീരും വരെ നവ വധു കഴിക്കണം. അതിനു ശേഷം കരിക്കിന്‍ വെള്ളത്തില്‍ കുതിര്‍ത്തിയ മലര്‍പ്പൊടി തേന്‍ മേമ്പൊടി ചേര്‍ത്ത് കൊടുക്കുന്നു അത്ഭുതം ഇതൊന്നുമല്ല .ആ സമയം അവളെ കടംബിന്റെ ഇലയില്‍ പത്മാസനത്തില്‍ ഇരുത്തുന്നു.
വാല്മീകി രാമായണത്തില്‍ ദശരഥ് രാജന്‍റെ പത്നി മാരെ കടംബിന്റെ ഇലയില്‍ ഇരുത്തുന്ന ഭാഗം രാമായണത്തില്‍ കാണുന്നു.ഇതു പുത്രനു വേണ്ടിയുള്ള യാഗം ആയിരുന്നു. ലളിതാസഹസ്രത്തില്‍ കോശങ്ങളുടെ വര്‍ണ്ണന കൊടുത്തിരിക്കുന്നത് കടമ്പിന്‍ പൂവിനോട് സാമ്യപ്പെടുത്തിയാണ്.
വിവാഹത്തിനു മുന്‍പ് പുരുഷനെ നിത്യവും ചെത്തിയുടെ മാല അണിയിക്കണം. ശയനമുറി മുല്ലപ്പൂ കൊണ്ട് അലങ്കരിക്കണം.വിവാഹ ശാസ്ത്ര വിധികള്‍ പലതും രഹസ്യ സ്വഭാവം ഉള്ളതാണ്.ഞാന്‍ നടത്തിയ വിവാഹങ്ങളില്‍ വധു വരന്‍ മാര്‍ കേള്‍ക്കാന്‍ മാത്രമായി ചില അഥര്‍വ്വ ശാസ്ത്രങ്ങള്‍ അറിയിക്കാറുണ്ട്. ഇന്നൊന്നും വേദ വിദ്യകള്‍ പഠിച്ചു വിവാഹിതരാകുന്നവര്‍ ഇല്ല. അത് കൊണ്ട് ചിലതെല്ലാം രഹസ്യമായി പറയേണ്ടതായി വരുന്നുണ്ട്.
വധു വരന്മാര്‍ ആരെങ്കിലും ഷോഡശ വിധികള്‍ പഠിച്ചവര്‍ ആണെങ്കില്‍ വിദ്യാ വാഹം =എന്ന വിവാഹ ബന്ധത്തെ കുറിച്ച് പുരൊഹിത്വം വഹിക്കുന്നവന് ഒന്നും രഹസ്യമായി പറയേണ്ടി വരില്ല.
കഷ്ട്ടം ഭാരതാംബയുടെ മക്കള്‍ വിദ്യാവാഹം മെന്ന വിവാഹം മറന്നു ആലില രുചിക്കുന്നതും മറന്നു കൂട്ടത്തില്‍ പലതും മറന്നു പോയി.ആലിലയുടെ ശാസ്ത്രം മറന്നു കാലങ്ങളുടെ കുത്തൊഴുക്കില്‍ ആലില വെറും സ്വര്‍ണ്ണ താലിയില്‍ ഒതുങ്ങി.
മണ്മറഞ്ഞു പോയ സംസ്കാരത്തില്‍ നിന്നും ആലിലത്താലി നിചഛലമായി എങ്ങിനെയോ സ്വര്‍ണ്ണതാലി ആലില രൂപത്തില്‍ ഉയര്‍ന്നു വന്നു പിന്നെ അതൊരു ശാസ്ത്രം ആയി ഹിന്ദുക്കള്‍ ആചരിച്ചു പോന്നു.
ഇപ്പോള്‍ ആരും വിദ്യയെ അല്ല വഹിക്കുന്നത് ആളുകളെ ഒക്കെ വിളിച്ചു കൂട്ടി സമൂഹ സദ്യയും കൊടുത്ത് നടത്തുന്നതിന്റെ പേര്‍ വിവാഹമെന്നും എന്താണെങ്കിലും വിവാഹമല്ല കഴിക്കുന്നത്‌. ചിക്കനും മട്ടനും ആണ് കഴിക്കുന്നത്‌ അത് കൊണ്ട് കല്ല്യാണ്‍ എന്ന മംഗള അവസ്ഥ വിവാഹിതര്‍ക്ക് വന്നു ചേരണം എന്നില്ല.
വൈദിക ഗുരുകുലങ്ങള്‍ നിന്നുപോയി / ബ്രഹ്മചാരികള്‍ കുറഞ്ഞു / വേദ വിദ്യാഭ്യാസം നിലച്ചു . വൈദികമായ എന്തെങ്കിലും പറയാമെന്നു വെച്ചാലും എണ്ണത്തില്‍ കൂടുതല്‍ ഉള്ള തന്ത്രം തിരിച്ചടിക്കുന്നു.
വിവാഹത്തിനു മുന്‍പ് നാല്‍പ്പത്തി ഒന്ന് ദിവസം . വധുവിനോട് ആലില ഭക്ഷിപ്പാന്‍ പറയാറുണ്ട്‌ .
പേരാല്‍ എന്നാല്‍ എന്താണ് ഭൂമിയിലെ സര്‍വ്വ ഊര്‍ജ്ജവും വലിച്ചെടുത്തു ആ ഊര്‍ജ്ജം സ്വന്തം തടിക്കു ഭാരം ആകുമ്പോള്‍ അതിനെ വേരായി താഴേക്ക് കൊണ്ട് വന്നു വീണ്ടും ഒരു മരത്തിനു ജന്മം കൊടുക്കുന്ന കാഴ്ച നാം പെരാലില്‍ കാണുന്നില്ലേ .ഒരു മരം മതി ഒരു ഗ്രാമം നിറഞ്ഞു വളരാന്‍ വളം എന്നാ ഭക്ഷണത്തോട് ഇത്രെയും ആര്‍ത്തി കാട്ടുന്ന മറ്റൊരു വൃക്ഷവും ഭൂമിയില്‍ ഇല്ലെന്ന് പറയാം.പക്ഷെ പേരാലിന്റെ താഴേക്ക്‌ വളരുന്ന ഭാഗത്തിന്റെ വെളുത്ത നിറത്തിലുള്ള കിളുന്ന്‍ നല്ലൊരു പോഷകാഹാരം ആകുന്നു കഴിച്ചാല്‍ പേരാലിനെ പോലെ നമ്മളും തടിക്കും.
വൈദിക വിവാഹത്തിനു മുന്‍പ് വരനോട് പേരാല്‍ മൊട്ട് ഭക്ഷിപ്പാനും പൂന്തോട്ടം നനയ്ക്കാനും പാരിജാതപ്പൂ ഗന്ധം നുകരാനും അതൊക്കെ നട്ട് പിടിപ്പിക്കാനും പറയാറുണ്ട്‌ . അതിന്‍റെ ശാസ്ത്ര വിധി കൂടി അറിഞ്ഞാല്‍ ഭാരതത്തിലെ മാനവന് എന്നും അഭിമാനത്തോടെ ഇതൊക്കെ ആചരിക്കും .
ആലിലയുടെ ആകൃതിയില്‍ സ്വര്‍ണ്ണം കൊണ്ട്താലി നിര്‍മ്മിച്ച്‌ വധുവിനു ചാര്‍ത്തുന്ന ഈ ആചാരത്തിനു വലിയ കാലപ്പഴക്കം ഇല്ലെന്ന് അറിയുക.
എന്തായാലും രാമായണത്തിലും മഹാ ഭാരതത്തിലും വിവാഹ വേളയില്‍ വധുവിന്‍റെ കഴുത്തില്‍ ആലില താലി ചാര്‍ത്തുന്ന ഭാഗം കണ്ടിട്ടില്ല പിന്നീടിറങ്ങിയ ഭക്തി പ്രസ്ഥാനങ്ങളായ പുരാണങ്ങളില്‍ എഴുതി പിടിപ്പിചിട്ടുണ്ടെങ്കിലെ ഉള്ളൂ. പുരാണങ്ങളില്‍ നീന്തി തുടിക്കുന്ന എല്ലാവര്ക്കും വേദാര്‍ത്ഥം മനസിലായി കൊള്ളണം എന്നില്ല .
ആലിലയുടെ മഹത്വം നോക്കിയല്ല അതിലെ താലിയുടെ നിര്‍മ്മാണം.
അതൊക്കെ ആലിലയിലെ കൃഷ്ണനെ പോലെ പില്ക്കാലത്ത് ഭക്തന്‍ കണ്ട സംഭവങ്ങള്‍ മാത്രം.
ആലിലയുടെ വാസ്തവം അറിയാതെ പലരും ആലില താലിയെ അവരുടെ ഇഷ്ട്ടം പോലെ വരച്ചു കാട്ടി. ആലീലയുടെ ഇലകള്‍ക്ക് അത്ഭുതമായ ആയുര്‍വേദ ശക്തിയുണ്ട്. സ്ത്രി വന്ധ്യത ഇല്ലാതാക്കുന്ന ഔവ്ഷധിയാണ് ആലിലയുടെ തളിരിലകള്‍ . വിവാഹിതയാകുന്ന യുവതി കുഞ്ഞിന് ജന്മം നല്കണം പേരിനു പോലും വന്ധ്യത ഉണ്ടാകരുത് അക്കാരണം കൊണ്ടവള്‍ ഉപേക്ഷിക്കപ്പെടരുത്. ആലിലയിലെ ആയുര്‍വേദ വിധി ആണ്‍ കുഞ്ഞിന് ജന്മ മേകും.
മുന്‍കാലങ്ങളില്‍ ആലിലയുടെ തളിരില നുള്ളിയെടുത്ത് വലിയൊരു ഹാരം കോര്‍ത്തിണക്കി വിവാഹിതയായ പെണ്‍കുട്ടിക്ക് കൊടുക്കുമായിരുന്നു. വിവാഹ വേദിയില്‍ വധു ആലില മാല അണിഞ്ഞു തന്നെയാണ് വന്നിരുന്നത്. അതിന്‍റെ ശാസ്ത്ര വശം നമ്മള്‍ ഇത്ര നാളും മനസിലാക്കിയില്ല അതിന്‍റെ പൊരുള്‍ അറിയുമായിരുന്നെങ്കില്‍ താലി ത്രികോണം പോലെ ആണെന്നും അതിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇശ്വര സാന്നിധ്യം ഉണ്ടെന്നും പറഞ്ഞ് വീമ്പിളക്കില്ലായിരുന്നു.ഇങ്ങിനെയൊക്കെ പറഞ്ഞാല്‍ അര്‍ത്ഥ പൂര്‍ണ്ണമായും ആകില്ല എന്ന് തോന്നാറുണ്ട്. അത് കൊണ്ടാണ് ആലില താലിയെ കുറിച്ചും ഒരു പഠനം നടത്തിയത്.
അത് കൊണ്ട് നിങ്ങള്‍ പഠിച്ച വചനങ്ങള്‍ ഒന്നും തന്നെ തെറ്റല്ല അതിലൊക്കെ സത്യം മറഞ്ഞിരിക്കുന്നു. ആചാര്യ വചനത്തോടൊപ്പം ഇതും കൂടി വായിക്കുക .
ആലിലയില്‍ സ്ത്രി വന്ധ്യത തടയാനുള്ള ഔവ്ഷധങ്ങള്‍ നിറയെ ഉണ്ട്. മാത്രമല്ല പുരുഷ പ്രജ മാത്രം ജനിക്കാനുള്ള അത്ഭുത ശക്തിയും ഇതിലുണ്ട്.
പുരുഷ പ്രജയെ ജനിപ്പിക്കുന്ന ബീജാണുക്കളെ മാത്രം സ്വഗതം ചെയ്യുന്ന അവസ്ഥ സ്ത്രിയില്‍ വന്നു ചേരുന്നു .സംഗമ വേളയില്‍ ആണ്‍ പ്രജയെ ജനിപ്പിക്കുന്ന ബീജാംശം സീകരിക്കാനുള്ള ഔവ്ഷധം ആലിലയുടെ ലഭിക്കുന്നു ഇതു ആലിലയുടെ പ്രത്യേകതയാണ്.
ഇനി തമിഴ് ബ്രാഹ്മണ വിഭാഗത്തിന് ഇന്നും നില നില്ക്കുന്നൊരു ആചാരമുണ്ട് വിവാഹം നിഛചയിച്ച യുവതിയോട് ഒരു മന്ധലക്കാലം വൃതം എടുക്കാന്‍ പറയുന്നു ഈ നാല്‍പ്പത്തി ഒന്ന് ദിവസവും അവള്‍ കടംബിന്റെ ഇലകളില്‍ ഇരുന്നു ആലില ഭക്ഷിക്കണം . അതിന് ശേഷം മലര്‍ വെള്ളം കുടിക്കണം.
മാത്ര മല്ല അവരില്‍ നിലച്ചുപോയൊരു ആചാരമുണ്ട് വരന്‍ വധുവിനെ സീകരിക്കാന്‍ വലിയൊരു ആലില മാലയും കൊണ്ടാണ് വന്നിരുന്നത് . ഇന്ന് ആലിലയെ കലശക്കുടത്തില്‍ ഒതുക്കി എന്നുമാത്രം.
മാത്രമല്ല ആലില കൊണ്ട് കലശക്കുടം തീര്‍ക്കുന്ന പുരോഹിത തന്ത്രത്തിലും അത്ഭുതം കൂറുന്ന വിധികള്‍ കാണുന്നുണ്ട്.
ആലില കൊണ്ടലങ്കരിച്ച കലശക്കുടത്തിലെ ജലം കൊണ്ട് വധുവിന്‍റെ ശിരസ്സില്‍ ഒന്‍പതു പ്രാവിശം തളിക്കുന്നുണ്ട്.ഇത് നിന്ന് പോയൊരു ആചാരത്തിന്റെ ബാക്കി പാത്രം എന്ന് കരുതുക.
ഇനി മറ്റൊന്ന് ലജ ഹോമം എന്ന മലര്‍ നിവേദ്യം ആണ് വൈദിക ആചാരത്തില്‍ വധുവിന്റെ സഹോദരന്‍ അഗ്നി കുന്ധത്തില്‍ മലര്‍ അര്‍പ്പിക്കാറുണ്ട്.എന്തിനു വേണ്ടി എന്ന് ചിന്തിച്ചാല്‍ കിട്ടുന്ന ഉത്തരം ഇതാണ് .
മലര്‍പ്പൊടി ഭക്ഷിച്ചാല്‍ ചര്‍ദ്ദി നിലയ്ക്കും .സത്യത്തില്‍ ആമാശയം ശുദ്ധമാക്കുന്ന ഔവ്ഷധിയാണ് മലര്‍ നവോഢ വരന്‍റെ ഗ്രഹത്തില്‍ ചെന്നാലും ആദ്യമായി കരിക്കിന്‍ ജലത്തില്‍ മലര്‍ നിവേദ്യം കൊടുക്കുന്നു. പിന്നീടവള്‍ ഗര്‍ഭിണി ആയാല്‍ ഒരിക്കലും ചര്‍ദ്ദിക്കില്ല ഇന്നുള്ള യുവതികളെ പോലെ ഗര്‍ഭ പാത്രത്തില്‍ അഴുക്കുകള്‍ ഉണ്ടാകില്ല അത് കൊണ്ട് ഭ്രൂണത്തിന് സ്വസ്ഥം ആയി വസിക്കാം . മലിനമായ ഗര്‍ഭപാത്രത്തില്‍ വീണാല്‍ അമ്മയെ ശര്‍ദ്ദിപ്പിക്കാനുള്ള ദ്രാവകം കുഞ്ഞിനു നിര്‍മ്മിക്കേണ്ടി വരുന്നുണ്ട് ..
പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കണമെങ്കില്‍ അര്‍ഥം പൂര്‍ണ്ണം ആകണമെങ്കില്‍ സ്ത്രിക്ക് പുത്രന്‍ ജനിക്കണം
അഞ്ജന കണ്ണെഴുതി ആലില താലി ചാർത്തി
അറപ്പുര വതിലിൽ ഞാൻ കാത്തിരുന്നു
മണവാളൻ എത്തും നേരം
കുടുമയിൽ ചൂടാനൊരു
കുടമുല്ല മലർ മാല കോർത്തിരുന്നു>> ഈ ഗാനത്തില്‍ മണവാളനെ കാത്തു ആലില അണിഞ്ഞു നില്ക്കുന്ന കന്യകയെ ആണ് കവി വരച്ചു കാട്ടുന്നത്.
സ്ത്രികള്‍ ആലില ഭക്ഷിച്ചാല്‍ വന്ധ്യത മാറുന്നു പുരുഷന്‍ പേരാല്‍ മൊട്ട് ഭക്ഷിച്ചാല്‍ വന്ധ്യത മാറുന്നു ശുദ്ദമായ ബീജം ഇരു ഭാഗത്തും ഉണ്ടാകുന്നു .
ആണ്‍ കുഞ്ഞു ജനിക്കാനുള്ള സാധ്യത വളരെ കാണുന്നു ഇതാണ് ആലിലയുടെ വാസ്തവം .ഈ ചടങ്ങ് ലോപിച്ചതാണ് ഇന്നത്തെ ആലില താലി .ഇപ്പോള്‍ ഇതില്‍ കൂടുതല്‍ എഴുതുന്നില്ല.

No comments:

Post a Comment