അഴിഞ്ഞുലഞ്ഞ്
മുഖം പാതിമറച്ച് കിടക്കുന്ന മുടിയിഴകള്ക്കിടയിലൂടെ തിളയ്ക്കുന്ന
കണ്ണുകള്‍ കെണ്ട് ചുറ്റുപാടുകളെ നോക്കി വികൃതമായി തലയാട്ടുകയാണ്
തെയ്യക്കുട്ടി. കൈകാലുകല്‍ ബന്ധിച്ചനിലയില്‍ അവളെ ബന്ധുക്കള്‍ ചേര്ന്ന്‍
എടുത്തുകൊണ്ടുവരികയാണ്. ആശ്രമമുറ്റത്തെ ചാരുകസേരയില്‍ ഗുരുസ്വാമി
ഇരിക്കുന്നു.
'എന്താ? എവിടുന്നാ?'
യുവതിയുടെ പിതാവ് മുന്നോട്ടുവന്ന് ഉപചാരക്കൈപിടിച്ച് പറഞ്ഞു.
'ചെറായിയില്നിന്നാണ് സ്വാമീ. ഇവള്‍ എന്റെ മകള്‍. കുറേനാളായി ഇങ്ങനെയായിട്ട്. നിവൃത്തികെട്ടു. ഇനി മന്ത്രവും മരുന്നും ബാക്കിയില്ല. സൂര്യകാലടിമനയിലെ മാന്ത്രികര്‍ പറഞ്ഞു ഇവൾക്ക് ബാധോപദ്രവമാണെന്ന്. അവര്‍ കയ്യൊഴിഞ്ഞു. ഇനി ഇവിടുന്നല്ലാതെ ഞങ്ങള്ക്ക്‍ മറ്റൊരു ആശ്രയമില്ല. രക്ഷിക്കണം...'
സ്വാമി അവളെ കരുണാര്ദ്രമായി നോക്കി. തിളച്ചുതൂവുന്ന മിഴികള്ക്ക്‍ ആ നോട്ടം താങ്ങാനായില്ല. അവള്‍ കണ്പോളതാഴ്‌ത്തി.
'എന്തിനാണ് ആ പാവത്തിനെ കെട്ടിയിട്ടിരിക്കുന്നത്? അഴിച്ചു വിടണം.' സ്വാമി മൊഴിഞ്ഞു.

'അയ്യോ സ്വാമീ... അവള്‍ ഉപദ്രവിക്കും. ഉടുതുണി അഴിച്ചുകളയും. അതാ കെട്ടിയിട്ടിരിക്കുന്നത്.'
'അങ്ങനെ സംഭവിക്കില്ല. അഴിച്ചുവിടൂ.'
അവള്‍ ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടു. സ്വാമി അവളുടെ കണ്ണുകളില്‍ നോക്കി. ദൃഷ്ടിക്കുമപ്പുറത്തേക്ക് കാഴ്ചയെ വലിച്ചുകൊണ്ട് ഒരു മാസ്‌മരതരംഗം സഞ്ചരിക്കുന്നതുപോലെയായിരുന്നു അത്. അവൾ ശാന്തമായി ഇരുന്നു. ഗുരുസ്വാമി അവളോട് വാത്‌സല്യത്തോടെ ചോദിച്ചു:
'ഭയമുണ്ടോ?'
'ഉണ്ട് സ്വാമിൻ.'
'എന്തിന് ഭയപ്പെടണം? ഇവിടെ നീയല്ലാതെ മറ്റൊന്നില്ല. ദൈവവും പിശാചും നിന്നിൽ നിന്നന്യമല്ല. നീ എന്തിനെ സ്വീകരിക്കുന്നുവോ അതാണ് നിന്നിൽ നിറഞ്ഞു നിൽക്കുന്നത്. നീ ദൈവത്തെമാത്രം സ്വീകരിക്കുക. ആരും നിന്നെ ഭയപ്പെടുത്തില്ല. രാത്രികാലങ്ങളിൽ ഒറ്റയ്‌ക്ക് നടക്കുമ്പോൾ ഭയംതോന്നിയാൽ പിന്നിൽ ഒരു ചൂരൽ വീശുന്ന ശബ്ദം കേൾക്കും. അത് നാമായിരിക്കും. നീ പിന്തിരിഞ്ഞു നോക്കരുത്. ഭയപ്പെടുകയുമരുത്.'
എല്ലാം കണ്ട് അത്ഭുതാദരങ്ങളോടെ നില്ക്കുന്ന ബന്ധുജനങ്ങളോട് സ്വാമി മൊഴിഞ്ഞു. ഇവൾ ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. കൊണ്ടുപൊയ്‌ക്കൊള്ളൂ. അവർ സ്വാമിയെ സാഷ്ടാംഗം നമിച്ച് സന്തോഷത്തോടെ മടങ്ങി. ദൈവത്തെ മാത്രം സ്വീകരിക്കാൻ സ്വാമി മൊഴിഞ്ഞത് തെയ്യക്കുട്ടിയിൽ പരിവർത്തനങ്ങൾ വരുത്തി. അവൾ ദൈവത്തെ സ്വീകരിക്കാനായി മനസ് സ്വതന്ത്രമാക്കി വച്ചു. അതാ അവിടെ പരമാത്മസ്വരൂപനായി വന്ന് നിറഞ്ഞു നില്ക്കുന്നു ശ്രീനാരായണഗുരുസ്വാമി. അവൾ പരംപൊരുളിനെ ഗുരുസ്വരൂപത്തിൽ കണ്ട് ഭജിച്ചു. ധന്യമായിരുന്നു ആ ജീവിതം. —
ഇങ്ങനെ പറഞ്ഞാലും തീരാത്ത ഗുരു ചെയ്ത കാരൃങ്ങള്‍ ഒരുപാട്........
ഗുരു നമ്മുടെ അടഞ്ഞ കണ്ണുകള്‍ നേര്‍ക്കഴ്ചയിലേക്ക് തുറക്കുവാന്‍ സഹായിച്ച ലോക ഗുരു ആണ്.....ഗുരുവിനെ
ഗുരുവായ്ക്കണ്ടു അറിഞ്ഞാല്‍ തീര്‍ച്ചയായും ഒരു കാര്യം മനസ്സിലാകും മാതാവും പിതാവും ഗുരുവും ആണ് ദൈവം എന്ന്.....
ഗുരു വെളിച്ചമാണ്......
മനസ്സിലെ ഇരുട്ടിനെ മാറ്റി ഗുരു വെന്ന വെളിച്ചത്തെ അറിയാന്‍ ശ്രമിക്കാം നമുക്ക് .....
ഗുരു പാദം നമിച്ച് .......

No comments:
Post a Comment