Saturday, 2 January 2016

ഗുരുവിന്‍റെ ദൈവദശകം അര്‍ത്ഥവ്യാഖ്യാനം ചെയ്തിട്ടുണ്ടോ?................

ഗുരുവിന്‍റെ ദൈവദശകം അര്‍ത്ഥവ്യാഖ്യാനം ചെയ്തിട്ടുള്ളതായി അറിവില്ല.സംസ്കൃതഭാഷാ പണ്ഡിതരും ഗുരുവിന്‍റെ വാത്സല്യ ശിഷ്യന്മാരുമായിരുന്ന മഹാകവികുമാരനാശാനോ സഹോദരനയ്യപ്പനോ ദൈവദശകത്തിന് അര്‍ത്ഥവിവരണമെഴുതുകയോ ഏതെങ്കിലുമൊരു സദസ്സില്‍ അതിലടങ്ങിയിരിക്കുന്ന ആശയതലങ്ങളെന്തെന്ന് വിശദീകരിച്ച് ജനങ്ങളെ ഉല്‍ബുദ്ധരാക്കുകയോ ചെയ്തിട്ടുള്ളതായി അറിവില്ല.ദൈവദശകത്തെ പുരസ്ക്കരിച്ച് നിരവധി വൈവിധ്യപൂര്‍ണ്ണവും വൈചിത്ര്യവും നിറഞ്ഞ നിരൂപണങ്ങളും വ്യാഖ്യാനങ്ങളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.ഇതില്‍ ഏതുപണ്ഡിതനെഴുതിയ അര്‍ത്ഥവ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ഇന്‍ഡ്യയിലും ലോകത്തുമഉള്ള വ്യത്യസ്ഥഭാഷകളിലേക്ക് ദൈവദശകം എന്ന അര്‍ത്ഥവത്തായ ചരിത്രകൃതി വിവര്‍ത്തനം ചെയ്യുന്നതെന്ന് ഇപ്പോള്‍ ഈ സംരംഭത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എല്ലാവരേയും ബോധ്യപ്പെടുത്തുന്ന നിലയില്‍ വെളിപ്പെടുത്താമോ?മൗനംവിദ്വാനുഭൂഷണമല്ലല്ലോ?കൂടുതല്‍ ഭാഷാപഠനമര്‍ഹിക്കുന്നതും കൂടുതല്‍ നിരൂപണത്തിനും സാധ്യതയുള്ളതുമായ ഗുരു വചനങ്ങളെ പഠിക്കാനും അര്‍ത്ഥവിശകലനംചെയ്യാനും കഴിയുന്ന നിലയില്‍ വേദപഠനം നടത്തിയിട്ടുള്ളവരാണോ ഇപ്പോള്‍ ഈ സംരംഭത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്?മലയാളഭാഷ ആര്യഭാഷയാണെന്നുപോലും ഇവര്‍ തിരിച്ചറിയുന്നുണ്ടോ?ഭാഷയിലെ വിഗ്രഹങ്ങളും സങ്കേതങ്ങളും തിരിച്ചറിഞ്ഞ് ഭാഷയെപ്രയോഗിക്കാന്‍ പഠിച്ചിട്ടുള്ളവരാണോ ഇക്കൂട്ടര്‍?.ചരിത്രപശ്ചാത്തലത്തില്‍ ഭാഷാസംസ്ക്കാരത്തെ തിരിച്ചറിയാതെ അക്ഷരജ്ഞാനബോധമില്ലാതെ ഗുരുവിന്‍റെ ഏതൊരുകൃതിയും ആര്‍ക്കും അര്‍ത്ഥവിശകലനംചെയ്ത് ശരിയായ ആശയംഗ്രഹിക്കാനാവില്ല.ദൈവദശകം പ്രാര്‍ത്ഥനാരൂപത്തിലുള്ള മനോഹരമായ ഒരു ചരിത്രാവിഷ്ക്കാരമാണ്.അതില്‍ കേരളത്തിന്‍റേയും ഭാരതത്തിന്‍റേയും ലോകത്തിന്‍റേയും ചരിത്രംഅനാവരണം ചെയ്യുന്നു.ഭവാബ്ധി എന്ന സാങ്കേതികപദം മലയാളഭാഷയില്‍ ആദ്യമായി പയോഗിച്ചത് ശ്രീനാരായണഗുരുവാണ്.ഈ പദത്തിന്‍റെ അക്ഷരാര്‍ത്ഥം ഏതെങ്കിലുമൊരുപണ്ഡിതന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടുണ്ടോ?ഗുരു പറയുന്ന "മായ" എന്താണെന്ന് ഒരുപണ്ഡിതനും ഇതുവരെ ഗ്രഹിച്ചിട്ടില്ല.

No comments:

Post a Comment