Saturday, 30 January 2016

ഗുരുവിന്‍റെ അദ്വൈത ചിന്ത

ഗുരുവിന്‍റെ അദ്വൈത ചിന്ത

കെ പി രാജേഷ് കൊച്ചുകുന്നേൽ's photo.
ശ്രീ നാരായണ ഗുരുവിന്‍റെ കൃതികളില്‍ ഭാരതീയമായ ചിന്ത സമ്പ്രദായങ്ങള്‍ സുലഭമെങ്കിലും അദ്വൈതചിന്താ പദ്ധതിക്ക് അതില്‍ മുന്‍തൂക്കമുണ്ടെന്നു കാണാന്‍ വിഷമമില്ല . ഗുരുവിന്‍റെ പരമമായ ദര്‍ശനം അദ്വൈതമാണെന്നും ശ്രീശങ്കരനുശേഷം അദ്വൈത സിദ്ധാന്തത്തിന്‍റെ മഹത്വം സ്ഥാപിച്ചവരില്‍ ഏറ്റവും പ്രാമാണികനെന്ന പദവിയാണ് ഗുരുവിന് ചേരുന്നതെന്നും കരുതുന്നവരാണധികം . ' തത്വചിന്തയില്‍ നാം ശങ്കരനെ പിന്തുടരുന്നു ' എന്ന് ഗുരു പറഞ്ഞതായി കരുതപ്പെടുന്ന വാക്കുകള്‍ക്കു ഇക്കൂട്ടര്‍ അമിത പ്രാധാന്യം നല്‍കുന്നുമുണ്ട് . എങ്കിലും ഒരു വലിയ വൈരുധ്യം പല പണ്ഡിതന്മാരെയും പ്രതിസന്ധിയിലാക്കി . അദ്വൈതിയായ ശങ്കരന്‍ തന്റെ ചുറ്റിനുമുള്ള മനുഷ്യരുടെ ജീവിതത്തില്‍ നിലനിന്നിരുന്ന വൈരുദ്ധ്യങ്ങള്‍ക്ക് നേരെ അശ്രദ്ധനായിരുന്നു . എന്നാല്‍ ശ്രീ നാരായണ ഗുരുവാകട്ടെ സഹജീവികളുടെ ലൌകികമായ ഉന്നമനത്തിനു വേണ്ടി നിരന്തരം യത്നിച്ചുകൊണ്ടിരുന്നു. ഈ വൈരുദ്ധ്യത്തെ തരണം ചെയ്യാന്‍ പല ന്യായങ്ങളും പണ്ഡിതന്മാര്‍ നിരത്തിയിട്ടുണ്ട് . ശ്രീ ശങ്കരന്‍റെ അദ്വൈതത്തിന് ചില ന്യൂനതകള്‍ ഉണ്ടായിരുന്നു എന്നും അതുകൂടി പരിഹരിച്ച് അദ്വൈതത്തെ പൂര്‍ണ്ണമാക്കുകയാണ് ഗുരു ചെയ്തതെന്നാണ് ഒരു വാദം . മനുഷ്യ ജീവിതത്തിനു നേരെ മുഖം തിരിക്കാത്ത ശൈവസിദ്ധാന്തത്തിന്റെയും ബുദ്ധമതത്തിന്‍റെയും സ്വാധീനമാണ് ഗുരുവിനെ ലോക ജീവിതത്തോട് കരുണയുള്ളവനാക്കിയതെന്ന് മറ്റൊരു കൂട്ടര്‍ വാദിക്കുന്നു .
അദ്വൈതി ആയതുകൊണ്ടാണ് ഗുരു മനുഷ്യരുടെ ലൌകിക പുരോഗതിയില്‍ തല്പരനായത് എന്ന് വാദിക്കുന്നത് അതിവാദമാണെന്ന് കാണാം .അദ്വൈത സാക്ഷാത്കാരം നേടിയ രമണമഹര്‍ഷിയെക്കുറിച്ച് എഴുതിയതെന്നു കരുതപ്പെടുന്ന 'നിര്‍വൃതി പഞ്ചകത്തില്‍ ' ലോകവ്യവഹാരത്തില്‍ ഒരു താല്പര്യവുമില്ലാത്ത ആളായിട്ടാണ് യോഗിയെ ഗുരു കാണുന്നത് . എന്നാല്‍ 'മുനിചര്യാപഞ്ചക' മെന്ന മറ്റൊരു കൃതിയില്‍ മുനി നിസ്സംഗനെങ്കിലും ചില സമയം ലോകസേവയില്‍ തല്‍പരനാണ്‌ . ഗുരു ഒടുവില്‍ എഴുതിയ 'ആശ്രമം' എന്ന കൃതിയിലെ ആചാര്യന്‍ ലോകജീവിതത്തോട് അനുനിമിഷം ശക്തമായി പ്രതികരിക്കുന്നവനാണ് . ഈ മൂന്നു തരം മഹാത്മാക്കളില്‍ ആരാണ് പൂര്‍ണ്ണ അദ്വൈതി എന്ന് നിര്‍ണ്ണയിക്കുന്നത് സാഹസമാണ് . ഒരാള്‍ മനുഷ്യസ്നേഹിയും പതിതജനോദ്ധാരകനുംആകണമെങ്കില്‍ അദ്വൈത തത്വബോധം നേടിയവനായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത് . അനുകമ്പയുടെ ഇരിപ്പിടമായി ഗുരുതന്നെ വാഴ്ത്തുന്ന യേശുദേവനും ,മുത്തുനബിയും അദ്വൈതചിന്തയെപറ്റി കേട്ടിട്ടുപോലും ഉണ്ടാകില്ലല്ലോ . അദ്വൈതിയായിട്ടും ശ്രീ നാരായണഗുരു സഹജീവികളുടെ നവോഥാനത്തിനായി കഠിനമായി ക്ലേശിച്ചുകൊണ്ടിരുന്നു എന്നതാണ് ഒരുപക്ഷെ അത്ഭുതമായി കാണേണ്ടത് ....

Friday, 29 January 2016

ശിവഗിരിയിലെ ഒരു ദിവസം.. ...

ഓം സ്നേഹസ്വരൂപായ നമ:


ശിവഗിരിയിലെ ഒരു ദിവസം.. ...
4 : 00. am =പള്ളിയുണർത്തൽ
(മണിനാദം)
4:30.am= പ്രാർത്ഥനമന്ദിരത്തൽ
നിത്യഹോമം.
(ഗുരുദേവ രചയിതമായ
ഹോമ മന്ത്രംകെണ്ട്.(പർണ്ണശാല)
5:00.am =ശാരദമഠത്തിൽ പൂജ, ആരാധന, പ്രാർത്ഥന.
5 :15. am = മഹാസമാധിയിൽ പൂജ, ആരാധന, പ്രാർത്ഥന.
11:00. am = സഹസ്രനാമാർച്ചന
11:30. am =ഉച്ചപൂജ
12:00. pm =നട അടയ്ക്കൽ
4:30. pm =നട തുറക്കൽ
6:10. pm =ശാരദമഠത്തിൽ പൂജ, ആരാധന, പ്രാർത്ഥന.
6:20.pm=മഹാസമാധിയിൽപൂജ,
ആരാധന, പ്രാർത്ഥന.
7 :30. pm = നട അടയ്ക്കൽ.

Thursday, 28 January 2016

നാം എന്തിന്‌ ഗുരുദര്‍ശനം അറിയണം, പഠിക്കണം?

Posted: 28 Jan 2016 03:58 AM PST
മനുഷ്യ ജീവിതത്തില്‍ പരസ്‌പര പൂരകങ്ങളായ ആത്മീയ ഭൗതിക തലത്തില്‍ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട്‌ മനുഷ്യനെ സമഗ്രതയിലേക്ക്‌ ഉയര്‍ത്തുന്നതിന്‌ ഉതകുന്ന നിഗൂഢവും സുലളിതവുമായ സൂത്രവാക്യങ്ങളുടെ സമാഹാരമാണ്‌ ശ്രീനാരായണ ദര്‍ശനം. തപസ്സിലൂടെ ജ്ഞാനസിദ്ധി കൈവരിച്ച ഗുരു ഇടപെട്ടതും മാനവസമൂഹത്തില്‍നിന്നും ഒഴിവാക്കാനാവാത്ത ആത്മിയ-ഭൗതിക തലത്തിലാണ്‌.

ഗുരുദര്‍ശനം ജീവിതത്തിന്‌ ലക്ഷ്യബോധം ഉണ്ടാക്കിത്തരുന്നു.
1922 നവംബര്‍ 22ന്‌ വിശ്വമഹാകവി ടാഗോര്‍ ശിവഗിരിയി സന്ദര്‍ശിച്ചപ്പോള്‍ ഗുരുവിന്റെ ചിന്തയും പ്രവര്‍ത്തികളും മനസ്സിലാക്കി പറഞ്ഞു... ജനങ്ങളുടെ കണ്ണു തെളിച്ചുകൊടുക്കണം... എന്ന്‌. അപ്പോള്‍ ഗുരു പറഞ്ഞു..... ജനങ്ങളുടെ കണ്ണ്‌ തുറന്നുതന്നെയാണിരിക്കുന്നത്‌. എന്നിട്ടും അവര്‍ക്ക്‌ കാണാന്‍ കാഴിയുന്നില്ലല്ലോ....

മുറയ്‌ക്ക്‌ പഠിച്ചോരേ കണ്ണുള്ളൂ... അപരര്‍തന്‍ മുഖത്തുകാണുന്നതോ... രണ്ടുപുണ്ണുകള്‍ മാത്രം..(തിരുക്കുറള്‍ പരിഭാഷ)

നമ്മുടെ കണ്ണുകള്‍ തുറന്നിരുന്നാലും ലക്ഷ്യബോധമില്ലെങ്കില്‍ ഒന്നും കാണാന്‍ സാധിക്കില്ല. മനസ്സ്‌ ലക്ഷ്യത്തില്‍ ഉറക്കണം. ശ്രദ്ധ കേന്ദ്രീകരിക്കാതെ നമുക്ക്‌ ലക്ഷ്യം നേടാനുമാവില്ല. ഇതിനുള്ള കഴിവ്‌ വളര്‍ത്തിയെടുക്കാന്‍ ഗുരുദര്‍ശനത്തിന്‌ സാധിക്കും.

1952 ജൂലായ്‌ 4ന്‌ ഫ്‌ളോറന്‍സ്‌ ചാഡ്‌വിക്‌ എന്ന്‌ വനിത കാറ്റലീന ചാനല്‍ നീന്തിക്കടക്കുന്ന ആദ്യത്തെ വനിതയാകാനുള്ള ശ്രമത്തിലായിരുന്നു. കനത്ത മഞ്ഞും എല്ലുമരവിപ്പിക്കുന്ന തണുപ്പും കൊമ്പന്‍ സ്രാവുകളുമായി മല്ലിട്ടുംകൊണ്ട്‌ അവര്‍ നീന്തി. കഠിനമായി പരിശ്രമിച്ചെങ്കിലും മൂടല്‍മഞ്ഞിനാല്‍ മറുകര കാണാന്‍ സാധിക്കാതെ അവര്‍ ശ്രമം ഉപേക്ഷിച്ചു. ലക്ഷ്യത്തിന്‌ വെറും അരനാഴിക അകലെവച്ചാണ്‌ താന്‍ ശ്രമം ഉപേക്ഷിച്ചതെന്ന്‌ മനസ്സിലാക്കിയ ചാഡ്‌വിക്‌ നിരാശയായി. രണ്ടുമാസത്തിനുശേഷം അവര്‍ ശ്രമം തുടര്‍ന്നു. ഇത്തവണ കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടുകൂടി ലക്ഷ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതുകൊണ്ട്‌ വിജയിച്ചു. പുരുഷന്മാരുടെ റിക്കാര്‍ഡ്‌ ഭേദിക്കാനും സാധിച്ചു.

യാത്രാമധ്യേ ഒരാള്‍ റോഡുകള്‍ കൂടിച്ചേരുന്നിടത്തെത്തിയപ്പോള്
‍ അവിടെ കണ്ട പ്രായം ചെന്ന മനുഷ്യനോട്‌ ഒരു ഭാഗത്തേക്ക്‌ പോകുന്ന റോഡ്‌ എവിടെയെത്തിച്ചേരും എന്ന്‌ ചോദിച്ചു. നിങ്ങള്‍ക്ക്‌ എവിടെയാണ്‌ പോകേണ്ടത്‌ എന്ന മറുചോദ്യം അയാള്‍ ചോദിച്ചു. ....എനിക്കറിയില്ല.... എന്ന്‌ യാത്രക്കാരന്‍ പറഞ്ഞപ്പോള്‍ പ്രായം ചെന്ന മനുഷ്യന്റെ മറുപടി ഇപ്രകാരമായിരുന്നു. .......... എന്നാല്‍ നിങ്ങള്‍ക്ക്‌ ഏത്‌ റോഡിലൂടെയും യാത്ര ചെയ്യാം. അതുകൊണ്ട്‌ ഒരു വ്യത്യാസവും വരാനില്ലല്ലോ.... അത്‌ എത്രശരിയാണ്‌.

ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത്‌ ആവശ്യമാണ്‌. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും പലപ്പോഴും മോഹങ്ങള്‍ മാത്രമാണ്‌. അവ ദുര്‍ബലങ്ങളുമാണ്‌. സമയപരിധിയോടും പ്രവര്‍ത്തന പദ്ധതിയോടും കൂടിയ സ്വപ്‌നങ്ങളാണ്‌ ലക്ഷ്യങ്ങള്‍. ലക്ഷ്യങ്ങള്‍ വിലയേറിയതോ അല്ലാത്തതോ ആകാം. വെറും ആഗ്രഹമല്ല. തീവ്രമായ വികാരമാണ്‌ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിമാറ്റുന്നത്‌.

ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ 4 വഴികളുണ്ട്‌.

1. കൃത്യവും വ്യക്തവുമായ ഒരു ലക്ഷ്യം മനസ്സില്‍ കുറിച്ചിടുക.
2. ഈ ലക്ഷ്യം നേടുവാനായി ഒരു പദ്ധതി രൂപീകരിക്കുക.
3. അത്‌ കുറിച്ചുവയ്‌ക്കുക.
4. ഇത്‌ ദിവസവും രണ്ടുനേരം വായിക്കുക.

ലക്ഷ്യം നിര്‍ണ്ണയിക്കപ്പെടാതെ പോകുന്ന കാരണങ്ങള്‍'

1. ശുഭാപ്‌തി വിശ്വാസമില്ലായ്‌മ.- അപകടങ്ങളെക്കുറിച്ച്‌ മാത്രം ചിന്തിക്കുക.
2. പരാജയഭീതി.- ചെയ്യാന്‍ കഴിഞ്ഞില്ലങ്കിലോ എന്ന ഭീതി.
3. വിജയത്തെക്കുറിച്ച്‌ ഒരുതരം ഭയം കുറഞ്ഞ ആത്മാഭിമാനം - വിജയിച്ചാല്‍ വിജയിയുടെ നിലവാരത്തില്‍ ജീവിക്കേണ്ടിവരുമല്ലോ എന്നുള്ള ഭയം.
4. ഉല്‍ക്കര്‍ഷേച്ഛയുടെ അഭാവം - പൂര്‍ത്തീകരിക്കപ്പെട്ട ജീവിതം നയിക്കാനുള്ള ആഗ്രഹമില്ലായ്‌മ. പരിമിതമായ ചിന്താഗതി പുരോഗതിക്ക്‌ തടസ്സമാകുന്നു.
കഥ: വലയില്‍ കുടുങ്ങിയ വലിയ മത്സ്യങ്ങളെയെല്ലാം ഒരാള്‍ തിരികെ പുഴയിലേക്ക്‌ തന്നെ എറിയുകയായിരുന്നു. ഈ വിചിത്ര പ്രവര്‍ത്തി കാണാന്‍ ഇടയായ മറ്റൊരാള്‍ എന്തിനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌ എന്ന്‌ ചോദിച്ചപ്പോള്‍ മീന്‍ പിടുത്തക്കാരന്‍ പറയുകയാണ്‌....എന്റെ വറവുചട്ടി തീരെ ചെറുതാണ്‌..... ഈ പരിമിതമായ ചിന്താഗതിയാണ്‌ പലരുടേയും പുരോഗതിക്ക്‌ തടസ്സം.
5. തിരസ്‌കരിക്കപ്പെടുമെന്നുള്ള ഭയം - ഞാന്‍ ലക്ഷ്യത്തിലെത്തിയില്ലെങ്കില്‍ മറ്റുള്ളര്‍ എന്തുപറയും എന്ന ചിന്ത.
6. നീട്ടിവയ്‌ക്കുന്ന സ്വഭാവം - എന്നെങ്കിലും ഞാന്‍ എന്റെ ലക്ഷ്യം നിര്‍ണ്ണയിക്കും എന്ത ചിന്ത. അടുത്തമാസമാകട്ട.......
7. കുറഞ്ഞ ആത്മാഭിമാനം -
8. ലക്ഷ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ - അവരെ ആരും പഠിപ്പിച്ചുമില്ല.. അവര്‍ പഠിച്ചതുമില്ല.
9. എങ്ങനെ ലക്ഷ്യം നിര്‍ണ്ണയിക്കാം എന്നതിനെക്കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാടില്ലാത്ത അവസ്ഥ. - ഇതിനെ അതിജീവിക്കാന്‍ സത്സംഗം അനിവാര്യമാണ്‌.
ലക്ഷ്യങ്ങള്‍ സമീകൃതമായിരിക്കണം

നമ്മുടെ ജീവിതം 6 അഴികളുള്ള ഒരു ചക്രം പോലെയാണ്‌.

1. കുടുംബം - നാം ജീവിക്കുന്നതിനും ഉപജീവനമാര്‍ഗ്ഗം തേടുന്നതിനും കാരണം നാം സ്‌നേഹിക്കുന്ന കുടുംബാംഗങ്ങളാണ്‌.
2. സാമ്പത്തിക ഘടകം - ഇത്‌ നമ്മുടെ ജോലിയെയും പണം കൊണ്ടു വാങ്ങാന്‍ കഴിയുന്ന വസ്‌തുക്കളെയും സൂചിപ്പിക്കുന്നു.
3. ഭൗതിക ഘടകം - ആരോഗ്യമില്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല (ചുമരില്ലാതെ ചിത്രമെഴുതാന്‍ സാധിക്കില്ല)
4. മാനസികമായ ഘടകം - ഇത്‌ അറിവിനെയും ബുദ്ധിയേയും സൂചിപ്പിക്കുന്നു.
5. സാമൂഹികഘടകം - ഓരോ വ്യക്തിക്കും സംഘടനയ്‌ക്കും സമൂഹത്തോട്‌ ഉത്തരവാദിത്വമുണ്ട്‌. ഇതിന്റെ അഭാവത്തില്‍ സമൂഹം നശിക്കുന്നു.
6. ആത്മീയ ഘടകം - മൂല്യസംഹിത നമ്മുടെ സദാചാരബോധത്തെയും സ്വഭാവഗുണത്തെയും പ്രതിനിധീകരിക്കുന്നു.

ഇതിലേതെങ്കിലും ഘടകങ്ങളുടെ ക്രമം തെറ്റുമ്പോള്‍ ജീവിതത്തിന്റെ സമീകൃതസ്വഭാവം നഷ്‌ടപ്പെടുന്നു. ഗുരുദര്‍ശനം നമ്മുടെ ജീവിതത്തെ സമീകൃത സ്വഭാവമുള്ളതാക്കുന്നു.ഗുരുദര്‍ശനം നമ്മേ മൂല്യബോധമുള്ളവരാക്കുന്നു

ദുരാഗ്രഹിയായ മിഡാസ്‌ രാജാവിന്റെ കഥ പ്രസക്തമാണ്‌. ഒരുദിവസം രാജാവിന്റെ അടുക്കല്‍ ഒരു അപരിചിതന്‍ വന്നു. അദ്ദേഹത്തിന്‌ ഒരു വരം നല്‍കാമെന്ന്‌ പറഞ്ഞു. താന്‍ തൊടുന്നതെല്ലാം സ്വര്‍ണ്ണമായി മാറുന്ന വരം നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നാളെ സുര്യോദയത്തിനു മുമ്പ്‌ താങ്കള്‍ക്ക്‌ വരം ഫലിച്ചുതുടങ്ങും എന്ന്‌ അപരിചിതന്‍ വരവും നല്‍കി യാത്രയായി.
പിറ്റേന്ന്‌ കാലത്ത്‌ ഉണര്‍ന്ന രാജാവ്‌ ഉണര്‍ന്ന ശേഷം കിടക്കയില്‍ തൊട്ടപ്പോള്‍ അത്‌ സ്വര്‍ണ്ണമായിമാറി. ഉദ്യാനത്തിലേക്ക്‌ പോകുന്നതിനുമുമ്പായി ഒരു പുസ്‌തകം എടുക്കാന്‍ ശ്രമിച്ചു. പുസ്‌തകവും സ്വര്‍ണ്ണമായി. രാജാവിന്‌ സന്തോഷം ഇരട്ടിച്ചു. പിന്നീട്‌ ആഹാരം കഴിക്കാനായി ഇരുന്നു. തൊട്ട ഭക്ഷണവും സ്വര്‍ണ്ണമായി. അങ്ങനെ ആഹാരം കഴിക്കാന്‍ സാധിക്കാതെയായി. ആ സമയം തന്റെ പുത്രി ഓടിവന്നു. അദ്ദേഹം പുത്രിയെ കെട്ടിപ്പിടിച്ച്‌ ചുമ്പിച്ചു. അപ്പോള്‍ പുത്രിയും സ്വര്‍ണ്ണപ്രതിമയായി മാറി. രാജാവ്‌ വിഷമത്തിലായി. ഭക്ഷവും ഇല്ല പുത്രിയും ഇല്ലാതായതോടെ രാജാവിന്റെ സങ്കടം വര്‍ദ്ധിച്ച്‌ ഭ്രാന്താകുമെന്ന അവസ്ഥയായി. അപ്പോള്‍ അപരിചിതന്‍ പ്രത്യക്ഷനായി. എന്താ തൊട്ടതെല്ലാം സ്വര്‍ണ്ണമായില്ലേ സന്തോഷമായില്ലേ എന്ന്‌ ചോദിച്ചു. അപ്പോള്‍......ലോകത്തില്‍ ഏറ്റവും ദുഃഖം അനുഭവിക്കുന്ന വ്യക്തി താനാണ്‌ എന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. രാജാവ്‌ അപരിചിതനോട്‌ കരഞ്ഞുകൊണ്ട്‌ മാപ്പ്‌ അപേക്ഷിച്ചു. വരം തിരിച്ചെടുക്കണമെന്നും തനിക്ക്‌ ഇപ്പോഴാണ്‌ ജ്ഞാനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അപരിചിതന്‍ വരം തിരിച്ചെടുക്കുകയും രാജാവിന്‌ പുത്രിയെ തിരികെ ലഭിക്കുകയും ചെയ്‌തു.

1. നമ്മുടെ വികലമായി മൂല്യബോധം ദുരന്തത്തിലേക്ക്‌ നയിക്കും.
2. ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടാതിരിക്കുന്നതിനേക്കള്‍ വലിയ ദുരന്തമായിരിക്കും ആഗ്രഹിക്കുന്നതെല്ലാം നേടുന്നത്‌.

Tuesday, 26 January 2016

അഭിഷേക ഫലങ്ങള്

Pappinisseri Siva Temple's photo.
അഭിഷേക ഫലങ്ങള്
1. പാലഭിഷേകത്തിന്റെ ഫലം ?
കോപതാപാദികള് മാറി ശാന്തതയുണ്ടാകും, ദീര്ഘജീവിതം.
2. നെയ്യഭിഷേകത്തിന്റെ ഫലം ?
സുരക്ഷിത ജീവിതം, മുക്തി, ഗ്രിഹസന്താനഭാഗ്യം.
3. പനിനീരഭിഷേകത്തിന്റെ ഫലം ?
പേരുംപ്രശസ്തിയും, സരസ്വതീകടാക്ഷം.
4. എണ്ണ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
ദൈവീകഭക്തി വര്ദ്ധന
5. ചന്ദനാഭിഷേകത്തിന്റെ ഫലം ?
പുനര്ജ്ജന്മം ഇല്ലാതാകും, ധനവര്ദ്ധനവ് , സ്ഥാനകയറ്റം.
6. പഞ്ചാമൃത അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
ദീര്ഘായുസ്സ് , മന്ത്രസിദ്ധി, ശരീരപുഷ്ടി.
7. ഇളനീര് അഭിഷേകത്തിന്റെ ഫലം ?
നല്ല സന്തതികള് ഉണ്ടാകും, രാജകീയപദവി.
8. ഭാസ്മാഭിഷേകത്തിന്റെ ഫലം ?
ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്ദ്ധിക്കും.
9. പഞ്ചഗവ്യ അഭിഷേകത്തിന്റെ ഫലം ?
പാപങ്ങളില്നിന്നും വിമുക്തി, ആത്മീയ പരിശുദ്ധി.
10. തീര്ത്ഥ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
മനശുദ്ധി, ദുര്വിചാരങ്ങള്‍ മാറും.
11. തേന് അഭിഷേകത്തിന്റെ ഫലം ?
മധുരമായ ശബ്ദമുണ്ടാകും.
12. വാകചാര്ത്ത് അഭിഷേകത്തിന്റെ ഫലം ?
മാലിന്യയങ്ങള് നീങ്ങി പരിശുദ്ധി ലഭിക്കുന്നു.
13. നെല്ലിക്കാപൊടി അഭിഷേകത്തിന്റെ ഫലം ?
അസുഖ നിവാരന്നം.
14. മഞ്ഞപ്പൊടി അഭിഷേകത്തിന്റെ ഫലം ?
ഗ്രിഹത്തില് സുഭിക്ഷത, വശീകരണം, തിന്മകള് അകലും.
15. കാരിബ്, ശര്ക്കര അഭിഷേകത്തിന്റെ ഫലം ?
ഭാവിയെ കുറിച്ച് അറിയുവാന് കഴിയും, ശത്രുവിജയം.
16. പച്ചകല്പ്പുരാഭ
ിഷേകത്തിന്റെ ഫലം ?
ഭയനാശപരിഹാരത്തിന് .
17. ചെറുനാരങ്ങാഭിഷേ
കത്തിന്റെ ഫലം ?
യമഭയം അകലുന്നു.
18. പഴച്ചാര് അഭിഷേകത്തിന്റെ ഫലം ?
ജനങ്ങള് സ്നേഹിക്കും, കാര്ഷികാഭിവൃദ്ധി.
19. തൈരാഭിഷേകത്തിന്റെ ഫലം ?
മാതൃഗുണം, സന്താനലബ്ധി.
20. വലംപിരി ശംഖാഭിഷേകത്തിന്റെ ഫലം ?
ഐശ്വര്യസിദ്ധി
21. സ്വര്ണ്ണാഭിഷേകത്തിന്റെ ഫലം ?
ധനലാഭം
22. സഹസ്രധാരാഭിഷേകത്തിന്റെ ഫലം ?
ആയുര്ലാഭം
23. കലശാഭിഷേകത്തിന്റെ ഫലം ?
ഉദ്ധിഷ്ടകാര്യസിദ്ധി
24. നവാഭിഷേകത്തിന്റെ ഫലം ?
രോഗശാന്തി, സമ്പല് സമൃതി
25. മാബഴാഭിഷേകത്തിന്റെ ഫലം ?
സര്വ്വവിജയം
26. ഗോരോചനാഭിഷേകത്തിന്റെ ഫലം ?
ദീര്ഘായുസ്സ്
27. കസ്തുരി അഭിഷേകത്തിന്റെ ഫലം ?
വിജയം
28. അന്നാഭിഷേകത്തിന്റെ ഫലം ?
ആരോഗ്യം, ആയുര്വര്ദ്ധന

Monday, 25 January 2016

. ദൈവവും പിശാചും നിന്നിൽ നിന്നന്യമല്ല. നീ എന്തിനെ സ്വീകരിക്കുന്നുവോ അതാണ് നിന്നിൽ നിറഞ്ഞു നിൽക്കുന്നത്.

അഴിഞ്ഞുലഞ്ഞ് മുഖം പാതിമറച്ച് കിടക്കുന്ന മുടിയിഴകള്ക്കി‍ടയിലൂടെ തിളയ്ക്കുന്ന കണ്ണുകള്‍ കെണ്ട് ചുറ്റുപാടുകളെ നോക്കി വികൃതമായി തലയാട്ടുകയാണ് തെയ്യക്കുട്ടി. കൈകാലുകല്‍ ബന്ധിച്ചനിലയില്‍ അവളെ ബന്ധുക്കള്‍ ചേര്ന്ന്‍ എടുത്തുകൊണ്ടുവരികയാണ്. ആശ്രമമുറ്റത്തെ ചാരുകസേരയില്‍ ഗുരുസ്വാമി ഇരിക്കുന്നു.
'എന്താ? എവിടുന്നാ?'
യുവതിയുടെ പിതാവ് മുന്നോട്ടുവന്ന് ഉപചാരക്കൈപിടിച്ച് പറഞ്ഞു.
'ചെറായിയില്നി‍ന്നാണ് സ്വാമീ. ഇവള്‍ എന്റെ മകള്‍. കുറേനാളായി ഇങ്ങനെയായിട്ട്. നിവൃത്തികെട്ടു. ഇനി മന്ത്രവും മരുന്നും ബാക്കിയില്ല. സൂര്യകാലടിമനയിലെ മാന്ത്രികര്‍ പറഞ്ഞു ഇവൾക്ക് ബാധോപദ്രവമാണെന്ന്. അവര്‍ കയ്യൊഴിഞ്ഞു. ഇനി ഇവിടുന്നല്ലാതെ ഞങ്ങള്ക്ക്‍ മറ്റൊരു ആശ്രയമില്ല. രക്ഷിക്കണം...'
സ്വാമി അവളെ കരുണാര്ദ്ര‍മായി നോക്കി. തിളച്ചുതൂവുന്ന മിഴികള്ക്ക്‍ ആ നോട്ടം താങ്ങാനായില്ല. അവള്‍ കണ്പോ‍ളതാഴ്‌ത്തി.
'എന്തിനാണ് ആ പാവത്തിനെ കെട്ടിയിട്ടിരിക്കുന്നത്? അഴിച്ചു വിടണം.' സ്വാമി മൊഴിഞ്ഞു.

'അയ്യോ സ്വാമീ... അവള്‍ ഉപദ്രവിക്കും. ഉടുതുണി അഴിച്ചുകളയും. അതാ കെട്ടിയിട്ടിരിക്കുന്നത്.'
'അങ്ങനെ സംഭവിക്കില്ല. അഴിച്ചുവിടൂ.'
അവള്‍ ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടു. സ്വാമി അവളുടെ കണ്ണുകളില്‍ നോക്കി. ദൃഷ്ടിക്കുമപ്പുറത്തേക്ക് കാഴ്ചയെ വലിച്ചുകൊണ്ട് ഒരു മാസ്‌മരതരംഗം സഞ്ചരിക്കുന്നതുപോലെയായിരുന്നു അത്. അവൾ ശാന്തമായി ഇരുന്നു. ഗുരുസ്വാമി അവളോട് വാത്‌സല്യത്തോടെ ചോദിച്ചു:
'ഭയമുണ്ടോ?'
'ഉണ്ട് സ്വാമിൻ.'
'എന്തിന് ഭയപ്പെടണം? ഇവിടെ നീയല്ലാതെ മറ്റൊന്നില്ല. ദൈവവും പിശാചും നിന്നിൽ നിന്നന്യമല്ല. നീ എന്തിനെ സ്വീകരിക്കുന്നുവോ അതാണ് നിന്നിൽ നിറഞ്ഞു നിൽക്കുന്നത്. നീ ദൈവത്തെമാത്രം സ്വീകരിക്കുക. ആരും നിന്നെ ഭയപ്പെടുത്തില്ല. രാത്രികാലങ്ങളിൽ ഒറ്റയ്‌ക്ക് നടക്കുമ്പോൾ ഭയംതോന്നിയാൽ പിന്നിൽ ഒരു ചൂരൽ വീശുന്ന ശബ്ദം കേൾക്കും. അത് നാമായിരിക്കും. നീ പിന്തിരിഞ്ഞു നോക്കരുത്. ഭയപ്പെടുകയുമരുത്.'
എല്ലാം കണ്ട് അത്ഭുതാദരങ്ങളോടെ നില്ക്കുന്ന ബന്ധുജനങ്ങളോട് സ്വാമി മൊഴിഞ്ഞു. ഇവൾ ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. കൊണ്ടുപൊയ്‌ക്കൊള്ളൂ. അവർ സ്വാമിയെ സാഷ്ടാംഗം നമിച്ച് സന്തോഷത്തോടെ മടങ്ങി. ദൈവത്തെ മാത്രം സ്വീകരിക്കാൻ സ്വാമി മൊഴിഞ്ഞത് തെയ്യക്കുട്ടിയിൽ പരിവർത്തനങ്ങൾ വരുത്തി. അവൾ ദൈവത്തെ സ്വീകരിക്കാനായി മനസ് സ്വതന്ത്രമാക്കി വച്ചു. അതാ അവിടെ പരമാത്മസ്വരൂപനായി വന്ന് നിറഞ്ഞു നില്ക്കുന്നു ശ്രീനാരായണഗുരുസ്വാമി. അവൾ പരംപൊരുളിനെ ഗുരുസ്വരൂപത്തിൽ കണ്ട് ഭജിച്ചു. ധന്യമായിരുന്നു ആ ജീവിതം. —
ഇങ്ങനെ പറഞ്ഞാലും തീരാത്ത ഗുരു ചെയ്ത കാരൃങ്ങള്‍ ഒരുപാട്........
ഗുരു നമ്മുടെ അടഞ്ഞ കണ്ണുകള്‍ നേര്‍ക്കഴ്ചയിലേക്ക് തുറക്കുവാന്‍ സഹായിച്ച ലോക ഗുരു ആണ്.....ഗുരുവിനെ
ഗുരുവായ്ക്കണ്ടു അറിഞ്ഞാല്‍ തീര്‍ച്ചയായും ഒരു കാര്യം മനസ്സിലാകും മാതാവും പിതാവും ഗുരുവും ആണ് ദൈവം എന്ന്.....
ഗുരു വെളിച്ചമാണ്......
മനസ്സിലെ ഇരുട്ടിനെ മാറ്റി ഗുരു വെന്ന വെളിച്ചത്തെ അറിയാന്‍ ശ്രമിക്കാം നമുക്ക് .....
ഗുരു പാദം നമിച്ച് .......
LikeComment

Sunday, 24 January 2016

അര്‍ദ്ധനാരീന്വരസ്തവം.................. ഗുരു വിന്‍െ് യോഗവൈഭവമാണ്.

അര്‍ദ്ധനാരീന്വരസ്തവം' ഭക്തിയോടെ ഉരുവിട്ട് ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ ഗുരു മഴയില്ലാതെ കഷ്ടപ്പെടുന്ന ദേശക്കാരോട് ് ഗുരു പറഞു .
അവര്‍ അകമഴിഞു പ്രാര്‍ത്ഥിച്ചു.
മഴപെയ്തു.
ഇതിനു കാരണം ഗുരു വിന്‍െ് യോഗവൈഭവമാണ്.
സുനാമിത്തിരമാലകള്‍ കരയെ കാര്‍ന്നു കെണ്ടിരുന്നപ്പോള്‍ ഭായന്ന ജനം ഗുരു വിനെ കണ്ട് സങ്കടം ബോധിപ്പിച്ചു.
ഗുരു ബോധാനന്ദസ്വാമികളോട് കടല്‍പ്പുറത്ത് ഒരു ലക്ഷ്മണരേഖ വരച്ചിട്ട് അവിടെ തന്നെ കിടന്നു കൊള്ളുവാന്‍ കല്പിച്ചു.
ബോധാനന്ദസ്വാമികള്‍ കല്‍പ്പന അനുസരിച്ചു.
തിരമാലകള്‍ ബോധാനന്ദസ്വാമികള്‍ വരച്ച വര കടന്നു ഉള്ളിലേക്കു കയറിയില്ലാ.
ഈ അതിശയകരമായ സംഭവത്തിന് കാരണം എന്താണ്?
സര്‍വ്വ ശക്തനായ പരമാത്മവും പരമാത്മ സ്വരൂപനായ ഗുരുദേവനും ഗുരുവിനെ അറിഞ് അനുസരിച്ച ബോധാനന്ദസ്വാമികളും തന്നെയാണല്ലോ?
ഇവിടെയും ഗുരുവിന്‍െ് യോഗവൈഭവം തന്നെയാണ് കാരണമായി വരുന്നത്.
ഇത് എല്ലാവര്‍ക്കും അറിയുന്നകാരൃം ആണ് ഇപ്പോള്‍ പറയാന്‍ കാരണം ...
ഗുരു വിനെ ഒരു സാമൂഹൃ പരിഷ്കര്‍ത്താവയും നവോദ്ഥാനനായകനായും ....മാത്രം പറഞ്ഞുകൊണ്ട് നടക്കുന്നവര്‍ ....ഗുരുവിനെ അന്തര്‍ ആനയേ....ഇങ്ങനെ ആണോ കാണുന്നത് അതുപോലെയാണ് ....
ഗുരു കവിയായിരുന്നു....വൈദൃന്‍ ആയിരുന്നു നവോദ്ഥാനനായകനയിരുന്നു സാമൂഹൃ പരിഷ്കര്‍ത്താവായിരുന്നു .....
അതിനെല്ലാം മുകളില്‍ സാഷാല്‍ ഈശ്വരന്‍ തന്നെയാണ് .....
അത് മനസിലാകേണ മെങ്കില്‍ ഗുരു വിനെ അറിയാനും പഠിക്കാനും തയ്യാറാകണം ...അതല്ലാതെ അവിടുന്നോ അറ്റവും മൂലയും അറിഞ് വെച്ചിട്ട് പുലഭൃം പറഞുനടക്കരുത് ...
ചില വിഡ്ഡികല്‍ പറയുന്നത് ഗുരുതന്നേ പറഞിട്ടുണ്ട് ...ഗുരു വിനെ പൂജിക്കാന്‍ പടില്ലാ എന്ന് പറഞിട്ടു .....പൂജിക്കുന്നത് എന്തിനണ് എന്ന്....എനിക്ക് അവരോട് പറയാന്‍ ഉള്ളത് എന്താണ് ്ഗുരുവിനെ അറിയാതെ ഗുരുവിന്‍െ ചരിത്രം അറിയാതെ എന്തിനാണ് ഇങ്ങനെ പറഞ് നടക്കുന്നത്....
തലശ്ശേരിജഗന്നാഥ ക്ഷേത്രത്തില്‍ ഗുരു സ്വശരിരാനായ് ഇരിക്കുബോള്‍ ആണ് ഗുരുവിന്‍െ വിഗ്രഹം പ്രതിഷ്ഠിച്ചത് ...അതുപോലെ തന്നെ ഗുരുവിന്‍െ ഷഷ്ഠിപുര്‍ത്തിക്ക് കുമാരനാശന്‍ എഴുതിയ ഗുരുസ്തവും എഴുതി വായിച്ചു കേള്‍പ്പിക്കുക ഉണ്ടായി
അപ്പോള്‍ ‍ ഗുരു പറഞ മറുപടി ..കെള്ളമല്ലോ കുമാരു നന്നായി എഴുതുന്നുണ്ട് .....നന്നായി വരും എന്‌ന പറഞ് ഗുരു അനുഗ്രഹിച്ചു.
ഗുരു വിന്‍െ വിഗ്രഹം പ്രതിഷ്ഠ ചെയ്യേണ്ടങ്കില്‍ ഗുരുവിനെ ആരാതിക്കെണ്ടങ്കില്‍ അന്ന് തന്നെ ഗുരു പറഞേനെ....
ഗുരു തന്നെ അരതിക്കണമേന്നും പറഞില്ലാ ...ആരാതിക്കെണ്ടന്നും പറഞ്ഞിട്ടില്ലാ പിന്നെ എന്താണ് ഈ ദുഷ്പ്രചരണം നടത്തുന്നത്....
ഗുരു വിന്‍െ് സമാധിയോപ്പോലും വികലമായിട്ടാണ് ഈക്കുട്ടര്‍ പറഞ് നടക്കുന്നത്.
എനിക്ക് പറയാനുള്ളത് ഗുരു വിനെ അറിയാതെ അതിയപ്രസംഗം നടത്താതെ അറിയാന്‍ ശ്രമിക്കാം നമുക്കെന്നായ്....
ഗുരു പറഞവഴി വളരെ ക്ളെശം പിടിച്ചതാണ്...നമുക്ക് ഒരുപാട് തടസ്സവും നേരിടെണ്ടി വന്നേക്കാം....
പക്ഷേ നമ്മേ കാത്തിരിക്കുന്നത് അതിഭയങ്കര മായ വിജയം ആണ്.....
ഇതുപോലെ ഒരു ഗുരു അല്ലെങ്കില്‍ ഈശ്വരന്‍ ഇനിയും ഈഭുമിയില്‍ അവതരിക്കില്ലാ....
ഗുരു വിനെ അറിഞാല്‍ നമുക്ക് പത്തും പലതും ദൈവങ്ങള്‍ ഉണ്ടാകില്ലാ......
ഇത് എന്‍െ് അനുഭവം ആണ് ......സതൃം....എനിക്ക് ഈ ജന്‍മ്മം പൊര ഗുരു വിനെ അറിയാന്‍....ഇനിയും ഒരു 100ജന്‍മ്മം എടുത്താലും അത് സാധിക്കില്ലാ.....
നമ്മുടെ കൈയ്യില്‍ കല്പ്പ വൃക്ഷം ഉള്ളപ്പോള്‍ എന്തിനെ കാഞ്ഞരം തേടി അലയണം..
ഗുരുദേവ ആ പാദങ്ങളില്‍ ഈ അടിയന്‍െ കണ്ണുനീര്‍ പ്രണാമം അര്‍പ്പിക്കുന്നു സ്വികരിച്ചാലും ഭഗവാനെ......

Tuesday, 19 January 2016

ഇതാ ഒരു വിശ്വഗുരു കാവിയെ നിരസിച്ചുകൊണ്ട് ശിഷ്യനെ അദ്ദേഹത്തിന്റെ പരമ്പരാഗതവേഷത്തില്‍ സന്യാസിയാക്കുന്നു

ക്രിസ്ത്യാനിയായി വളര്‍ന്ന ഏണസ്റ്റ് കെര്‍ക്കിനെ ജീവിതത്തില്‍ ഒന്നേ ആകര്‍ഷിച്ചുള്ളൂ. എല്ലാ മതങ്ങളും ഒന്നുതന്നെയെന്നരുളിയ ശ്രീനാരായണഗുരു സന്ദേശം. അതിന്റെ പ്രഭാവം ജീവിതത്തെ മാറ്റിമറിച്ചപ്പോള്‍ ശിവഗിരിയിലെത്തി ഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ തീരുമാനിച്ചു. സന്യാസം സ്വീകരിക്കേണ്ടവര്‍ ചിത്രാപൗര്‍ണ്ണമിയുടെ തലേദിവസം തലമുണ്ഡനത്തിനായി ഊഴമിട്ട് കാത്തിരിക്കുന്നു. ഏണസ്റ്റ് കെര്‍ക്കിന്റെ ഊഴമെത്തിയപ്പോള്‍ ഗുരു പറഞ്ഞു : തലമുണ്ഡനം വേണ്ട, വ്രതമെടുത്തോളൂ . കുന്നിന്‍മുകളിലെ വിശുദ്ധമായ കാറ്റില്‍ ആ ചെമ്പന്‍തലമുടികള്‍ അതുകേട്ട് ആഹ്‌ളാദത്തോടെ ഗുരുവിന് നന്ദി പറഞ്ഞിട്ടുണ്ടാവാം. വിരാജഹോമത്തില്‍ നിന്നും ഗുരു കെര്‍ക്കിനെ ഒഴിവാക്കി.
പിറ്റേന്ന് എല്ലാവര്‍ക്കും കാഷായം നല്കി പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചു. കെര്‍ക്കിന്റെ ഊഴമെത്തി. നീണ്ടുമെലിഞ്ഞ സ്വര്‍ണ്ണവര്‍ണ്ണമുള്ള ഗുരുപാദത്തില്‍ ശിരസ്സുനമിച്ച കെര്‍ക്കിന് ദീക്ഷാവസ്ത്രം
നല്കി. ഒരു ജോഡി പാന്റ്‌സും ഷര്‍ട്ടും ടൈയും ഷൂസും അടങ്ങിയ ഒരു പായ്ക്കറ്റ്. കെര്‍ക്ക് ഞെട്ടി. ഇന്ത്യയില്‍ വന്നിട്ട് ഒരുപാടുവര്‍ഷമായി. ഹിമാലയം മുതല്‍ക്ക് തെക്കോട്ടുള്ള യാത്രയായിരുന്നു. എത്രയോ ആശ്രമങ്ങള്‍, മഠങ്ങള്‍.
സത്യാന്വേഷണത്തിന്റെ അന്തിമഘട്ടമെന്നനിലയിലാണ് ശിവഗിരിയിലെത്തിയത്. ആശ്രമമെന്നാല്‍ ഇന്ത്യന്‍രീതിയില്‍ കാവിമയമാണ്. ഇവിടെ ഇതാ ഒരു വിശ്വഗുരു കാവിയെ നിരസിച്ചുകൊണ്ട് ശിഷ്യനെ അദ്ദേഹത്തിന്റെ പരമ്പരാഗതവേഷത്തില്‍ സന്യാസിയാക്കുന്നു. കണ്ടുനിന്നവര്‍ക്കും വല്ലാത്ത അമ്പരപ്പ്. ഇരുപതാംനൂറ്റാണ്ടിന്റെ ഇരുളടഞ്ഞ തുടക്കകാലത്തുനിന്ന് വരുംകാലത്തിന്റെ വിശാലസ്വാതന്ത്ര്യത്തിലേക്ക് യോഗനയനങ്ങള്‍ നീട്ടിയ ഒരു ഋഷിയെ ഭാരതഭൂമി അന്നാദ്യമായി കണ്ടറിയുകയായിരുന്നു.
ഗുരു നല്കിയ ദീക്ഷാവസ്ത്രം ധരിച്ചെത്തിയ ശിഷ്യനോട് അദ്ദേഹം മൊഴിഞ്ഞു, ‘വസ്ത്രമല്ല സന്യാസത്തിന് പ്രധാനം, ത്യാഗമാണ്’. മനസ്സും ശരീരവും ആ പാദത്തിലര്‍പ്പിച്ച് സായ്പ് വീണ്ടും വീണ്ടും വണങ്ങി. ഒരു സ്മൃതിയിലും വേദങ്ങളിലും പരാമര്‍ശിക്കപ്പെടാത്ത സത്യദര്‍ശനത്തിന്റെ പുതിയ അദ്ധ്യായം. ഇന്ത്യന്‍ ഋഷിപരമ്പരയില്‍ ഗവേഷണം നടത്തിയ കാലങ്ങളിലൊന്നും ഇതുപോലൊരു മഹാത്ഭുതത്തെ കാണാതെപോയത് വലിയ നഷ്ടമായി കെര്‍ക്കിന് അനുഭവപ്പെട്ടു. ലോകത്തിന്റെ ഹൃദയനൈര്‍മ്മല്യം വെളുത്ത മഞ്ഞുകട്ടകളായി ഉറഞ്ഞുകൂടുന്ന ഹിമാലയസാനുക്കളില്‍ ഭാരതം കരുതിവച്ചിരിക്കുന്ന സമാധാനം സ്വാംശീകരിച്ച് ഒരു സന്യാസിയായി ജീവിക്കണം എന്നായിരുന്നു ഇന്ത്യയിലെത്തുമ്പോള്‍ ഏണസ്റ്റ് കെര്‍ക്കിന്റെ ആഗ്രഹം. അവിടം മുതല്‍ തിരയുന്നതാണ് പൂര്‍ണ്ണസമര്‍പ്പണത്തിനു പറ്റിയ ഒരു ഗുരുമുഖം.
കടപ്പാട് - പ്രസാദ്‌ .G .പണിക്കര്‍

Thursday, 14 January 2016

ഗുരുദേവന്‍റെ ദിനചര്യ

ഗുരുദേവന്‍റെ ദിനചര്യ
തൃപ്പാദങ്ങള്‍ അധികവും ഉറങ്ങാറില്ലായിരുന്നു.ഉറക്കം കുറവായിരുന്നു എന്നാണറിവ്.പാറപ്പുറങ്ങളില്‍,നദിക്കരയില്‍,സമുദ്രതീരങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഏകാന്തതയില്‍ മണിക്കൂറുകളോളം ധ്യാനത്തിലോ ദ്രിശ്യങ്ങള്‍ വീക്ഷിച്ചോ ചലനമറ്റപോലെ ദീര്‍ഘനേരം ഇരിക്കുമായിരുന്നു.
തൃപ്പാദങ്ങളുടെ ഗൃഹസ്ഥശിക്ഷ്യനായിരുന്ന സുബ്രഹ്മണ്യന്‍ പോറ്റി (ശ്രീനാരായണപുരം ക്ഷേത്രത്തിലെ തുപ്പന്‍ പോറ്റി) ഒരിക്കല്‍ പറഞ്ഞത് ഗുരുദേവന്‍റെ സമാധിക്കു ശേഷം തനിക്കും ഉറക്കം കുറവായിരുന്നു എന്നാണ്.അതിനെ അദ്ധേഹം പറഞ്ഞ കാരണം ഗുരുദേവന്‍റെ ചൈതന്യത്തെ താന്‍ ആവാഹിച്ചുപൂജിക്കുകയാണ് എന്നാണ്.ഒരു ദേവതയുടെ സ്വഭാവമായിരിക്കും അതിന്‍റെ ഭക്തനും സ്വാമിയെ താന്‍ ദേവനായിട്ടാരാധിക്കുവാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സ്വാമികളുടെ പല സ്വഭാവങ്ങളും തന്നില്‍ അനുഭവപ്പെടുകയായിരുന്നു.വര്‍ക്കലയില്‍ മിക്കവാറും സമുദ്രതീരത്തായിരിക്കും രാത്രികാലങ്ങളില്‍ ചെന്നിരിക്കുക.അരുവിപ്പുറത്ത് മലമുകളിലോ ചിലപ്പോള്‍ നദീതീരത്തോ ആയിരിക്കും.ആലുവായിലും പുഴക്കരയിലോ ചിലപ്പോള്‍ കുറച്ചകലെയുള്ള ശ്രീനാരായണ ഗിരി എന്നറിയപ്പെടുന്ന കുന്നിലോ പോയിരിക്കുമായിരുന്നു.
ഗുരുദേവന്‍ പല്ല് തേയ്ക്കുവാന്‍ ഉപയോഗിച്ചിരുന്നത് അരയാലിന്റെയോ വേപ്പിന്റെയോ കമ്പ് ചതയ്ച്ചായിരുന്നു.അല്പം കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത ഉമിക്കരിയും ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചിരുന്നു.രാവിലെ പ്രാഥമിക കൃത്യങ്ങള്‍ക്ക് പുറപ്പെടുമ്പോള്‍ കമന്ടലുവില്‍ വെള്ളവുമായി അന്തേവാസികള്‍ പിന്നാലെ പോകുമായിരുന്നു.കുറേ ചെല്ലുമ്പോള്‍ സ്വാമികള്‍ തിരിഞ്ഞു ഒന്ന് നോക്കും,അപ്പോള്‍ പിന്തുടരുന്നവര്‍ കമന്ടലുവും വെള്ളവും അവിടെ വൈയ്ക്കും.ഗുരുദേവന്‍ അത് എടുത്തുകൊണ്ടു കുറേക്കൂടി വിജനമായ ഒരു സ്ഥലത്ത് എത്തി ഒരു കുഴിയുണ്ടാക്കി അതില്‍ മലമൂത്രവിസര്‍ജ്ജനം നടത്തി മണ്ണിട്ടുമൂടുമായിരുന്നു.അന്ത്യകാലങ്ങളില്‍ മറ്റുള്ളവര്‍ തന്നെ കുഴിയുണ്ടാക്കി കൊടുത്തിരുന്നു.ദിവസം രണ്ടുനേരം (അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മൂന്ന് നേരം) ഗുരുദേവന്‍ കുളിച്ചിരുന്നതായിട്ടാണ് അറിവ്.തലയില്‍ കാച്ചിയ എണ്ണയും ദേഹത്ത് തൈലവും ആയിരുന്നു പുരട്ടിയിരുന്നത്.പുറത്ത് മറ്റുള്ളവരെക്കൊണ്ട് ചിലപ്പോള്‍ തൈലം പുരട്ടിക്കുമായിരുന്നു.യാത്രാവേളകളില്‍ മറ്റു വീടുകളില്‍ ചെന്ന് താമസിക്കുമ്പോള്‍ കലേക്കൂട്ടി മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ ദൂരെ എവിടെയെങ്കിലും പോയി പ്രാഥമികകൃത്യങ്ങളും കുളിയും നടത്തിവരുമായിരുന്നു.തന്നെ പരിചരിച്ചു കഴിയുന്നവരും രണ്ടുനേരത്തില്‍ കുറയാതെ അടിച്ചുനനച്ചുകുളിക്കണം എന്നത് ഗുരുദേവന് വളരെ നിര്‍ബന്ധമായിരുന്നു.ശുചിത്വം ഇല്ലാത്തത് കൊണ്ടാണ് ശരീരത്തില്‍ ഈച്ചയും,കൊതുകളും ഒക്കയും വന്നു പറ്റുന്നത് എന്ന് ഗുരുദേവന്‍ പറഞ്ഞിരുന്നു.
ഒരിക്കല്‍ മാമ്പലം വിദ്യാനന്ദസ്വാമികളും ഗുരുദേവനും കൂടി ഒരു വനപ്രദേശത്ത് ചെന്ന് കഴിയുമ്പോള്‍ വിദ്യാനന്ദ സ്വാമികളെ കുറേ കൊതുകുകള്‍ കടിച്ചു.അദേഹം ചൊറിയുന്നത് കണ്ടിട്ട് ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞു - ഇങ്ങനെ ചൊറിയരുത് ദേഹത്ത് തൊലി പോറ്റി രക്തം വരും.അത് പഴുത്തു വൃണം ആകും.അപ്പോള്‍ കൂടുതല്‍ കൊതുകുകളും ഈച്ചകളും വന്നു ശല്യം ചെയ്യും.കൊതുകുകള്‍ കടിച്ചാല്‍ കഴിവതും നല്ലചൂടുവെള്ളത്തില്‍ ദേഹം കഴുകുക.അപ്പോള്‍ ശരീരത്ത് ബാധിച്ച കൊതുകിന്‍റെ വിഷം മാറിക്കൊള്ളും.മാത്രമല്ല ദേഹം കഴുകുമ്പോള്‍ ശരീരത്തെ അഴുക്കും ദുര്‍ഗന്ധവും നഷ്ടപ്പെടുകയും ചെയ്യുന്നു.ഗുരുദേവന്‍ ഇഞ്ച പതപ്പിച്ച് ദേഹത്ത് തേച്ചാണ് മെഴുക്കിയിരുന്നത്.ചിലപ്പോള്‍ പയറിന്റെ പൊടിയും തേച്ചിരുന്നു.യാത്രാവേളയില്‍ ചില പച്ചിലകള്‍ ഞെരുടി തലയിലും ദേഹത്തും തേച്ചാണ് കുളിച്ചിരുന്നത്.(വിദ്യാനന്ദ സ്വാമികളുടെ കുറിപ്പ്).
രണ്ടാഴ്ചയില്‍ ഒരിക്കല്‍ ആയിരുന്നു ഗുരുദേവന് ഷൌരം ചെയ്തിരുന്നത്.ക്ഷുരകന്‍ കുളിച്ച് വെള്ള വസ്ത്രങ്ങളും ധരിച്ച് ക്ഷൌരം ചെയ്യുവാനുള്ള ഉപകരണങ്ങള്‍ ചൂടുവള്ളത്തില്‍ കഴുകിവേണം ക്ഷൌരം ചെയ്യുവാന്‍.ഗുരുദേവന്‍ പരുക്കന്‍ വസ്ത്രങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.രാവിലെ ധരിക്കുന്ന അടിവസ്ത്രം (കൗപീനം)ഉള്‍പ്പെടെ എല്ലാ വസ്ത്രങ്ങളും വൈകുന്നേരം മാറുമായിരുന്നു.പാചകനും ഇങ്ങനെ തന്നെ വേണമായിരുന്നു.അയാള്‍ പാത്രങ്ങള്‍ ഒക്കയും കഴുകി വച്ചിട്ട് പോയി കുളിക്കണം.കുളി കഴിഞ്ഞുവന്ന് പാചകം.പാചകം കഴിഞ്ഞാല്‍ വീണ്ടും ഒരിക്കല്‍ കൂടി കുളിക്കണം.കുളി കഴിഞ്ഞിട്ടാണ് ഭക്ഷണം വിളമ്പുന്നത്.തന്‍റെ പാചകന്‍,ക്ഷുരകന്‍,കൂടെ നിന്ന് പരിച്ചരിക്കുന്നവര്‍ തുടങ്ങി ആരുടെയെങ്കിലും ശരീരത്തിലോ,വസ്ത്രങ്ങളിലോ വിയര്‍പ്പിന്‍റെ ദുര്‍ഗന്ധം ഉണ്ടാകരുത് എന്ന് സ്വാമികള്‍ക്ക് വളരെ നിര്‍ബധമായിരുന്നു.തന്‍റെ സമീപത്തിരുന്നു ഭക്ഷണം കഴിക്കുന്നവര്‍ ശബ്ദം ഉണ്ടാക്കി ചവയ്ക്കുക,വെള്ളം കുടിക്കുമ്പോള്‍ ശബ്ദം ഉണ്ടാക്കുക,ഏമ്പക്കം വിടുക,ചുമയ്ക്കുക ഇതൊന്നും സ്വാമികള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

Saturday, 2 January 2016

ഗുരുവിന്‍റെ ദൈവദശകം അര്‍ത്ഥവ്യാഖ്യാനം ചെയ്തിട്ടുണ്ടോ?................

ഗുരുവിന്‍റെ ദൈവദശകം അര്‍ത്ഥവ്യാഖ്യാനം ചെയ്തിട്ടുള്ളതായി അറിവില്ല.സംസ്കൃതഭാഷാ പണ്ഡിതരും ഗുരുവിന്‍റെ വാത്സല്യ ശിഷ്യന്മാരുമായിരുന്ന മഹാകവികുമാരനാശാനോ സഹോദരനയ്യപ്പനോ ദൈവദശകത്തിന് അര്‍ത്ഥവിവരണമെഴുതുകയോ ഏതെങ്കിലുമൊരു സദസ്സില്‍ അതിലടങ്ങിയിരിക്കുന്ന ആശയതലങ്ങളെന്തെന്ന് വിശദീകരിച്ച് ജനങ്ങളെ ഉല്‍ബുദ്ധരാക്കുകയോ ചെയ്തിട്ടുള്ളതായി അറിവില്ല.ദൈവദശകത്തെ പുരസ്ക്കരിച്ച് നിരവധി വൈവിധ്യപൂര്‍ണ്ണവും വൈചിത്ര്യവും നിറഞ്ഞ നിരൂപണങ്ങളും വ്യാഖ്യാനങ്ങളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.ഇതില്‍ ഏതുപണ്ഡിതനെഴുതിയ അര്‍ത്ഥവ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ഇന്‍ഡ്യയിലും ലോകത്തുമഉള്ള വ്യത്യസ്ഥഭാഷകളിലേക്ക് ദൈവദശകം എന്ന അര്‍ത്ഥവത്തായ ചരിത്രകൃതി വിവര്‍ത്തനം ചെയ്യുന്നതെന്ന് ഇപ്പോള്‍ ഈ സംരംഭത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എല്ലാവരേയും ബോധ്യപ്പെടുത്തുന്ന നിലയില്‍ വെളിപ്പെടുത്താമോ?മൗനംവിദ്വാനുഭൂഷണമല്ലല്ലോ?കൂടുതല്‍ ഭാഷാപഠനമര്‍ഹിക്കുന്നതും കൂടുതല്‍ നിരൂപണത്തിനും സാധ്യതയുള്ളതുമായ ഗുരു വചനങ്ങളെ പഠിക്കാനും അര്‍ത്ഥവിശകലനംചെയ്യാനും കഴിയുന്ന നിലയില്‍ വേദപഠനം നടത്തിയിട്ടുള്ളവരാണോ ഇപ്പോള്‍ ഈ സംരംഭത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്?മലയാളഭാഷ ആര്യഭാഷയാണെന്നുപോലും ഇവര്‍ തിരിച്ചറിയുന്നുണ്ടോ?ഭാഷയിലെ വിഗ്രഹങ്ങളും സങ്കേതങ്ങളും തിരിച്ചറിഞ്ഞ് ഭാഷയെപ്രയോഗിക്കാന്‍ പഠിച്ചിട്ടുള്ളവരാണോ ഇക്കൂട്ടര്‍?.ചരിത്രപശ്ചാത്തലത്തില്‍ ഭാഷാസംസ്ക്കാരത്തെ തിരിച്ചറിയാതെ അക്ഷരജ്ഞാനബോധമില്ലാതെ ഗുരുവിന്‍റെ ഏതൊരുകൃതിയും ആര്‍ക്കും അര്‍ത്ഥവിശകലനംചെയ്ത് ശരിയായ ആശയംഗ്രഹിക്കാനാവില്ല.ദൈവദശകം പ്രാര്‍ത്ഥനാരൂപത്തിലുള്ള മനോഹരമായ ഒരു ചരിത്രാവിഷ്ക്കാരമാണ്.അതില്‍ കേരളത്തിന്‍റേയും ഭാരതത്തിന്‍റേയും ലോകത്തിന്‍റേയും ചരിത്രംഅനാവരണം ചെയ്യുന്നു.ഭവാബ്ധി എന്ന സാങ്കേതികപദം മലയാളഭാഷയില്‍ ആദ്യമായി പയോഗിച്ചത് ശ്രീനാരായണഗുരുവാണ്.ഈ പദത്തിന്‍റെ അക്ഷരാര്‍ത്ഥം ഏതെങ്കിലുമൊരുപണ്ഡിതന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടുണ്ടോ?ഗുരു പറയുന്ന "മായ" എന്താണെന്ന് ഒരുപണ്ഡിതനും ഇതുവരെ ഗ്രഹിച്ചിട്ടില്ല.