സർവ്വ മതങ്ങളുടെയും ആചാര്യൻ ഗുരുദേവൻ
മതങ്ങൾ രൂപപ്പെട്ടത് അതാതു മതസ്ഥാപകരുടെ അഭിപ്രായത്തിൽ ആണ്. അഥവാ സർവ്വമതങ്ങൾക്കും ഓരോ മത സ്ഥാപകരുണ്ട്. ഉദാ: ഇസ്ലാംമതം - ഇബ്രാഹിം, ബുദ്ധമതം- ശ്രീബുധൻ, ക്രിസ്തുമതം - ശ്രീയേശു മുസ്ലിം - മുഹമ്മദ്നബി ..... . എന്നാൽ ഹിന്ദു മതത്തിനു സ്ഥാപകരായി ചരിത്രത്തിൽ ഇല്ലെങ്കിലും ഹിന്ദു മതം സനാതന ധർമ്മത്തിന്റെ പിന്തുടർച്ചയാണ്. സനാതന ധർമ്മ സ്ഥാപകൻ ശ്രീകൃഷ്ണൻ എന്നാണ് ചരിത്രം കാണിക്കുന്നത്. എന്നാൽ ഗുരുദേവൻ സർവ്വമതസാരവും ഏകം എന്നു ഉത്‌ഘോഷിക്കുകയും സർവ്വമതസ്ഥാപകരുടെയും ആചാര്യാപദം അലങ്കരിക്കുകയും ചെയ്തു.
1916 ജൂലൈ 16 ന് ഗുരുദേവൻ നമുക്ക് ജാതിയില്ല എന്ന വിളംബരം ലോകത്തിനായി സമർപ്പിച്ചു. ചരിത്ര പ്രസിദ്ധമായ ആ പ്രസംഗത്തിലെ സുപ്രധാനഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു.
മനുഷ്യരിൽ ഗുണകർമ്മപാപം അനുസരിച്ചു ചാതുർവർണ്യം കല്പിക്കാം. എന്നാൽ ഇപ്പോൾ കാണുന്ന മനുഷ്യനിർമ്മിതമായ ജാതിവിഭാഗത്തിനു യാതൊരു അർഥവുംഇല്ലാ. അനർഥകരവും ആണ്. അതു നശിക്കുക തന്നെ വേണം. മേൽജാതിയെന്നും കീഴ്ജാതിയെന്നും ഉള്ള വിചാരം തന്നെ ഇല്ലാതാകണം. ഈ വിചാരം നമ്മിൽ നിന്നും പോയിട്ടു വളരെയേറെക്കാലമായി. സാമുദായിക സംഗതികൾക്കും മതത്തിനും തമ്മിൽ സംബന്ധമൊന്നും പാടില്ല . മതം മനസിന്റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്രത്തെ തടയരുത്. പലമതക്കാരായ മനുഷ്യരുണ്ടല്ലോ. അവരിൽ ഓരോരുത്തരുടെയും മനസ്സിൽ ഗതിക്കും വളർച്ചക്കുംമനുസരിച്ചു ഭിന്നമതങ്ങൾ കൂടിയേ തീരു. എല്ലാവർക്കും സ്വീകാര്യമാകുന്ന ഒറ്റമതം ഉണ്ടാവാൻ പ്രയാസമാണ്.
" എൻ്റെ മതം സത്യം മറ്റുള്ളവരുടെ അസത്യം എന്നു ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും സദുദ്ദേശത്തോടുകൂടിയാണ്. ഇപ്പോൾ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു പ്രതെയ്ക മതവുമായിട്ടു നമുക്ക് യാതൊരു സംബന്ധവും ഇല്ല. നാമായിട്ടു ഒരു പ്രേത്യേക മതം സ്ഥാപിച്ചിട്ടും ഇല്ലാ. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്. ഓരോരുത്തരും അവരവർക്കു ഇഷ്ടമുള്ള മതം ആചരിച്ചത് മതി. നാം ചില ക്ഷേത്രങ്ങൾ പ്രീതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളിൽ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്ത്യാനികൾ , മുഹമ്മദീയർ മുതലായ മറ്റു മതക്കാരും ആഗ്രഹിക്കുന്ന പക്ഷം അവർക്കായും വേണ്ടത് ചെയ്യുവാൻ നമുക്കെപ്പോഴും സന്തോഷമാണുള്ളത്. നാം ജാതിമതഭേദങ്ങൾ വിട്ടിരിക്കുന്നു എന്നു പറയുന്നതിന് ഏതൊരു ജാതിയോടും മതത്തോടും നമുക്കു പ്രേത്യേക മമതഇല്ലെന്നു മാത്രമേ അർത്ഥമുള്ളൂ.

ജാതിക്കും മതത്തിനും വേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുന്നവർ
ഗുരുദേവന്റെ ഈ പ്രസംഗം കാണാതെ പോകരുതേ എന്നാണ് അഭ്യർഥിക്കാനുള്ളത്.
No comments:
Post a Comment