കർമ്മപരമ്പര
സ്വാത്വികാഹങ്കാരത്തിൽ നിന്നുണ്ടായ മനസ്സാണ് ഇന്ദ്രിയങ്ങൾക്കെല്ലാം ശക്തി നൽകുന്നത്. ഇന്ദ്രിയങ്ങൾക്ക് ശക്തിനൽകുന്ന പ്രകാശവും അറിവുമാണ് ഇന്ദ്രിയദേവതകൾ. അതുകൊണ്ട് അതിനെ അതിദൈവമെന്നും ഇന്ദ്രിയങ്ങളെ അദ്ധ്യാത്മമെന്നും ഭൂതതന്മാത്രകളെ അതിഭൂതമെന്നും പറയും- ഇവയെ ചലിപ്പിക്കുവാൻ, ഇവയിൽ ചേർന്നുനില്ക്കുന്ന നിമിത്തകാരണമായ ഈശ്വരശക്തിയെ ചിദാഭാസനെന്ന് വിളിക്കും. അപ്പോൾ ചിദാഭാസചൈതന്യ മായ ഈശ്വരശക്തി, ഉപാദാനകാരണമായ മായയിൽ നിന്ന് ഉല്പന്നമായ അതിഭൂതവും അദ്ധ്യാത്മവും അതിദൈവവുമായ ശക്തികളുംചേർന്ന്- പൂർവ്വ പൂർവ്വകർമ്മങ്ങളുടെ ബീജത്തിൽനിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണ്, ഓരോ വ്യക്തിയുടെയും പ്രപഞ്ചം. ഇങ്ങനെയൊരു പ്രപഞ്ചമുണ്ടാക്കിയെടുത്തത്- ഓരോ ഭൂതത്തിലും ഓരോ അദ്ധ്യാത്മമായ ഇന്ദ്രിയത്തിലും നിഹിതമായിരിക്കുന്ന ദൈവികശക്തി; ആത്മശക്തി താന്താങ്ങളുടെ കർമ്മപദ്ധതികളെ രൂപപ്പെടുത്തുന്നതിനായിക്കൊണ്ടാണ്; അതിനായാണ് അവ നിത്യവും നിരന്തരവുമായി പ്രാർത്ഥിക്കുന്നത്- ആ പ്രാർത്ഥനയുടെ ഫലമാണ് പൂർവ്വപൂർവ്വ കർമ്മങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞുണ്ടാകുന്ന ഈ പ്രപഞ്ചംമുഴുവൻ. അതുകൊണ്ട് നമ്മുടെ ബുദ്ധി കർമ്മാനുസാരമെങ്കിൽ, അതിൽനിന്ന് സ്വതന്ത്രമായി നമുക്കെന്തുചെയ്യാനാകും? ഇതിന് ഉത്തരമായാണ് ഭർതൃഹരി പറഞ്ഞത്, വീണ്ടും മനുഷ്യൻ `സുധി`യാകണമെന്ന്. ധി-ബുദ്ധി; സുബുദ്ധി. നല്ല വിചാരംകൊണ്ട് സുവിചാര്യനായി കർമ്മങ്ങൾ ചെയ്യണം.
നല്ല വിചാരങ്ങൾ എന്തുകൊണ്ടാണ് എല്ലാവർക്കുമില്ലാത്തത്? ഏതെങ്കിലുമൊരു മനസ്സിൽ വല്ലപ്പോഴുമൊരിക്കൽ നല്ലവിചാരം വരും. അപ്പോഴാണ് എല്ലാ ജീവജാലങ്ങളുടെയും സുഖത്തിനുവേണ്ടി വല്ലതുംചെയ്യണമെന്ന് തോന്നുക; അപ്പോൾ സത്കർമ്മങ്ങൾ ചെയ്യും; യജ്ഞാദികൾ ചെയ്യും; അങ്ങനെയോരോ സേവ ചെയ്യും. എന്നാൽ അസദ്ബുദ്ധിയാകട്ടെ ഇതെല്ലാം എങ്ങ നെ അട്ടിമറിക്കാമെന്നും എങ്ങനെ മറ്റുള്ളവരെ ദുഃഖിപ്പിക്കാമെന്നും ഉപദ്രവിക്കാമെന്നുംമാത്രം വിചാരംചെയ്യുന്നു- ബുദ്ധനും രന്ദീദേവനും മഹാത്മാഗാന്ധിയുമെല്ലാം ചിന്തിച്ചത് സദ്ചിന്തകളായിരുന്നു; എങ്ങനെ പരോപകാര്യാർത്ഥം ജീവിക്കാമെന്നാണ് ചിന്തിച്ചത്. പുരാണങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയുംമുഴുവൻ വ്യാസൻ പറഞ്ഞിട്ടുള്ളതും ഇതാണ്- അന്യന് ഉപദ്രവമാകാതെ ന?ചെയ്ത് ജീവിക്കാമെന്ന്.
ത്യാഗികളായ മഹാപുരുഷന്മാരുടെ മനസ്സ് എപ്പോഴും കേവലം പരസുഖാർത്ഥം വിചാരംചെയ്യും; എങ്ങനെയവർ വിചാരംചെയ്യുന്നുവോ അങ്ങനെയവർ മൂന്നുലോകത്തിനും ഉപകാരംചെയ്യുന്നു. അവരുടെ മനസ്സ്, വാക്ക്, പ്രവൃത്തികളെല്ലാം ഉപകാരത്തിനുവേണ്ടി മാത്രമുള്ളതാണ്- ഇതിനെല്ലാം വിപരീതമായിരിക്കും അസദ്പുരുഷന്മാരുടെ വാക്കും മനസ്സും പ്രവൃത്തിയും. ഇത്തരക്കാരുടെ വിപരീതഭാവനകളെക്കുറിച്ച് മാഘൻ വിശദമായി പറഞ്ഞി ട്ടുണ്ട്- ഇത്തരക്കാർ വാനപ്രസ്ഥം നശിപ്പിക്കും; കെട്ടിടങ്ങൾ ഇടിച്ചുനിരത്തും; തോപ്പുകൾ തകർക്കും; വാഹനങ്ങൾ കത്തിക്കും; കല്ലെറിയും; ബന്ധങ്ങളെ ശിഥിലമാക്കും. ഇത്തരം പ്രവൃത്തികളാണ് ഇത്തരക്കാരുടെ ചിന്തയിലെപ്പോ ഴും ഉണ്ടാകുക; അതുതന്നെയാണ് എപ്പോഴും ഇത്തരക്കാർ പറഞ്ഞുകൊണ്ടി രിക്കുക.
എങ്ങനെ വിചാരം ചെയ്യുന്നുവോ അങ്ങനെയാണ് കർമ്മം. വിചാരം ചെയ്യു കയും ചെയ്യിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ ആ വിചാരത്തിനനു സരിച്ച് അറിയാതെതന്നെ കർമ്മം ആ വഴിയിൽ വന്നുചേരും- ഈയൊരു അറിവിന്റെ വെളിച്ചത്തിൽ കഴിഞ്ഞ നൂറുവർഷത്തെ നമ്മുടെ കലയെയും സാഹിത്യത്തെയും നിയമനിർമ്മാണത്തെയും മാധ്യമപ്രവർത്തനത്തെയും വിലയിരുത്താമോ? സുവിചാരങ്ങളാണോ ഇവയൊക്കെ ജനതയിൽ വളർത്തി ക്കൊണ്ടുവന്നത്? ഇവയെല്ലാം ഇത്രയുംകാലം ജനതയുടെ ഇന്ദ്രിയങ്ങളെ വിഷയവൈശിഷ്ട്യം നിറഞ്ഞ ലോകങ്ങളിലേക്ക് നയിക്കുകയായിരുന്നില്ലേ? വിഷയങ്ങളുടെ ലോകങ്ങളിലേക്ക് ഓടിക്കയറിച്ചെല്ലുമ്പോൾ പൂർവ്വികമായി ചെയ്ത കർമ്മങ്ങളുടെയും ന?കളുടെയും പശ്ചാത്തലത്തിൽ- കോശങ്ങൾ ആഗ്രഹിക്കുന്നത് അനുഭവിക്കാം. എന്നാൽ കോശങ്ങൾ ആഗ്രഹിച്ചിട്ടും, സ്ഥാനമാനങ്ങളുടെനിലയിൽ സമാജം ഉത്തമനാണെന്ന് ധരിച്ചുവെയ്ക്കാൻ- അവ അനുഭവിക്കാതെ മാറ്റിവെയ്ക്കുമ്പോൾ, കർമ്മതലം കൂടുതൽ സങ്കീർ ണ്ണമാകും. ചെയ്യണമെന്ന് തോന്നിയവ ചെയ്യാതിരുന്നാൽ, അവന്റെയുള്ളിൽ പൂർവ്വികമായികിടക്കുന്ന ആ ബീജം ചെയ്തുതീർക്കാൻ വീണ്ടും ജനിക്കുക യോ ചെയ്തുതീർക്കുകയോ ചെയ്യുമെന്ന് ബോദ്ധ്യപ്പെടേണ്ടതാണ്- ഇതാണ് ഈ ചിന്തയുടെ പ്രസക്തിയും.
ഹിംസയുടെയും സ്തേയത്തിന്റെയും വിദ്യാഭ്യാസം ആർജിച്ചാൽ; അന്യ ഥാകാമാങ്കിതമായ വിദ്യാഭ്യാസസമ്പ്രദായത്തിൽ വിദ്യയഭ്യസിച്ചാൽ, അവൻ അസത്യംപറഞ്ഞാൽ; അന്യനെതിരായിപ്രവർത്തിച്ചാൽ അവനെ കുറ്റംപറ യാനാകുമോ? കോശകോശാന്തരങ്ങളിൽ വിദ്യയിലൂടെ നിറയുന്ന ചിന്തകൾ നാളെ കർമ്മങ്ങളായി പരിണമിക്കുമെന്ന് തിരിച്ചറിയുമ്പോഴാണ്, കർമ്മങ്ങ ളുടെ ഗഹനതയും അതിന്റെ പര്യവസാനമില്ലായ്മയും നമുക്ക് ബോദ്ധ്യപ്പെ ടുക.
കാമാത്മാവും സ്വർഗ്ഗപരനാവുകയും ചെയ്താൽ രണ്ടുപ്രകാരത്തിലും കർമ്മമുളവാകും- പുണ്യവും പാപവുമുണ്ടാകും. എന്നാൽ ഈ കർമ്മങ്ങളിൽ പാപത്തിന്റെ എണ്ണം കൂടുതലും പുണ്യത്തിന്റെ എണ്ണം അല്പവുമാണ്. അതുകൊണ്ടാണ് എൺപത്തിനാല് ലക്ഷം യോനികളിലൂടെ ജനിക്കുന്നുവെ ന്ന് പറയുന്നത്; ജനിക്കുന്നതിൽ അധികവും പാപയോനികളിലാണ്. വിദ്യാര ഥ?ാർ, അപ്സരസ്സുകൾ, യക്ഷ?ാർ, ദക്ഷ?ാരൊക്കെ ദേവയോനികളിൽ പ്പെടുന്നു- പുരാണ സംഹിതകൾ നാലുലക്ഷം മനുഷ്യയോനിയെന്ന് പറ ഞ്ഞിട്ടുണ്ട്. മൂക്ക് പതിഞ്ഞ ചൈനക്കാർ, വെള്ളക്കാരായ യൂറോപ്യ?ാർ, കറുത്ത ആഫ്രിക്കക്കാർ ഇവരെല്ലാംചേർന്നാൽ പത്തിരുപത് ജാതി കാണും. അപ്പോൾ ലോകലോകാന്തരവാസികളായി നാലുലക്ഷം മനുഷ്യയോനി കണക്കാക്കാമെങ്കിൽ ബാക്കിവരുന്ന എൺപതുലക്ഷം യോനികളോ, അത് തിര്യക് യോനികൾ തന്നെയാണ്. പുണ്യകർമ്മത്തിന്റെ ആധിക്യംകൊണ്ട് ദേവയോനി ലഭിക്കുന്നുവെന്ന് പറയും; പുണ്യപാപങ്ങൾ സമമാകുമ്പോൾ മനുഷ്യയോനി ലഭിക്കുന്നു; പാപത്തിന്റെ ആധിക്യത്തിൽ തിര്യക്‌യോനിയും ലഭിക്കും. എന്തുകൊണ്ടെന്നാൽ പാപത്തിന്റെ മാത്ര അധികമാണ്- എൺ പതുലക്ഷം പാപഫലമാണ്; നാലുലക്ഷം പുണ്യപാപ ഉഭയഫലവും പത്തോ ഇരുപതോമാത്രം കേവലപുണ്യഫലവുമാണ്.
ഈയൊരു കണക്ക് ഒരു വ്യക്തിയുടെ ജീവനചര്യനോക്കിയാലും ബോ ദ്ധ്യപ്പെടും- പുണ്യത്തിന്റെ മാത്രയെ അപേക്ഷിച്ച് പാപത്തിന്റെ മാത്ര തന്നെയാണ് അധികം. ലോകത്തുള്ള സമ്പത്ത്, ലോകരാഷ്ട്രങ്ങൾ, ലോക ത്തെ മനുഷ്യർ- അതിൽതന്നെയുള്ള ഭിന്നഭിന്ന ജാതികൾ, മതങ്ങൾ, വർഗ്ഗ ങ്ങൾ, വർണ്ണങ്ങൾ- ലോകത്തെ ജീവജാലങ്ങൾ- മൃഗസഞ്ചയങ്ങൾ ഇവ യൊക്കെ നോക്കിക്കണ്ടാൽ; ലോകത്തെ ജീവികളുടെയൊക്കെ ജീവിതരീതി കളെവെച്ചുപഠിച്ചാൽ, ഒരുവൻ സമ്പാദിച്ചുകൂട്ടുന്ന അറിവും അവന്റെ കർമ്മ ഫലങ്ങളുംവെച്ച് ചിന്തിച്ചാൽ- കർമ്മങ്ങളിൽ ഏറ്റവുംകൂടുതൽ പാപങ്ങ ളാണെന്ന് ബോദ്ധ്യമാകും. അപൂർവ്വത്തിൽ അപൂർവ്വമാണ് തന്റെ ജീവി താരംഭംമുതൽ അവസാനംവരെ, വളരെ ശ്രദ്ധയോടെ പുണ്യംചെയ്ത് ജീവി ക്കണമെന്ന് തീരുമാനിച്ചിട്ടുള്ളവരായി ഉള്ളതെന്നുകാണാം- തന്റെ ബുദ്ധിയെ യും മനസ്സിനെയും കർമ്മകലാപങ്ങളെയും തന്റെ ഇന്ദ്രിയങ്ങളുടെ പ്രവർത്ത നപന്ഥാവിനെയും നിരന്തരമായി നോക്കിക്കാണുകയും അവയെ ശ്രദ്ധിച്ച് മനസ്സിലാക്കുകയും അവയെ ഉത്തമമായ മാർഗ്ഗത്തിൽ നിയന്ത്രിച്ചുനിർത്തു കയും ചെയ്ത് കർമ്മത്തെകൊണ്ടുപോകുന്നവർ അത്യപൂർവ്വമാണ്. ഇങ്ങനെ യൊരുവൻ സദാശ്രദ്ധിച്ചിരിക്കുമ്പോഴാണ് താൻ പുണ്യകർമ്മത്തിനാണോ പാപകർമ്മത്തിനാണോ പ്രാധാന്യംകൊടുക്കുന്നതെന്ന് സ്വയം തിരിച്ചറിയു ക- ജീവിതകാലംമുഴുവൻ പുണ്യകർമ്മങ്ങൾക്കുവേണ്ടിമാത്രം ശ്രദ്ധിച്ചിരുന്ന വർ അതീവ ദുർലഭമാണ്.
അറിഞ്ഞും അറിയാതെയും; അദൃഷ്ടപൂർവ്വകമായും ദൃഷ്ടപൂർവ്വകമായും അനേകമനേകം പാപസഞ്ചയങ്ങളാണ് ഉണ്ടാകുന്നത്. അപ്പോൾ പുണ്യത്തി ന്റെ മാത്രയെ അപേക്ഷിച്ച് പാപത്തിന്റെ മാത്ര വളരെ അധികമാണ് തന്റെ ജീവിതത്തിലെന്ന് നോക്കിക്കാണാൻ ആർക്കും കഴിയേണ്ടതാണ്. സിംഹത്തി ന്റെ മുന്നില്പ്പെട്ട ഒരാളെ സിംഹം പിടികൂടി കടിച്ചുകൊന്നു; സിംഹത്തിന് പാപമുണ്ടോ? ഒരാൾ പാമ്പുകടിച്ചുമരിച്ചു; പാമ്പിന് പാപമുണ്ടോ? ഇത്തരം ചോദ്യങ്ങളിൽ സിംഹം കടിച്ചുകൊന്നതും പാമ്പുകടിച്ചതുമൊക്കെ ഭോഗഭൂ മികയാണെന്ന് ആദ്യം മനസ്സിലാക്കണം. രാത്രികാലംമുഴുവൻ ഉണർന്നിരുന്ന പട്ടി- വീട്ടിൽകയറിയ കള്ളനെ പട്ടി കടിച്ചു; കള്ളൻ ജീവനുംകൊണ്ടോടിര ക്ഷപ്പെടുകയും വീട്ടുകാരന്റെ ധനം രക്ഷിക്കുകയും ചെയ്തു. ഇതിലെ പുണ്യവും പാപവും പട്ടിക്കുണ്ടാകുമോ? പട്ടിയത് സ്വഭാവേന ചെയ്തതാണ്; അതിലതിന് പുണ്യപാപങ്ങളൊന്നുമില്ല; പട്ടിക്കതിൽ നാം നൽകുന്ന പ്രചോ ദനവുംമറ്റും- അത് ആ കർമ്മത്തിന്റെ ഫലമാണ്; കർമ്മഫലം കൊണ്ടാണ് ആ പ്രചോദനം ലഭിക്കുന്നത്; അതിൽ നിന്ന് വേറിട്ടൊരു ഫലമൊന്നും ലഭി ക്കാനുമില്ല- ഈ സ്ഥിതി, ദേവതകളുടേതുകൂടിയാണ്. അപ്പോൾ മനുഷ്യ ശരീരംകൊണ്ട് ചെയ്യുന്ന കർമ്മങ്ങളുടെതന്നെ ഫലം എൺപതുലക്ഷം യോനിയാണെന്ന് അനുമാനിക്കണം- മനുഷ്യശരീരത്തിലാണ് ഈ കർമ്മ ഫലമുള്ളത്; ഇങ്ങനെയാണ് ഇതിനെ അപഗ്രഥിക്കേണ്ടത്. അപ്പോൾ, നാം നാലുലക്ഷം പുണ്യപാപസഞ്ചയങ്ങളും എൺപതുലക്ഷം പാപങ്ങളും ചെയ്യു ന്നുണ്ട്- എൺപത്തിനാലുലക്ഷം കർമ്മങ്ങൾക്ക് മുപ്പത്തിയാറായിരം ദിവസ ത്തിന്റെ ജീവനമാണെന്നാണ് കണക്ക്; മനുഷ്യന്റെ ആയുസ്സ് നൂറുവർ ഷമാണ്. ഈയൊരു അർത്ഥത്തിൽ ഒരുദിവസം ഇരുനൂറ്റിയമ്പത് യോനികളെ പ്രാപ്തമാകുന്നതരത്തിൽ മനുഷ്യൻ ശ്രമിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം- ഓരോ ദിവസവുമിങ്ങനെ പുണ്യപാപമിശ്രണമായ ഈ മനുഷ്യജ?ത്തിൽ പാപയോനിയായ തിര്യക്‌യോനി ലഭിക്കുന്നതിനുവേണ്ടിയോ പുണ്യപാപ മിശ്രണമായ മനുഷ്യയോനി ലഭിക്കുന്നതിനുവേണ്ടിയോ- ഇരുന്നൂറ്റിയമ്പത് യോനിക്കുള്ളത് ചെയ്തുകൂട്ടുന്നുണ്ട്. ഇതിലെ ഓരോ യോനിയിലും എത്ര സുഖദുഃഖങ്ങളുണ്ട്; എത്ര ജയപരാജയങ്ങളുണ്ട്; എത്ര ലാഭഹാനികളുണ്ട്, അവയുടെയെല്ലാം അവാന്തരകർമ്മങ്ങളും ഉണ്ടാകുന്നു- അപ്പോഴിത് ഇരുന്നൂ റ്റിയമ്പതുകൊണ്ടല്ല, രണ്ടായിരത്തിയഞ്ഞൂറുകൊണ്ടും പൂർത്തിയാക്കാൻ കഴിയാതെ വരും.
കാക്കയും ആനയുമൊക്കെ നൂറ്റിയമ്പതും ഇരുന്നൂറും വർഷം ജീവിക്കു മെന്നാണ് പറയുന്നത്. അതിലെ ഓരോ ദിവസവും കോടിക്കണക്കായ സുഖ ദുഃഖങ്ങൾക്കുള്ള സ്ഥാനം ഉപസ്ഥിതമാണ്; അതെല്ലാം മനുഷ്യശരീരത്തിൽ ചെയ്തുകൂട്ടിയ കർമ്മങ്ങളുടെതന്നെ പരിണാമവുമാണ്. അതായത് ഒരാന യുടെ ജീവിതത്തിൽ നൂറുവർഷമുണ്ടെങ്കിൽ മുന്നൂറ്റിയറുപത് ദിവസത്തെ മുപ്പത്തിയാറായിരം കർമ്മത്തെ മാനിക്കുന്നു; അപ്പോൾ ഓരോദിവസവും വേറെവേറെ സുഖദുഃഖാദികളുമുണ്ട്. എന്തെന്നാൽ ഒരു ദിവസംതന്നെ ഇത്ര യായിരവും ലക്ഷവുമായി കർമ്മമിങ്ങനെ തയ്യാറാകുന്നുണ്ട്. എങ്ങനെയാണ് ഈ കർമ്മങ്ങൾക്ക് തയ്യാറാകുന്നത്? ഓരോനിമിഷത്തിലും നാം കർമ്മം സഞ്ച യിച്ചുകൊണ്ടിരിക്കുന്നു- നാമൊന്ന് നടക്കാൻതുടങ്ങിയാൽ, എത്രയെത്ര സൂക്ഷ്മപ്രാണികളെയാണ് ചവിട്ടിക്കൊല്ലുന്നത്? ഒന്ന് സംസാരിച്ചാൽതന്നെ, അന്തരീക്ഷത്തിലെ എത്രയെത്ര സൂക്ഷ്മാണുക്കളാണ് കൊല്ലപ്പെടുന്നത്? നമ്മളൊരു ശ്വാസമെടുക്കുമ്പോൾതന്നെ എത്രയെത്ര സൂക്ഷ്മാണുക്കളെ യാണ് അകത്താക്കുന്നത്? നാമിങ്ങനെ എത്രയെത്ര കൊതുകുകളെ; മൂട്ടക ളെ; പക്ഷികളെ; ജന്തുക്കളെയാണ് കൊന്നൊടുക്കുന്നത്? ഈ ജീവജാലങ്ങ ൾക്കെല്ലാം ദുഃഖമുണ്ടായതിന്റെ; അവയെ അതിയായി ദുഃഖിപ്പിച്ചതിന്റെയൊ ക്കെ പാപം നാം ഏറ്റുവാങ്ങേണ്ടിവരില്ലേ? ഇതുപോലുള്ള പാപങ്ങളിൽനി ന്നൊന്നും ആർക്കും മുക്തനാകാനാവില്ലതന്നെ. അപ്പോൾ പ്രായശ്ചിത്തം ചെയ്യണം; പഞ്ചമഹായജ്ഞംകൊണ്ട് സകലപാപങ്ങളും നഷ്ടപ്പെടും- ഇല്ലേ ങ്കിൽ അതിന്റെ ഫലം അനുഭവിക്കേണ്ടത് അനിവാര്യവുമാണ്; അത് വൈദികകർമ്മമായാലും; അവൈദികകർമ്മമായാലും.

No comments:
Post a Comment