കര്‍ക്കിടക ബലി എന്നാല്‍ എന്താണ്
എന്താണ് വാസ്തവം ?
മരിച്ചു പോയ പിതൃക്കള്‍ക്ക് വേണ്ടിയാണോ കര്‍ക്കിടകത്തില്‍ ബലി അനുഷ്ട്ടിക്കുന്നത് ?
പിതൃ മോഷം ആണെങ്കില്‍ എന്തിന് കര്‍കിടകമാസത്തില്‍ തന്നെ ബലിയിടണം മറ്റു മാസങ്ങളില്‍ ഇതു പാടില്ലേ?
ദുര്‍ക്കടം പിടിച്ച കര്‍ക്കിടകത്തിലാണോ പിതൃക്കള്‍ സന്തോഷിക്കുക?
മരിച്ചുപോയവര്‍ കാക്കകളായി ജന്മമെടുക്കുമോ? പുനര്‍ജന്മം എന്നാല്‍ കാക്ക കളാണോ? മരണശേഷം അഴുക്ക് തിന്നുന്ന കാക്കയായി ജനിക്കാന്‍ മാത്രം നമ്മുടെ പിതൃക്കള്‍ എന്ത് പിഴച്ചു. എന്ത് തെറ്റാണ് അവര്‍ നമ്മളോടും ലോകത്തോടും ചെയ്തത് ?.മരിച്ചവര്‍ എല്ലാം കക്കകളായി ജന്മ മേടുക്കുമോ ?
കാക്കയ്ക്ക് വേണ്ടിയാണ് ഇതെങ്കില്‍ എന്തിനു ഈ ക്രിയ പുഴയിലും കടലിലും ജലാശയങ്ങളിലും നടത്തണം. കരയില്‍ അല്ലേ കാക്കകള്‍ ഉള്ളത് ജലത്തില്‍ അല്ലല്ലോ ?.
പിതൃക്കള്‍ ജീവിക്കുന്നത് ജലത്തിലോ കരയിലോ?
വേദ പണ്ഡിതന്മാരെ ഒന്ന് വെക്തമാക്കൂ. അത് മാലോകര്‍ അറിയട്ടെ!!
പ്രിയ കൂട്ടരേ ഭാരതീയ ധര്‍മ്മചിന്തയില്‍ താപസ്സികള്‍ നിരവതി ഉപനിഷത്തുക്കള്‍ നമുക്ക് നല്‍കിയിട്ടുണ്ട് ആ മഹത് വചനങ്ങള്‍ ആഴത്തില്‍ മനസിലാക്കിയാല്‍ ആരും ജനിക്കുന്നില്ല മരിക്കുന്നില്ല എന്ന് മനസിലാക്കാം ആത്മാവ് ശരീരം വെടിയുന്നു എന്നല്ലാതെ ആരും മരിക്കുന്നില്ല ..
ജനിക്കാത്തവര്‍ക്കും ഒരിക്കലും മരിക്കാത്തവര്‍ക്കും എന്തിനാണ് ബലി?
അതുകൊണ്ട് പിതൃബലി പാടില്ല!! അത് തെറ്റാണ്!!!
.ആത്മാവ് എന്താണെന്നും മരണത്തെക്കുറിച്ചും കഠോപനിഷ്ത് പറയുന്ന സത്യം എന്ത് കൊണ്ട് നിങ്ങള്‍ അറിയുന്നില്ല . വേദ വിധി പ്രകാരം നാം വീണ്ടും ജനിക്കുമെങ്കില്‍ എന്തിന് ബലിയിടണം?.
ആയതു കൊണ്ട് ബലി എന്താണെന്ന് വെക്തമായി അഥര്‍വ്വം പറയുന്നത് കേള്‍ക്കുക .
ഇത് എന്റെ വാക്കല്ല ഉപനിഷിക്തുക്കള്‍ ഇതാണ് വെക്തമാക്കുന്നത് എന്തെന്നാല്‍ .
കാലചക്രം വീണ്ടും ആല്മാക്കളെ പുനര്‍ ജനിപ്പിക്കുന്നു അപ്പോള്‍ എന്തിനു വേണ്ടി ബലിയിടണം? .പുനര്‍ ജന്മം സത്യമാണ് ഭക്തകവിയായ പൂന്താനo നമുക്ക് നല്‍കിയ വരികളില്‍. കൃപ കൂടാതെ പീഡിപ്പിക്കുന്ന രാജാവ് ക്രിമിയായ് പിറയ്ക്കുമെങ്കില്‍. മണ്ണില്‍മറഞ്ഞവര്‍ കര്‍മ്മഫലംകോണ്ട് ഇന്നും ഈച്ചയം പൂച്ചയും മരങ്ങളായും ജീവിക്കുന്നുവെങ്കില്‍ .ആ ശരീരധാരികള്‍ക്ക് എന്തിനാണ് ചോറുരുട്ടി കൊടുക്കുന്നത്.? മരിച്ചവര്‍ നരിയായും നാരിയായും ഓരിയായും ജന്മമെടുത്തു എവിടെയെക്കെയോ ജീവിക്കുന്നു,
ഒരു തമാശ ചോദിക്കട്ടെ . കർമ്മദോഷം കൊണ്ട് പട്ടി ആയാണ് പുനര്‍ ജന്മമെങ്കില്‍ ബലിയൂട്ടാന്‍ ചോറിനു പകരം മാംസം കൊടുക്കന്നതല്ലേ ബുദ്ധി. പിതൃക്കള്‍ പട്ടിയായി ജന്മ മെടുത്തോ എന്നും ഉറപ്പില്ല.പിന്നെ ആ ജീവിയുടെ ഇഷ്ട്ടം നോക്കി എന്ത് കരുതി ബലി ഭക്ഷണമോരുക്കും?
നിങ്ങളുടെ മരിച്ചു പ്രീയപ്പെട്ടവര്‍ ഇപ്പോള്‍ എന്ത് ജന്മമാണ് സീകരിച്ചിരിക്കുന്നത്? അതെന്താണെന്ന് അറിയാതെ എങ്ങിനെ ബലിയിടും. പുനര്‍ ജന്മം കണ്ടു പിടിക്കാന്‍ നിങ്ങള്‍ക്ക് സാധില്ലുമോ? സാധിക്കില്ലല്ലോ? അതിനുള്ള കഴിവ് നിങ്ങള്‍ക്കില്ലെങ്കില്‍ പിന്നെ എന്തിനു ബലിയിടണം?
അപ്പോള്‍ ഈ ബലിവെക്കല്‍ മറ്റെന്തോ ആണ്?
അത് എന്താണ് എന്ന് നമുക്ക് നോക്കാം!! കര്‍ക്കിടകത്തിലെ ബലിയെക്കുറിച്ച് അഥര്‍വ്വം എന്ത് പറയുന്നു എന്ന് നോക്കുക!!
''''സത്യം കണ്ടെത്തുക''''
മേടമാസം കഴിഞ്ഞാല്‍ ഇടവത്തില്‍ മഴ ആരംഭിക്കും. ഭൂമി ദാഹം മാറ്റുന്നതോടോപ്പോം തന്നെ മഴയില്‍ കുതിര്‍ന്ന് ചപ്പു ചവറുകള്‍ ചീയാന്‍ തുടങ്ങും.
മലിനമായ പലതും ഭൂമിയില്‍ വളമായി താഴും. അതൊക്കെ ചെടികള്‍ വലിച്ചെടുക്കും എങ്കിലും നല്ലൊരു ഭാഗം അഴുക്കുകള്‍ മഴ വെള്ളത്തില്‍ ലയിച്ച് തോടുകളില്‍ എത്തുന്നു . അത് വഴി പുഴയിലേക്കും കടലിലു മെത്തുന്നു.
ജലത്തില്‍ ഏറ്റവും കൂടുതല്‍ അഴുക്ക് എത്തുന്നത് മഴ തിമിര്‍ത്ത് പെയ്യുന്ന കര്‍ക്കിടകത്തിലാകുന്നു . അത് ബാത്ത്റൂമിലെ ഫ്ലഷ് ടാങ്ക് ഓണ്‍ ചെയ്യുബോള്‍ ജലത്തിന്റെ മര്‍ദ്ദം കൊണ്ട് കലക്കി അടിച്ചു പോകുന്ന വിസര്‍ജ്ജം പോലെ കര്‍ക്കിടകത്തിലെ ശക്തമായ പെരും മഴ ഭൂമിയെ ശുദ്ധമായി കഴുകുന്നു.
അല്പ്പം പോലും അഴുക്ക് ഭൂമിയില്‍ അവശേഷിക്കാത്ത വിധം ഭൂമി കഴുക പെടുന്നത് കര്‍ക്കിടകത്തില്‍ ആകുന്നു .
അതോടെ ഭൂമി ശുദ്ധം.പക്ഷേ ജലം ശുദ്ധമല്ല പുഴയിലും കടലിലുമെല്ലാം ഭൂമിയിലെ ഭീമമായ മലിനങ്ങള്‍ എത്തുന്നു? പുഴയും കടലും ചെളി നിറഞ്ഞ കലക്ക വെള്ളം കൊണ്ട് നിറഞ്ഞൊഴുകും.
കടലിന്റെ അഴുക്കുകളെ ശുദ്ധമാക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്ക്കുന്നത് സൂര്യരശ്മിയും പിന്നെ മത്സ്യങ്ങളുമാണ്.
സൂര്യ രശ്മികള്‍ ജലത്തെ ശുദ്ധമാക്കുന്നു കിണര്‍ മൂടി വെക്കരുത് ജലം ദുഷിക്കും "മുറ്റത്തെ ചെപ്പിനടുപ്പില്ല" എന്നാ കടം കഥയ്ക്കുത്തരം കിണര്‍ എന്നാണു മുറ്റത്തെ ചെപ്പ് എന്ന കിണറിനെ അടപ്പ് കൊണ്ട് മൂടിയാല്‍ സൂര്യ കിരണം ഏല്‍ക്കില്ല
.വീടിന്റെ നിഴല്‍ പോലും വീഴാതിരിക്കാന്‍ കിണറിന്റെ സ്ഥാനം വടക്ക് കിഴക്കേ മൂലയില്‍ ആണല്ലോ .
മാംസത്തെക്കാളും ദുഷിച്ച ഗന്ധം മത്സ്യത്തിനാണ് ജലത്തിലെ അഴുക്കു ഭക്ഷിക്കുന്ന ജീവി ആയതു കൊണ്ടാണ് മത്സ്യത്തിന് മാംസത്തെക്കാൾ നാറ്റമുണ്ടാകാൻ കാരണം.
ചലനമില്ലാതെ കിടക്കുന്ന ജലം ദുഷിക്കും .അത് കൊണ്ട് ജലത്തെ മത്സ്യങ്ങള്‍ വാല്‍ കൊണ്ട് ഇളക്കി പാലാഴി പോലെ കടഞ്ഞു കൊണ്ടിരിക്കാനും അഴുക്ക് ഭക്ഷിച്ച് കടല്‍ ശുദ്ധമാക്കാനും ഉള്ള ഇശ്വരസൃഷ്ട്ടിയാണ് മത്സ്യജീവികള്‍ . പക്ഷേ അമിതമായ മാലിന്യo മീനുകളുടെ ജീവന് ഭീഷണിയാണ്.
ഒന്നോർക്കുക കടലിൽ മത്സ്യo കുറഞ്ഞാൽ മാലിന്യo കൂടും. വളരെ പെട്ടന്ന് കടൽ ദുർഗന്ധ പൂരിതമാകും ഉടനെ തന്നെ പ്രാണവായു ദുഷിക്കും ലോകൈക ജീവികൾ നശിക്കും
നമ്മുടെ കണ്ണുകള്‍ മാംസ പിണ്ടങ്ങളാണ് അവ ചീഞ്ഞു പോകാതിരിക്കാൻ ഒടേതമ്പുരാൻ കണ്ണിനെ ഉപ്പിൽ ഇട്ടാണ് വെച്ചിരിക്കുന്നത്.
സാഗരം കണ്ട് ആസ്വദിക്കുന്ന നമ്മുടെ കണ്ണിലും ഉപ്പുണ്ട് കണ്ണിന്റെ നന്മയ്ക്ക് വേണ്ടി ഇശ്വരന്‍ കണ്ണ്‍ നീരില്‍ ഉപ്പുരസം നല്കിയിരിക്കുന്നു . ഉപ്പിലുടുന്ന മാങ്ങ പെട്ടന്ന് നശിക്കില്ലല്ലോ.
അത് കൊണ്ട് പ്രകൃതി കടലില്‍ ഉപ്പു കലക്കിയിരിക്കുന്നു . കടല്‍ നശിക്കാതിരിക്കാന്‍ സാഗരറാണിയെ ഉപ്പു കൊറ്റനെ കൊണ്ട് പരിണയം ചെയ്യിപ്പിച്ചിരിക്കുന്നു.ലോകത്തിലെ ആദ്യവിവാഹം സാഗരത്തിന്റെയാണ്.
. മത്സ്യമാണ് ആദ്യ പുത്രന്‍. ജീവന്റെ കണിക ജലത്തില്‍ നിന്നുമത്രേ.
സാഗരറാണിയുടെ കഴുത്തില്‍ ചാര്‍ത്തിയ പിതാമഹന്റെ താലി (ഉപ്പാപ്പന്റെ) നശിക്കാതിരിക്കട്ടെ.
ഉപ്പിന്റെ അപ്പന്‍ ഉപ്പാപ്പാന്‍ കടലില്‍ ജീവിക്കുന്നു
മഴക്കാലം തുടങ്ങിയാൽ മീനുകൾ മുട്ടയിടും . പൂര്‍ണ്ണ ചന്ദ്രനെ കണ്ടാല്‍ മാത്രമേ മത്സ്യങ്ങള്‍ മുട്ടയിട്ടു തുടങ്ങൂ. അമാവാസിക്ക് പത്ത് നാള്‍ ഇപ്പുറം വരെ ഈ മുട്ടയിടല്‍ ആവര്‍ത്തിക്കും. സര്‍ക്കാരിന്റെ ട്രോളിംഗ് നിരോധനം അമാവാസി നോക്കി ഉത്തരവിട്ടാല്‍ നന്നായിരുന്നു . എന്തായാലും ട്രോളിംഗ് നിരോധനം നടത്തുന്നത് തന്നെ അത്ഭുതമാണ്.
ഭഗവാന്റെ ആദ്യ അവതാരം മത്സ്യമാണല്ലോ . നിങ്ങളുടെ ഭൂതകാല ജനനം ജലത്തില്‍ നീന്തുന്ന മത്സ്യമായിട്ടാരുന്നു. ആ ജന്മ വാസനയാണ് ഇന്നും നമ്മളെ നീന്താന്‍ സഹായിക്കുന്നത്. യോനിയിലൂടെ അമ്മയിലേക്കും മത്സ്യത്തെ പോലെ നീന്തി പോയവരാണ് നമ്മള്‍. നീന്താനറിയാത്ത ഒരു മനുഷ്യനും ഭൂമിയില്‍ ഇല്ല ജലത്തില്‍ വീണു മരിക്കും മുന്‍പ് മൂന്നു പ്രാവിശം മനുഷ്യന്‍ പൊങ്ങി വരുന്നുണ്ട് നിങ്ങളുടെ ആതാമാവില്‍ നീന്തലുകാരന്‍ ജീവിക്കുന്നുണ്ട് .
പക്ഷേ തിമിർത്തു പെയ്യുന്ന മഴയിൽ ഡാം പൊട്ടുന്ന കണക്കേ കടലിലേക്ക് കുതിച്ചെത്തുന്ന മലിനമായ വെള്ളo കടലിന്റെ അവസ്ഥയെ താളം തെറ്റിക്കുന്നു. വന്‍ തിരമാലകളടിച്ചു കടലിന്റെ നിറം മാറുന്നു. ആഴക്കടളിലേക്ക് അധികം പോകാത്തവയാണ് ചെറു മീനുകള്‍. വന്‍ തിരമാലകളില്‍ പെട്ട് മിക്കതും മരിക്കും . മഴക്കാലത്ത്തീരങ്ങളില്‍ ഇവയുടെ തനതായ ഭക്ഷണം കുറയുകയും വളരെ തോതില്‍ അഴുക്കെത്തുകയും ചെയ്യുന്നു ശക്തമായ തിരകള്‍ കടലില്‍ എത്തുന്ന പലതിനെയും അലക്കി പൊടിച്ചു കളയുന്നു .
അക്കൂട്ടത്തില്‍ മത്സ്യത്തിന്റെ ഭക്ഷണം അവയ്ക്ക് കാണാന്‍ പറ്റാത്തത്ര പൊടീ രൂപത്തിലാകും. കലങ്ങിയ വെള്ളം കണ്ണിന്റെ കാഴച്ചയെ ബാധിക്കുന്നു. ഈ അവസ്ഥയില്‍ മത്സ്യകുഞ്ഞുങ്ങള്‍ നശിക്കാന്‍ സധ്യത കൂടുതലാണ്. ഈ സമയം ബുദ്ധിയുള്ള മനുഷ്യന്‍ അല്പ്പം അരിയും എള്ളും കടലിലേക്ക് എറിഞ്ഞു കൊടുത്താല്‍ അവയ്ക്ക് നല്ല ഭക്ഷണമാകും.ഈ ആചാരമാണ് ഇന്നു കാണുന്ന കര്‍ക്കിടക ബലി. അത് പിതൃ പൂജയാണ് എന്ന് കരുതി തന്നെ ചെയ്യുക. അതില്‍ തെറ്റൊന്നുമില്ല.
പിതാവിന്റെ ബീജം മത്സ്യരൂപത്തില്‍ ആണല്ലോ അപ്പോള്‍ പിത്രുവിനെയും മത്സ്യമായി കാണുക. അതിലെന്ത് തെറ്റ് വന്നാലും ദോഷം ഒന്നുമിലല്ലോ.
ഇനി മറ്റൊന്നുള്ളത് ഇതില്‍ നെയ്യ് ചേര്‍ത്തു കുഴച്ചാല്‍ പെട്ടന്ന് ജലത്തിലേക്ക് താഴില്ല . നെയ്യ് പൊങ്ങി കിടക്കുന്ന വസ്തു ആണല്ലോ? എള്ളിലും അരിയിലും നെയ്യ് പറ്റി പിടിക്കുന്നത് കൊണ്ട് അവ ജലത്തില്‍ നൃത്തം വെച്ച് കൊണ്ടേ ജലത്തിനു താഴെക്ക് പതിക്കൂ. നാം മഴ നൃത്തം ചെയ്യുന്ന പോലെ ടിസ്റ്റ് ചെയ്തു കൊണ്ടാണ് നെയ് പറ്റുന്ന അരി മണികള്‍ താഴെക്ക് പതിക്കുന്നത് ഈ ക്രിയ കൊണ്ടും അത് കൊണ്ട് സാവധാനം താഴേക്ക് പോകുന്ന കൊണ്ടും മീനുകള്‍ക്ക് ഭക്ഷണത്തെ പെട്ടന്ന് കണ്ടു പിടിക്കാന്‍ സഹായിക്കുന്നു.
ലോക നന്മയ്ക്ക് വേണ്ടി കര്‍ക്കിടക വാവിന് മത്സ്യമൂട്ട് നടത്തിയവരാണ് നമ്മള്‍. അതും കോരിച്ചൊരിയുന്ന മഴയത്ത് തണുത്തു വിറച്ചിട്ടു പോലും നമ്മളത് ചെയ്തു.
ഒരു കാര്യo കൂടി പറഞ്ഞേക്കാം ഇതു മരിച്ചു പോയ അമ്മയ്ക്കും അച്ചനുമുള്ള കര്‍മ്മമല്ലെന്ന് കരുതി ഇതു ആരും നിര്‍ത്തി ക്കളയരുത് . മറിച്ച് ഇതിന്റെ സത്യo മനസ്സിലാക്കി ഈ ധര്‍മ്മം പ്രചരിപ്പിക്കുക.
മുത്തിയും മുതുക്കിയും വടിയും കുത്തി വന്ന് അവരുടെ കടമ നടത്തി.
!!ലോകാ സമസ്താ സുഖിനോ ഭവന്തു!! എന്ന് ചുമ്മാ പാടിയവരല്ല നാം അത് പ്രവര്‍ത്തിച്ചു കാണിച്ചവര്‍ ഭാരതീയര്‍ മാത്രം.
കൃഷി ഗീതയില്‍ നിരവതി കൃഷി രീതികളും ജൈവവളങ്ങളും നിര്‍മ്മിക്കുന്ന ഭാഗം പറയുന്നുണ്ട് .അക്കൂട്ടത്തില്‍ മത്സ്യകൃഷിയും പറയുന്നു. അതില്‍ അവയ്ക്ക് കൊടുക്കാനുള്ള ഭക്ഷണ നിര്‍മ്മാണ രീതി ഇങ്ങിനെയാണ് പറയുന്നത്.
പാതി വെന്ത അരിയോ ഗോതമ്പോ ഒരു നാഴിയും
അതിന്റെ രണ്ടില്‍ ഒരു ഭാഗം എള്ള് പുഴുങ്ങി അരച്ചു ചേര്‍ക്കുക
ഇതു രണ്ടും ചേര്‍ത്തു ഉണക്കി സൂക്ഷിക്കുക
മഴക്കാലം ഇതില്‍ നെയ്യും തേനും സമം ചേര്‍ത്തു കുഴച്ചു മത്സ്യങ്ങള്‍ക്ക് കൊടുക്കാം ഈ ഭക്ഷണത്തെ പിണ്ഡം എന്നാണു വിളിക്കുന്നത്.
നെയ്യും തേനും സമം ചേരുന്നത് കൊണ്ട് വിഷമാണ് അത് കൊണ്ട് മനുഷ്യരോന്നും ഇവ സമമായിട്ടു കഴിക്കില്ല. അത് കൊണ്ടാണ് പിണ്ഡം തൊട്ടാല്‍ കിളിക്കണമെന്നു പറയാന്‍ കാരണം.
മത്സ്യo വളർത്തുന്നത് കുളത്തിൽ ആണെങ്കിൽ അതിൽ തേങ്ങ വെള്ളം കലർത്താൻ പറയുന്നുണ്ട്. ഇതിന്റെ ശാസ്ത്രിയ വശം തേങ്ങയിൽ അടങ്ങിയിരിക്കുന്ന ജൈവ ഉപ്പാണ് എന്ന് തോന്നുന്നു.പിന്നെ കരിക്കിന്റെ ഇളം തോടോ അധികം മൂക്കാത്ത കരിക്കോ ചതച്ച് കൊടുക്കാൻ വിധിക്കുന്നുണ്ട്.
ഒരു പക്ഷേ ഇതിന്റെ ആചാരമായിരിക്കാം മഴക്കാലത്ത് നടത്തുന്ന കൊട്ടിയൂര്‍ ഷേക്ത്രത്തിലെ കരിക്ക്മൂടൽ ചടങ്ങ് (സംശയം ആണ്)
കര്‍ക്കിടകത്തില്‍ അരിയോ പാതി വെന്ത ചോറോ ആണ് ബലി ഇടാന്‍ ഉപയോഗിക്കുന്നത്. പിന്നെ അതില്‍ തേനിനു പകരം ഇന്ന് പഴം ചേര്‍ക്കുന്നത് കണ്ടു വരുന്നു. തേന്‍ ചേര്‍ത്താല്‍ വരുമാനം കുറവുള്ള ഷേക്ത്രത്തിനു നഷ്ട്ടം വരുമായിരിക്കാം.
ബലി ക്കാക്കകള്‍
ഇനി മറ്റൊന്ന് മത്സ്യo ജലത്തിലെ അഴുക്ക് ഭക്ഷിച്ചു കടല്‍ ശുദ്ധിയാക്കുമ്പോള്‍ കരയിലും ഈ ക്രിയ ചെയ്യുന്ന ജീവിയാണ് കാക്ക
നല്ലതും ചീത്തയും ദുഷിച്ചതുമായ ഏതു ആഹാരവും കാകന്‍ തിന്നുന്നു നമ്മള്‍ വലിച്ചെറിയുന്ന മോശമായ ആഹാരം ഭൂമിക്ക് മലിനമാകുമ്പോള്‍ അത് സ്വന്തം ആമാശയത്തിലാക്കി ഭൂമിയുടെ രക്ഷ പ്രവര്‍ത്തനം നടത്തുന്ന പക്ഷിയാണ് കാക്ക.
നല്ലൊരു ശതമാനം അഴുക്കുകള്‍ താങ്ങാന്‍ കാകന് സാധിക്കും അവയുടെ ശരീരത്തിന്റെ അഴുക്ക് നീക്കുന്ന അരിപ്പയെന്ന കരള്‍ വളരെ വലുതാണ് ഏതാണ്ട് മൂന്നില്‍ ഒരു ഭാഗം കരളാണ് അത് കൊണ്ട് മലിനമായ എന്ത് തിന്നാലും രോഗങ്ങള്‍ വരുന്നില്ല.
പക്ഷേ കൂടുതല്‍ മലിനവസ്തുക്കള്‍ കാക്കയെ മത്ത് പിടിപ്പിക്കും മരണത്തിന് ഹേതുവാകും അതുകൊണ്ട് ഇവയും ചില പോം വഴികള്‍ തേടുന്നു .
അത് എന്താണ് എന്ന് വിശദമായി കേള്‍ക്കൂ പണ്ട് പാഠപുസ്തകത്തില്‍ നാം പഠിച്ചൊരു ഭാഗമാണ് !!!കുരങ്ങച്ചന്റെ ഹൃദയം !!!എന്ന കഥാ ഭാഗം !! മുതലയും കുരങ്ങച്ചനും ചങ്ങാതിമാരാണ് എന്നും പുഴക്കരയിലെ അത്തിപ്പഴം മുതലയ്ക്ക് കുലുക്കിപ്പറിച്ചു കൊടുത്ത് സ്നേഹം വിളമ്പിയവാനാണ് കുരങ്ങച്ചന്‍
മുതല കിട്ടുന്നതില്‍ പകുതി അത്തിപ്പഴം തന്റെ ഭാര്യക്ക് കൊടുക്കുന്നു തല തെറിച്ച മുതലപെണ്ണ് ഇത്രയും രുചിയുള്ള അത്തിപ്പഴം തിന്നുന്ന കുരങ്ങച്ചന്റെ ഇറച്ചി അല്പ്പം പോലും അഴുക്കില്ലാത്തതായിരിക്കുമെന്നും അവന്റെ ഹൃദയത്തിന്റെ രുചി യോര്‍ത്തു മുതലച്ചനോട് തനിക്ക് മഹാരോഗമാണെന്നും ചങ്ങാതിയെ ചതിച്ചു കൊണ്ട് വന്ന് തനിക്ക് അവന്റെ ഹൃദയം ഭക്ഷണ മാക്കാന്‍ പറയുന്നു
ഒരിക്കല്‍ മര്‍ക്കടവീരന്‍ ചങ്ങാതിയുടെ മുതലക്കണ്ണീര്‍ കാണുന്നു കാരണം തിരക്കുന്നു ഭാര്യയ്ക്ക് ദീനമാണെന്നും മരിക്കും മുന്‍പ് താങ്കളെ ഒന്ന് കാണണമെന്നും അറിയിക്കുന്നു. മുതലപ്പുറത്ത് യാത്രയാകുന്ന പുഴ മധ്യത്തില്‍ വെച്ച് തന്റെ ഹൃദയം മുതലച്ചി തിന്നുമെന്നും അതിനാണ് ഈ യാത്രയെന്നും മുതലച്ചന്‍ അറിയിക്കുന്നു
കുരങ്ങച്ചന്‍ ഉടന്‍ ചങ്ങാതിയോട് അത് എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല എന്റെ ഹൃദയം അത്തിമരത്തിലെ തെക്കേ കൊമ്പില്‍ കെട്ടി യിട്ടിരിക്കയാണെന്നും വരൂ തിരിച്ചു പോയി അതും കൊണ്ട് വരാമെന്നും പറഞ്ഞു തിരികെ വരുന്നു അത്തിമരമെത്തും നേരം കുരങ്ങന്‍ ചാടി രക്ഷപെടുന്നു.
ഈ കഥയില്‍ അത്തിമരത്തിലെ ഔവ്ഷധഗുണം ചുമ്മാ മുതലച്ചി പെണ്ണിന് തോന്നിയതല്ല അഥര്‍വ്വം പറയുന്നു അത്തിപ്പഴത്തിനു കരളിനെ ശുദ്ധമാക്കാന്‍ കഴിയുമെന്ന് പറയുന്നുണ്ട്. അത്തിയാല്‍ എന്ന മരത്തിലെ തടിയില്‍ മുഴുവനും പഴം വിരിഞ്ഞു കിടക്കുന്നു അത് നല്ലൊരു ശതമാനവും തിന്നുന്നത് നമ്മുടെ കക്കയാണ് ഇനി മുതല്‍ അത്തി യാലില്‍ ഉണ്ടാകുന്ന പഴം തിന്നുന്നത് ആരാണെന്ന് വായനക്കാര്‍ ശ്രെദ്ധിക്കുക.ലോകത്തില്‍ ഇത്രയേറെ കരളിനെ ശുദ്ധമാക്കുന്ന ഈ അത്തിപ്പഴം സംസ്കരിക്കാന്‍ ശാസ്ത്രം മുന്നോട്ടു വരിക.
പക്ഷേ മഴക്കാലം ഭൂമി കൂടുതല്‍ മലിനമാകും കാക്കകള്‍ തിന്നുന്ന അഴുക്കിന്റെ തോത് കൂടുന്നു . അണ്ണാന്‍ മഴക്കാലം മുന്നില്‍ കണ്ടു പഴവര്‍ഗ്ഗങ്ങള്‍ ശേഖരിചു സൂക്ഷിച്ചു വെക്കും' കാക്കകള്‍ നാളെയെ മുന്നില്‍ കണ്ടു ഒന്നും ശേഖരിക്കില്ല
വേനല്ക്കാലം ഇവയ്ക്കു ചക്ക മാങ്ങ എന്നുള്ള പഴങ്ങള്‍ കിട്ടുന്നു അങ്ങിനെ കരളിനെ രക്ഷിക്കാം
മഴക്കാലം കരള്‍ വൃത്തി യാക്കാന്‍ കാകന്‍ അണ്ണാന്‍ കരുതി വെക്കുന്ന ഭക്ഷണം അടിച്ചു മാറ്റാന്‍ നോക്കും പക്ഷേ കിട്ടുക വിരളം മാത്രം.
പാവം കരിം ചുണ്ടിക്കാക്കയെ ആര് സഹായിക്കും
കര്‍ക്കിടകം കാക്കയ്ക്ക് പട്ടിണിക്കാലമാണ്. മഴ മലിനത്തെ കടലില്‍ എത്തിച്ചല്ലോ . പക്ഷേ വശപ്പു മാറ്റാന്‍ മലിനവും ഇല്ലത്രേ .. നമ്മുടെ വീട്ടില്‍ വന്നു വിശന്നു കരഞ്ഞാല്‍ ആരാണ് ഇതറിഞ്ഞു ഇവയ്ക്കു അല്പ്പം അരിയെറിഞ്ഞു കൊടുക്കാതിരിക്കുക .
കര്‍ക്കിടകം തുടങ്ങിയാല്‍ ഇവ വീട്ടില്‍ വന്നു കരയും മനുഷ്യന്റെ വികാര വിചാരങ്ങള്‍ എല്ലാം കാക്കയില്‍ കാണുന്നു. ഈ കരച്ചില്‍ അല്പ്പം ഭക്ഷണത്തിന് വേണ്ടിയാണെന്ന് നാം മനസ്സിലാക്കണം
എന്നും കുളിക്കുന്ന ജീവിയാണ് കാക്ക
വെളുക്കും മുന്‍പേ ഉണരുന്നു
തന്റെ വര്‍ഗ്ഗത്തിലെ ആര് മരിച്ചാലും ദുഃഖം അറിയിച്ചു മനുഷ്യനെ പോലെ വട്ടം കൂടുന്ന ജീവിയാണ് കാക്ക
സ്വന്തം കുഞ്ഞിനെ ഇത്രയേറെ സ്നേഹിക്കുന്ന ജീവിയാണ് കാക്ക
എന്ത് കിട്ടിയാലും അത് മറ്റുള്ളവരെ കൂടി അറിയിക്കുന്ന ജീവിയാണ് കാക്ക
മനുഷ്യന്‍ കബിളിപ്പിക്കപ്പെടും പോലെ ഇവയും കുയിലിനാല്‍ വഞ്ചിക്കപെടുന്നു
കാക്കയിലും മനോഹരമായ കുയില്‍ നാദം സ്വന്തം കുഞ്ഞിന്റെയെന്നു കരുതി പ്രകൃതിയുടെ വഞ്ചന നെഞ്ചില്‍ ഏറ്റുന്നവര്‍ കാക്കകള്‍
എന്ത് കൊണ്ടും മനുഷ്യനോട് സമ്യതയുള്ളത് കൊണ്ട് ആല്മാക്കള്‍ എന്ന് നാം കരുതുന്നു.
അങ്ങിനെ അല്ല എന്ന് ഞാനും പറയുന്നില്ല
പക്ഷേ കര്‍ക്കിടക ബലി ഇവയുടെ രക്ഷയെ കരുതിയാണ് എന്ന് മനസ്സിലാക്കുക
കരയും കടലും ശുദ്ധ മാക്കുന്ന കര്‍മ്മമത്രേ കര്‍ക്കിടക ബലി
പക്ഷേ ഈ ബലി കര്‍ക്കിടകം തൊട്ട് ചിങ്ങം വരെ തുടരണം പറ്റുമെങ്കില്‍ എല്ലാ ദിവസവും കൊടുക്കുക അവയും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കും
ഇനി കര്‍ക്കിടക ബലി കാകനും മത്സ്യത്തിനും വേണ്ടിയെന്നു മനസിലാക്കുക.
ഇതു നിങ്ങള്‍ വിശ്വസിചാലും ഇല്ലെങ്കിലും ഇതില്‍ കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ല
എന്ന് വെച്ചാല്‍ കര്‍ക്കിടക ബലി ജല ജീവികളുടെ പ്രാണന്‍ രക്ഷിക്കുന്ന കര്‍മ്മമാകുന്നു അത് എന്റെ നാടിന്റെ ധര്‍മ്മമത്രേ.!!ലോകാ സമസ്താ സുഖിനോ ഭവന്തു!!

No comments:
Post a Comment